സൌഹൃദമത്സരം #3 ന് ആകെ 29 ഫോട്ടോകളാണ് കിട്ടിയത്. ഇതില്‍ 25 ഫോട്ടോകള്‍ ഇവിടെ മത്സരത്തില്‍ പങ്കെടുത്തു. അന്‍വറിന്റെ ഫോട്ടോ മിസ്സായത് 3 വോട്ടുകള്‍ വീണ ശേഷമാണ് അറിഞ്ഞത്. അതിന് ശേഷമാണ് ആ ഫോട്ടോ മത്സരത്തില്‍ ചേര്‍ത്തത്. ജേക്കബിനും Achoos നും എന്റെ അശ്രദ്ധ കാരണം ബ്ലോഗ്ഗേര്‍സ് ചോയിസ്സില്‍ മത്സരിക്കാന്‍ സാധിച്ചില്ല. അവരുടെ ഫോട്ടോ നമ്പറിട്ട് അപ്പ്ലോഡ് ചെയ്യാന്‍ വിട്ടുപോയി എന്നറിയുന്നത് പിറ്റേ ദിവസമാണ്, അപ്പോഴേയ്ക്കും 10 വോട്ടുകള്‍ ചെയ്തു കഴിഞ്ഞിരുന്നു. ശ്രീജിത്ത് ‘ഫോട്ടോ മത്സരം ഉണ്ടായിരുന്നു എന്ന് അറിയില്ലായിരുന്നു‘ എന്നും പറഞ്ഞ് 2 ഫോട്ടോകള്‍ അയച്ചു തന്നു, ഇവ മത്സരത്തില്‍ പെടുത്താതെ തന്നെ കൈപ്പള്ളീയുടെ വിശകലനത്തിനായി കൊടുത്തു.
അന്‍വര്‍, ജേക്കബ്, അച്ചൂസ് - ഇവരോട് ഈ സംഭവത്തില്‍ ക്ഷമ ചോദിക്കുന്നു.
29 ഫോട്ടോകള്‍ തീര്‍ച്ചയായും നല്ല ഒരു പ്രതികരണമാണ്. പക്ഷേ ‘ബ്ലോഗര്‍‘ പ്രശ്നമാണോ എന്നറിയില്ല പോളിംഗ് തോത് വളരെ കുറവായിരുന്നു, മൊത്തം 26 പേരെ മത്സരത്തില്‍ വോട്ട് രേഖപ്പെടുത്തിയൊള്ളൂ. മത്സരത്തില്‍ പങ്കെടുക്കാന്‍ സന്മനസ്സു കാണിച്ച എല്ലാവര്ക്കും നന്ദി, വോട്ട് ചെയ്തവര്‍ക്കും നന്ദി, കല്ലേറ് വാങ്ങാന്‍ സധൈര്യം മുന്നിട്ടിറങ്ങിയ കൈപ്പള്ളിക്ക് നന്ദി, പിന്നെ വിജയികള്‍ക്ക് അനുമോദനങ്ങള്‍!
വളരെ നേരിയ വ്യത്യാസത്തിലാണ് സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടത്.ആദ്യത്തെ 11 ഫോട്ടോകള്‍ തമ്മില്‍ കേവലം ഓരോ മാര്‍ക്കിന്റെ വ്യത്യാസം മാത്രമേയൊള്ളൂ.
അന്‍വര്‍, ജേക്കബ്, അച്ചൂസ് - ഇവരോട് ഈ സംഭവത്തില്‍ ക്ഷമ ചോദിക്കുന്നു.
29 ഫോട്ടോകള്‍ തീര്‍ച്ചയായും നല്ല ഒരു പ്രതികരണമാണ്. പക്ഷേ ‘ബ്ലോഗര്‍‘ പ്രശ്നമാണോ എന്നറിയില്ല പോളിംഗ് തോത് വളരെ കുറവായിരുന്നു, മൊത്തം 26 പേരെ മത്സരത്തില്‍ വോട്ട് രേഖപ്പെടുത്തിയൊള്ളൂ. മത്സരത്തില്‍ പങ്കെടുക്കാന്‍ സന്മനസ്സു കാണിച്ച എല്ലാവര്ക്കും നന്ദി, വോട്ട് ചെയ്തവര്‍ക്കും നന്ദി, കല്ലേറ് വാങ്ങാന്‍ സധൈര്യം മുന്നിട്ടിറങ്ങിയ കൈപ്പള്ളിക്ക് നന്ദി, പിന്നെ വിജയികള്‍ക്ക് അനുമോദനങ്ങള്‍!
വളരെ നേരിയ വ്യത്യാസത്തിലാണ് സ്ഥാനങ്ങള്‍ നിര്‍ണ്ണയിക്കപ്പെട്ടത്.ആദ്യത്തെ 11 ഫോട്ടോകള്‍ തമ്മില്‍ കേവലം ഓരോ മാര്‍ക്കിന്റെ വ്യത്യാസം മാത്രമേയൊള്ളൂ.
അടുത്ത മത്സരം മുതല്‍ ഫോട്ടോ അയക്കുന്നവര്‍ ഒരു കാര്യം ശ്രദ്ധിക്കുക,വലിയ ഫോട്ടോകള്‍ അയച്ചു തരുന്നവര്‍ അത് ഒരു 900 അല്ലെങ്കില്‍ 1024 പിക്സല്‍ വീതിയിലേക്ക് മാറ്റിയാല്‍ വളരെ നല്ലതായിരിക്കും.അങ്ങനെ റീസൈസ്സ് ചെയ്താല്‍ ഫോട്ടൊയ്ക്ക് കുറച്ചുകൂടി ഷാര്‍പ്പ്നെസ്സ് തോന്നും.
വളരെ നല്ല മത്സരമായിരുന്നു ഇത്തവണ നടന്നത്. വിജയികളെ തിരഞ്ഞെടുക്കാന്‍ ശെരിക്കും കഷ്ടപെട്ടു! single bench jury യുടെ തലയില്‍ അടിക്കാന്‍ എല്ലാവരും മടലും വെട്ടി കാത്തിരുക്കുന്ന scene ഓര്‍ത്ത ഓര്‍ത്താണു ഈ മത്സരം ഞാന്‍ വിശകലനം ചെയ്തത്.
ഈ മത്സരത്തില്‍ പലരും വൃക്ഷം അഥവ മരം എന്ന് കേട്ടപ്പോള്‍ എന്താണു മനസിലാക്കിയത് എന്ന് സംശയമുണ്ട്. ചിത്രം വൃക്ഷത്തെ കുറിച്ചായിരിക്കണം എന്ന് നിര്‍ബന്ധം ഉണ്ട്. ചിത്രത്തിന്റെ ഒരറ്റത്ത് ഒരു വൃക്ഷം തപ്പിയെടുക്കാന്‍ ഞാന്‍ ശ്രമിച്ചാലും കാണികള്‍ ശ്രമിക്കില്ല. അപ്പോള്‍ ചിത്രം വെറും ഒരു ചിത്രമായി തീരും. മത്സര ചിത്രങ്ങള്‍ എടുക്കുമ്പോള്‍, മത്സരത്തിനു വേണ്ടി തന്നെ ചിത്രം എടുത്താല്‍ അത് കൂടുതല്‍ നന്നാവും. പണ്ട് എടുത്ത ചിത്രങ്ങളില്‍ എവിടയോ ഒരു കഷണം മരം ഉണ്ടെങ്കില്‍ അത് വൃക്ഷത്തിന്റെ അല്ലെങ്കില്‍ വൃക്ഷത്തെ കുറിച്ചുള്ള ചിത്രമാകണം എന്നില്ല. നമ്മള് ചോദിക്കേണ്ട ചോദ്യം ഇതാണു:
വിഷയം സ്പഷ്ടമായി ചൂണ്ടിക്കാണിച്ചില്ലെങ്കിലും ചിത്രം വിഷയത്തെ ചര്‍ച്ച ചെയുന്നുണ്ടോ?
ഈ കാരണത്താല്‍ തന്നെ മത്സരത്തില്‍ സുന്ദരമായ പല ചിത്രങ്ങള്‍കും Topic ശ്രദ്ധിക്കാത്ത കാരണത്താല്‍ താഴ്ന pointകള്‍ കൊടുക്കേണ്ടി വന്നു.
Topic അനുസരിച്ചിരിക്കും compositionഉം. Topicല്‍ ആവശ്യപ്പെട്ട വസ്തു ഒരു നല്ല ചിത്രത്തിന്റെ peripheral interest ആയി മാത്രം ഒതുങ്ങി നിന്നാല്‍ അതു Topic ആവില്ല. അതു peripheral interest മാത്രമെ ആവുകയുള്ള. വൃക്ഷത്തെ കേന്ദ്രീകരിച്ച് എടുക്കാത്ത നല്ല അനേകം ചിത്രങ്ങള്‍ക്ക് compositionഉം point കുറഞ്ഞു. Technical നും creativityകും കിട്ടിയ pointകളുടെ അടിസ്ഥാനത്തില്‍ ചില entryകള്‍ രക്ഷപ്പെടുകയും ചെയ്തു.
മത്സരത്തിനു അയച്ചാല്‍ (ഞാന്‍ ! )പരിഗണിക്കാതെ പോകുന്ന ചില ചിത്രങ്ങള്‍:
1) ദേഷ്യം വന്നു കാമറ എടുത്ത് എറിഞ്ഞപ്പോള്‍ കാമറ എടുത്ത ചിത്രങ്ങള്‍
2) ഓടുന്ന വണ്ടിയില്‍ ജനാലയിലൂടെ ചുമ്മാ എടുത്ത ചിത്രം
3) സിഗറേറ്റിനുവേണ്ടി ബാഗില്‍ കൈയിട്ട് തപ്പിയപ്പോള്‍ ഷട്ടര്‍ ഞെങ്ങി എടുക്കപ്പെട്ട ചിത്രം.
Great art are not mere accidents. They are proof of hard work.
വളരെ നല്ല മത്സരമായിരുന്നു ഇത്തവണ നടന്നത്. വിജയികളെ തിരഞ്ഞെടുക്കാന്‍ ശെരിക്കും കഷ്ടപെട്ടു! single bench jury യുടെ തലയില്‍ അടിക്കാന്‍ എല്ലാവരും മടലും വെട്ടി കാത്തിരുക്കുന്ന scene ഓര്‍ത്ത ഓര്‍ത്താണു ഈ മത്സരം ഞാന്‍ വിശകലനം ചെയ്തത്.
ഈ മത്സരത്തില്‍ പലരും വൃക്ഷം അഥവ മരം എന്ന് കേട്ടപ്പോള്‍ എന്താണു മനസിലാക്കിയത് എന്ന് സംശയമുണ്ട്. ചിത്രം വൃക്ഷത്തെ കുറിച്ചായിരിക്കണം എന്ന് നിര്‍ബന്ധം ഉണ്ട്. ചിത്രത്തിന്റെ ഒരറ്റത്ത് ഒരു വൃക്ഷം തപ്പിയെടുക്കാന്‍ ഞാന്‍ ശ്രമിച്ചാലും കാണികള്‍ ശ്രമിക്കില്ല. അപ്പോള്‍ ചിത്രം വെറും ഒരു ചിത്രമായി തീരും. മത്സര ചിത്രങ്ങള്‍ എടുക്കുമ്പോള്‍, മത്സരത്തിനു വേണ്ടി തന്നെ ചിത്രം എടുത്താല്‍ അത് കൂടുതല്‍ നന്നാവും. പണ്ട് എടുത്ത ചിത്രങ്ങളില്‍ എവിടയോ ഒരു കഷണം മരം ഉണ്ടെങ്കില്‍ അത് വൃക്ഷത്തിന്റെ അല്ലെങ്കില്‍ വൃക്ഷത്തെ കുറിച്ചുള്ള ചിത്രമാകണം എന്നില്ല. നമ്മള് ചോദിക്കേണ്ട ചോദ്യം ഇതാണു:
വിഷയം സ്പഷ്ടമായി ചൂണ്ടിക്കാണിച്ചില്ലെങ്കിലും ചിത്രം വിഷയത്തെ ചര്‍ച്ച ചെയുന്നുണ്ടോ?
ഈ കാരണത്താല്‍ തന്നെ മത്സരത്തില്‍ സുന്ദരമായ പല ചിത്രങ്ങള്‍കും Topic ശ്രദ്ധിക്കാത്ത കാരണത്താല്‍ താഴ്ന pointകള്‍ കൊടുക്കേണ്ടി വന്നു.
Topic അനുസരിച്ചിരിക്കും compositionഉം. Topicല്‍ ആവശ്യപ്പെട്ട വസ്തു ഒരു നല്ല ചിത്രത്തിന്റെ peripheral interest ആയി മാത്രം ഒതുങ്ങി നിന്നാല്‍ അതു Topic ആവില്ല. അതു peripheral interest മാത്രമെ ആവുകയുള്ള. വൃക്ഷത്തെ കേന്ദ്രീകരിച്ച് എടുക്കാത്ത നല്ല അനേകം ചിത്രങ്ങള്‍ക്ക് compositionഉം point കുറഞ്ഞു. Technical നും creativityകും കിട്ടിയ pointകളുടെ അടിസ്ഥാനത്തില്‍ ചില entryകള്‍ രക്ഷപ്പെടുകയും ചെയ്തു.
മത്സരത്തിനു അയച്ചാല്‍ (ഞാന്‍ ! )പരിഗണിക്കാതെ പോകുന്ന ചില ചിത്രങ്ങള്‍:
1) ദേഷ്യം വന്നു കാമറ എടുത്ത് എറിഞ്ഞപ്പോള്‍ കാമറ എടുത്ത ചിത്രങ്ങള്‍
2) ഓടുന്ന വണ്ടിയില്‍ ജനാലയിലൂടെ ചുമ്മാ എടുത്ത ചിത്രം
3) സിഗറേറ്റിനുവേണ്ടി ബാഗില്‍ കൈയിട്ട് തപ്പിയപ്പോള്‍ ഷട്ടര്‍ ഞെങ്ങി എടുക്കപ്പെട്ട ചിത്രം.
Great art are not mere accidents. They are proof of hard work.
#3 - മത്സരചിത്രങ്ങള്‍
വിഷയം: വൃക്ഷം/മരം
വിധികര്‍ത്താക്കള്‍:
Judge's Choice വിഭാഗം: കൈപ്പള്ളി
ബ്ലോഗേഴ്സ് ചോയിസ്സ് : ബൂലോകര്
Blogger's Choice വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം : ഫോട്ടോ #11 (9 വോട്ടുകള്‍ )
രണ്ടാം സ്ഥാനം : ഫോട്ടോ #02 (8 വോട്ടുകള്‍)
മൂന്നാം സ്ഥാനം : ഫോട്ടോ #10,25 (7 വോട്ടുകള്‍)
(ആകെ 26 പേരുടെ വോട്ടുകളാണ് പെട്ടിയില്‍ വീണത്. )
Judge's Choice വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം : ഫോട്ടോ #09
രണ്ടാം സ്ഥാനം : ഫോട്ടോ #13
മൂന്നാം സ്ഥാനം : ഫോട്ടോ #05
ചിത്ര വിശകലനങ്ങള്‍ ഓരോ ചിത്രങ്ങളുടെയും താഴെ ചേര്‍ത്തിരിക്കുന്നു.

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: ആമി
ബ്ലോഗ്: http://chaayangal-malayalam.blogspot.com/
ISO: 100 ,Exposure: 1/400 sec ,Aperture: f/6.3 ,Focal Length: 10.3mm
foregroundല്‍ പ്രകാശം തീരെ കുറവു. ചിത്രത്തിന്റെ നടുവില്‍ വിജനമായ നദീ തീരം. (ഈ മത്സരത്തിന്റെ വിഷയമായ) വൃക്ഷം ഇടതു വശത്ത് അപ്രസക്തമായി മാറി നില്കുന്നു. ചിത്രത്തില്‍ വൃക്ഷം ഉണ്ട് എന്നത് ശരിയാണു, പക്ഷെ വൃക്ഷമല്ല ഈ ചിത്രത്തിന്റെ കേന്ദ്ര ബിന്ദു. ചിത്രം compose ചെയ്യുബ്ബോള്‍ കാണികള്‍ക്ക് നോക്കാന്‍ (ശ്രദ്ധ കേന്ദ്രീകരിക്കാന്‍) എന്തെങ്കിലും നല്‍കണം. താഴെ കാണുന്ന തീയതി ചിത്രത്തിനു ആവശ്യമില്ലാത്ത് ഒന്നാണു്. Sharpnessഉം ആവശ്യത്തിനു് ഇല്ല.

Blogger's Choice വിഭാഗം - രണ്ടാം സ്ഥാനം
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: വെമ്പള്ളി
ISO: 64 ,Exposure: 1/500 sec ,Aperture: f/5.6 ,Focal Length: 7.1mm
ചിത്രം under exposed ആണു. ഇടതു ഭാഗം ഇരുണ്ട് ചിത്രത്തെ out of balance ആക്കുന്നു. വൃക്ഷം out of focus ആണു. നല്ല ചിത്രങ്ങള്‍ എടുക്കാന്‍ ധാരാളം scope ഉള്ള ഇടമാണിത്.

ഫോട്ടോ #03 - ഗ്രേഡ്: C
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: ഉത്സവം
ISO: 64 ,Exposure: 1/80 sec ,Aperture: f/4.0 ,Focal Length: 6mm
പായലില്‍ പൊതിഞ്ഞ വൃക്ഷം. ഒരു close up ആയിരുന്നു ഇതിനു് ഉചിതം. അടുത്തു് പോയി details കാണാന്‍ കാണികളെ കൊതിപ്പിക്കുന്ന ചിത്രം. അവശ്യമില്ലാത്ത ആകാശത്തിന്റെ burn out. (over exposure). വൃക്ഷത്തിന്റെ ഇടതു ഭാഗം ഇരുണ്ടുപോയി.

ഫോട്ടോ #04 - ഗ്രേഡ്: C
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: പീലൂ
ബ്ലോഗ്: http://peeluinfocus.blogspot.com
ISO: n/a ,Exposure: 1/1000 sec ,Aperture: f/4.0 ,Focal Length: 7mm
വൃക്ഷമണോ, പാലമാണോ എടുത്തത് എന്നതില്‍ കാര്യമായ സംശമുണ്ട്. വലതു വശത്ത് കാണുന്ന conifer വലത്തേക്കാണു ചാഞ്ഞ് നില്കുന്നത്. അതിനാല്‍ ഒരു traditonal composition rule അനുസരിച്ച് ഈ ചിത്രത്തില്‍ വൃക്ഷത്തെ ഇടതു ഭാഗത്താക്കിയിരുന്നു എങ്കില്‍ ഒരു നല്ല ചിത്രം നമുക്ക് ലഭിക്കുമായിരുന്നു. foreground വിജനമായി കിടക്കുന്നു. കാണികള്‍ക്ക് ഇവിടെ കാണാനൊന്നുമില്ല.

ഫോട്ടോ #05 - ഗ്രേഡ്: B
Judge's Choice വിഭാഗം - മൂന്നാം സ്ഥാനം
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: അനില്‍
http://www2.blogger.com/profile/07432535232418260598
ISO: n/a ,Exposure: 1/60 sec ,Aperture: f/5.5 ,Focal Length: 23.2mm
നല്ല നിറങ്ങള്‍. ചിത്രത്തിന്റെ composition ശ്രദ്ധിച്ചിട്ടുണ്ട്. വൃക്ഷം അതിന്റെ ഉത്തമ രൂപത്തില്‍ കുലച്ചു നില്കുന്നത് കാണിച്ചിരിക്കുന്നു. ചിത്രത്തിന്റെ image density (clarity) കുറവാണെങ്കിലും ഇതു ഒരു സുന്ദരമായ കാഴ്ചയാണു്.

ഫോട്ടോ #06 - ഗ്രേഡ്: C
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: parvathy
ISO: n/a ,Exposure: 1/800 sec ,Aperture: f/4.0 ,Focal Length: 26.7mm
ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ ഇരുന്ന് എടുത്ത ഒരു ചിത്രമാണിത്. ഇങ്ങനെ ചിത്രം എടുത്തതു കൊണ്ട് ചിത്രത്തിനു മേന്മ കൂടുന്നില്ല. അങ്ങനെ ഒരു പ്രത്യേകത ഇല്ലാത്ത additional camera movementന്റെ ആവശ്യം ഒണ്ടോ? ചിത്രത്തില്‍ ചരിവുണ്ട്. ആകാശം ശൂന്യം. നല്ല സൂര്യപ്രകാശമുള്ള ഈ സമയത്തില്‍ ISO 800ല്‍ ഈ ചിത്രം എടുക്കേണ്ട ആവശ്യം മനസിലാകുന്നില്ല. Empty space വളരെ കൂടുതലാണു.


ഫോട്ടോ #07 - ഗ്രേഡ്: C
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Thulasi
ബ്ലോഗ് : http://thulasid.blogspot.com/index.html
scanned image
foreground അല്പം കൂടിപ്പോയി. പ്രകൃതിയില്‍ ഇത്രയും high contrast ഉണ്ടാകുന്ന കാര്യത്തില്‍ സംശയമുണ്ട്. വൃക്ഷങ്ങള്‍ അല്പം കൂടി frameലേക്ക് ഉള്പെടുത്താമായിരുന്നു.

ഫോട്ടോ #08 - ഗ്രേഡ്: B
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Pachalam
ISO: 400 ,Exposure: 1/40 sec ,Aperture: f/4.0 ,Focal Length: 6.3mm
കാണികള്‍ക്ക് ഇതെന്തണു് എന്ന് മനസിലാക്കാന്‍ പ്രയാസമുണ്ടാകും. കറുത്ത വസ്തുവിനെ (Charcoal നെ) ഇത്രയും close upല്‍ കാണിക്കുമ്പോള്‍ flashന്റെ പ്രകാശം നിഴല്‍ സൃഷ്ടിക്കാതെ കൂടുതല്‍ ശ്രദ്ധിക്കണം. DOFഉം വളരെ കുറവാണു്.

ഫോട്ടോ #09 - ഗ്രേഡ്: A
Judge's Choice വിഭാഗം - ഒന്നാം സ്ഥാനം
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: nalan::നളന്
ബ്ലോഗ് : http://chamayam.blogspot.com/index.html
ISO: 100 ,Exposure: 1/125 sec ,Aperture: f/10.0 ,Focal Length: 49mm
നല്ല ചിത്രം. നല്ല contrast. വൃക്ഷം വളരെ പ്രസക്തമാണു ഈ ചിത്രത്തില്‍. വിഷയം വൃക്ഷമായതിനാല്‍ Frame അല്പം കൂടി വലത്തേക്ക് നീങ്ങിയിരുന്നു എങ്കില്‍ compositionഉം നല്ല score ലഭിക്കുമായിരുന്നു.

ഫോട്ടോ #10 - ഗ്രേഡ്: B
Blogger's Choice വിഭാഗം - മൂന്നാം സ്ഥാനം
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: കൃഷ് krish
http://arunakiranam.blogspot.com/
ISO: n/a ,Exposure: 1/800 sec ,Aperture: f/3.2 ,Focal Length: 7.9mm
വീദൂരത്തില്‍ ഒറ്റക്ക് നില്കുന്ന ഒരു വൃക്ഷം. കൃത്യമായ clinically composed shot, but where is the art? ലളിതമായ ആശയവും അവതരിപ്പിക്കുന്നതില്‍ photographerന്റെ കഴിവ് പ്രകടമാകണം. ചിത്രത്തില്‍ ഒരു രസകരമായ angle ഉപയോഗിക്കാമായിരുന്നു. ചിത്രം വളരെ flat ആയി തോന്നുന്നു. അതി മനോഹരമായ ഈ പ്രദേശം കാഴ്ചക്ക് ഭംഗിയുണ്ടെങ്കിലും photo ഭംഗിയാവണമെങ്കില്‍ കലാകാരന്റെ സംഭാവന അത്യവശ്യമാണു. രാവിലെ എടുത്ത ചിത്രമാണിത്. സൂര്യന്റെ പ്രകാശവും സ്ഥാനവും നിയന്ത്രിക്കാവില്ല. പക്ഷെ ചിത്രം എപ്പോഴ് എടുക്കണം എന്നു നമുക്ക് തീരുമാനിക്കാം.

ഫോട്ടോ #11 - ഗ്രേഡ്: B
Blogger's Choice വിഭാഗം - ഒന്നാം സ്ഥാനം
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: അപ്പോള്‍ ശരി Appol shari
http://appolshari.blogspot.com/
ISO: 80 ,Exposure: 1/160 sec ,Aperture: f/4.0 ,Focal Length: 10.1mm
photo എടുത്ത കഴിഞ്ഞ ശേഷവും crop ചെയ്ത് ഒരു നല്ല പടം ആക്കാം എന്നതിനു ഒരു നല്ല ഉദാഹരണമാണു ഈ ചിത്രം.


ഫോട്ടോ #12 - ഗ്രേഡ്: C
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: അഗ്രജന്
http://agrajan.blogspot.com
no exif *
വാഹനങ്ങളുടെയും കെട്ടിടങ്ങളുടേയും ഇടയില്‍ ഞെരുങ്ങി നില്കുന്ന ഇളം വൃക്ഷം. അതായിരുന്നു ആശയമെങ്കില്‍ ഇതു പോര. ഇനിയും പല കാര്യങ്ങള്‍ ശ്രദ്ധിക്കണം. DOF കുറക്കണം. വൃക്ഷമായിരിക്കണം object in sharp focus. മറ്റുള്ളതെല്ലാം അപ്രസക്തമായിരിക്കണം. Flat 2D perspective ഈ ചിത്രത്തിനു ചേര്‍ന്നതല്ല. കുറച്ചുകൂടി interesting angle ഉപയോഗിക്കാം. വാഹനങ്ങള്‍ Out of focus അവണം.

ഫോട്ടോ #13 - ഗ്രേഡ്: B
Judge's Choice വിഭാഗം - രണ്ടാം സ്ഥാനം
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Manjith
ബ്ലോഗ് : http://manjithkaini.wordpress.com/
ISO: 100 ,Exposure: 1/125 sec ,Aperture: f/10.0 ,Focal Length: 23.7mm
എല്ലാം കൊണ്ടും നല്ല ചിത്രം. ഒരു വൃക്ഷം ഇതില്‍ കാണുന്നുണ്ടെങ്കിലും പാര്‍ക്ക് ബെഞ്ചാണ് ഇതില്‍ കേന്ദ്ര ബിന്ദു. വൃക്ഷവും, വൃക്ഷത്താല്‍ നിര്‍മിച്ച park ബെഞ്ചും തമ്മിലുള്ള് ബന്ധം കാണാന്‍ കഴിയുന്നു. contrast കുറവാണു. നീല നിറം അല്പം കൂടുതലും.

ഫോട്ടോ #14 - ഗ്രേഡ്: B
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Diwaswapnam
http://divaaswapnam.blogspot.com/
ISO: n/a, Exposure: 1/45 sec ,Aperture: f/4.0 ,Focal Length: 11mm
2560 X 1920 വലുപ്പത്തില്‍ സമര്‍പ്പിച്ച ഈ ചിത്രത്തിനു വലുപ്പത്തിനനുസരിച്ച sharpness ഇല്ല. എങ്കിലും സാമാന്യം ഭേദപ്പെട്ട ഒരു ചിത്രമാണു. ഒരു pattern എന്ന നിലക്ക് ഇതു അഭിനന്ദനീയമാണു. പച്ചയുടെ വിവിധ നിറങ്ങള്‍ കാണാം. അല്പം കൂടി details ഇതില്‍ പ്രതീക്ഷിച്ചു. ഇതില്‍ Tripodന്റെ അഭാവം ശ്രദ്ധേയമാണു്.

ഫോട്ടോ #15 - ഗ്രേഡ്: B
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: സൊലീറ്റയുടെ മമ്മി
ബ്ലോഗ് : http://keralachicago.blogspot.com/
ISO: 400, Exposure: 1/60 sec ,Aperture: f/4.0 ,Focal Length: 27mm
വെട്ടി വീഴ്ത്തിയ വൃക്ഷത്തിന്റെ ശോചനീയമായ ഈ അവസ്ഥ കാണിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നറിയില്ല. കാമറയുടെ സ്ഥാനം അല്പം കൂടി മാറ്റി ഈ ചിത്രം എടുത്തിരുന്നു എങ്കില്‍ വൃക്ഷത്തിന്റെ കിടപ്പ് വ്യക്തമാകുമായിരുന്നു. പ്രകാശ ക്രമീകരണവും Fill Flashന്റെ ഉപയോഗവും ശ്രദ്ധേയമാണു്. ISO 400 ഉപയോഗിച്ചതിനാല്‍ ചിത്രത്തില്‍ grains ധാരാളം കാണാം. വൃക്ഷം എങ്ങോട്ടും ഇനി ഓടി പോകാത്തതുകൊണ്ട് ഇത്രയും high speed setting അവശ്യമില്ല.

ഫോട്ടോ #16 - ഗ്രേഡ്: B
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Rajesh Varma
ബ്ലോഗ് : http://nellikka.blogspot.com/
ISO: n/a ,Exposure: 1/250 sec ,Aperture: f/4.0 ,Focal Length: 7.8mm
ലോക പ്രശസ്ഥനായ വാസ്തുശില്പി ഫ്രാങ്ക് ഗെഹ്റി രൂപകല്പന ചെയ്ത ഈ കെട്ടിടത്തിന്റെ മുന്നില്‍ നിന്ന് ഇല കൊഴിക്കുന്ന മനോഹര വൃക്ഷം. വാള്‍ട് ഡിസ്നി കൊന്സെര്ട് ഹാളിന്റെ ഭീമന് കെട്ടിടത്തിന്റെ മുന്നില്‍ നില്കുന്ന ഒരു തുണ്ട് പ്രകൃതി. നല്ല ആശയം. മുകളില്‍ ഇടതു ഭാകത്ത് കാണുന്ന ആകാശത്തിന്റെ burnoutഉം ആ വെളുത്ത vanഉം ഒരു അപശ്രുതിയായി മുഴച്ചു നില്കുന്നു. പുറകില്‍ കാണുന്നു monochromatic കെട്ടിടവും മുന്നില്‍ കാണുന്ന വര്‍ണ്ണപ്പകിട്ടാര്‍ന്ന വൃക്ഷവും തമ്മിലുള്ള contrast മുതലെടുക്കാന്‍ ചിത്രത്തിനു കഴിയുന്നില്ല.

ഫോട്ടോ #17 - ഗ്രേഡ്: B
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Thanima
http://beta.blogger.com/profile/07408353721215398410
ISO: n/a ,Exposure: 1/125 sec ,Aperture: f/8.0 ,Focal Length: 7.7mm
വൃക്ഷം കേന്ദ്ര ബിന്ദു ആയെങ്കിലും, composition വലിയ തെറ്റില്ലെങ്കിലും. subject under exposed ആണു. പുറകില്‍ കാണുന്ന ആകാശവും വെളുത്ത മേഘങ്ങളും കാമറയുടെ photometreനെ കാര്യമായി തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു. മേഘങ്ങള്‍ ഒഴിവാക്കിയിരുന്നുവെങ്കില്‍ ഒരു പക്ഷെ വൃക്ഷം വ്യക്തമാകുമായിരുന്നു. നല്ല ആശയം, നല്ല പരിശ്രമം. Manual exposure setting ഇവിടെയാണു ഉപയോഗിക്കേണ്ടത്.

ഫോട്ടോ #18 - ഗ്രേഡ്: C
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: ബത്തേരിയന്‍
ബ്ലോഗ് : http://batheriyan.blogspot.com/
ISO: 80 ,Exposure: 1/400 sec ,Aperture: f/6.3, Focal Length: 6.8mm
ആകാശത്തിന്റെ പ്രകാശ തീവൃതയാണു ഈ വൃക്ഷത്തെ ഇരുട്ടിലാക്കിയത്. ആ കാരണത്താല്‍ ചിത്രത്തിന്റെ കിഴ് ഭാഗവും ഇരുണ്ടു പോയി. Dateഉം സമയവും അറിയുന്നതു കൊണ്ട് ചിത്രത്തിനു പ്രത്യേകതകള്‍ ഒന്നുമില്ല. ഒഴിവാക്കാമായിരുന്നു. ഇല കൊഴിഞ്ഞ മരകൊമ്പാണു ഉദ്ദേശിച്ചതെങ്കില്‍ അത് മാത്രം compose ചെയ്യാമായിരുന്നു. നീലാകാശത്തിന്റെ പശ്ചാത്തലത്തില്‍ മരചില്ലകള്‍ മാത്രം square cut crop നന്നാവുമായിരുന്നു.

ഫോട്ടോ #19 - ഗ്രേഡ്: B
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Sul
ബ്ലോഗ് : http://www.susmeram.blogspot.com/
ISO: 100 ,Exposure: 1/200 sec ,Aperture: f/4.4 ,Focal Length: 20.1mm
compositionഉം, contrastഉം, exposureഉം എല്ലാം നന്നായിരിക്കുന്നു. പക്ഷെ സൂര്യന് വീണ്ടും തലവേദന സൃഷ്ടിക്കുന്നു. പത്ത് മിനിറ്റ് കൂടി കഴിഞ്ഞിരുന്നു എങ്കില്‍ ഇതൊരു മെച്ചപ്പെട്ട ചിത്രമാകുമായിരുന്നു. വൃക്ഷത്തെ അല്പം ഇടത്തേക്ക് നീക്കി compose ചെയ്തിരുന്നു എങ്കിലും ഇതു് നന്നാവുമായിരുന്നു. ചിത്രത്തിന്റെ മുകളിലും വലതു ഭാഗത്തും ആവശ്യത്തിനു white space വിട്ടിട്ടുണ്ട്.

ഫോട്ടോ #20 - ഗ്രേഡ്: B
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: യാത്രാമൊഴി
ബ്ലോഗ്: http://chithrajaalakam.blogspot.com/index.html
ISO: 200 ,Exposure: 1/30 sec ,Aperture: f/4.5 ,Focal Length: 105mm
ചിത്രത്തിന്റെ ഇടത്തും വലത്തും ശ്രദ്ധിക്കപ്പെടേണ്ട പ്രകൃതിയുടെ ബിംബങ്ങള്‍. മധ്യ ഭാഗം ശൂന്യം. മുകളില്‍ കാണാന്‍ ഒന്നുമില്ല. Short DOF ഉപയോഗിച്ചാല്‍ subject വളരെ വ്യക്തമായിരിക്കണം. പ്രകാശ ക്രമീകരണം വളരെ നന്നായി. നല്ല contrastഉം. പക്ഷെ ചിത്രം compositionഇല് പരാജയപ്പെടുന്നു. ഈ മത്സരത്തിലെ ഏക മൃഗത്തിന്റെ ചിത്രവും ഇതു തന്നെ.

ഫോട്ടോ #21 - ഗ്രേഡ്: B
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: kumar ©
ബ്ലോഗ് : http://frame2mind.blogspot.com/index.html
ISO: n/a, Exposure: 1/500 sec ,Aperture: f/6.3 ,Focal Length: 9.8mm
വളരെ ലളിതമായ ചിത്രം. നല്ല contrast. നല്ല ആശയം. ചിത്രം ഗംഭിരമാകണമെങ്കില് composition വളരെ കര്‍ശനമായി ശ്രദ്ധിക്കണം. ഈ ചിത്രത്തിന്റെ ഇടതു വശത്തു ഒഴിഞ്ഞ അതേ വലുപ്പത്തില്‍ മുകളിലും വലതു ഭാഗത്തും ഒഴിച്ചു വിട്ടിരുന്നു എങ്കില്‍ ഇതു ഒരു perfect photo ആകുമായിരുന്നു. ഈ subjectന്റെ ഏറ്റവും വലിയ പ്രത്യേകത വൃക്ഷത്തിന്റെ ശാഖകളുടെ pattern തന്നെയാണു. അതു ശ്രദ്ധയോടെ Frameനുള്ളില്‍ പ്രതിഷ്ഠിച്ചില്ലെങ്കില്‍ ആ പ്രത്യേകത നഷ്ടമാകും.

ഫോട്ടോ #22 - ഗ്രേഡ്: C
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Shaniyan
http://chithrashala.blogspot.com/
ISO: 64 ,Exposure: 1/160 sec ,Aperture: f/4.0 ,Focal Length: 12.4mm
വൃക്ഷമാണു വിഷയം. ചിത്രത്തിന്റെ ഒരു ഭാഗത്ത് ഒരു വൃക്ഷം കാണുന്നതുകൊണ്ടു മാത്രം ഇത് ഒരു വൃക്ഷത്തിന്റെ ചിത്രമാകുന്നില്ല. കേന്ദ്ര ബിന്ദുവും വൃക്ഷവുമായി ബന്ധമുള്ളതായിരിക്കണം. സൂര്യപ്രകാശം നേരിട്ട് ചിത്രീകരിക്കാന്‍ പ്രയാസമുണ്ടെങ്കില്‍, അസ്ഥമിക്കുന്ന സൂര്യന് ആകാശത്തില്‍ സൃഷ്ടിക്കുന്ന വര്ണ്ണങ്ങളായിരിക്കണം ചിത്രീകരിക്കാന്‍ പരിശ്രമിക്കേണ്ടത്. ഈ ചിത്രത്തില്‍ സൂര്യനെ വൃക്ഷത്തിന്റെ പുറകില്‍ ഒളിപ്പിച്ച ശേഷം, ആകാശത്തിന്റെ പശ്ചാത്തലത്തില്‍ വൃക്ഷത്തെ പൂര്‍ണ്ണമായി ചിത്രീകരിച്ചിരുന്നു എങ്കില്‍, ചിത്രം മെച്ചപ്പെടുമായിരുന്നു.

ഫോട്ടോ #23 - ഗ്രേഡ്: B
ആഞ്ജ്നേയം
ISO: n/a ,Exposure: 1/400 sec ,Aperture: f/4.0 ,Focal Length: 6mm
ഒരു നല്ല ആശയമായിരുന്നു ചിത്രീകരിക്കാന്‍ ശ്രമിച്ചത്. അര്‍ദ്ധ ഭാഗം വൃക്ഷവും ബാക്കി വിദൂരത്തിലെ towerഉം. കൂറ്റന്‍ വൃക്ഷങ്ങളുടെ ഒരേപോലെ അരിഞ്ഞു വൃത്തിയാക്കിയ മരകൊമ്പുകള്‍ കാണാന്‍ ഭംഗിയുണ്ട്, പക്ഷെ അതു ചിത്രീകരിക്കുന്നതില്‍ വിജയിച്ചു എന്ന് പറയാനവില്ല. ഈ ചിത്രത്തില്‍ ഒന്നിലധികം പ്രശ്നങ്ങളുണ്ട്. ഒന്ന്: ചിത്രം ചരിഞ്ഞുപോയി. രണ്ട്: വൃക്ഷങ്ങളാണോ, ഐഫില്‍ ടവര്‍ ആണോ കാണികള്‍ ശ്രദ്ധിക്കേണ്ടത്, point of focus infinityയില്‍ ആണു്, വൃക്ഷത്തില്‍ അല്ല. മൂന്ന്: വിജനമായ വലതു ഭാഗം. നിറങ്ങളും contrastഉം കുറവാണു.

ഫോട്ടോ #24 - ഗ്രേഡ്: B
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: സിജു ചൊള്ളാമ്പാട്ട്
ബ്ലോഗ് : http://njankandathu.blogspot.com/
ISO: 50 ,Exposure: 1/10 sec ,Aperture: f/2.8 ,Focal Length: 7.8mm
24 മുകളിലത്തെ 20%വും താഴത്തെ 20% ഒഴിവാകി 1:2 ratioയില്‍ crop ചെയ്താല്‍ വളരെ നല്ല് ഒരു ചിത്രമാകുമായിരുന്നു. Image density വളരെ കുറവാണു


ഫോട്ടോ #25 - ഗ്രേഡ്: B
Blogger's Choice വിഭാഗം - മൂന്നാം സ്ഥാനം
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Anwer
ബ്ലോഗ് : http://chithrapetakam.blogspot.com/
ISO: n/a ,Exposure: 1/1000 sec ,Aperture: f/4.0 ,Focal Length: 12.4mm
ചിത്രം under exposed ആണു. അതിനാല്‍ contrastഉം നിറങ്ങളും കുറവാണു്. composition fault കളാണു കൂടുതലും. വൃക്ഷത്തിന്റെ ഇടതു ഭാഗത്ത് കാണുന്ന തൈ വൃക്ഷങ്ങള്‍ അശ്രദ്ധ സൃഷ്ടിക്കുന്നു. ചക്രവാളത്തിന്റെ നിരപ്പും പ്രശ്നം സൃഷ്ടിക്കുന്നു. ആകാശത്തിനും ഭൂമിക്കും ഒരുപോലെ space കൊടുക്കാമായിരുന്നു. പ്രകാശ സ്രോതസ്സായ ആകാശം എത്രമാത്രം കുറയുന്നോ അത്രമാത്രം കൂടുതല്‍ പ്രകാശ ക്രമീകരണം auto focus ക്യാമറകള്‍ കൃത്യമായി നിര്‍വഹിക്കും. വൃക്ഷത്തിന്റെ അടുത്തു് ചെന്ന് നല്ല ഒരു close up ചിത്രം നന്നാവുമായിരുന്നു.


ഫോട്ടോ #26,27 - ഗ്രേഡ്: B
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: ശ്രീജിത്ത് കെ
ഈ മത്സരത്തില്‍ composite display shotനും series photographyക്കും ഉള്ള് entryയെ കുറിച്ചുള്ള അവ്യക്തത ( എനിക്ക് ! ) ഉള്ളതിനാലും (ഭാഗ്യവശാല്‍ !) ഇത് എനിക്ക് വൈകി അയച്ചതിനാലും, രണ്ടു പടത്തില്‍ നിനും സൌകര്യമുള്ള ഒരു ചിത്രം തിരഞ്ഞെടുത്തു. രണ്ടും ഒരുമിച്ച് പ്രദര്‍ശിപ്പിക്കേണ്ട ചിത്രങ്ങള്‍ തന്നെയാണു. അതും ഒന്നിനു താഴേ തന്നെ പ്രതിച്ഛായയുടെ ചിത്രവും പ്രദര്‍ശിപ്പിക്കണം. രണ്ടിനും ഒരു (5mm wide Stainless Steel !!! with 5mm dia curved cornersഉള്ള !!) Frame നിര്‍മിക്കുകയും വേണം. :) ഇതെല്ലാം മനസില്‍ സങ്കല്പിച്ചല്ലോ? ഇനി നിരൂപണം. മുകളിലത്തെ ചിത്രം വളരെ സാധാരണ ഒരു ചിത്രമാണെങ്കിലും അതിന്റെ താഴത്തെ ചിത്രമാണു അതിനു ജീവന് നല്‍കുന്നത്. പ്രതിച്ഛായ അതിമനോഹരം. composing അല്പം കൂടി ശ്രദ്ധിക്കണം. subjectന്റെ (വൃക്ഷത്തിന്റെ) ഇരുവശത്തും ഒരുപോലെ സ്ഥലം ഒഴിവാക്കി വിടണം (About 10% space) വൃക്ഷത്തിന്റെ തലപ്പ് പ്രതിച്ഛായയില്‍ കാണുന്നില്ല. ചരിവുണ്ട്. മതില്‍ക്കെട്ടും ചിത്രത്തിന്റെ ഒരു അത്യാവശ്യ ഘടകമാണു്. സൂര്യപ്രകാശം വൃക്ഷത്തില്‍ ചരിഞ്ഞു പതിക്കുന്ന സമയമായിരുന്നു നിഴലുകള്‍ ഒഴിവാക്കാന്‍ കൂടുതല്‍ നല്ലത്. ഏറ്റവും മികച്ച creative ഫോട്ടോഗ്രാഫ് ഇതാകുമായിരുന്നു (മത്സരത്തില്‍ ചേര്‍ത്തിരുന്നു എങ്കില്‍ !)
ഫോട്ടോ #28 - ഗ്രേഡ്: C
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: ജേക്കബ്
തീക്ഷ്ണമായ ആകാശത്തിന്റെ വെളുപ്പ് ചിത്രത്തിന്റെ ഭംഗി കുറക്കുന്നു. വൃക്ഷത്തിന്റെ ഇലകള്‍ക്ക് വ്യക്തത കുറവാണു.

ഫോട്ടോ #29 - ഗ്രേഡ്: B
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Achoos
ബ്ലോഗ്: http://snehapparas.blogspot.com/
വശ്യസുന്ദരിയുമായ നിഗൂഢവനം. അനേകം നല്ല ചിത്രങ്ങള്‍ക്ക് വഴിയൊരുക്കുന്ന ഈ പ്രദേശത്തില്‍ നിന്ന് എടുത്ത ചിത്രം. നിറങ്ങളും, brightnessഉം sharpnessഉം കൂട്ടിയതിന്റെ ലക്ഷണങ്ങള്‍ ചിത്രത്തില്‍ കാണാമെങ്കിലും ചിത്രം മനോഹരമാണു. അരുവിയുടെ വിജനമായ മധ്യഭാഗം ഒരു പ്രശ്നമാണു്. അത് പറഞ്ഞപ്പോഴ് ഒരു കാര്യം ഓര്‍മ്മ വന്നു. വിഷയം വൃക്ഷമാണല്ലോ. അതു താഴെയും ദൂരത്തുമായി കിടക്കുകയാണല്ലോ. shutter speed വളരെ കുറച്ച് aperture തുറന്നു എടുത്താല്‍ അരുവി ഒരു പുക പോലെ വരുമായിരുന്നു. മുകളില്‍ വലതു വശത്തു് മരചില്ലയില്‍ കാണുന്ന നീല നിറം ആദ്യം chormatic abberation ആണെന്നു കരുതിയെങ്കിലും ശ്രദ്ദിച്ചു നോക്കിയപ്പോള്‍ over processing ന്റെ ഫലമായി ഉണ്ടായതാണെന്നു തീരുമാനിച്ചു. താഴെ കാണുന്ന മരങ്ങള്‍ ഒഴിവാക്കി 1:2 ratioയില്‍ crop ചെയ്താല്‍ വളരെ നല്ല ഒരു ചിത്രമാകുമായിരുന്നു.

23 comments:
ഇത്തവണത്തെ മത്സരം നടത്തല്‍ വ്യക്തിപരമായ ചില തിരക്കുകള്‍ കാരണം കുറച്ചു ബുദ്ധിമുട്ടായിരുന്നു.കുറച്ച് പിഴവുകള്‍ സംഭവിച്ചെങ്കിലും മത്സരം ഒരു കരയ്ക്കടിപ്പിക്കുവാന് സാധിച്ചു. നിങ്ങളുടെ സഹകരണത്തിന് നന്ദി..
മത്സരത്തില്‍ പങ്കെടുക്കാന്‍ സന്മനസ്സു കാണിച്ച എല്ലാവര്ക്കും നന്ദി, വോട്ട് ചെയ്തവര്‍ക്കും നന്ദി, കല്ലേറ് വാങ്ങാന്‍ സധൈര്യം മുന്നിട്ടിറങ്ങിയ കൈപ്പള്ളിക്ക് നന്ദി, പിന്നെ വിജയികള്‍ക്ക് അനുമോദനങ്ങള്‍!
സപ്തന്റെ ഈ ഉദ്യമം അഭിനന്ദനീയം. വിജയികള്‍ക്ക് ആശംസകള്‍...!
പങ്കെടുത്തവര്‍ക്കും ആശംസകള്‍..!
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!
ഈ മത്സരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സപ്തനും, പടങ്ങള്‍ കീറിമുറിച്ച ജഡ്ജ്പുലി കൈപ്പള്ളി അണ്ണനും, സെന്‍സേഷണലായ മറ്റു പല ബൂലോകസംഭവവികാസങ്ങള്ക്കിടയിലും വോട്ടുകള്‍ രേഖപ്പെടുത്തിയ എല്ലാവര്ക്കും നന്ദി, ആശംസകള്‍!
ഓരോ മത്സരവും കഴിയുമ്പോള്‍ പങ്കെടുക്കുന്നവരുടെ എണ്ണവും താല്പര്യവും കൂടിവരുന്നത് വളരെ ആഹ്ലാദകരമാണ്. പുതിയ ബ്ലോഗറിലേയ്ക്ക് മാറുന്നതുകൊണ്ട് ചില വോട്ടുകളെങ്കിലും ബ്ലോഗര്‍ രേഖപ്പെടുത്താതെപോയെന്ന് തോന്നുന്നു (ഞാന്‍ ആദ്യം രണ്ട് തവണ ചെയ്തിട്ടും വോട്ട് രജിസ്റ്റര്‍ ചെയ്തിരുന്നില്ല)
വിജയിച്ചവര്‍ക്ക് അഭിനന്ദനങ്ങള്‍, പങ്കെടുത്തവര്‍ക്ക് ആശംസകള്‍, സംഘാടകന്‍ നവീന്‍ മാത്യുവിനും ജഡ്ജി കൈപ്പള്ളിയ്ക്കും നന്ദി. ഓരോ മത്സരത്തിന്റെയും ഫലപ്രഖ്യാപനത്തിനൊപ്പം ചിതങ്ങള്‍ക്ക് കൊടുക്കുന്ന വിലയിരുത്തല്‍ നല്ലൊരു നോട്ട്സ്/റഫറന്‍സ് ആയിരിക്കുന്നു.
എന്നെങ്കിലും നമ്മുടെയീ മത്സരം സ്പോണ്സര് ചെയ്യാന്‍ തയ്യാറായി ആരെങ്കിലും മുന്നോട്ട് വരുമെന്നും നമുക്കൊക്കെ അഭിമാനിക്കാവുന്ന തരത്തിലുള്ള ഒന്നായി ഈ എളിയ സൌഹൃദമത്സരം മാറുമെന്നും ആശിക്കുന്നു.
ഈ വിഷയത്തില്‍ എല്ലാവരുടെയും അഭിപ്രായം അറിയാന്‍ താല്പര്യമുണ്ട് :
(ഒരു എളിയ സജഷനാണ്)
പുറത്തുനിന്ന് വലിയ സ്പോണ്സര്ഷിപ്പുകള് വരുന്നതിനു മുന്‍പ്, നമ്മള് തന്നെ ചെറിയ ചെറിയ സമ്മാനങ്ങള്‍ സ്പോണ്സര് ചെയ്യുന്നതിനെപ്പറ്റി എന്തുപറയുന്നു :) എവറോളിംഗ് ആയി ചെയ്തില്ലെങ്കില്‍ one-time ആയാലും മതി :)
ഉദാഹരണത്തിന് ‘ഫോട്ടോഗ്രാഫി ബുക്കുകള്‍‘, ‘ഫോട്ടോ-മാഗസിന് സബ്സ്ക്രിപ്ഷനുകള്‍‘ തുടങ്ങിയവ. ഫോട്ടോഗ്രാഫിയുമായി ബന്ധപ്പെടാത്തെ സമ്മാനങ്ങളും പരിഗണിക്കാവുന്നതല്ലേ. അധികം ചിലവൊന്നും വരാത്ത എന്തെങ്കിലുമൊരു ഒരു പ്രോത്സാഹന സമ്മാനം :)
ഒരാള്‍ ഒറ്റയ്ക്ക് ചെയ്തില്ലെങ്കിലും,
പലര് കൂടിയോ
ഒരേ ജില്ലക്കാര്‍ കൂടിയോ
ഒരേ കോളേജില്‍ നിന്ന് വരുന്നവര്‍ കൂടിയോ
ഒരേ പ്രൊഫഷനിലുള്ളവര്‍ കൂടിയോ
ഒക്കെയൊക്കെ.
വനിതാബൂലോഗര്ക്ക് ഒരു സമ്മാനം സ്പോണ്സര് ചെയ്യുന്നതിനെപ്പറ്റി ഗൌരവമായി ആലോചിക്കാന്‍ കഴിയുമോ, ബാച്ചിലേഴ്സ് ക്ലബ്ബുകാരും വിട്ടുകൊടുക്കില്ലെന്ന് കരുതുന്നു.
ഗ്രൂപ്പുകള്‍ക്ക് ബൂലോഗത്ത് പഞ്ഞമില്ലാത്തതുകൊണ്ട്, ഏതെങ്കിലും ഗ്രൂപ്പുകളുടെ പേരില്‍ സമ്മാനം സ്പോണ്സര് ചെയ്താലും മതി :-)
ഇപ്പോള്‍ ഈ മത്സരത്തിന് സര്‍വ്വസമ്മതരായ ഒരു ജഡ്ജിംഗ് കമ്മറ്റി നിലവിലുള്ള സ്ഥിതിയ്ക്ക്, മത്സരത്തിന്റെ മാറ്റുകൂട്ടുവാനും ആവേശം വര്‍ദ്ധിപ്പിക്കുവാനും ഒരു ചെറിയ സമ്മാനമുണ്ടാവുന്നത്, സഹായിക്കുമെന്ന് തോന്നുന്നു. ഓരോ മത്സരത്തിനും ഗിഫ്റ്റ് സ്പോണ്സര് ചെയ്യുന്നവരുടെ പേര് മത്സരത്തിനൊപ്പം അനൌണ്സ് ചെയ്യുന്ന പതിവും തുടങ്ങാം.
ബൂലോഗരേ എന്തുപറയുന്നു ?
ഗിഫ്റ്റ് സ്പോണസര്‍ ചെയ്യുന്നവരുടെ പേര് ട്രോഫിയുടെ കൂടെ? ഹഹഹ.. മലയാളി സമാജങ്ങളില്‍ ഒത്തിരി പോയ പോലെയുണ്ടല്ലൊ.
ദേ ഇതു നോക്കൂ ഇതുപോലെയുള്ള ഇവന്റ്സ് ഫുഡ് ബ്ലോഗുകളില്‍ ചെയ്യുന്നത്.
1. 100$ ബൈ സ്പോണ്‍സേര്‍സ് - ഇതു കമേഷ്യല്‍ സ്ഥാപനങ്ങളാണ് സ്പോണസര്‍ ചെയ്യുന്നത്. 100$
2. ഫീഡ് എ ഹംഗ്രി കാമ്പെയിന്. പലര് ഫ്രീ ആയിട്ട് സബ്മിട്ട് ചെയ്ത റെസിപ്പീസും ഫോട്ടോസും കൊണ്ട് ഒരു കൂക്കിങ്ങ് ബുക്ക് ഉണ്ടാക്കി, അത് വിറ്റ് കിട്ടുന്ന പണം കൊണ്ട് പാവപ്പെട്ട് കുട്ടികള്‍ക്ക് . Feed a hungry child
രണ്ടാമത്തെ പോയിന്റിന് എന്റെ മാര്‍ക്ക്.
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.ഈ മത്സരം നടത്തികൊണ്ട് പോകുന്ന സപ്തനും.
ദിവാ,വനിതാ ബൂലോഗരേയുംബാച്ചിക്ലബുകാരേയും പോലെ വിവാഹിത ബ്ലോഗേര്‍സിന് പ്രൈസ് സ്പോണ്സര് ചെയ്യാന്‍ പറ്റില്ലേ?
വിജയികളായവര്‍ക്കെല്ലാം ആശംസകള്‍!!!
ഓരോ ഫോട്ടോയ്ക്കുമുള്ള നിര്‍ദ്ദേശങ്ങള്‍ കൊള്ളാം. അതെല്ലാം വായിക്കുമ്പോള്‍ ഫോട്ടോഗ്രഫി പഠിക്കാന്‍ തോന്നിപ്പോവുന്നു.:)
എനിക്ക് ശ്രീജിത്തിന്റേയും ജേക്കബ്ബിന്റേയും ഫോട്ടോസ് കാണാന്‍ പറ്റുന്നില്ലല്ലൊ.:(
ഇഞ്ചിച്ചേച്ചീ
വളരെ നല്ല ഐഡിയ. അങ്ങനെ നടത്തിയാലും മതി.
ബൂലോഗത്തിന്റെ ഇപ്പോഴത്തെ പക്വത വച്ച് ചെയ്യാവുന്ന രീതിയില്‍, ആരെങ്കിലും ഒന്നുരണ്ടുപേര് സ്പോണ്‍സര്‍മാരായി മുന്നോട്ട് വന്ന് ഒരു തുടക്കം ഇടുക എന്നാണ് എന്റെ അഭിപ്രായം. എല്ലാവരും കൂടിച്ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്താനാവില്ലല്ലോ.
ഏറ്റവും പ്രധാനം, ‘സ്പോണ്സറിംഗ്’ എന്നൊരു ട്രെന്‍ഡ് ബൂലോഗത്ത് ആരംഭിക്കാന്‍ ഇതുപോലെയുള്ള ചെറിയ സംരംഭങ്ങള്‍ കൊണ്ട് വഴിയൊരുക്കുക എന്നതാണ്. ബൂലോഗത്ത് പരസ്യം ചെയ്യാന്‍ (കൊമേഴ്സ്യലായി) കൂടുതല്‍ ആളുകള്‍ മുന്നോട്ട് വരാന്‍ ഒരു motivation ആയി ഇമ്മാതിരി ചെറിയ നേരമ്പോക്കുകള്‍ സഹായിക്കട്ടെ.
വല്യമ്മായീ, തീര്‍ച്ചയായും. പക്ഷേ, ലേഡീസ് ഫസ്റ്റ് എന്നാണല്ലോ :-))
ആദ്യം ലേഡീസ്, പിന്നെ ബാച്ചീസ്, താമസിയാതെ മാരീഡ്സ്
ജോക്കാണേ :)
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. ഫോട്ടോ ബ്ലോഗ് ഇല്ലാത്തവര്‍ക്കാണല്ലോ ഓരോ തവണയും അവാര്‍ഡ് ലഭിക്കുന്നത് (ഒന്നാം സമ്മാനം എന്നല്ല). തീര്‍ച്ചയായും അവര്‍ക്ക് ഒരു ഫോട്ടോ ബ്ലോഗ് തുടങ്ങാന്‍ ഇതൊരു പ്രേരണയാകട്ടെ. അല്ല, ഈ വക്കാരിയെന്താ ഫോട്ടോയാണപ്പാ എന്നും പറഞ്ഞ് ഒന്നും അയക്കാത്തെ? ;)
സപ്താ, കൈപ്പള്ളീ, മത്സരത്തിനായി അയച്ചതല്ലെങ്കിലും എന്റെ ചിത്രത്തിനെക്കുറിച്ച് അഭിപ്രായം പറഞ്ഞതിനു വളരെ നന്ദിയുണ്ട്. തീര്‍ച്ചയായും ഇതൊരു വലിയ പ്രോത്സാഹനമാണ്. പക്ഷെ എന്താ എന്റെ ചിത്രം മെരേ ബോലേരെ ബിന്ദു, മെരേ പ്രാരേ ബിന്ദു വിനു കാണാന്‍ പറ്റാത്തേ?
അഭിനന്ദനങ്ങള്‍..u r doing a great job.
ഫോട്ടൊ വിശകലന കുറിപ്പുകള്‍ വളരെ ഇന്‍ഫൊര്‍മേറ്റീവ് ആണ്..താങ്ക്സ്.
Exposure:
exposureഉം ചിത്രത്തിന്റെ contrastഉം തമ്മില്‍ നേരിട്ട് ബന്ധമുണ്ട്. പല ചിത്രങ്ങളിലും ആകശത്തിന്റെ brightness കൃത്യമായി പരിഗണിക്കാത്തതിനാല്‍ സംഭവിച്ച് പ്രശ്നങ്ങള്‍ തന്നെയാണു. ചിത്രം എടുത്തതിനു ശേഷം കാമറ ഒരു bagന്റെ അകത് വെച്ച് LCD പാനെലില്‍ കാണുന്ന ചിത്രം preview ചെയ്ത് നോക്കണം. ചില കാമറകളില്‍ spot metering സംവിധാനം ഉണ്ടാകും. ആ metering സംവിധാനം ഉപയോഗിച്ച് ചിത്രത്തിന്റെ ഒരു ഭാഗത്തുള്ള് പ്രകാശത്തിന്റെ അളവിന്റെ അടിസ്ഥാനത്തില്‍ കാമറ exposure ക്രമീകരികും.
Croping:
ഇത്തവണ പല ചിത്രത്തിലും ശ്രദ്ധിച്ച ഒരു കാര്യമാണു് ഇതു. ഒരു bonsai വൃക്ഷം കണക്കാണു നാം എടുക്കുന്ന ചിത്രങ്ങള്‍. കാമറയിലൂടെ എടുത്ത ചിത്രത്തെ, അറ്റങ്ങള്‍ വെട്ടി മുറിച്ച് ചിട്ടപെടുത്തുമ്പെഴാണു് അതിനു് കൂടുതല്‍ ഭംഗിയുള്ള ഒന്നാകുന്നത്. ചിത്രം വളരെ ശ്രദ്ധയോടെ എടുത്ത ഒന്നല്ലെങ്കില്‍, അതേപടി പുറം ലോകത്തെ കാണിക്കണമെന്നില്ല.
പിന്നെ ഇത്തവണത്തെ jury service വളരെ പേടിച്ചാണു ചെയ്തത്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഏതുവഴിയാണു "ഫീഷണി" വരുന്നത് എന്നു പറയാനാവില്ലല്ലോ.
ഫോട്ടോഗ്രഫിയില്‍ എന്റെ (പരിമിതമായ) അനുഭവങ്ങള്‍ മുന്‍ നിര്‍ത്തിയാണു് ഞാന്‍ ഇതു വിലയിരുത്തിയത്. പരിഭവങ്ങള്‍കും നിരാശക്കും എല്ലാം scope ഉണ്ട് എന്ന് എനിക്കറിയാം. കുറഞ്ഞ point കിട്ടിയവര്‍ നിരാശപ്പെടരുത്. നിങ്ങള്‍ വീണ്ടും വീണ്ടും ചിത്രങ്ങള്‍ എടുക്കണം. എന്നേയും, മറ്റു ഫോട്ടോഗ്രാഫര്‍ "പുലികളേയും" കാണികണം. പരസ്യമായി കാണിക്കാന്‍ വിഷമം ഉണ്ടെങ്കില്‍ email വഴി ചിത്രങ്ങള്‍ അയച്ചുകൊടുക്കുക.
ഈ കര്‍ത്തവ്യം നിര്‍വഹണത്തിനു നിങ്ങള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനു് ഞാന്‍ ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞുകൊണ്ടു നിര്‍ത്തുന്നു.
സസ്നേഹം
കൈപ്പള്ളി
ശ്ശൊ ഒരു നമ്പറിന് ഒന്നാം സമ്മാനം പോയി ;)
മത്സരിച്ചവരുടെ എണ്ണം കൂടിയതു കൊണ്ടാവും വോട്ടുകള്‍ കുറഞ്ഞത്, അവരു വോട്ട് ചെയ്തിട്ടുണ്ടാവില്ലല്ലോ.
വിജയികള്ക്കാശംസകള്!
വനിതാബൂലോഗര്ക്ക് ഒരു സമ്മാനം സ്പോണ്സര് ചെയ്യുന്നതിനെപ്പറ്റി ഗൌരവമായി ആലോചിക്കാന്‍ കഴിയുമോ, ബാച്ചിലേഴ്സ് ക്ലബ്ബുകാരും വിട്ടുകൊടുക്കില്ലെന്ന് കരുതുന്നു.
ദിവാ ചേട്ടാ,
ഞങ്ങള്‍ ബാച്ചികള് അങ്ങനെ (സ്പോണ്സര് ചെയ്യുന്നത് പോലെ ദ്രവ്യം ചെലവുള്ള കാര്യങ്ങളില്‍ പ്രത്യേകിച്ചും)യാതൊരു വിധ കടുമ്പിടിത്തവുമില്ലാത്ത കൂട്ടരാണ്. ഞങ്ങള്‍ വിട്ട്കൊടുക്കാന്‍ തയ്യാറാണ്. അല്ലെ ബാച്ചിക്കൂട്ടരേ? :-)
ഓടോ: നല്ല സജഷന്‍!
വിജയികള്ക്കാശംസകള്!
സംഘാടകര്‍ക്കും ജഡ്ജസിനും പങ്കെടുത്തവര്‍ക്കും അഭിനന്ദനങ്ങള്‍!
ശ്ശോ...പിന്നേം തേഡ് പ്രൈസോ...എന്നെക്കൊണ്ട് ഞാന്‍ തോറ്റു,,,അല്ല ഞാന്‍ എന്താ നന്നാവാത്തേ ? എല്ലാ മാസവും ഉണ്ടല്ലോ മത്സരം ....
വിജയികള്‍ക്ക് ആശംസകള്‍...സ്പ്തന് ഭായിക്കും , നിഷാദിക്കക്കും പ്രത്യേകം ആശംസകള്‍...
ഇപ്പോള്‍ ശ്രീജിത്തിന്റേയും ജേക്കബിന്റേയും അച്ചൂസ്സിന്റെയും ഫോട്ടോ ഒന്നു കൂടി അപ്പ്ലോഡ് ചെയ്തിട്ടുണ്ട്. ഫോട്ടോകള്‍ കാണാമെന്ന് വിശ്വസിക്കുന്നു.
പുതിയ ബ്ലോഗറില്‍ ഒരു പോസ്റ്റ് ഡിലീറ്റിയാല്‍ ആ പോസ്റ്റിലുള്ള ഫോട്ടോകളും ഡിലീറ്റപ്പെടും എന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. ഇവര്‍ മൂന്നു പേരുടേയും ഫോട്ടോ ഒരു പുതിയ ഡ്രാഫ്റ്റ് ഉണ്ടാക്കി അതു വഴി അപ്പ്ലോഡ് ചെയ്തിട്ട് ആ ലിങ്ക് ഈ പോസ്റ്റില്‍ ഉപയോഗിക്കുകയായിരുന്നു, അന്നിട്ട് ആ ഡ്രാഫറ്റ് ഡിലീറ്റി കളഞ്ഞു.
വിജയിച്ചവര്‍ക്കും പങ്കെടുത്തവര്‍ക്കും ആശംസകള്‍. സംഘാടകര്സ്: നന്ദി, എന്റെ ഫോട്ടോ ഇവിടെ ഇട്ടതിന്. നിങ്ങളുടെ അനാലിസിസ് അനുസരിച്ചു ഞാന്‍ ആ ഫോട്ടോ എഡിറ്റ് ചെയ്തു റെഡി ആക്കി. ഇപ്പൊ ആണ് അതൊരു ഫോട്ടോ ആയത്!
സംഘാടകര്സ്: നിങ്ങളുടെ ഈ സംരംഭം എന്നും നിലനില്ക്കട്ടെ.
എന്റെ ചിത്രത്തിന്(No.10) ഇത്തവണ ബി-ഗ്രേഡും ബ്ലോഗെര്സ് ചോയ്സ് മൂന്നാം സ്ഥാനവും കിട്ടിയതില്‍ സന്തോഷം. വോട്ട് ചെയ്ത എല്ലാവരോടും നന്ദി.
മറ്റു മല്‍സര വിജയികള്‍ക്കും, പങ്കെടുത്തവര്‍ക്കും ആശംസകളും നന്ദിയും.
ജഡ്ജിയുടെ ഫോട്ടോ വിലയിരുത്തല്‍ നന്നായിട്ടുണ്ട്.
(ഈ ചിത്രത്തിന്റെ - മരത്തിന്റെ പല വ്യൂ-ലും ആങ്കിളിലും ഉള്ള 7-8 പടങ്ങള്‍ ഉണ്ട്. ഏത് മല്‍സരത്തിന് അയക്കണമെന്ന കണ്ഫൂഷനായിരുന്നു. വേറെ വൃക്ഷത്തിന്റെ ചിത്രവുമുണ്ടായിരുന്നു. ഈ മരം വളരെ ഉയരം കൂടിയ ഒന്നാണ്, കുറച്ച് ക്രോപ്പ് ചെയ്തിരുന്നു. ഇതിന്റെ ചുവട്ടില്‍ ഒരു ചെറിയ ക്ഷേത്രവും ഉണ്ട്. അതുകൊണ്ടുമാത്രമാണ് ഇത് മുറിക്കപ്പെടാതെ ഇപ്പോഴും ജീവനോടെ കാണാന്‍ പറ്റുന്നത്)
കൃഷ് | krish
അഭിനന്ദനങ്ങള്‍, മറ്റു വിജയികള്‍ക്കും, പങ്കെടുത്ത എല്ലാവര്ക്കും! നന്ദി എനിക്കു വോട്ടു ചെയ്തവര്‍ക്കും, സപ്തനും, കൈപ്പള്ളിക്കും (ചായേം പരിപ്പു വടയും വാങ്ങിത്തരാം കേട്ടൊ).
സപ്താ, കൈപ്പള്ളീ ഇതിനു പിന്നിലെ പ്രയത്നങ്ങള്‍ക്കെല്ലാം അഭിനന്ദനങ്ങള്‍!! പടം റിവ്യൂ ചെയ്ത് അഭിപ്രായം എഴുതിയതിനു നന്ദി!!
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍, സപ്തവര്ണത്തിനും.
കൈപ്പള്ളിക്ക് സ്പെഷ്യല്‍ നന്ദി.. എങ്ങനെ ക്രോപ്പ് ചെയ്യണമെന്നു കൂടി കാണിച്ചു തന്നതിന്.
കൈപ്പള്ളിയുടെ ഫോട്ടോ വിശകലനം പ്രശംസനീയം.
വിജയികള്‍ക്കു ആശംസകള്‍
കുറച്ചു ദിവസം മുമ്പ് ഇവിടെ കമന്റാന്‍ വേഡ് വെരിഫിക്കേഷന് സമ്മതിക്കുന്നില്ലായിരുന്നു.
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. കൈപ്പള്ളി നിര്‍ദ്ദേശങ്ങള്‍ക്കു നന്ദി. ഒരു ഓട്ടോമാറ്റിക് ക്യാമറയില്‍ എക്സ്പോഷര്‍ സമയം എങ്ങനെ നിയന്ത്രിയ്ക്കാം? കുറച്ചുകൂടി വെയിലുള്ളപ്പോള്‍ എടുക്കുക, ഫില്‍ട്ടര്‍ ഉപയോഗിക്കുക ഇവയൊഴികെ ആകാശം വെളുത്തുപോകാതിരിക്കാന് എന്തു മാര്‍ഗ്ഗം?
എന്റെ ഫോട്ടോയിലുള്ള കെട്ടിടം സിയാറ്റിലിലുള്ള എക്സ്പീരിയന്‍സ് മ്യൂസിക് പ്രോജക്റ്റ് ആണ്. ഇതിന്റെ മുഖ്യപ്രായോജകന് മൈക്രോസോഫ്റ്റ് സ്ഥാപകരിലൊരാളും സന്തോഷിന്റെ ഉറ്റ സുഹൃത്തുമായ പോള്‍ അലന് ആണ്.
Post a Comment