Saturday, August 25, 2007

#9 മത്സരഫലം

ബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന ഒന്‍പതാമത് ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലം‍.


വിഷയം :ജാലകം (Window)

വിധികര്‍ത്താവ്: നളന്‍


ജഡ്ജസ് ചോയ്സ്
ഒന്നാം സ്ഥാനം: ഫോട്ടോ # 07 - സുല്‍
രണ്ടാം സ്ഥാനം : ഫോട്ടോ # 08 - കെ.ആര്‍ രന്‍‍ജിത്
മൂന്നാം സ്ഥാനം: ഫോട്ടോ # 02 - ഇബ്രാഹിം ബായന്‍

ബ്ലോഗേഴ്സ് ചോയ്‌സ്
ഒന്നാം സ്ഥാനം: ഫോട്ടോ # 05- റിഷാദ് പി.എച്ച്
രണ്ടാം സ്ഥാനം: ഫോട്ടോ # 07- സുല്‍, ഫോട്ടോ # 06 - മനു എസ്. നായര്‍
മൂന്നാം സ്ഥാനം: ഫോട്ടോ # 01- ജോസഫ്‍

വിധികര്‍ത്താവ് നളന്റെ പൊതുവിലയിരുത്തല്‍.
(വിശദമായ കുറിപ്പ് ചിത്രങ്ങളോടൊപ്പം കൊടുത്തിരിക്കുന്നു)

ചിത്രങ്ങളെ പല രീതിയില്‍ വിലയിരുത്താം. വളരെ സബ്ജക്റ്റീവായ ഒന്നായതു കൊണ്ട് ഓരോത്തരുടേയും അഭിരുചികള്‍ക്കനുസരിച്ച് വിലയിരുത്തലുകള്‍ വേറിട്ടു നില്‍ക്കും.എന്നെ സംബന്ധിച്ചെടുത്തോളം രണ്ടു കാര്യങ്ങളാണു നോക്കാറുള്ളത്.ഒന്നു സാങ്കേതിക മികവും, രണ്ടാമത്തേത് ക്രീയേറ്റീവ്(കലാപരമായ)അംശവും. ശരിയായ എക്സ്പോഷറും മറ്റും സാങ്കേതിക മികവില്‍ പെടും. ഒരു ചിത്രത്തെ സാധാരണ കാഴ്ചയ്ക്കപ്പുറം വ്യത്യസ്തമായും ഉള്‍ക്കാഴ്ചയോടും കൂടി അവതരിപ്പിക്കുന്നത് ക്രീയേറ്റീവിറ്റിയില്‍ പെടും. സാങ്കേതികമായി മികച്ച ചിത്രം ചിലപ്പോള്‍ ക്രീയേറ്റിവിറ്റിയില്‍ പിന്നോട്ടായിരിക്കും, മറിച്ചും സംഭവിക്കാം. രണ്ടും കൂടി ചേരുമ്പോഴാണു മികച്ച ചിത്രങ്ങള്‍ ഉണ്ടാവുന്നത്.

#1

ജോസഫ്
Panasonic DMC-FZ5, 10mm, f4, 1/800S, ISO-80


റീയര്‍ വ്യൂ അഥവാ പിന്നിലേക്കുള്ള ഒരെത്തിനോട്ടത്തിനായി ജാലകം എന്ന വിഷയത്തെ ഉപയോഗിച്ചിരിക്കുന്നു. നല്ല ആശയം (ആശയത്തിനു ഫുള്‍ മാര്‍ക്ക്). പിന്നിലുള്ള കാഴ്ച പിറകിലുള്ള ട്രാഫിക്കിനെപ്പറ്റി ഒരു ധാരണ തരുന്നതൊഴിച്ചാല്‍ ചിത്രത്തില്‍ ആകര്‍ഷകമായിട്ടൊന്നും കാണുന്നില്ല. ഒരു പക്ഷെ പിന്നിലുള്ള കാഴ്ച വിരസമായ ട്രാഫിക്കില്‍ നിന്നും വ്യത്യസ്തമായ ഒന്നായിരുന്നെങ്കില്‍ കുറച്ചു കൂടി നന്നായേനേ.
അതുപോലെ ഇഷ്ടികയുടെ മതില്‍ക്കെട്ട് ഒഴിവാക്കി ക്രോപ്പ് ചെയ്താല്‍ കുറച്ചുകൂടി നന്നാകുമെന്നു തോന്നുന്നു. എക്സ്പോഷറും ഷാര്‍പ്നെസ്സും മറ്റും നന്നായിട്ടുണ്ട്.
ഗ്രേഡ് : B

#2
ഇബ്രാഹിം ബായന്‍

http://ebayan.blogspot.com/
http://ebayan1.blogspot.com/
SONY CYBERSHOT, 10mm, f/2.8, 1/125S, ISO-100



കളിക്കോപ്പുകളള്‍ കൊണ്ടു തീര്‍ത്ത ഫ്രെയിം ജാലകത്തെ ദ്യോതിപ്പിക്കുന്ന വിധത്തില്‍ നാചുറ്ല് ലൈറ്റില്‍ എടുത്ത നല്ല ഷോട്ട്. വലതു ഭാഗത്തെ എക്സ്പോഷറ് കൂടിപ്പോയതിനാല്‍ നിറങ്ങള്‍ നഷ്ടപ്പെട്ടിരിക്കുന്നു. താഴെ നിന്നുള്ള ആംഗിള്‍ ചിത്രത്തിനെ സഹായിച്ചിട്ടുണ്ട്.കുട്ടികളുടെ പടങ്ങള്‍ എടുക്കുമ്പോള്‍ ഇതുപോലുള്ള ക്യാമറയുടെ പൊസിഷനിംഗ് ചിത്രങ്ങളെ എങ്ങിനെ മെച്ചപ്പെടുത്തും എന്നത് മനസ്സിലാക്കാന്‍ ഈ ഷോട്ട് ഉദ്ദാഹരണം.
കുട്ടിയുടെ മുഖഭാവത്തില്‍ നിന്നും കളിക്കോപ്പുകള്‍ക്കപ്പുറത്തെ ലോകം അത്രയ്ക്കു രസകരമല്ലെന്നാണെന്നു വായിക്കാനാണു എനിക്കു താല്പര്യം, മറിച്ചും ആകാം.
ഗ്രേഡ് : B


#3

ജോബി

http://jobysamgeorge.blogspot.com/
Exif data not available


ഫോക്കസ് നഷ്ടപ്പെട്ടതു മാത്രമല്ല ചിത്രത്തിനു മൊത്തത്തിലുള്ള ചരിവും ഗുരുതരമായ പോരായ്മകളാണു.
ഒരു ട്രൈപ്പോടുപയോഗിച്ചാല്‍ ഒഴിവാക്കാവുന്നതേ ഉള്ളൂ ആ സൊഫ്റ്റ്നെസ്സും,ഷേക്കും.
ഗ്രേഡ് : C


#4
അഗ്രജന്‍

http://padayidam.blogspot.com/
SONY DSC W30,6mm, F/2.8, 1/400 sec, ISO-80

ബ്ലയിണ്ടുകള്‍ക്കിടയിലൂടെ പുറം ലോകത്തെ കാഴ്ച. കുറച്ചു കൂടി ജാലകങ്ങള്‍ പുറത്തുകാണുന്നുണ്ട്. പക്ഷെ അവയെല്ലാം പുറം തിരിഞ്ഞു നില്‍ക്കുന്നതു പോലെ.
ഗ്രേഡ് : B



#5
റിഷാദ് പി.എച്ച്

http://vettam.blogspot.com/
Nikon D70s 25mm, F/13, 10 Sec,

മനോഹരമായ ഒരു ജാലകം. പ്രകാശത്തില്‍ വര്‍ണ്ണങ്ങള്‍ ജാലകത്തിന്റെ മനോഹാരിത പുറത്തുകൊണ്ടുവരുന്നു. ആ ചരിവു ഒഴിവാക്കാമായിരുന്നു.
ബഹുവര്‍ണ്ണങ്ങളോടുള്ള ഒരു പുറം ലോകം പ്രതീക്ഷിക്കാമോ.
മനോഹരമായി പൊതിഞ്ഞു ഒരു ഗിഫ്റ്റ് , പക്ഷെ അതു തുറക്കാതെ ഉള്ളിലെന്താണെന്നറിയാന്‍ കഴിയില്ലല്ലോ.
ഗ്രേഡ് : B


#6
മനു എസ്. നായര്‍

http://nilaathulli.blogspot.com/
MINOLTA DIMAGE Z5, 9mm, f/8, 1/200S, ISO-50

ജാലകത്തിലെ കുരിശ് കണ്ടിട്ട് ഇതും ഒരു പള്ളിയുടെ ജാലകമാണെന്നു തോന്നുന്നു. എങ്കിലും പുറത്തേക്കുള്ള കാഴച ചെന്നു പതിയുന്നത് കോണ്‍ക്രീറ്റ് കാടുകള്‍ക്കു നടുവിലുള്ള മറ്റൊരു ആരാധനാലയത്തിലാണെന്നു തോന്നുന്നു. കുരിശിന്റെ ഭാവം സദുദ്ദേശകരമല്ലെന്നു തോന്നുന്നു :)
ചെറിയ ഒരു ചരിവ് ഇതിലും കാണുന്നുണ്ട്.
ഗ്രേഡ് : B


#7

സുല്‍
http://susmeram.blogspot.com/
BenQ DC E30 9mm, f/3, 1/19S, ISO-400

അടഞ്ഞ ജാലകത്തിലൂടെ പുറത്തെ കാഴ്ച ഉറ്റു നോക്കുന്ന കൊച്ചു കുട്ടി. ഇവിടെ അടഞ്ഞ ലൈറ്റിം‌ഗാണു ചിത്രത്തിനൊരു മൂഡുകൊണ്ടുവരുന്നത്. മുഖത്തെ ഭാവം വ്യക്തമാക്കുന്ന വിധത്തിലുള്ള ലൈറ്റിംഗ്. ഈ മത്സരത്തിലെ മികച്ച ചിത്രങ്ങളിലൊന്ന്.
ഗ്രേഡ് : A


#8
കെ.ആര്‍ രന്‍‍ജിത്

http://www.eenthappana.blogspot.com/
Sony Ericsson K750i, f/2.8, 1/160S, ISO-100

ഈ മത്സരത്തിലെ മറ്റൊരു മികച്ച ചിത്രം. മൊബൈല്‍ ഫോണിലെടുത്തതു കാരണമാകാം സാങ്കേതികമായ പോരായ്മകളുണ്ട്. പ്രകാശത്തിന്റെ വലിയ കോണ്ട്രാസ്റ്റ് കാരണം പുറത്തെ കാഴ്ച ഓവര്‍ എക്സ്പോസ്ഡായിപ്പോയി, അകം അണ്ടര്‍ എക്സ്പോസ്ഡും.
പക്ഷെ ആ പോരായ്മകള്‍ തന്നെയാനെന്നു തോന്നുന്നു ചിത്രത്തെ വ്യത്യസ്തമാക്കുന്നതും. ഓവര്‍ എക്സ്പോഷറില്‍ പൂക്കളുടെ നിറങ്ങള്‍ നഷ്ടമായിട്ടുണ്ട്, പച്ചപ്പ് ബാക്കി കിടപ്പുണ്ട്. ഒഴിഞ്ഞ കസേരയും, പുറത്തെ ഓവര്‍ എക്സ്പോഷര്‍ തീര്‍ത്ത അലൌകികമായ മൂഡും കൂടി ചിത്രത്തിനു മറ്റൊരു ഡൈമന്‍ഷന്‍ കൊണ്ടു വരുന്നുണ്ട്, ഒരു കഥ പറയുന്നതിന്റെ.
ഗ്രേഡ് : B

Thursday, August 16, 2007

#9 മത്സരചിത്രങ്ങള്‍.

ബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന ഒന്‍പതാം ഫോട്ടോഗ്രാഫി മത്സരത്തിലെ ചിത്രങ്ങള്‍.

വിഷയം : ജാലകം (Window)

ജഡ്ജസ് ചോയ്സ് വിധികര്‍‍ത്താവ് :നളന്‍

ബ്ലോഗേസ് ചോയ്‌സ് വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിലേക്ക് നിങ്ങള്‍ നിര്‍ദേശിക്കുന്ന ചിത്രങ്ങള്‍ക്കുള്ള വോട്ടുകള്‍ കമന്റായി രേഖപ്പെടുത്തുക. വോട്ടുകള്‍ രേഖപ്പെടുത്തേണ്ട വിധം:

1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #

വോട്ടുകള്‍ ആഗസ്റ്റ് 23 വരെ രേഖപ്പെടുത്താവുന്നതാണ്.

ആഗസ്റ്റ് 25 ന് ഫലപ്രഖ്യാപനം.

വോട്ടിങ്ങ് സമയത്ത് കമന്റ് മോഡറേഷന്‍ ഉള്ളതിനാല്‍, വോട്ടുകളും ചിത്രങ്ങളെക്കുറിച്ചുള്ള പൊതുവായ കമന്റുകളും പ്രത്യേകമായി വയ്ക്കുവാന്‍ ശ്രദ്ധിക്കുമല്ലോ. അല്ലെങ്കില്‍ കമന്റുകളും വോട്ടുകള്‍ക്കൊപ്പം രഹസ്യമായിപ്പോകും!

മത്സരചിത്രങ്ങള്‍ താഴെ!

ഫോട്ടോ #1


Panasonic DMC-FZ5, 10mm, f4, 1/800S, ISO-80


ഫോട്ടോ #2


SONY CYBERSHOT, 10mm, f/2.8, 1/125S, ISO-100

ഫോട്ടോ #3


Exif data not available

ഫോട്ടോ #4


SONY DSC W30,6mm, F/2.8, 1/400 sec, ISO-80

ഫോട്ടോ #5


Nikon D70s 25mm, F/13, 10 Sec,

ഫോട്ടോ #6


MINOLTA DIMAGE Z5, 9mm, f/8, 1/200S, ISO-50

ഫോട്ടോ #7


BenQ DC E30 9mm, f/3, 1/19S, ISO-400

ഫോട്ടോ #8


Sony Ericsson K750i, f/2.8, 1/160S, ISO-100


നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ പ്രതീക്ഷിച്ചുകൊള്ളുന്നു.
ബ്ലോഗില്‍ ചിത്രങ്ങള്‍ കാണാന്‍ സാധിക്കാത്തവര്‍/ചിത്രം ഒറിജിനല്‍ സൈസ്സില്‍ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ - പിക്കാസ്സാവെബില്‍ കാണാനിവിടെ ഞെക്കുക

Saturday, August 04, 2007

മത്സരം : #9

മത്സരം : #9

വിഷയം : ജാലകം (Window)

വിധികര്‍ത്താവ് :നളന്‍

‍സംഘാടകന്‍: യാത്രാമൊഴി


മത്സരചിത്രങ്ങള്‍ ആഗസ്റ്റ് 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.



ആഗസ്റ്റ് 16 മുതല്‍ ആഗസ്റ്റ് 22 വരെ ബൂലോകര്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്.



ആഗസ്റ്റ് 24 ന് ഫലപ്രഖ്യാപനം.



ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ (ഒന്നുകില്‍ 900 പിക്സല്‍ വീതി X അനുയോജ്യമായ നീളം , അല്ലെങ്കില്‍ 900 പിക്സല്‍ നീളം X അനുയോജ്യമായ വീതി )എങ്കിലും വലിപ്പം ഉണ്ടായിരിക്കണം. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല.



മത്സരത്തിന്റെ വിശദമായ നിയമാവലി കാണാന്‍ ഇവിടെ ഞെക്കുക! ദിവസങ്ങള്‍ അമേരിക്കക്കാരുടെ സമയത്തില്‍)