Friday, May 25, 2007

#6 - മത്സരഫലം

ഈ മത്സരത്തിലെ ജഡ്ജായ സപ്തവര്‍ണ്ണങ്ങളുടെ നിരീക്ഷണള്‍ താഴെ കൊടുക്കുന്നു..

ഇത്തവണ മത്സരത്തിന് വിഷയം 'പൂവ്/പൂക്കള്' എന്ന് നിശ്ചയിച്ചപ്പോള് കൂടുതല് പേര്ക്ക് പങ്കെടുക്കാനുള്ള അവസരം എന്നായിരുന്നു മനസ്സില്. അത് ഏതായാലും സാധിച്ചതില് അതിയായ സന്തോഷമുണ്ട്.മത്സരത്തില് പങ്കെടുത്ത എല്ലാവര്ക്കും നന്ദി, വിജയികള്ക്ക് ആശംസകള്. 31 ഫോട്ടോകള് നിലവാരമനുസരിച്ച് പെറുക്കിയടുക്കി വെയ്ക്കുക എന്ന ബുദ്ധിമുട്ടേറിയ പണിയിലേയ്ക്ക് കിടക്കും മുന്പ് ഒരു 2-3 കാര്യങ്ങള്.
പൂവിന്റെ ചിത്രങ്ങളെടുക്കുമ്പോള് പരിഗണിക്കാവുന്ന കുറച്ച് കാര്യങ്ങള്!

ഫോട്ടോ എടുക്കുവാനും എടുത്ത് പഠിക്കുവാനും ഏറ്റവും എളുപ്പത്തില് ഒരു ഫോട്ടോഗ്രാഫര്ക്ക് ലഭിക്കുന്ന മോഡലുകളാണ് പൂക്കള്.ഓരോ പൂവിനും ഒരു വ്യക്തിത്വമുണ്ട്, അവയ്ക്കും പല ഭാവങ്ങളുണ്ട്, പല അവസ്ഥന്തരങ്ങളും, അവ വളരുന്ന തനത് സാഹചര്യങ്ങളുണ്ട്. ഇവയെല്ലാം പരിഗണിച്ച് വളരെ ശ്രദ്ധയോടെ വേണം പൂവ് ചിത്രങ്ങളെടുക്കാന്.

* ക്ലോസ്സപ്പ് വേണോ, അതൊ മൊത്തം പൂക്കുല വേണോ, അതൊ ചെടി മൊത്തം വേണോ? കണ്ഫൂഷന്!
ഒരു പൂവിന് നേരെ ക്യാമറ പിടിച്ച് ഫോട്ടോയെടുത്താല് അത് ഒരു സാധാരണ ചിത്രം മാത്രം. അതില് കാണികളെ ആകര്ഷിക്കുന്ന എന്തെങ്കിലും ഘടകങ്ങള് (wow! factors) വേണം. അതെന്താണ് എന്ന് നീരീക്ഷിച്ച് കണ്ടുപിടിച്ച് ഫോട്ടോയിലാക്കുമ്പോഴാണ് മികച്ച പൂവ് ചിത്രങ്ങള് ഉണ്ടാകുന്നത്. ഭാവങ്ങള്, അനസ്താന്തരങ്ങള്, സാഹചര്യങ്ങള്, പൂക്കളെ ചുറ്റി പറ്റിയുള്ള ജീവിതങ്ങള് ഇങ്ങനെ പലതും ചിത്രത്തിന് വേറൊരു തലം പ്രദാനം ചെയ്യാന് പര്യാപ്തമായ ഘടകങ്ങളാകാം. നിരയായും വരിയായും വട്ടത്തിലും ചതുരത്തിലും അങ്ങനെ പല ആകൃതികളില് നില്ക്കുന്ന പൂക്കള്, തോളോടു തോള് ചേര്ന്ന് വിടര്ന്നു നില്ക്കുന്ന പൂക്കള് അങ്ങനെ പല രീതികളില് പൂക്കളെ കാണാം.അതു പോലെ പ്രതിഫലനങ്ങള്, പൂവിനകത്തെ കാര്യങ്ങള്, ഇതൊക്കെ പരിഗണിക്കാവുന്ന കാര്യങ്ങളാണ്.

* കോണ്ട്രാസ്റ്റുള്ള(contrast) പശ്ചാത്തലം (background).
പൂക്കള് നല്ല തീവ്രമായ(intense) നിറങ്ങളോടെ കൂടിയവയോ ലളിതമായ നിറങ്ങളോട് കൂടിയവയോ ആയിരിക്കും. അപ്പോള് അതിനനുസരിച്ച് നല്ല contrast നല്കുന്ന പശ്ചാത്തലം തിരഞ്ഞെടുക്കാന് ശ്രദ്ധിക്കണം. അതുപോലെ വിഷയത്തെ അതിന്റെ ചുറ്റുപാടില് നിന്ന് വേര്തിരിച്ചു കൂടുതല് വ്യക്തത നല്കുന്ന പശ്ചാത്തലവുമായിരിക്കണം തിരഞ്ഞെടുക്കേണ്ടത്.

* വെളിച്ചം തിരഞ്ഞെടുക്കുന്നത്
വളരെ കഠിനമായ പ്രകാശസാഹചര്യങ്ങള് ഒഴിവാക്കുക. അതുപോലെ ഫ്ലാഷ് ഉപയോഗിക്കുമ്പോള് ശ്രദ്ധിക്കുക. Diffused പ്രകാശമാണ് ഏറ്റവും നല്ലത്. Diffused പ്രകാശത്തിനു പ്രോ മച്ചാന്മാര് light tents ഉപയോഗിക്കുന്നു.

* കാറ്റിനെ ശ്രദ്ധിക്കുക
ക്യാമറ മുക്കാലിയില് ഉറപ്പിച്ച് നിര്ത്തി ഷേക്ക് സാധ്യത കുറച്ച് ഫോട്ടോയെടുക്കുമ്പോഴായിരിക്കും കാറ്റ് വന്ന് പൂവിനെ ഒന്നുലക്കുന്നത്, ഫോട്ടോ ഷേക്ക്! പ്രോ ഫോട്ടോഗ്രാഫര്മാര് wind breaker എന്ന കുണ്ടാമണ്ടി ഉപയോഗിക്കും, അതില്ലാത്തവര് കാറ്റ് പോകനായി കാത്തിരിക്കുക. മാക്രോ തലത്തില് ഫോട്ടോ എടുക്കുമ്പോള് ഒരു ചെറിയ ഉളക്കം മതി, ഫോട്ടോ ഷേക്കാകാന്. മാക്രോ ഫോട്ടോ എടുക്കുന്നവര് കഴിവതും മുക്കാലി(tripod) ഉപയോഗിക്കണം.


മത്സരഫലം : ജഡ്ജസ് ചോയിസ് വിഭാഗം :: ഒന്നാം സ്ഥാനം : #28 (യാത്രാമൊഴി), രണ്ടാം സ്ഥാനം : #18 (റിഷാദ്), #24 (പീലു), മൂന്നാം സ്ഥാനം : #7 (അപ്പൂസ്), #15 (Neyyan), #27 (K.M. Faisal‍)


മത്സരഫലം : ബ്ലോഗേര്‍സ് ചോയിസ് വിഭാഗം :: ഒന്നാം സ്ഥാനം : #28(യാത്രാമൊഴി), രണ്ടാം സ്ഥാനം : #19 (ചന്ദ്രക്കാറന്‍), മൂന്നാം സ്ഥാനം : #15 (Neyyan), #13 (ആഷ)
ഫോട്ടോ #1ഛായാഗ്രാഹകന്‍: lightsync Nikon D100 - 1/80, f/4.5, 70mm, Pattern, Exp comp -0.3


ചെമ്പരത്തി പൂവിന്റെ നല്ല ഒരു ചിത്രം. വിഷയം നല്ല വ്യക്തമായി, നല്ല പശ്ചാത്തലത്തില് (blurred green which gives a feel of natural ambeience as well as nice contrast) അവതരിപ്പിച്ചിരിക്കുന്നു. വലതു വശത്ത് മുകള്ഭാഗത്തുള്ള ഒരിതള് ഫ്രയ്മിന് വെളിയിലാണെങ്കിലും വിഷയത്തിന് ഒരു പ്രശ്നവുമില്ല. മത്സരമല്ലേ, മികച്ച ചിത്രങ്ങളുടെ ശ്രേണിയിലേക്ക് പരിഗണിക്കാന് വേണ്ട ഘടകങ്ങളൊന്നും കാണുന്നില്ല.
Grade : B
ഫോട്ടോ #2ഛായാഗ്രാഹകന്‍: ഉത്സവം Sony DHC-H1 - 1/80s, f/4, 6mm, ISO 64, pattern


ആകാശവും കീഴടക്കുന്ന സൂര്യകാന്തിപ്പൂക്കള് എന്നാണോ ഛായാഗ്രാഹകന് ഉദ്ദേശിച്ചത്?
Grade : B
ഫോട്ടോ #3ഛായാഗ്രാഹകന്‍: അഗ്രജന്‍ 1/6sec, f/2.8 , 6mm, ISO: 320


വളരെ സാധ്യതയുണ്ടായിരുന്ന ഒരു ചെമ്പനിനീര് പൂവിന്റെ ദൃശ്യമായിരുന്നു ഇത്.ശ്രദ്ധിച്ച് ഈ ഫോട്ടോ എടുക്കുകയായിരുന്നെങ്കില് തണുതുറഞ്ഞ് പറ്റികൂടിയിരിക്കുന്ന ആ ജലകണങ്ങള് പൂവിന്റെ ഫോട്ടോയ്ക്ക് വേണ്ടുന്ന ജീവന് നല്കിയേനേ . അത്തരത്തിലുള്ള ഒരു ക്ലോസപ്പ് ഷോട്ടിനു വേണ്ട് വ്യക്തത ഈ ഫോട്ടോയില് കാണുന്നില്ല. പശ്ചാത്തലം (background) over exposed ആയിരിക്കുന്നു.ഇത്തരത്തിലുള്ള ചിത്രങ്ങള് ക്യാമറ ഇളകാതെ മുക്കാലില്(tripod) വെച്ച് വിഷയം നന്നായി ഫോക്കസ്സിലാക്കി വേണം എടുക്കുവാന്. മദ്ധ്യ ഭാഗത്തെ ഇതളുകളിലോ, അല്ലെങ്കില് വശങ്ങളിലെ കുറച്ച് ഇതളുകളിലോ കൂടുതല് പരിഗണന കൊടുത്തു കൊണ്ട് കുറച്ചുകൂടി നല്ല ഫ്രെയിം സൃഷ്ടിക്കാവുന്നതാണ്.
Grade : B
ഫോട്ടോ #4ഛായാഗ്രാഹകന്‍: തനിമ‍‍ Canon Digital IXUS 900Ti - 1/640s, f/2.8, 8mm, Pattern


കൊങ്കിണി പൂവിന്റെ നല്ല ഒരു ചിത്രം. നേരെ മുകളില് നിന്നെടുത്തിരിക്കുന്നതു കൊണ്ട് പൂവിന്റെ, അതിലെ വിവിധ ഭാഗങ്ങളുടെ ആകൃതി വളരെ വ്യക്തമാണ്.അവ്യക്തമായ പച്ച നിറമുള്ള പശ്ചാത്തലം പൂവിന്റെ തെളിമ വര്ദ്ധിപ്പിക്കുന്നു.
Grade : A
ഫോട്ടോ #5ഛായാഗ്രാഹകന്‍: അനില്‍‍ Canon Powershot A520 - 1/250s, f/3.5, 12mm, pattern


ആദ്യത്തെ ചെമ്പരത്തി ചിത്രത്തെക്കുറിച്ച് പറഞ്ഞതു പോലെ, ഇതു നല്ല ഒരു സാധാരണ ചിത്രമാണ്. ആ wow factor ഇവിടെയും കാണാനില്ല.
Grade : B
ഫോട്ടോ #6ഛായാഗ്രാഹകന്‍: സൊലീറ്റയുടെ മമ്മി‍‍ Canon EOS Digital rebel XT - 1/1250, f/5.6, 55mm, ISO 100, Pattern


പശ്ചാത്തലം തിരഞ്ഞെടുത്തതിലെ ഒരു ചെറിയ നോട്ടക്കുറവാണ് 'മികച്ച' ചിത്രങ്ങളുടെ പട്ടികയില് നിന്ന് ഇതിനെ തള്ളി പുറത്താക്കിയിരിക്കുന്നത്. കോണ്ട്രാസ്റ്റുള്ള ഒരു ബാക്ക്ഗ്ര്ണ്ട് കിട്ടുകയായിരുന്നെങ്കില് ഈ പൂവിന്റെ വെണ്മ ഈ ഫ്രെയിം മുഴുവന് നിറഞ്ഞ് നില്ക്കുമായിരുന്നു. ഒറു കാര്യം എടുത്ത് പറയേണ്ടത് ഈ സാഹചര്യത്തിലും വിഷയമായ പുവ്( ടുലിപ് പുഷ്പം) നന്നായി എക്സ്പോസ് ചെയ്തിട്ടുണ്ട്.
Grade : B
ഫോട്ടോ #7ഛായാഗ്രാഹകന്‍: അപ്പൂസ്‍‍ 1/100s , f/5, 72 mm , Exp bias + 0/3 EV, ISO: 50, White Balance: Manual (set to flash)


ഗ്രീറ്റിങ്ങ് കാര്ഡ് / വാള്പേപ്പര് ഫോട്ടോ! നന്നായിട്ടുണ്ട്. പൂവിന്റെ ഇതളുകള്ക്കിടയില് കാണുന്ന ചെറിയ ഉറുമ്പുകള് ഈ വെള്ള പശ്ചാത്തലത്തിലും പൂവിന് ഒരു ജീവന് നല്കുന്നുണ്ട്. പശ്ചാത്തലം വെളിച്ചം സെറ്റ് ചെയ്തുണ്ടാക്കിയതാണെന്നും ഫോട്ടോഷോപ്പ് ഉപയോഗിച്ച് മാറ്റിയതല്ല എന്നും വിശ്വസിക്കുന്നു.
Grade : A
ഫോട്ടോ #8ഛായാഗ്രാഹകന്‍: സുല്‍ ‍‍ BenQ DC-E30 - 1/19s , f/3, 9mm, ISO 400, Center Weighted Average


ഗുല്മോഹര്/വാക പൂക്കുലയുടെ ഈ ഫോട്ടോ പലര്ക്കും ക്യാമ്പസ് ഓര്മ്മകള് സമ്മാനിക്കും. പണ്ട് സ്ക്കൂളില് പഠിക്കുമ്പോള് ഈ പൂവിന്റെ അടിയിലെ ചുവന്ന കട്ടിയുള്ള ഇതള് ഉപയോഗിച്ച് രകതരക്ഷസ്സ് നഖങ്ങള് നിറഞ്ഞ കൈകള് ഉണ്ടാക്കുന്നത് ഓര്മ്മയില് തെളിയുന്നു. പൂവുകളും മൊട്ടുകളും ഇലകളുമെല്ലാമുണ്ടെങ്കിലും ഒരു കൂട്ടായ്മയുടെ ഭംഗി പ്രദാനം ചെയ്യാന് ഈ ഫോട്ടോയ്ക്ക് സാധിക്കുന്നില്ല.
Grade : B
ഫോട്ടോ #9ഛായാഗ്രാഹകന്‍: അപ്പോള്‍ ശരി‍‍ Sony DSC-S40 - 1/500s, f/2.8, 5mm, ISO 80, Pattern


മുകളില് നിന്നെടുത്തിരിക്കുന്ന ഈ ചിത്രം പുഷ്പത്തിന്റെ ആകൃതി വ്യക്തമാക്കുന്നു.കാണികളെ കൂടുതല് ചിത്രത്തിലേക്ക് ആകര്ഷിക്കുന്നതൊന്നും ഇവിടെയുമില്ല.
Grade : B
ഫോട്ടോ #10ഛായാഗ്രാഹകന്‍: സുഗതരാജ് പലേരി‍‍ Fujifilm


ആസ്റ്റര് / ജമന്തി പൂക്കളുടെ ഈ ഫോട്ടോ ഫോട്ടോഷോപ്പ് പണികള് കൊണ്ട് നിറഞ്ഞിരിക്കുകയാണെല്ലോ! ഫോട്ടോയുടെ ബോര്ഡര് വിഷയത്തെ ഞെക്കി കൊല്ലുന്നു. ഇത്രയും ഫോട്ടോഷോപ്പ് പണികള് ഈ മത്സരത്തില് അനുവദിച്ചിട്ടില്ല.
Grade : -
ഫോട്ടോ #11ഛായാഗ്രാഹകന്‍: അപ്പു‍‍ Nikon D50 - 1/160s, f/4.5, 26mm, Center Weighted Average


ഉദ്യാനത്തില് വിടര്ന്നു നില്ക്കുന്ന വര്ണ്ണവൈവിധ്യങ്ങള് പകര്ത്തുവാനാണോ ഛയാഗ്രാഹകന് ശ്രമിച്ചത്? പശ്ചാത്തലത്തിലെ ആ പോസ്റ്റ് ചിത്രത്തില് അനാവശ്യമായ ഘടകമാണ്, അതു പോലെ ഇടത്ത് ഭാഗത്ത് താഴെ കാണുന്ന ഭിത്തി കൂടി ഒഴിവാക്കി ഒരു tight crop നല്കിയാല് പൂക്കള്ക്ക് പ്രാധാന്യം ലഭിക്കുമായിരുന്നു.
ധാരാളം സാധ്യതകള് ഉള്ള ഒരു പ്രദേശമാണ്. ഇനിയും അവിടെ പോകാന് സാധിക്കുമെങ്കില് പല വീക്ഷണകോണുകള് പരീക്ഷിച്ചു നോക്കൂ.
Grade : B
ഫോട്ടോ #12ഛായാഗ്രാഹകന്‍: സിജു‍‍ Nikon E7900 - 1/385s, f/8.2, 23mm, ISO 50, Pattern


പൂവിന്റെ ചിത്രമെടുക്കുമ്പോള് അതിനെ ചുറ്റിപറ്റിയുള്ള ജീവിതങ്ങള് കൂടി ചിത്രത്തില് ഉള്പ്പെടുത്തുമ്പോള് ചിത്രത്തിന് ഒരു പുതിയ മാനവും വ്യത്യസ്തതയും കൈവരുന്നു. മത്സരത്തിനു ലഭിച്ച മികച്ച ചിത്രങ്ങളില് ഒരെണ്ണം. നല്ല രീതിയില് തന്നെ വെള്ള പനിനീര് പൂവ് expose ചെയ്തിരിക്കുന്നു. കുറച്ചുകൂടി tight cropping നടത്തിയാല് പൂവിനും അതിനകത്ത് നടക്കുന്ന പ്രവൃത്തിക്കും കൂടുതല് പ്രാധാന്യം കിട്ടുമായിരുന്നു.
Grade : B
ഫോട്ടോ #13ഛായാഗ്രാഹകന്‍: ആഷ‍‍ Olympus FE170,x760 - 1/400s, f/4.9, 7mm, ISO 64, Center Weighted Average


മറ്റൊരു മികച്ച ചിത്രം, മുകളിലത്തെ ചിത്രത്തെ അപേക്ഷിച്ച് ഈ ചിത്രത്തിന്റെ tight composition ഈ ചിത്രത്തെ മികവുറ്റതാക്കുന്നു. ഈ ചിത്രത്തില് കൂടുതലായി പ്രതീക്ഷിക്കാമായിരുന്നത് ആ ജീവിയുടെ ചലനമാണ്(പറന്ന് നില്ക്കുന്നത്)
Grade : B
ഫോട്ടോ #14ഛായാഗ്രാഹകന്‍: സാജന്‍ Canon EOS 350D - 1/640s, f/5.6, 55mm, ISO 100, pattern


വ്യത്യസ്തമായ ഒരു വിഷയാവതരണം, നന്നായിട്ടുണ്ട്.
Grade : B
ഫോട്ടോ #15ഛായാഗ്രാഹകന്‍: Neyyan‍‍ Nikon D50 - 1/15s, f/5.6, 55mm, pattern


മത്സരത്തിലെ മികച്ച് നിരീക്ഷണ പാടവം പ്രകടിപ്പിക്കുന്ന ചിത്രം, പശ്ചാത്തലമായി ഉപയോഗിച്ചിരിക്കുന്ന പച്ച ചേമ്പില ചിത്രത്തിന് ആവശ്യമായ കോണ്ട്രാസ്റ്റ് പ്രദാനം ചെയ്യുന്നു. അത്രയും വിശാലമായ കാന്വാസ്സില് ഒരു തെങ്ങില് പൂവും ഒരു ജലകണവും. അവ രണ്ടുമാണ് ഈ ഫോട്ടോയിലെ പ്രധാന ഘടകങ്ങള്. പുഷ്പ്പം പൊടിക്ക് ഫോക്കസ്സിന് പുറത്ത് പോയി, അല്ലെങ്കില് കുറച്ചുകൂടി ഡെപ്ത് കൂട്ടണമായിരുന്നു. പൂവിന്റെ അപേക്ഷിച്ച് ജലത്തിനാണ് ഫോട്ടോയില് വെയ്റ്റ് കിട്ടുന്നത്. എന്നിരുന്നാലും മികച്ച നിരീക്ഷണം, വിഷയം തിരഞ്ഞെടുത്തതിലെ മികവ്, ആകര്ഷണീയമായ ഫ്രെയിം എന്നിവ പരിഗണിച്ച് ഈ ഫോട്ടോയും മത്സരത്തിലെ ഒരു മികച്ച ചിത്രമായി കണക്കാക്കുന്നു.
Grade : A
ഫോട്ടോ #16ഛായാഗ്രാഹകന്‍: സാഹ‍‍ Nikon E8700 - 1/60, f/4.2, 19mm, ISO 50, Partial


ശംഖുപുഷ്പ്പത്തിന്റെ ഒരു നല്ല സാധാരണ ചിത്രം. നല്ല സൂര്യപ്രകാശത്തില് നിന്നിരുന്ന പൂവായിരുന്നതുകൊണ്ട് അതിന്ദെ നീല നിറം കുറച്ച് over exposed ആയിപ്പോയിട്ടുണ്ട്.
Grade : Bഫോട്ടോ #17ഛായാഗ്രാഹകന്‍: ചക്കര‍‍ Nikon coolpix L1 - 1/76s, f/2.9, 6mm, ISO 50, Center Weighted Average


ചെത്തിപൂക്കുലയുടെ ഒരു നല്ല ചിത്രം, കുലയില് പൂക്കളിം മൊട്ടുകളുമുണ്ട്.പൂക്കളില് കാണുന്ന ജലകണങ്ങള് പൂക്കള്ക്കു ഒരു പുതുമ (freshness) നല്കുന്നുണ്ട്. ഈ ഫ്രെയിമിലെ ഏറ്റവും ആകര്ഷണീയമായ ഭാഗം ഈ ചിത്രത്തിന്റെ ഇടതു വശത്തെ മുകളിലായിട്ടാണ്. മുകളിലേയ്ക്ക് പൊങ്ങി നില്ക്കുന്ന മൊട്ടുകളും ജലകണങ്ങള് പറ്റിപിടിച്ചിരിക്കുന്ന ദളങ്ങളും ചേര്ന്ന മറ്റൊരു ഭാഗം അപ്രസക്തമായി ഇതേ ഫ്രെയിമില് തന്നെ കാണപ്പെടുന്നതു ഈ ചിത്രത്തിന്ദെ ആകര്ഷണീയത കുറയ്ക്കുന്നു.

ഇങ്ങനെയുള്ള ഒരു ഫ്രെയിം ആയിരുന്നെങ്കിലോ? ഇതില് തന്നെ ഇടതു വശത്തെ മൊട്ടുകള്ക്ക് ഫ്രെയിമിനകത്ത് കുറച്ച്ക്കൂടി സ്ഥലം കൊടുക്കുകയായിരുന്നെങ്കില് കുറച്ചുകൂടി നന്നായേനേ.
Grade : B
ഫോട്ടോ #18ഛായാഗ്രാഹകന്‍: റിഷാദ്‍‍ Nikon D70 - 1/200s, f/5, 70mm, Pattern


പൂവ് എന്ന് പറയുമ്പോള് വിടര്ന്നു നില്ക്കുന്ന നല്ല നിറങ്ങള് എന്നാണ് എല്ലാവരും ചിന്തിക്കുന്നത്. ഈ ചിത്രം ഒന്നു മാറി ചിന്തിക്കുന്നു.പൂക്കുലയുടെ ഒരു അവസ്ഥ പ്രദര്ശിപ്പിക്കുന്ന ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേകത വിഷയത്തിന് പുറകില് നിന്നു വരുന്ന പ്രകാശമാണ്(back lighting). മാറാലാ പിടിച്ച നിഗൂഢമായ ആ പൂക്കുലയില് തന്നെ നമ്മുടെ കണ്ണുകള് ഉടക്കി നില്ക്കുന്നു. അതിന് സഹായിക്കുന്ന വിധമാണ് പശ്ചാത്തലം ഒരുക്കിയിരിക്കുന്നത്.
കശുമാവിന്റെ ഉണങ്ങിയ പൂക്കുലയാണോ ഇത്?
Grade : A
ഫോട്ടോ #19ഛായാഗ്രാഹകന്‍: ചന്ദ്രക്കാറന്‍‍‍ Canon EOS 350D - 1/1600, f/6.3, 55mm, ISO 200, Partial


വിശാലമായ ആകാശത്തിന്റെ പശ്ചാത്തലത്തില് ചുവന്ന പൂക്കള്. ഒരു കമ്പില് കെട്ടി കുത്തി പൊക്കിയ ഒരു അനുഭവമാണ് ഈ ചിത്രത്തില് നിന്ന് എനിക്ക് ലഭിച്ചത് (ആ കമ്പിന്റെ നീളകൂടുതല് കാരണം) ഒരു പകുതിക്കിപ്പുറംവെച്ച് പൂക്കളെ നിര്ത്തി ബാക്കി ഭാഗം മുഴുവനും നീലാകാശമിടുകയായിരുന്നെങ്കില് ഇതിലും നന്നായേനെ എന്ന് തോന്നുന്നു. അല്ലെങ്കില് പ്രകാശത്തിനെതിരെ നീലകാശത്തിന്റെ പശ്ചാത്തലത്തില് ആ ചുവന്ന ദലങ്ങളുടെ ക്ലോസപ്പ് ആ ദളങ്ങളുടെ സുതാര്യത വ്യക്തമാക്കി തരുന്ന ഒരു ഷോട്ട്, ഇതൊക്കെ ഇവിടെ പരിഗണിച്ച് നോക്കാമായിരുന്നു.
Grade : B
ഫോട്ടോ #20ഛായാഗ്രാഹകന്‍: റീനി Nikon E4100 - 1/36s, f/4.9, 17mm, ISO 100, Pattern


നല്ല പിങ്ക് നിറത്തിലുള്ള സുന്ദരന് പൂവായിരുന്നു, പറഞ്ഞിട്ടെന്താ കാര്യം - ഷെക്കായി പോയി!
Grade : B
ഫോട്ടോ #21ഛായാഗ്രാഹകന്‍: ഡാലി Nikon E4100 - 1/60s, f/5.6, 6mm, ISO 50, Pattern


വ്യത്യസ്തമായ ആകൃതിയുള്ള പൂവ്, അതിന്റെ വലിയ ഒരു ദളം കാഴ്ചക്കാരന്റെ ശ്രദ്ധ ആകര്ഷിക്കുന്നു. എന്നാല് അതിന്റെ തൊട്ടു താഴെ നില്ക്കുന്ന മുള്ളന് ഇലകളും ആ വലിയ ദളത്തോടൊപ്പം ശ്രദ്ധ പിടിച്ചു പറ്റാന് മത്സരിക്കുന്നു.
Grade : B
ഫോട്ടോ #22ഛായാഗ്രാഹകന്‍: ‍‍പൊന്നമ്പലം Nikon Coolpix L10 - 1/60, f/5.6, 6mm, ISO 64, Exp Bias -1.6 step, Pattern


ഏതോ കല്യാണം കൂടാന് പോയപ്പോള് എടുത്ത ഫോട്ടോയാണെന്നു തോന്നുന്നു!
Grade : B
ഫോട്ടോ #23ഛായാഗ്രാഹകന്‍: ദീപു‍‍ Canon powershot S3 IS - 1/60s, f/3.5, 65mm, Pattern


ഈ ചെമ്പരത്തി പൂവിന്റെ ചിത്രവും മറ്റു രണ്ട് ചെമ്പരത്തി ചിത്രങ്ങള് പോലെ തന്നെ.
Grade : B
ഫോട്ടോ #24ഛായാഗ്രാഹകന്‍: പീലു‍‍ Canon powershot S2 IS - 1/640s, f/3.5, 65mm, Pattern


വെള്ളപൂക്കളുടെ ഒരു മികച്ച ചിത്രം. പശ്ചാത്തലം blur ആയതിനാല് പൂക്കളുടെ ആ കുലയ്ക്ക് നല്ല പ്രാധാന്യം കിട്ടുന്നുണ്ട്. വെള്ള പൂക്കളെ വളരെ നന്നായി expose ചെയ്തിരിക്കുന്നു.
Grade : A
ഫോട്ടോ #25ഛായാഗ്രാഹകന്‍: ദിവാസ്വപ്നം‍‍ Canon EOS Digital rebel XT - 1/50s, f/5.6, 55mm, ISO 100, Pattern


ക്യാമറ കുറച്ചുകൂടി താഴ്ത്തുകയായിരുന്നെങ്കില് ആ പൂക്കുലയുടെ അടിഭാഗവും ഈ ഫ്രെയിമില് തന്നെ വരും. മൊട്ടുകളും പൂക്കളും അങ്ങനെ താഴേയ്ക്ക് തൂങ്ങിയാടി നില്ക്കുന്നതു കാണാന് നല്ല ചന്തമുണ്ടായേനെ!
Grade : B
ഫോട്ടോ #26ഛായാഗ്രാഹകന്‍: ഇക്കാസ്‍‍ Fuji Finepix A205 - 1/240s, f/3.2, 6mm, ISO 100, Pattern


നല്ല ഒരു ചിത്രം. പൂവിന്റെ വശത്തു നിന്ന് നേരെ എടുത്തിരിക്കുന്നു. അതു ഈ ചിത്രത്തെ വ്യത്യസ്തമാക്കുന്നു.
Grade : B
ഫോട്ടോ #27ഛായാഗ്രാഹകന്‍: K.M. Faisal‍ F/2.9 , 1/500 s, 5mm, ISO-80


നന്നായി കമ്പോസ് ചെയ്തിരിക്കുന്ന ഒരു ഗ്രീറ്റിങ്ങ് കാര്ഡ് തരത്തിലുള്ള ചിത്രം. പൂവിലേയ്ക്കുള്ള പ്രകാശം വളരെ നന്നായി ക്രമീകരിച്ചിട്ടുണ്ട്.
Grade : A
ഫോട്ടോ #28ഛായാഗ്രാഹകന്‍: യാത്രാമൊഴി‍‍ Canon EOS Digital rebel - 1/200s, F/5, 50mm, ISO 200, Partial


എന്റെ അഭിപ്രായത്തില് മത്സരത്തിന് ലഭിച്ച ഏറ്റവും മികച്ച ചിത്രം. വളരെ ശ്രദ്ധാപൂര്വ്വം വെളിച്ചത്തിന്റെ അളവും ദിശവും മനസ്സിലാക്കിയെടുത്ത ചിത്രം. വെള്ള പൂക്കളിലും പച്ച ഇലയിലും തണ്ടിലും വീഴുന്ന പ്രകാശം അവയുടെ ആ delicate nature കൂടൂതല് മിഴിവോടെ പ്രകടമാക്കുന്നു. ഇരുട്ടില് വെളിച്ചതിന്റെ 2 വെള്ളി തുണ്ടുകള്.
Grade : A
ഫോട്ടോ #29ഛായാഗ്രാഹകന്‍: ഉണ്ണിക്കുട്ടന്‍‍‍ Panasonic DMC-LC33 - 1/60s, f/4.3, 13mm, ISO 100, Pattern


നേരിട്ടു കണ്ടാല് വളരെ ഭംഗി തോന്നുന്ന ഒരു ദൃശ്യം. പിങ്ക് നിറത്തിലുള്ള ആ പൂക്കള് കുറച്ച് over exposed ആണ്.
Grade : Bഫോട്ടോ #30ഛായാഗ്രാഹകന്‍: കരീം മാഷ്‍‍ Kodak Easyshare C743Z - 1/64s, 6mm, f/2.7, ISO 140, Center Weighted Average


വിഷയം പൂവാണോ എന്ന് സംശയമുണര്ത്തുന്ന ചിത്രം. പൂവാണോ ചിത്രത്തിലെ വിഷയം എന്നു ചോദിച്ചാല് അല്ല കടയാണ്. എന്നാല് കടയാണോ എന്ന് ചോദിച്ചാല് പൂക്കള് കൊണ്ട് മറഞ്ഞിരിക്കുകയാണ് കടയും അതിന്റെ ഭാഗങ്ങളും.
Grade : C
ഫോട്ടോ #31ഛായാഗ്രാഹകന്‍: ശനിയന്‍‍‍ f3.5, 1/60s


ഒരു വിവാഹചിത്രത്തില് നിന്നു പൂവിന്റെ ഭാഗം മാത്രം വെട്ടിമാറ്റിയിരിക്കുന്നത് വളരെ വ്യക്തമാണ്. അതു കൊണ്ട് തന്നെ ഈ ചിത്രത്തിന് പൂക്കളുടെ ചിത്രം എന്ന ഒരു വ്യക്തിത്വം സങ്കല്പ്പിക്കുവാന് സാധിക്കുന്നില്ല. മാത്രവുമല്ല വധുവിന്റെ മുഖത്തിന് അനുയോജ്യമായ exposure settings പൂക്കള്ക് യോജിച്ചവയായിരുന്നില്ല. ഫ്ലാഷ് പ്രകാശം പൂക്കളില് ഇത്തിരി harsh ആയി പോയി
Grade : C

Wednesday, May 16, 2007

#6 - മത്സരചിത്രങ്ങള്‍

ഫോട്ടോ #1Nikon D100 - 1/80, f/4.5, 70mm, Pattern, Exp comp -0.3ഫോട്ടോ #2


Sony DHC-H1 - 1/80s, f/4, 6mm, ISO 64, patternഫോട്ടോ #3


1/6sec, f/2.8 , 6mm, ISO: 320ഫോട്ടോ #4


Canon Digital IXUS 900Ti - 1/640s, f/2.8, 8mm, Patternഫോട്ടോ #5


Canon Powershot A520 - 1/250s, f/3.5, 12mm, patternഫോട്ടോ #6


Canon EOS Digital rebel XT - 1/1250, f/5.6, 55mm, ISO 100, Patternഫോട്ടോ #7


1/100s , f/5, 72 mm , Exp bias + 0/3 EV, ISO: 50, White Balance: Manual (set to flash)ഫോട്ടോ #8


BenQ DC-E30 - 1/19s , f/3, 9mm, ISO 400, Center Weighted Averageഫോട്ടോ #9


Sony DSC-S40 - 1/500s, f/2.8, 5mm, ISO 80, Patternഫോട്ടോ #10
ഫോട്ടോ #11


Nikon D50 - 1/160s, f/4.5, 26mm, Center Weighted Averageഫോട്ടോ #12


Nikon E7900 - 1/385s, f/8.2, 23mm, ISO 50, Patternഫോട്ടോ #13


Olympus FE170,x760 - 1/400s, f/4.9, 7mm, ISO 64, Center Weighted Averageഫോട്ടോ #14


Canon EOS 350D - 1/640s, f/5.6, 55mm, ISO 100, patternഫോട്ടോ #15


Nikon D50 - 1/15s, f/5.6, 55mm, patternഫോട്ടോ #16


Nikon E8700 - 1/60, f/4.2, 19mm, ISO 50, Partialഫോട്ടോ #17


Nikon coolpix L1 - 1/76s, f/2.9, 6mm, ISO 50, Center Weighted Averageഫോട്ടോ #18


Nikon D70 - 1/200s, f/5, 70mm, Patternഫോട്ടോ #19


Canon EOS 350D - 1/1600, f/6.3, 55mm, ISO 200, Partialഫോട്ടോ #20


Nikon E4100 - 1/36s, f/4.9, 17mm, ISO 100, Patternഫോട്ടോ #21


Nikon E4100 - 1/60s, f/5.6, 6mm, ISO 50, Patternഫോട്ടോ #22


Nikon Coolpix L10 - 1/60, f/5.6, 6mm, ISO 64, Exp Bias -1.6 step, Patternഫോട്ടോ #23


Canon powershot S3 IS - 1/60s, f/3.5, 65mm, Patternഫോട്ടോ #24


Canon powershot S2 IS - 1/640s, f/3.5, 65mm, Patternഫോട്ടോ #25


Canon EOS Digital rebel XT - 1/50s, f/5.6, 55mm, ISO 100, Patternഫോട്ടോ #26


Fuji Finepix A205 - 1/240s, f/3.2, 6mm, ISO 100, Patternഫോട്ടോ #27


F/2.9 , 1/500 s, 5mm, ISO-80ഫോട്ടോ #28


Canon EOS Digital rebel - 1/200s, F/5, 50mm, ISO 200, Partialഫോട്ടോ #29


Panasonic DMC-LC33 - 1/60s, f/4.3, 13mm, ISO 100, Patternഫോട്ടോ #30


Kodak Easyshare C743Z - 1/64s, 6mm, f/2.7, ISO 140, Center Weighted Averageഫോട്ടോ #31


f3.5, 1/60sബൂലോക ഫോട്ടോ ക്ലബ് നടത്തുന്ന ആറാമത് ഫോട്ടോഗ്രാഫി മത്സരത്തിലെ മത്സരചിത്രങ്ങള്‍.

ബ്ലോഗില്‍ ചിത്രങ്ങള്‍ കാണാന്‍ സാധിക്കാത്തവര്‍/ചിത്രം ഒറിജിനല്‍ സൈസ്സില്‍ കാണുവാന്‍ ആഗ്രഹിക്കുന്നവര്‍ - പിക്കാസ്സാവെബില്‍ കാണാനിവിടെ ഞെക്കുക

വിഷയം: പൂവ്, പൂക്കള്‍
ജഡ്ജസ് ചോയ്സ് വിധികര്‍ത്താവ്: സപ്തവര്‍ണ്ണങ്ങള്‍

ബ്ലോഗേസ് ചോയ്‌സ് വിഭാഗത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്തിലേക്ക് നിങ്ങള്‍ നിര്‍ദേശിക്കുന്ന ചിത്രങ്ങള്‍ക്കുള്ള വോട്ടുകള്‍ കമന്റായി രേഖപ്പെടുത്തുക.
രേഖപ്പെടുത്തേണ്ട വിധം,

1) ഫോട്ടോ #
2) ഫോട്ടോ #
3) ഫോട്ടോ #

വോട്ടുകള്‍ മേയ് 23 വരെ രേഖപ്പെടുത്താവുന്നതാണ്. മേയ് 25 ന് ഫലപ്രഖ്യാപനം.