കൂട്ടുകാരേ,
ഒന്നാം സൌഹൃദഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഒരു 2 വാക്ക്! അങ്ങ് ചിക്കാഗോയില്‍ കിടക്കുന്ന നമ്മുടെ പ്രിയപ്പെട്ട ദിവാസ്വപ്നത്തിന്റെ തലയില്‍ തെളിഞ്ഞ ഫോട്ടോഗ്രാഫി മത്സരം എന്ന ആശയം ഒരു യാഥാര്‍ത്യമായി, വിജയമായി പരിണമിച്ചിരിക്കുകയാണ്. ജീവിതത്തിന്റേയും ജോലിയുടെയും തിരക്കുകള്‍ക്കിടയില്‍ മത്സരം തട്ടിക്കുട്ടാന്‍ സഹകരിച്ച എല്ലാ കമ്മറ്റി അംഗങ്ങള്‍ക്കും, ഫോട്ടോ അയിച്ച് ഇതില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും, വോട്ട് ചെയ്ത് Blogger's Choice വിഭാഗത്തിലെ വിജയികളെ തിരഞ്ഞെടുത്ത ബൂലോകര്‍ക്കും, Judge's Choice വിഭാഗം വിധി നിര്‍ണ്ണയം നടത്തിയ വിധികര്‍ത്താക്കള്‍ക്കും നന്ദി!
ഒരു 2 ചിത്രങ്ങള്‍ കൂടി മത്സരത്തിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കുറഞ്ഞതു 900 പിക്സെല്‍ വലിപ്പമെങ്കിലും വേണം എന്ന നിയമം മൂലം ഇവയ്ക്കു മത്സരത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചില്ല. 2 പേരോടും ആവശ്യത്തിനു വലിപ്പമുള്ള ചിത്രങ്ങള്‍ ഒന്നു കൂടി അയിച്ചു തരുവാന്‍ ആവശ്യപ്പെട്ടിരുന്നു. അതുല്യ അടുത്ത മത്സരത്തിനു കാണാം എന്നു പറഞ്ഞു.ജേക്കബിന്റെ 900 പിക്സെല്‍ ചിത്രം അവസാന നിമിഷമാണ് കിട്ടിയത്, എന്റെ ഒരു ചെറിയ നോട്ടകുറവുമൂലം ഈ മത്സരത്തില്‍ ജേക്കബിനു പങ്കെടുക്കുവാന്‍ സാധിച്ചില്ല. ആ 2 ചിത്രങ്ങള്‍ ഇവിടെ ഇടുന്നില്ല, അടുത്ത മത്സരങ്ങളില്‍ വിഷയം ഒത്തു വന്നാല്‍ അവര്‍ക്ക് ഇനിയും ആ ചിത്രങ്ങള്‍ തന്നെ ഉപയോഗിക്കാമെല്ലോ!
എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി!
വിജയികള്‍ക്ക് അനുമോദനങ്ങള്‍!
ഒന്നാം സൌഹൃദഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കുന്നതിനു മുന്‍പ് ഒരു 2 വാക്ക്! അങ്ങ് ചിക്കാഗോയില്‍ കിടക്കുന്ന നമ്മുടെ പ്രിയപ്പെട്ട ദിവാസ്വപ്നത്തിന്റെ തലയില്‍ തെളിഞ്ഞ ഫോട്ടോഗ്രാഫി മത്സരം എന്ന ആശയം ഒരു യാഥാര്‍ത്യമായി, വിജയമായി പരിണമിച്ചിരിക്കുകയാണ്. ജീവിതത്തിന്റേയും ജോലിയുടെയും തിരക്കുകള്‍ക്കിടയില്‍ മത്സരം തട്ടിക്കുട്ടാന്‍ സഹകരിച്ച എല്ലാ കമ്മറ്റി അംഗങ്ങള്‍ക്കും, ഫോട്ടോ അയിച്ച് ഇതില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും, വോട്ട് ചെയ്ത് Blogger's Choice വിഭാഗത്തിലെ വിജയികളെ തിരഞ്ഞെടുത്ത ബൂലോകര്‍ക്കും, Judge's Choice വിഭാഗം വിധി നിര്‍ണ്ണയം നടത്തിയ വിധികര്‍ത്താക്കള്‍ക്കും നന്ദി!
ഒരു 2 ചിത്രങ്ങള്‍ കൂടി മത്സരത്തിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കുറഞ്ഞതു 900 പിക്സെല്‍ വലിപ്പമെങ്കിലും വേണം എന്ന നിയമം മൂലം ഇവയ്ക്കു മത്സരത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചില്ല. 2 പേരോടും ആവശ്യത്തിനു വലിപ്പമുള്ള ചിത്രങ്ങള്‍ ഒന്നു കൂടി അയിച്ചു തരുവാന്‍ ആവശ്യപ്പെട്ടിരുന്നു. അതുല്യ അടുത്ത മത്സരത്തിനു കാണാം എന്നു പറഞ്ഞു.ജേക്കബിന്റെ 900 പിക്സെല്‍ ചിത്രം അവസാന നിമിഷമാണ് കിട്ടിയത്, എന്റെ ഒരു ചെറിയ നോട്ടകുറവുമൂലം ഈ മത്സരത്തില്‍ ജേക്കബിനു പങ്കെടുക്കുവാന്‍ സാധിച്ചില്ല. ആ 2 ചിത്രങ്ങള്‍ ഇവിടെ ഇടുന്നില്ല, അടുത്ത മത്സരങ്ങളില്‍ വിഷയം ഒത്തു വന്നാല്‍ അവര്‍ക്ക് ഇനിയും ആ ചിത്രങ്ങള്‍ തന്നെ ഉപയോഗിക്കാമെല്ലോ!
എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി!
വിജയികള്‍ക്ക് അനുമോദനങ്ങള്‍!
Blogger's Choice വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം : ഫോട്ടോ #11 (26 വോട്ടുകള്‍ )
രണ്ടാം സ്ഥാനം : ഫോട്ടോ #06 (25 വോട്ടുകള്‍)
മൂന്നാം സ്ഥാനം : ഫോട്ടോ #12 (18 വോട്ടുകള്‍)
(ആകെ 55 പേരുടെ വോട്ടുകളാണ് പെട്ടിയില്‍ വീണത്. )
Judge's Choice വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം : ഫോട്ടോ #11
രണ്ടാം സ്ഥാനം : ഫോട്ടോ #03
മൂന്നാം സ്ഥാനം : ഫോട്ടോ #02, #12
ഒന്നാം സ്ഥാനം : ഫോട്ടോ #11 (26 വോട്ടുകള്‍ )
രണ്ടാം സ്ഥാനം : ഫോട്ടോ #06 (25 വോട്ടുകള്‍)
മൂന്നാം സ്ഥാനം : ഫോട്ടോ #12 (18 വോട്ടുകള്‍)
(ആകെ 55 പേരുടെ വോട്ടുകളാണ് പെട്ടിയില്‍ വീണത്. )
Judge's Choice വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം : ഫോട്ടോ #11
രണ്ടാം സ്ഥാനം : ഫോട്ടോ #03
മൂന്നാം സ്ഥാനം : ഫോട്ടോ #02, #12

ജീവിത യാത്രയില്‍ നിന്ന്
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: ഇക്കാസ്
ബ്ലോഗ് : http://ikkaas.blogspot.com/
ഗ്രേഡ്: B,C,B
“ ഈ ഫോട്ടോയില്‍ പ്രത്യേകതയായി ഒന്നുമില്ല. പോസ്റ്റില്‍നിന്നുള്ള ലൈറ്റ് മുഖത്ത് നന്നായി പതിയുന്നു എന്നുള്ളത് മാത്രം വേണമെങ്കില്‍ എടുത്ത് പറയാം.“

ആകാശനീലിമക്കു താഴെ
സാഗര നീലിമയ്ക്കു മുകളില്‍ :)
അലയാത്ത കാറ്റും
ഉലയാത്ത തോണിയും ;;)
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Dharmajan Patteri
ബ്ലോഗ് : http://dphotos.blogspot.com/
ഗ്രേഡ്: A,B,B
Judge's Choice വിഭാഗം - മൂന്നാം സ്ഥാനം
"വിശാലമായ നിലിമയില്‍ നിശ്ചലമായി നില്കുന്ന തോണി. ചിത്രത്തിന്റെ ഈ വിശാലതയും. ഏക വര്ണവും ആണു ഈ ചിത്രത്തിന്റെ വിജയം. "
"നല്ല നീല. ജലാശയത്തിന്റെ ഭാവവും യാത്രക്കാരന്റെ ഏകാന്തതയും പ്രശാന്തതയും നന്നായി കണ് വേ ചെയ്തിരിക്കുന്നു. ബോട്ടിനെ സെന്റര് ചെയ്യാഞ്ഞതും നന്നായി."

Kaazhcha
taken at Pushkar Camel Fair 2006
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: സിജു ചൊള്ളാമ്പാട്ട്
ബ്ലോഗ് : http://njankandathu.blogspot.com/
ഗ്രേഡ്: A,B,A
Judge's Choice വിഭാഗം - രണ്ടാം സ്ഥാനം
"സംഭവം കാണുന്നവരുടെ ഭാവങ്ങള് നന്നായി പതിഞ്ഞിരിക്കുന്നു. ബ്ലാക്കേന്ഡ് വൈറ്റ് ഇതിന് നന്നായിചേരുന്നു. അവരുടെ തലയില് പതിക്കുന്ന പ്രകാശം പ്രത്യേകിച്ചും എടുത്ത് പറയേണ്ടിയിരിക്കുന്നു. അത് അല്ലെങ്കില് ഫോക്കസില്ലാതി പോകുമായിരുന്ന ചിത്രത്തിന് ഒരു കേന്ദ്രബിന്ദു നല്കുന്നു - നടുവിലെ വെള്ളത്തലപ്പാവ് അപ്പാപ്പന്. അയാളുടെ എക്സ്പ്രഷനും നന്ന്. "
"തറയില്‍ ആകാംക്ഷാഭരിതരായി കാഴ്ച കാണുന്ന നാട്ടുകാര്‍. ഇതില്‍ നടുക്കിരിക്കുന്ന വൃദ്ധനായ മനുഷ്യനാണു് ചിത്രത്തിന്റെ കേന്ദ്ര ബിന്ദു. ഈ സദസില്‍ ഇദ്ദേഹം തന്നെയാണു ശ്രദ്ദിക്കപെടുന്ന വ്യക്തിയും. എത്ര ചെരുതായി നോക്കിയാലും പുറകിലുള്ളവര്‍ എല്ലാം അപ്രസക്തമാണു്. ഇതിലെ നിറമില്ലായ്മ ചിത്രത്തിന്റെ ആഴം കൂട്ടുന്നു. എല്ലാം കൊണ്ടും ഒരു നല്ല ചിത്രം തന്നെയാണു. Contrast അല്പം കുറവാണു. പ്രകാശം പുറകില്‍ നിന്നായതിനാല്‍ Photoshop ല്‍ അല്പം Brighten ചെയ്തിട്ടുണ്ട്. വൃദ്ധന്റെ turban ല്‍ burn out കാണുന്നു. മണ്ണും പോടിയും കൂടതെ തന്നെ ചിത്രത്തില്‍ Grains ഉണ്ടു്. "

“A canvas for dream" - child at kanav, the alternative tribal school in Waynad, Kerala
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: VP വിശ്വപ്രഭ
ബ്ലോഗ് : http://viswaprabha.blogspot.com/
ഗ്രേഡ്: B,C,B
"ചിത്രം #11composition കൊണ്ടു മാത്രമാണു തൊട്ടു പിന്നിലുള്ള് photo no 4. ("A canvas for Dream")നേകാള്‍ മെച്ചപെട്ടതെന്ന് തോന്നിയത്. രണ്ടും technically ഒരെ പോലത്തെ ചിത്രങ്ങളാണു"

ഫോട്ടോ #05
ഇവിടെ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇതാണ് ഇതാണ് എന്ന് ഉറക്കെപറയാവുന്ന, എന്റെ ഗ്രാമം.....എന്റെ സ്വന്തം ഗ്രാമം....
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: ബിജോയ് മോഹന്‍
ബ്ലോഗ് : http://lensbijoy.blogspot.com/
ഗ്രേഡ്: C,B,B
“ഈ ചിത്രത്തിന്റെ ഷാര്‍പ്പ് അല്ലാത്ത ലൈറ്റ് നന്നായിരിക്കുന്നു. എന്നാല് ചെറിയ ഷേക്ക് ചിത്രത്തിനുണ്ട്. കൂടാതെ, നടുവില്ക്കൂടി പോകുന്ന റോഡാണ് ചിത്രത്തിന്റെ ജീവനാഡി. ഒരല്‍പ്പം കൂടി ക്രോപ്പ് ചെയ്ത് ടൈറ്റാക്കിയിരുന്നെങ്കില്‍ അതിന് കുറച്ചുകൂടി പ്രോമിനന്‍സും ചിത്രം ഇന്ററസ്റ്റിങും ആയിരുന്നേനേ. എന്നാല്‍ പശു ഒഴുക്കിന് വിലങ്ങ് തടിയായി റോഡിന്റെ നടുവില്‍ നില്‍ക്കുന്നു :(”
“ഈ ചിത്രത്തില്‍ കേന്ദ്ര ബിന്ദുക്കള്‍ ഒന്നും തന്നെയില്ല. composition ശ്രദ്ധിച്ചിട്ടില്ല. ഒരു അവസരം കിട്ടിയപ്പോള്‍ കാമറ പുറത്തെടുത്ത് click ചെയ്തതിന് mark കൊടുത്തു .ഇതൊരു interesting topic ആയി എനിക്ക് തോന്നിയില്ല. ഇതിലും മനോഹരമായി ചിത്രീകരിക്കാവുന്ന സ്വര്‍ഗ്ഗീയമായ ഈ പ്രദേശത്തില്‍ ഇത് മാത്രമാണു photographer എടുത്തതെന്നുള്ളത് ഖേദകരമായ ഒരു കാര്യമാണ്.“

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: തുളസി
ബ്ലോഗ് : http://thulasid.blogspot.com/
ഗ്രേഡ്: B,B,B
Blogger's Choice വിഭാഗം - രണ്ടാം സ്ഥാനം
“വളരെ സിമ്പിള്‍ ആയ ക്യാന്‍വാസ്, സ്റ്റ്രോങായ ലൈന്സ് - സ്റ്റ്രൈറ്റും സര്‍ക്കിള്‍സും. അത് കൊണ്ട് തന്നെ ചിത്രം ശരിക്കും ശ്രദ്ധിക്കപ്പെടും. കുടയോടൊപ്പം ചേര്ന്ന് പോകുന്ന ഓളങ്ങള് രസമായിരിക്കുന്നു. എന്നാല്‍ ചിത്രത്തിന്റെ കളറ് നാചുറലല്ല. ക്യാമറയിലോ, ഫോട്ടോഷോപ്പിലോ എന്തൊക്കെയൊ ചെയ്തിട്ടുണ്ട്. വിഗ്നെറ്റിങും കാണുന്നു. ഷാര്‍പ്പ്നെസ്സ്സും കുറവുണ്ട്.”
“ഈ ചിത്രത്തിനു സാങ്കേതികമായും ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്. ഇത് ഒരു filmല്‍ എടുത്ത് ചിത്രത്തിനെ വളരെ മോശമായി scan ചെയ്ത ചിത്രം ആകാനും സാദ്ധ്യത ഉണ്ട്. ഇതിന്റെ focus കൃത്യമല്ല. exposure കൂടുതലാണു. compositionന്റെ കാര്യത്തിലും പ്രശ്നമുണ്ട്, താഴെ വലതു ഭാഗത്ത് ചില കലു് കഷണങ്ങള്‍ ഒഴിവക്കാമായിരുന്നു. ഈ ചിത്രത്തില്‍ 65% വരുന്ന ജലാശയം. മുകളില്‍ വലതു ഭാഗത്ത് കറുത്ത discolouration ഒരു distraction ആണു. വളരെ monotonous ആയി കിടക്കുന്നു. ഒരു നല്ല ചിത്രം എടുക്കാന്‍ ഉള്ള അവസരമാണു ഇവിടെ നഷ്ടപ്പെട്ടത്.minimalistic expression ഈ മത്സരത്തില്‍ തന്നെയുള്ള് മറ്റൊരു ചിത്രം (ഫോട്ടോ #12) അതി മനോഹരമായി അവതരിപ്പിച്ചിറ്റുണ്ട്. അതില്‍ ഫൊട്ടോഗ്രഫര്‍ balance ശ്രദ്ധിച്ചിട്ടുണ്ട്. Photo # 6 കരുതിക്കൂട്ടി എടുത്ത ഒരു ചിത്രം അല്ല. അപ്രതീക്ഷിതമായി എടുത്ത ഒന്നായി മാത്രമെ എനിക്ക് തോന്നിയുള്ളു. Great photographs are not accidents, they are the result of Great efforts. ”

പ്രണയപുഷ്പം
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: കൃഷ് krish
ബ്ലോഗ് : http://krish9.blogspot.com
ഗ്രേഡ്: C,C,C
“സാധാരണ കാണുന്ന റോസാപ്പൂ സാധാരണകാണുമ്പോലെ തന്നെ എടുത്തിരിക്കുന്നു. രണ്ടാമതൊന്ന് നോക്കാന് തോന്നിക്കുന്ന യാതൊന്നും ഇതിലില്ല.“

കുട്ടനാടന്‍ സൂര്യാസ്തമയം... ചേക്കേറുന്ന പക്ഷികളും..
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: ചക്കര
ബ്ലോഗ് : http://bhagavaan.blogspot.com
ഗ്രേഡ്: B,B,B
“മനോഹരമായ ചിത്രം. സെന്റര്‍ ചെയ്തതുകൊണ്ട് ആ സമയത്തിന്റെ നശ്വരതയല്ല; സ്ഥിരതയാണ് ഫീല്‍ ചെയ്യുന്നത്. അതിന് കോണ്ട്രഡിക്റ്റിങാണ് അതിലെ കിളികളുടെ മൂവ്മെന്റ്. ഇതിലും കളര്‍ നാചുറലാണെന്ന് വിശ്വസിക്കാന്‍ പ്രയാസം. സൂര്യനെ ഫോക്കസ് ചെയ്തെടുത്തതിനാല്‍ ഓട്ടോ വൈറ്റ് ബാലന്‍സിങ്ങില്‍ ക്യാമറ പിഴവുവരുത്തിയിരിക്കാം.”

ലംബത്തിന്റെയും തിരശ്ചീനത്തിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് ആകാശവും ഭൂമിയും സമുദ്രവും സംഗമിക്കുന്ന ഒരു വീക്ഷണകോണില്‍ ഉയര്‍ന്നു പറക്കുന്ന് കൃത്രിമപ്പറവകള്‍!
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Adithyan
ബ്ലോഗ് : http://ashwameedham.blogspot.com/
ഗ്രേഡ്: B,B,B
“ഡയഗണലായി ക്രോപ്പ് ചെയ്ത് പാരച്യൂട്ടില്‍ തൂങ്ങിക്കിടക്കുന്ന ആളുടെ(അങ്ങനെ ഒരാളുണ്ടോ? ഫോട്ടോയില്‍ കണ്ടില്ല) വീക്ഷണം പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത് ഇഷ്ടപ്പെട്ടു. എന്നാല്‍ എന്തിനാണ് മണലിനും അതിലെ ഉണക്കപ്പുല്ലിനും ഇത്ര സ്പേസ് കൊടുത്തിരിക്കുന്നത്? അതെന്താണ് ചിത്രത്തിന് കോണ്ട്രിബ്യൂട്ട് ചെയ്യുന്നത്? ചെരിവൊരല്‍പ്പം കുറച്ച് അകലെ കാണുന്ന പാരച്യൂട്ടും മുമ്പിലുള്ളതും തമ്മില്‍ ഒരു സിമട്രിവരുത്തി അവര് തമ്മില്‍ ഒരു ബന്ധമുണ്ടാക്കാന്‍ ശ്രമിക്കാമായിരുന്നു.”

രണ്ട് മില്ല്യണോളം ജനങ്ങള്‍ എല്ലാ വര്‍ഷവും പതിവായി സാക്ഷ്യം വഹിക്കാറുള്ള 'ചിക്കാഗോ എയര്‍ & വാട്ടര്‍ ഷോ'യില്‍ നിന്നൊരു ദൃശ്യം
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Diwaswapnam
ബ്ലോഗ് : http://divaaswapnam.blogspot.com/
ഗ്രേഡ്: C,A,B
“ഗോള്ഡന് മോമന്റ്. അതിമനോഹരമായി പിടിച്ചെടുത്തിരിക്കുന്നു. ലേക്കിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് വിമാനങ്ങള് പോയത് എന്ന് പുക സൂചിപ്പിക്കുന്നതും ഗംഭീരം. അല്പ്പം കൂടി ടൈറ്റായി ക്രോപ് ചെയ്യാമായിരുന്നു എന്നെനിക്ക് അഭിപ്രായമുണ്ട്. ആകാശം എന്തായാലും ഇത്രയും വേണ്ടാ. വിമാനങ്ങളുടെ മെജസ്റ്റിക്ക് ഒരു ഇടിവാണ് അത്. സിമട്രിക്ക് പ്രാധാന്യം കൊടുക്കാതെ, വിമാനങ്ങള് തമ്മിലുള്ള വലുപ്പവ്യത്യാസം എക്സാജിറേറ്റ് ചെയ്യുന്നത് നന്നാവുമായിരുന്നു എന്നും ഒരു തോന്നല്. അതിന് ക്രോപ്പ് ചെയ്യുമ്പോള്‍ ചെറിയതിനെ റൈറ്റിലേയ്ക്ക് നീക്കിയാല് മതി.”

The Rain
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Physel Poilil
ബ്ലോഗ് : http://physel-chitrasala.blogspot.com/
ഗ്രേഡ്: B,A,A
Blogger's Choice വിഭാഗം - ഒന്നാം സ്ഥാനം
Judge's Choice വിഭാഗം - ഒന്നാം സ്ഥാനം
"ഈ ചിത്രം composition കൊണ്ടു മാത്രമാണു തൊട്ടു പിന്നിലുള്ള് photo no 4. ("A canvas for Dream")നേകാള്‍ മെച്ചപെട്ടതെന്ന് എനിക്ക് തോന്നിയത്. രണ്ടും technically ഒരെ പോലത്തെ ചിത്രങ്ങളാണു. പക്ഷെ ഈ ചിത്രത്തില്‍ കേന്ദ്ര ബിന്ദു മഴതന്നെയാണു. നിറങ്ങളും അന്തരീക്ഷവും, മഴയുടെ അനുഭൂതി സൃഷ്ടിക്കുന്നു. "
"മാര്വലസായ ഒരു ആര്ക്കിടെക്ചറല് ഫോട്ടോഗ്രഫി. ഇതിനെ ഇതില്കൂടുതലെങ്ങനെ മെച്ചപ്പെടുത്തും എന്നതിനെ പറ്റി ഒരഭിപ്രായവും പറയാന് എനിക് കഴിവില്ല. ഫോട്ടോഗ്രഫിയില് വളരെ ജ്ഞാനമുള്ള ഒരാളുടെ ചിത്രമായി തോന്നുന്നു. ചിത്രത്തിലുപയോഗിച്ചിരിക്കുന്ന വൈഡാങ്കിള് ലെന്സ്, ലൈറ്റ്, ഫോര്ഗ്രൌണ്ടിലെ ഭരണി, ഷട്ടര് സ്പീഡ് കുറച്ച് മഴയെ ഒരു നൂലാക്കിയത് എല്ലാം... അല്പ്പം കൂടി സ്ലോആക്കി ആ ലൈനുകള് ബ്രേക്ക് ചെയ്യുന്ന്നത് ഒഴിവാക്കാമായിരുന്നു. അകലെ കാണുന്ന ജനല് തുറന്നിടുന്നതിനെ പറ്റി ആലോചിച്ചിരുന്നോ? ഫോര്ഗ്രൌണ്ടിലുള്ള വാതിലും ബാക്ഗ്രൂണ്ടിലെ ജനലും തമ്മിലൊരു കണക്ഷന്... "

കണ്ണാടിപ്പുഴ
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Thanima
ബ്ലോഗ് : http://beta.blogger.com/profile/07408353721215398410
ഗ്രേഡ്: B,B,B
Blogger's Choice വിഭാഗം - മൂന്നാം സ്ഥാനം
Judge's Choice വിഭാഗം - മൂന്നാം സ്ഥാനം
"ഈ മത്സരത്തിലെ സറിയലായ എന്റ്രി. കൊള്ളം. ഗംഭീരം. ഈ ചിത്രത്തില്‍ ഫോട്ടോഗ്രാഫറുടെ ഓപ്ഷന്‍സ് കുറവാണ്. ഒരു മോമന്റിന്റെ ഡിസിഷനാണ് ഇത്. ആര്‍ക്കിടെക്സ്ചര്‍ ഫോട്ടോഗ്രഫിയുടെ നേരെ വിപരീതം. അതുകൊണ്ട് തന്നെ, ക്രോപ്പിങില്‍ എന്ത് ചെയ്യാമായിരുന്നു എന്നേ പറയാനുള്ളൂ. ഈ ഒരു ചിത്രത്തില്‍ ഇനി ഒന്നും ചെയ്യാനില്ല താനും. 1/3 ലോ ശ്രദ്ധിച്ചതും ഉപകാരപ്പെട്ടു. ലൈനുകള്‍ ഇല്ലാത്തതാണ് ഈ ചിത്രത്തിന്റെ ഒരു പോരായ്മ. "

ജീവിതയാത്ര.
അടുത്തനിമിഷമെന്തെന്നറിയാതെ, ഒരു തുഴ മാത്രം കയ്യിലേന്തി, തലക്കുമീതെയടിക്കുന്ന തിരകളോടെതിരേറ്റു മുന്നോട്ട്.. മുന്നോട്ട്...
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Shaniyan
ബ്ലോഗ് : http://chithrashala.blogspot.com/
ഗ്രേഡ്: B,B,B
“ക്രോപിങ്ങില്‍ ഒന്ന് ശ്രദ്ധിച്ചിരുന്നെങ്കില്‍, പ്രത്യേക അനുഭവം തരുമായിരുന്ന ചിത്രം. താഴെയുള്ള പാറ എല്ലാം കൊണ്ടുപോയ്ക്കളഞ്ഞു എന്നേ പറയാനുള്ളൂ. മെയിന്‍ ഓബ്ജക്റ്റിനെ സെന്ററായി വച്ച സ്ഥിതിക്ക് പാറ ഒഴിവാക്കി സെന്ററായി തന്നെ ഒരു ക്രോപ്പ് ചെയ്തുനോക്കൂ. ”

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Anwer
ബ്ലോഗ് : http://chithrapetakam.blogspot.com/
ഗ്രേഡ്: C,B,B
“ഈ ചിത്രത്തെ മേഘങ്ങള്‍ രക്ഷിച്ചു എന്ന് വേണം പറയാന്‍. അവയുടെ ഗ്ലോ മനോഹരം എന്ന് പറയാതെ വയ്യ. എന്നാല്‍ മൊത്തത്തിലുള്ള വേറെ അനുഭവമൊന്നും ഈ ചിത്രത്തില്‍ നിന്നില്ല. കൂടാതെ, സെന്റര്‍ ആവണോ അതോ ഒരു സൈഡില്‍ വയ്ക്കണോ സൂര്യനെ എന്ന്` കൃത്യമായി തീരുമാനിക്കൂ.“
“കറുത്ത് ഇരുണ്ട കിഴ് ഭാഗം ചിത്രത്തെ വികൃതമാക്കുന്നു. സുര്യനാണു കേന്ദ്ര ബിന്ദു പക്ഷെ സൂര്യന്റെ പ്രാകാശം ഗോളാകൃതിയില്‍ നിന്നും പുറത്ത് ഒലിച്ചിറങ്ങിയിരിക്കുന്നു. ചിത്രം പൊതുവേ out of focus ആണു്. സൂര്യന്റെ താഴെ വലത്തെ ഭാഗത്ത് മലയില്‍ ചിത്രം pixilate ചെയ്തിരിക്കുന്നു. “

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Saha
ബ്ലോഗ് : http://www.blogger.com/profile/29704372
ഗ്രേഡ്: A,B,C
“ദാ മാക്രോ ഫോട്ടൊഗ്രഫി കൂടി. ഈ മത്സരത്തില്‍ വെറൈറ്റിക്കൊരു കുറവുമില്ല. തുമ്പിക്ക് ബാഗ്രൌണ്ടിലെ കളറുമായുള്ള ഹ്യൂവിലുള്ള ചേര്‍ച്ചയും കോണ്ട്രാസ്റ്റുമാണ് എടുത്ത് പറയേണ്ടത്. തീര്‍ച്ചയായും ക്രോപ്പിംഗ് ടൈറ്റാക്കേണ്ടതുണ്ട്. വലത്തെ അറ്റത്തെ വിരൊല്‍ന്ന് തീര്‍ത്തും അനാവശ്യം.”
“എല്ലാം കൊണ്ടും നല്ല ചിത്രം. വിരല്‍ അടയാളത്തിന്റെ വ്യക്തത ശലഭത്തില്‍ നിന്നും ശ്രദ്ധ അല്പം കുറക്കുന്നു എങ്കിലും ഇത് ഒരു നല്ല ചിത്രം തന്നെയാണു.”
55 comments:
മത്സരത്തെകുറിച്ചുള്ള പ്രതികരണങ്ങള്‍ ഇവിടെ കുറിക്കൂ!
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!
സഹകരിച്ചവര്‍ക്ക് അഭിവാദ്യങ്ങള്‍, നന്ദി!
അടുത്ത മത്സരം പുതു വര്‍ഷത്തില്‍ ആരംഭിക്കാം!
Comment moderation എടുത്തു കളഞ്ഞിരിക്കുന്നു!
സപ്താ,
3 ചിത്രങ്ങളും കറക്റ്റായി പ്രവചിച്ച എനിക്കു സമ്മാനമൊന്നുമില്ലേ?
ഞാന്‍ 6 /11/12 എന്നാണു വോട്ട് ചെയ്തത്!
ഓര്‍ഡര്‍ ചെറുതായൊന്നു ത്റ്റെറ്റിയെന്നു മാത്രം ;)
ശ്രീജിത്ത്, വാവക്കാടന്‍, പിന്നെ ഞാന്‍ എന്നീ 3 പേരാണു മത്സരവിജയികളെ കറക്റ്റായി പ്രഖ്യാപിച്ചത്! ;)
ഈ എന്റൊരു കാര്യേ!
വിജയികള്‍ക്കും അണിയറ ശില്പികള്‍ക്കും അഭിനന്ദനങ്ങള്‍!
-സുല്‍
Congrats to Winners in both the categories.
Glad that my choice matched with the judge's choice for the first two places.:-)
ആദ്യമായി അഭിനന്ദനങ്ങള്‍, തീര്‍ച്ചയായും ഇങ്ങിനെയൊരു സംരഭം നടത്താന്‍ മുന്‍ കൈയെടുത്തവര്‍ക്കും അതിന്‍റെ അണിയറ ശില്പികള്‍ക്കും തന്നെയാണ്... നിങ്ങള്‍ക്ക് അഭിമാനിക്കാം.
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ :)
ഒന്നാം സ്ഥാനം നേടിയ ഫൈസലിന്‍റെ ചിത്രത്തിന് എന്‍റേയും വോട്ട് കിട്ടി എന്നതില്‍ ഫൈസലിന് തീര്‍ച്ചയായും അഭിമാനിക്കാം :)
രണ്ടാം സ്ഥാനം നേടിയ തുളസിക്കും ആ കാര്യത്തില്‍ അഭിമാനിക്കാം :)
മൂന്നാം സ്ഥാനം നേടിയ തനിമയ്ക്കും അഭിമാനിക്കാം, എന്‍റെ വോട്ടില്ലാതേയും വിജയിക്കാനായി എന്നതില്‍ :))
3 ചിത്രങ്ങളും കറക്റ്റായി പ്രചിച്ച ഇടിക്കും അഭിനന്ദനം :) ‘ദെങ്ങനെ ഒപ്പിച്ചു ഗഡി’ :)
അടുത്ത മത്സരത്തിനായി കാത്തിരിക്കുന്നു.
അണിയറ ശില്പികള്‍ക്കും വിജയികള്‍ക്കും ഒരിക്കല്‍ കൂടെ അഭിനന്ദനങ്ങള്‍ :)
എന്തു ചെയ്യാം ഇടിവാള്‍ജീ നമ്മളൊക്കെ ഇങ്ങനെയായിപ്പോയി !
പക്ഷേ, കഴിഞ്ഞ തവണത്തെ ദീപാവലി ബമ്പര്‍ (1 കോടി രൂഫാ)അടിച്ചില്ല ;)
റിസള്‍ട്ട് ഇടിഗഡിക്കെവിടുന്ന് കിട്ടി?
വിജയികളെ തെരഞ്ഞെടുത്ത വിജയികള്‍ക്കെന്തെങ്കിലും ???
പ്ലീസ്..നാരങ്ങാമിട്ടായിയെങ്കിലും !
(ശ്രീജിത്ത് ഇവിടെയില്ല ! ഇപ്പൊ സമ്മാനം തന്നാല്‍ ലാഭം)
ഓണ്‍ റ്റോപിക്:
നല്ല ഉദ്യമം. ഇനിയും വരട്ടെ മത്സരങ്ങള്‍ !
സപ്തേട്ടാ, സമ്മതിച്ചു!
ഈ മത്സരത്തിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അനുമദനോം കീ അനോമദനായേം.. പല തരത്തിലുള്ള ക്യാമറകള്‍ ഉപയോഗിച്ച് ഫോട്ടോഗ്രാഫിയുടെ അധികം വശങ്ങളോ ഒന്നും പിടിയുമില്ലാത്ത പലരും എടുത്തിരിക്കുന്ന ഈ ഫോട്ടൊ ഗോമ്പറ്റീഷനെ ടെകനിക്കാലിറ്റീസില്‍ നിന്ന് അകത്തി തീര്‍ച്ചയായും തികഞ്ഞ ജനകീയമാക്കുന്നത്
ബൂലോക വോട്ടെടുപ്പാണ്....
ജഡ്ജസിന്റെ എല്ലാ ഫോട്ടോയിലുമുള്ള കമന്റ്സ് അടിപൊളിയായിട്ടുണ്ട്. അവരുടെ വിലയേറിയ കമന്റ്സു വെച്ച് തന്നെ നല്ല ഫോട്ടോകള്‍ എടുക്കാന്‍ താല്‍പ്പര്യമുള്ള എല്ല്ലാവര്‍ക്കും നല്ല പ്രചോദനമാവും....നല്ല ഒന്നാന്തരം കോമ്പറ്റീഷന്‍...
അഗ്രജേട്ടന്‍, പ്രൊഫൈല്‍ പടം തന്നെ മാറ്റി..
അടുത്ത മത്സരത്തിന് ഞാനും ഉണ്ടാകുമെന്ന ഭീഷണിയാണോ?
‘മലയാള വേദിയില്‍ ഇമ്മാതിരി മത്സരങ്ങള്‍ നടന്നിട്ടുണ്ടെ‘ന്ന് ദേവേട്ടന്‍ പണ്ട് എവിടെയോ കമന്റിലെഴുതിയതിന്റെ ചുവട് പിടിച്ചാണ്, ഈയൊരു ആഗ്രഹം സപ്തവര്‍ണ്ണങ്ങളോട് അറിയിച്ചത്. (ഇതുപോലൊരു കോണ്ടസ്റ്റ് നടത്തുന്നതിനെപ്പറ്റി സപ്തവര്‍ണ്ണങ്ങള്‍ ഇതിനുമുന്നേ തന്നെ ആലോചിച്ചിരുന്നു)
വെറുമൊരു പ്രൊപ്പോസലില്‍ നിന്ന്, നിയമാവലി ക്രോഡീകരിക്കുന്നതു മുതല്‍, ഒടുവില്‍ ഈ ഫലപ്രഖ്യാപനം വരെയുള്ള ബാക്കിയെല്ലാം സപ്തവര്‍ണ്ണങ്ങളുടെയും ജഡ്ജസിന്റെയും അദ്ധ്വാനഫലമാണ്.
ഇത്രയും വലിയൊരു വിജയമായി ഈ മത്സരം മാറുമെന്നോ, ഇത്രയും നല്ല ചിത്രങ്ങള്‍ ആദ്യത്തെ മത്സരത്തിനു തന്നെ ബ്ലോഗര്‍മാര്‍ അയയ്ക്കുമെന്നോ ഞാന്‍ കരുതിയിരുന്നില്ല. പതിയെപതിയെ ഇത് കത്തിക്കയറുമെന്നൊരു തെറ്റിദ്ധാരണയായിരുന്നു ഈ സജഷന്‍ വച്ചപ്പോള്‍ ഉണ്ടായിരുന്നത്.
**
കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ഈ മത്സരം നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍, കൈപ്പള്ളിയില്‍ നിന്ന് വന്നിരിക്കുന്നത് കൂടി നടപ്പിലാക്കുന്നത് നേട്ടമായിരിക്കും. സാധാരണ ബ്ലോഗര്‍മാര്‍ക്ക് നിശ്ചലഛായാഗ്രഹണത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കാനും എടൂക്കുന്ന ചിത്രങ്ങള്‍ മെച്ചപ്പെടുത്താനും സഹായിക്കുന്ന, നമുക്കൊക്കെ അഭിമാനമാകുന്ന ഒരു വേദിയായി, നമ്മുടെ എല്ലാവരുടേതുമായ ഈ ക്ലബ്ബ് മാറട്ടെയെന്ന് ആശംസിക്കുകയും ചെയ്യുന്നു.
ബോറാക്കുന്നതിനു മുന്‍പ്, ഒറ്റ കാര്യം കൂടി പറഞ്ഞോട്ടേ : ഫോട്ടോകളെപ്പറ്റി ജഡ്ജസിന്റെ നിരീക്ഷണങ്ങള്‍ വായിച്ചപ്പോള്‍ സത്യത്തില്‍, അത്ഭുതവും ജഡ്ജസിനോടുള്ള ആദരവും ഇരട്ടിയായി. ഇത്രയൊക്കെ ഘടകങ്ങള്‍ പരിഗണിച്ചുകൊണ്ട് ഒരു ഫോട്ടോ എടുക്കാന്‍ എന്നെക്കൊണ്ടൊക്കെ എന്ന് പറ്റുമെന്ന് അറിയില്ലെങ്കിലും, പടിപടിയായി മെച്ചപ്പെടുത്താന്‍ പറ്റുമെന്ന് ആഗ്രഹിക്കുന്നു.
സസ്നേഹം
വിജയികള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും അഭിനന്ദങ്ങള്‍.
എനിക്കിഷ്ടപ്പെട്ട ചിത്രം തുളസിയുടെയാണ്, ടെക്നിക്കലായി കൂടുതല്‍ വിവരം ഇല്ലാത്തത് കൊണ്ടാവും,
( ഓ. ടോ.:ആദിയുടെ ഫോട്ടോയിലെ ആ ചെരിവ് കണ്ടപ്പഴേ എനിക്ക് ഉറപ്പായിരുന്നു, ഇത് ലവന്‍ തന്നെ, പിന്നെ ഒരു മത്സരമല്ലേ എന്ന് കരുതി മിണ്ടാതിരുന്നു)
വിജയിച്ച പുലികള്‍ക്ക് അഭിനന്ദനങ്ങള്‍, പങ്കെടുത്തവര്‍ക്ക് ചീയേര്‍സ്. ഭാരവാഹികള്‍ക്ക് നന്ദി
അടുത്ത മത്സരം എപ്പഴ്?
ഫൈസലിനു അഭിനന്ദനങ്ങള്‍.
എന്റേയും ഫോട്ടോവുണ്ടായിരുന്നു. പിക്സലു പോരാന്ന്!! അത്രേം എങ്കിലും എടുത്തിരുന്നു. ദേ ഇപ്പോ ആ ക്യാമറേന്ന് എടുത്താ നെഗറ്റീവ് ആണെന്നേ തോന്നൂൂ അത് പോലയാ പടങ്ങളു വരുന്നത്. ഒരു ആഗോള റ്റെന്‍ഡര്‍ ഇടുന്നു. ആയിരം ദിര്‍ഹംസ് ഉണ്ട് ബഡ്ജറ്റില്‍. ഒരു ക്യാമറ വാങ്ങണം. അപ്പൂസിനു ക്യാമ്പിലു കൊണ്ട് പോയി ഉരുട്ടണം, എനിക്ക് തിളയ്കുന്ന കൂട്ടനൊക്കെ എടുക്കണം. ഒരു വിധ റ്റെക്ക്നിക്കാലീറ്റിം പാടില്യ. ക്ലിക്കണം, കിട്ടണം. പ്ലീസ് ആരെങ്കിലും ഒന്ന് സഹായിയ്ക്കൂ..
വിജയികള്‍ക്കും, പങ്കെടുത്തവര്‍ക്കും അഭിനന്ദനങ്ങള്‍.
അമ്പട ഞാനേ....അപ്പ ഞാനൊരു പുലിയാ അല്ലേ?
ചുമ്മാാ.....
നന്ദി...എന്റെ ഫോട്ടോ ഒന്നാം സ്ഥാനത്തെത്തിച്ചതിനു മാത്രമല്ല. ഈ സംരംഭം വിജയത്തിലെത്തിച്ച എല്ലാ കൂടപ്പിറപ്പുകള്‍ക്കും പിന്നെ ഈ ഉദ്യമത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച അണിയറശില്പികള്‍ക്കും. (ന്നാലും ബൂലോക ഫോട്ടൊഗ്രഫി മത്സരത്തില്‍ ആദ്യമായും ഒന്നാം സ്ഥനത്തെത്തിയ ആള്‍ എന്ന തകര്‍ക്കാന്‍ പറ്റാത്ത റെക്കോര്‍ഡിനുടമയായതില്‍ അഭിമാനത്തോടെ....)
ഫൈസലേ.. പുലിതോലു അണിയാന്‍ വരട്ടെ? ഒരു ചാക്കരീം, പിന്നെ മുണ്ടും, സാരീം പിന്നെ ഒരുപാടു ഈമെയിലുമൊക്കെ വാരി വിതറിയത് ആരും കണ്ടില്ല്യാന്നാ കരുതിയേ അല്ലേ??
:)
ഫൈസലേ.. അഭിനന്ദനങ്ങള്‍.
താങ്കള്‍ തികച്ചും അര്‍ഹനാണിതിന്.
ഇതൊരു തുടക്കമായിരിക്കട്ടേ. മത്സരം സംഘടിപ്പിച്ച അണിയറ ശില്പികള്‍ക്കും അഭിനന്ദനങ്ങള്‍.
സ്നേഹത്തോടെ
രാജു.
ഹഹഹ വാവക്കാടാ... ഭീഷണി ഭൂഷണമല്ലെന്ന് ആരോ പറഞ്ഞു :)
ഒ.ടോ: ജഡ്ജസ് ചിത്രങ്ങളെ വിശകലനം ചെയ്തതില്‍ നിന്നും കുറേ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പറ്റി :)
അയ്യേ ഈ അദുല്യയ്ക്കൊന്നുമറിയില്ല? ചാക്കരീം മുണ്ടും സാരീമൊക്കെ പണ്ടല്ലേ...ഇപ്പൊ യവനാ, യവന്‍! (അപ്പളേ പറഞ്ഞതാ പിക്സല്‍ കൂട്ടൈയെടുക്കണം, കൂട്ടിയെടുക്കണം എന്ന്!)
അഭിനന്ദനമറിയിച്ചവര്‍ക്കും, ഇനി അറിയിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും, മനസ്സിലുള്ളവര്‍ക്കും നന്ദി ട്ടാ...
അഭിനന്ദനങ്ങള്‍ ,
എന്റെ വോട്ടില്ലാതെയും നിങ്ങള്‍ക്ക് വിജയിക്കാനായി വിജയികളേ.
കമന്റുകള്‍ ചിത്രത്തിന്റെ ഗുണനിലവാരത്തെ പറ്റി അറിയാന്‍ സഹായകമായി.
നന്ദി
മത്സരിച്ചവര്‍ക്കും, മത്സരം സംഘടിപ്പിച്ച വര്‍ക്കും അഭിനന്ദനങ്ങള്‍.
എന്നാല്‍ ചില എതിരഭിപ്രായങ്ങള്‍ അറിയിക്കുന്നു. 1. എഡിറ്റ് ചെയ്ത ചിത്രങ്ങളെ മത്സരത്തില്‍ നിന്നും ഒഴിവാക്കണം.
2. ഒന്നാം സമ്മാനം ലഭിച്ച ചിത്രത്തിനു ഒരു കൃത്രിമച്ചുവ ഉണ്ട് എന്നു തൊന്നുന്നു. ഷട്ടര്‍ സ്പീഡ് കുറച്ച് മഴത്തുള്ളികളെ ഇത്രയ്ക്കു നൂല്‍ രൂപം ആക്കാം എന്നു തോന്നുന്നില്ല.താഴെ ജലത്തില്‍ മഴത്തുള്ളികള്‍ ഉണ്ടക്കിയ splashes ല്‍ ഷട്ടര്‍ സ്പീഡ് കുറവായതിന്റെ കുഴപ്പമൊന്നും കാണുന്നുമില്ല. ചിത്രം NATURAL ആണെന്നു അഭിപ്രായമുള്ളവര്‍ അക്കാര്യം വിശദീകരിക്കമോ?
തീര്‍ച്ചയായും അതു വിശദീകരിക്കേണ്ട ബാധ്യത എനിക്കു തന്നെ മണി. ആദ്യമായി പറയട്ടെ അതില്‍ ഇമേജ് എഡിറ്റിംഗ് സൊഫ്റ്റ്വെയേര്‍സ് കൊണ്ടുള്ള അഭ്യാസങ്ങള്‍ ഒന്നുമില്ല. എങിനെയാണോ എന്റെ ക്യാമറയില്‍ പതിഞ്ഞത്, അതേ സംഭവം തന്നെയാണത്.അതിന്റെ എക്സ്പോഷര്‍ ഡീറ്റയില്‍സ് ഇങ്ങനെ.
Focal length : 27 mm
Shutter speed : 1/8 of a second
F NO. : 3.8
സ്പ്ലാഷുകള്‍ക്ക് സ്ലോ ഷട്ടര്‍ സ്പീഡ് എഫക്ട് വരാത്തത് അതു ഒരു Contenuous process അല്ലാത്തത് കൊണ്ടാണ്. ഇനിയും ഷട്ടര്‍ സ്പീഡ് കുറച്ചാല്‍ മഴയെ ഇനിയും നുല്‍ രൂപമാക്കാന്‍ സാധിക്കും. പക്ഷെ എന്റെ ലെന്‍സിന്റെ പരിമിതി മൂലം ഇനിയും അത് ഓപണ്‍ ചെയ്താല്‍ ചിത്രത്തിന്റെ overall കളര്‍ ടോണിനെ അതു ബാധിക്കും എന്നുള്ളത് കൊണ്ട് I decided to fix there.
പിന്നെ ഒരു സ്വകാര്യം കൂടെ(ജഡ്ജസ് കേള്‍ക്കണ്ട)ഒരു pOint & shoot Digital Camera ഉപയോഗിച്ച് landscape modil എടുത്താലും ഇതേ റിസല്‍റ്റ് കിട്ടും. Because in over all light metering, as the dark area is larger than bright area, the camera will automatically set for the optimum. The only thing you have to decide is the composition.
നന്ദി...ചിത്രത്തെ വിലയിരുത്താന്‍ കാണിച്ച സന്‍മനസ്സിന്
അപ്പൊ ഒരു ക്യാമറയെടുത്ത് വെറുതേ ക്ലിക്കിയാല്‍ ഫോട്ടൊ ആവില്ലാന്ന് മനസ്സിലായീ; ഇത്രയൊക്കെ (ഇനിയും ?)ഘടകങ്ങള്‍ ഛായാഗ്രഹണത്തില്‍ ഉണ്ടെന്ന് മനസ്സിലാക്കി തന്നതിന് ജഡ്ജസ്സിന് പ്രത്യേക നന്ദി.
വിജയികള്‍ക്ക് അഭിനന്ദനങ്ങളും.
(അടുത്ത തവണ വോട്ടുകളുടെ എണ്ണം കൂട്ടുവാന്‍ ബൂലോകര്‍ ശ്രദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നൂ...)
സപ്തം..
ഈ ഒരു സംരഭത്തിന് എത്ര അനുമോദിച്ചാലും മതിയാവില്ല!
:-)
ഞാന്‍ അല്പം വൈകിയാണ് സംഭവം അറിഞ്ഞത് എന്നുകൊണ്ട് അടുത്ത മത്സരത്തിന് പങ്കെടുക്കാന്‍ ആക്രാന്തത്തോടെ കാത്തിരിക്കുന്നു.
ഉഗ്രന്‍ ഫോട്ടോസ്! ശരിക്കും കണ്ണു നിറഞ്ഞു.
അഭിനന്ദനങ്ങള്‍!!! സംഘാടകര്‍ക്ക്!
വിജയിച്ച ഫൈസല്‍,തുളസി, പട്ടേരി,തനിമ,സിജു എന്നിവര്‍ക്ക് എന്റെ അഭിനന്ദനങ്ങള്‍.
ബൂലോഗ ചോയ്സില്‍ ആദ്യ രണ്ട് സ്ഥാനക്കാര്‍ക്കും ഞാന്‍ നല്‍കിയ വോട്ട് ശരിയായി വന്നു. ഞാന്‍ 5-ആം സ്ഥാനം കൊടുത്ത ഫോട്ടോ ബ്ലോഗേഴ്സ് ചോയ്സില്‍ മൂന്നാം സ്ഥാനം നേടി. എങ്കിലും ജഡ്ജസ് ചോയ്സില്‍ ഒന്നാം സ്ഥാനം മാത്രം ശരി. 2ഉം 3ഉം സ്ഥാനങ്ങള്‍ കൊടുത്ത ചിത്രങ്ങള്‍ (ഫോട്ടോ#3 & #2) എന്റെ പരിഗണനയിലേ വന്നില്ല. അതാണ് ഫോട്ടോഗ്രാഫി അറിയുന്നവനും അറിയാത്തവനും തമ്മിലുള്ള വ്യത്യാസം. ജഡ്ജസ് കമെന്റ്സ് വളരേ നന്നായിരിക്കുന്നു.
ഫൈസല്‍ നിങ്ങള്‍ ഒരു പുപ്പുലി തന്നെ. ജഡ്ജസിന്റെ ഈ വാക്കുകള്‍ കണ്ടാല്‍ ആര്‍ക്കാ അഭിമാനം തോന്നാത്തത്? 'മാര്‍വലസായ ഒരു ആര്ക്കിടെക്ചറല് ഫോട്ടോഗ്രഫി. ഇതിനെ ഇതില്കൂടുതലെങ്ങനെ മെച്ചപ്പെടുത്തും എന്നതിനെ പറ്റി ഒരഭിപ്രായവും പറയാന് എനിക് കഴിവില്ല'.
വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
പ്രതീക്ഷിച്ചതിലും ഭംഗിയായി ഇതു മുന്‍കൈയെടുത്തു നടത്തിയ സപ്തത്തിനും അഭിനന്ദനങ്ങള്‍.
ജഡ്ജസ്സിന്റെ വിലയിരുത്തലുകളും ഗംഭീരമായിട്ടുണ്ട്.
എല്ലാവര്‍ക്കും ക്രിസ്തുമസ് ആശംസകള്‍
ഈ മത്സരത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കും വളരെ പ്രൊഫഷനലായിത്തന്നെ പടങ്ങളെ വിലയിരുത്തിയ വിധി കര്‍ത്താക്കള്‍ക്കും ആശംസകള്‍.
വിജയികളായ പടം പിടിക്കും ബ്ലോഗര്‍മാര്‍ക്ക് അഭിനന്ദനത്തിന്റെ ഒരായിരം പൂച്ചെണ്ടുകള്‍.
മണി,
ഡിജിറ്റല്‍ ഫോട്ടോഗ്രാഫിയില്‍ ഒഴിവാക്കാനാവാത്ത ഒരു കാര്യമാണ് എഡിറ്റിങ്ങ്.മിക്ക നല്ല ക്യാമറകള്‍ക്കും( എല്ലാ DSLR ക്യാമറകളിലും ഇതുണ്ട്) RAW Mode ഷൂട്ടിങ്ങിന് ഒരു ഓപ്ഷനുണ്ട്. സെന്‍സര്‍ എങ്ങനെ സീന്‍ കാണുന്നോ,അതെ പടി ക്യാമറ സെന്‍സറിന്റെ മുഴുവന്‍ കരുത്തൊടും കഴിവോടും കൂടി ഒരു പ്രത്യേക ഫോര്‍മാറ്റില്‍ ചിത്രങ്ങള്‍ എടുക്കുന്ന മോഡാണിത്. സാദാരണ ഡിജിറ്റല്‍ ക്യാമറകള്‍ ഫോട്ടോകളെ നേരിട്ട് jpeg ലേക്ക് മാറ്റുന്നു, ഇങ്ങനെ മാറ്റുമ്പോള്‍ പല കാര്യങ്ങളും നഷ്ടപ്പെടുന്നു. എന്നാല്‍ RAW modeല്‍ എടുക്കുന്ന ചിത്രങ്ങള്‍ക്ക് ഈ ഒരു നഷ്ടം ക്യാമറയ്ക്കുളില്‍ വെച്ചു സംഭവിക്കില്ല. അതു പോലെ ഇങ്ങനെ എടുക്കുന്ന ചിത്രങ്ങളില്‍ ക്യാമറ സെന്‍സര്‍ ചെയ്യുന്ന ചില പണികള്‍ കമ്പ്യൂട്ടറില്‍ വെച്ചു ചെയ്യാം. ഉദാഹരണത്തിന് വൈറ്റ് ബാലന്‍സ് തിരുത്തല്‍, എക്സ്‌പോഷര്‍ കോമ്പന്‍സേഷന്‍ കൂട്ടല്‍/കുറയ്ക്കല്‍ അങ്ങനെ പലതും. അപ്പോള്‍ പറഞ്ഞു വന്നതു എഡിറ്റിങ്ങ് എന്തായാലും വേണ്ടി വരും. അതു എത്രയാകാം എന്നുള്ളതിലാണ് പ്രശ്നം. അതു കൊണ്ടാണ് നിയമാവലിയില്‍ ചില്ലറ ഫോട്ടോഷോപ്പ് പണികളാകാം എന്നു എഴുതി വെച്ചിരിക്കുന്നത്. മിക്ക ഫോട്ടോ മത്സരങ്ങളും ഇതേ നിയമത്തില്‍ തന്നെയാണ് നടക്കുന്നത്.
ഇനി ഫൈസലിന്റെ ചിത്രത്തിനെ കുറിച്ചുള്ള സംശയം.ഫൈസല്‍ പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്.
അടുത്ത മത്സരം ജനുവരിയില്‍ നടത്താന്‍ സാധിക്കും ഇന്നു വിചാരിക്കുന്നു. നിയമാവലിയൊക്കെ കണ്ടപ്പോള്‍ കുറച്ചു പേരു പതുങ്ങി മാറി നിന്നോ എന്നൊരു സംശയം, എന്തായാലും ഇനി ആ പതുങ്ങല്‍ വേണ്ട, എല്ലാവര്‍ക്കും പങ്കെടുക്കാം. എല്ലാവര്‍ക്കും വോട്ടും ചെയ്യാം!
ഇതില്‍ ഫോട്ടോ അയിച്ചു തന്ന പലരും ഇതിനേക്കാള്‍ നല്ല ഫോട്ടോസ് എടുത്തിട്ടുണ്ട്.ഈ മത്സരത്തില്‍ നല്ല ഗ്രേഡ് കിട്ടിയില്ല എന്നു കരുതി നിരാശപ്പെടേണ്ട ഒരു കാര്യവുമില്ല!
ഇതില്‍ ഫോട്ടോ അയിച്ചു തന്ന പലരും ഇതിനേക്കാള്‍ നല്ല ഫോട്ടോസ് എടുത്തിട്ടുണ്ട്.
ദെന്നെപ്പറ്റിയാണ്... ന്നെപ്പറ്റിത്തന്നെയാണ്.
പ്രിയപെട്ട സുഹൃത്തുക്കളെ.
ഈ മത്സരത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രങ്ങള്‍ എല്ലാം തന്നെ ഒരു നല്ല തുടക്കമായിരുന്നു. judgesന്റെ തീരുമാനങ്ങളും, Bloggersന്റെ തീരുമാനങ്ങളും തമ്മില്‍ കാര്യമായ അന്തരവു് ഞാന്‍ കണ്ടില്ല എങ്കിലും. ചില കാര്യങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു.
ഒരു ഫോട്ടൊഗ്രഫി മത്സരത്തില്‍ ചിത്രം വിനിമയം ചെയ്യുന്ന ആശയത്തിനും വികാരത്തിനും തുല്ല്യ സ്ഥാനം ഉണ്ടെങ്കില്‍ തന്നെ, ചിത്രത്തിന്റെ Technical Merit വളരെ പ്രാധാന്യം അര്ഹിക്കുന്നു. പല ചിത്രങ്ങളും accidental ആയി നന്നയ ചിത്രങ്ങളായി തോന്നി. അതു ഒരു പരിധിവരെ മാത്രമെ അങ്കികരിക്കാന്‍ പറ്റു. Press/News ഫോട്ടോഗ്രഫിയില്‍ ആണു അതിനു കൂടുതല്‍ വിലയും മേന്മയും ഉണ്ടാവുന്നത്. competitionഉ സമര്‍പ്പിക്കുംബോള്‍ ചിത്രത്തിന്റെ accidental quality പലപ്പോഴും പരിഗണിക്കാറില്ല. ഇനി ഫോട്ടോഗ്രഫി competitionഉ വേണ്ടി പടങ്ങള്‍ എടുക്കണം. സമയവും (അല്പം കാശും ! ) ചിലവാക്കി, Tripod ഉപയോഗിച്ച്, പടങ്ങള്‍ എടുക്കണം.
മത്സരം കഴിഞ്ഞപ്പോള്‍ കുറഞ്ഞ മാര്‍ക്ക് കിട്ടിയ എല്ലാ ഫോട്ടോഗ്രാഫര്മാരുടെയും മറ്റു ചിത്രങ്ങള്‍ ഞാന്‍ കാണുകയുണ്ടായി. മത്സരത്തില്‍ പ്രദര്‍ശിപ്പിച്ചതിനേക്കാള്‍ നല്ല ചിത്രങ്ങള്‍ ഞാന്‍ കണ്ടു. അപ്പോഴാണു പലരും നല്ല ചിത്രങ്ങള്‍ എടുക്കുന്നതിലല്ല മറിച്ച് ചിത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതിലാണു് പരാചയപെട്ടതു് എന്നു മനസിലായതു്.
ചില bloggers ന്റെ ചിത്രങ്ങള്‍ Flickr.comല്‍ ഉണ്ടഎങ്കിലും നിങ്ങള്‍ എല്ലാവരും ചിത്രങ്ങള്‍ അവിടെ പ്രദര്‍ശിപ്പിക്കണം. flickr മലയാളം support ചെയ്യുന്നുമുണ്ട്. അവിടെ ചിത്രങ്ങള്‍ക്ക് ഒരു അന്താരാഷ്ട്ര നിരൂപണം ലഭിക്കും. മലയാളി "കിണറില്‍" നിന്നും ഒന്നു പുറത്തിറങ്ങാനും ഒരു അവസരമായിരിക്കും.
ഞാന്‍ അങ്ങേയറ്റം ബഹുമാനിക്കുന്ന എന്റെ ഒരു സുഹൃത്ത് എന്നോടു ഒരിക്കല്‍ പറഞ്ഞു. അനേകം ചിത്രങ്ങള്‍ എടുത്തിട്ടുണ്ട് പക്ഷേ പ്രദര്‍ശിപ്പിക്കില്ല എന്ന. ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചില്ലെങ്കില്‍ പിന്നെ അതിനു് ജീവനുണ്ടാവില്ല. പ്രകാശവും നിഴലും ലയിച്ച് ഇണചേരുന്ന നിമിഷമാണു ഒര്‍ നല്ല ചിത്രം. അതില്‍ സൃഷ്ടിക്കപെടുന്ന ഉല്‍കൃഷ്ട ജന്മത്തെ ഒളിപ്പിക്കുന്നത് തെറ്റാണു. ഭ്രൂണഹത്ത്യയാണു്. ചിത്രം ഒപ്പിയെടുത്തുകഴിഞ്ഞാല്‍ ചിത്രകാരന്റെ കര്ത്തവ്യം അവീടെ കഴിയുന്നു. പിന്നെ അവ ആസ്വാദകന്റെ വിശകലനത്തിനും വിമര്‍ശനത്തിനും വിട്ടുകൊടുക്കു. പിന്നെ ആ ചിത്രത്തിനു ഒരു വ്യക്തിത്വം ഉണ്ടാകുന്നു. ആസ്വാദകര്‍ കൊടുക്കുന്ന വ്യക്തിത്വം. വ്യക്തിത്വമില്ലാത്ത്, ലോകമറിയാത്ത, ഒളിഞ്ഞുകിടക്കുന്ന ചിത്രങ്ങളെ മോചിപ്പിക്കു!
ഈ മത്സരം ഒരു വിജയം തന്നെയായിരുന്നു. ഞാന്‍ പ്രതീക്ഷിച്ചതിലും വളരെ നല്ല ചിത്രങ്ങളാണു് ആദ്യ മത്സരത്തില്‍ കണ്ടതു്.
ഇനി അടുത്ത മത്സരത്തില്‍ quantityയിലും qualityയിലും വര്‍ധനം ഉണ്ടാകും എന്നു പ്രതീക്ഷിക്കുന്നു.
ഈ മത്സരത്തില്‍ എന്നെ ഒരു Jury ആയി അങ്കീകരിച്ചതിനും, ചിത്രങ്ങളെ കുറിച്ചുള്ള എന്റെ താന്തോന്നി അഭിപ്രായങ്ങളും, വീക്ഷണങ്ങളും സഹിച്ചതിനും, എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
ആദീടെ ഫോട്ടോകള്‍ പോലെത്തന്നാണല്ലൊ കമന്‍റും! ഒരു ചരിവ്!
;)
ഒബ്ജക്റ്റ് കാണാന്‍ കൊള്ളാമെങ്കിലും വെറുതെ ക്ലിക്കിയാല്‍ നല്ല പടമാവില്ലെന്നു ഇപ്പം മനസ്സിലായി. അതായത് നമ്മുടെ കണ്ണുകള്‍ കൊണ്ടു കണ്ടാല്‍ പോരാ കാമറ കണ്ണുകള്‍ കൊണ്ടുതന്നെ കാണണം, അപ്പഴാ അതിനു ഭംഗി വരുന്നത്..
ടിപ്സുകള്‍ക്കു നന്ദി.
കൃഷ് | krish
മണി:
സുഹൃത്തെ. physelന്റെ ചിത്രത്തില്‍ കൃതൃമത്ത്വം ഉള്ളതായി എനിക്ക് തോന്നിയില്ല.
മഴ വെള്ളം സൃഷ്ടിച്ച ജലധാര നൂല്‍ രൂപത്തില്‍ 1/8 secondല്‍ തന്നെയാണു വീഴുന്നത്. ജലധാരയുടെ നീളം വെച്ചു നോക്കിയാല്‍ അതു മനസിലാകും. പല angleല്‍ vertical motion blurr സൃഷ്ടിക്കാന്‍ കഴിയും എങ്കിലും ഇത്ര perfection അതിനു് കിട്ടില്ല.
ഞാന്‍ ഇതു പറയുന്നത് ഫോട്ടോഗ്രഫിയില്‍ വെള്ളവും വെള്ള തുള്ളികളും വെച്ച് ചെയ്യാന്‍ കഴിയുന്ന എല്ലാ circusഉം ചെയ്തിട്ടുള്ള പരിചയം ഉള്ളതുകൊണ്ടാണു്.
എന്നിരുന്നാലും എനിക്കൊരു ചെറിയ അഗ്രഹമുണ്ട്. Film ഫോട്ടൊഗ്രഫി പൂര്ണമായും ഒഴിവാക്കണം.
ഇന്ന് വിപണിയില്‍ ഉള്ള് $300 കാമറ ഉപയോഗിച്ച് Film കാമറയുടെ നിലവാരമുള്ള ചിത്രങ്ങള്‍ എടുക്കാന്‍ കഴിയും.
ഒരു മത്സരം ആകുംബോള്‍ സമാനമായ പ്രതലം ആവശ്യമാണു്. ചിലപ്പോള്‍ ആ തീരുമാനങ്ങള്‍ അല്പം കഷ്ടമായി തോന്നിയേക്കാം. നല്ലതിനു തന്നെയാണു.
കാലം മാറുന്നതനുസരിച്ച് ഉപകരണങ്ങളും, മാദ്ധ്യമങ്ങളും മാറ്റണം. പഴയ Film കാമറയെ മ്യുസിയത്തില്‍ സൂക്ഷിക്കാം, അതിനെകുറിച്ച് പഠിക്കാം, ബഹുമാനിക്കാം പക്ഷെ അതു വെച്ച് ഇനി പടമെടുക്കരുതു്.
സപ്തന്‍ മാഷേ,
എനിക്കൊരു ചെറിയ അഭിപ്രായമുണ്ട്. നമ്മുടെ എല്ലാരുടേം കയ്യില്‍ നല്ല ക്യാമറകള്‍ കാണില്ല. അതു മേടിക്കാനുള്ള ത്രാണിയും ഉണ്ടാവില്ല. ഫോട്ടോഗ്രാഫി ഒരു എക്സ്പെന്‍സീവ് ഹോബിയാണ്. അതുകൊണ്ട് ഒരു ചിത്രം തരുന്ന ആശയവും ഒരു പരിധി വരെ ഇതില്‍ കണ്‍സിഡര്‍ ചെയ്യണമെന്ന് എനിക്ക് ഒരു അഭിപ്രായം. കാരണം, ബാക്കിയെല്ലാ ഫോട്ടോഗ്രാഫി കോമ്പറ്റീഷനും ഈ ടെക്നിക്കാലിറ്റീസ് എല്ലാം വേണം. നമ്മുടെ പോലെ സാധാരണ ഒരാള്‍ക്ക് സ്വപനത്തില്‍ പോലും അവിടെ ഒരു പടം ഇടാന്‍ സാധിക്കില്ല്ല.
നമ്മടെ ഇവിടെ ആവുമ്പോള്‍ ഗുണം ഇച്ചിരെ കുറഞ്ഞാലും നല്ല ആശയവും നല്ല ഇമോഷനും ഉണ്ടെങ്കില്‍ നമ്മളെല്ലാം അത് നെഞ്ചിലേറ്റുന്നു.
അതും കൂടി ദയവായി കണ്‍സിഡര്‍ ചെയ്യണേ പ്ലീസ്. അല്ലെങ്കില്‍ ഭാവിയുള്ള പലരും ക്യാമറയുടെ ഗുണം കൊണ്ട് ചിലപ്പൊ ഇതില്‍ നിന്ന് വിട്ട് മാറി നില്‍ക്കുമെന്ന് എനിക്ക് എന്തോ തോന്നുന്നു. ഒരു അഭിപ്രായം മാത്രം.
ഫോട്ടോഗ്രാഫി എന്ന ക്രാഫറ്റിലുപരി ഒരു ആര്‍ട്ടിന്റെ കൂടെ കണ്‍സിഡര്‍ ചെയ്യണം എന്ന് അപേക്ഷിക്കുന്നു. നമ്മുടെ ബൂലോകത്തിനു ഒരു വ്യത്യസ്തത വേണ്ടേ?
qw_er_ty
പ്രിയ ഫൈസല്‍,
എന്റെ പോസ്റ്റിന് പ്രതികരിച്ചതിനു നന്ദി. മഴത്തുള്ളികളുടെ താഴോട്ടുള്ള വീഴ്ച്ചയുടെ പരമാവധി വേഗത ( terminal velocity) 9m/sec ആണ്. വീടിന്റെ മേല്‍ക്കൂരയില്‍ നിന്നും ഇറ്റ് വീഴുന്ന ജലത്തുള്ളികള്‍ ഇതിനെക്കാള്‍ വളരെ കുറഞ്ഞ പ്രവേഗത്തിലായിരിക്കും താഴേക്ക് പതിക്കുന്നത്. 125 m sec ആണ് ഷട്ടര്‍ സ്പീഡ് എങ്കില്‍, 9m/sec പ്രവേഗത്തില്‍ താഴേക്കു പതിക്കുന്ന തുള്ളിയാല്‍ ഫോട്ടോയില്‍ രചിക്കപ്പെടുന്ന നൂല്‍ രേഖയുടെ നീളം ഏകദേശം 1.12 മീറ്റര്‍ ആയിരിക്കും.
physel ന്റെ ചിത്രത്തിലെ നൂല്‍ രൂപത്തിന്റെ കൂടിയ നീളം ഇതിലും വളരെ കൂടുതല്‍ ഉണ്ടെന്ന് തോന്നുന്നു (a subjective measurement- I may me wrong). ഒരു പക്ഷേ, ഷട്ടര്‍ സ്പീഡ് 125 m secന്റെനെക്കാള്‍ കൂടുതല്‍ ആയിരിക്കാം.
പ്രിയ saptavarnangal,
വളരെ അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്ന ഒരു സംഭവമാണ് ബൂലോഗ ഫോട്ടോ ക്ലബ്ബ് ന്റെ ഈ മത്സരം. എന്നാല്‍ മത്സര നിയമങ്ങള്‍ വളരെ ആലോചിച്ചും നിഷ്പക്ഷമായും എടുക്കേണ്ട ഒന്നാണ്. ചെറിയരീതിയിലുള്ള എഡീറ്റിങ് എന്നതു എങ്ങനെ നിജപ്പെടുത്തും എന്നതു ഒരു പ്രശ്നം തന്നെ ആണ്. മാത്രവുമല്ല ചിത്രം എടുത്തതിനു ശേഷമുള്ള ഇത്തരം എഡിറ്റിങ് ചിത്രത്തിന്റെ മിഴിവി ഉയര്‍ത്തുന്നതിനും, ചിത്രം പ്രതിനിധാനം ചെയ്യുന്ന വിഷയം project ചെയ്യുന്നതിനും സഹായകവുമാവും.
ക്യാമറ technology യുടെ advancemnt ഉം വളരെ പ്രധാനപ്പെട്ട ഘടകമാണ്.
എന്തുകൊണ്ടു വിവിധ കാമറ CATAGORY കളില്‍ പ്രത്യേകം പ്രത്യേകം മത്സരം ആയിക്കൂടാ?
മത്സരങ്ങള്‍ കുറ്റമറ്റരീതിയില്‍ നടത്തണം എന്ന കാഴ്ച്ച പ്പാടിലാണു ഇത്രയും എഴുതിയത്.
സൌഹൃദമത്സരം ഇപ്പോഴും അതിന്റെ ശൈശവദിശയില്‍ തന്നെയാണ്, അതുകൊണ്ട് എന്തു അഭിപ്രായവും അതിന്റെ പോസിറ്റീവ് സെന്‍സ്സില്‍ തന്നെ എടുക്കും.അഭിപ്രായങ്ങള്‍ പറയാന്‍ ആരും മടിക്കേണ്ട!
ഈ ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഉദ്ദേശങ്ങളില്‍ ചിലതു എന്താണ് ഡിജിറ്റല്‍ ഫോട്ടോഗ്രാഫി, ഒരു ചിത്രത്തിന്റെ പ്രധാന ഘടകങ്ങള്‍ ഏവ, ചിത്രങ്ങള്‍ വിലയിരുത്തപ്പെടുന്നതു എങ്ങനെ, ഇവയൊക്കെ മനസ്സിലാക്കിയെടുക്കുക, എവിടെ ഒക്കെ ശ്രദ്ധിച്ചാല്‍ കുറച്ചുക്കൂടി മെച്ചപ്പെടാം, നമ്മുടെ നിലവാരം എവിടെ എന്നൊക്കെയുള്ള ഒരു തിരിച്ചറിയല്‍ ഉണ്ടാക്കിയെടുക്കുക എന്നതൊക്കെയാണ്. ഈ സൌഹൃദമത്സരം പ്രധാനമായും ബൂലോകരെ ഉദ്ദേശിച്ച് തുടങ്ങിയതാണ്. (സീരിയസ്സ്സായി ഫോട്ടോഗ്രാഫി പരിഗണിക്കുന്നവരുണ്ടെങ്കില്‍ ഫ്ലിക്കറില്‍ ഒരു മലയാളി കൂട്ടായ്മ ഉണ്ടാക്കണമെന്നും ഒരു ചെറു ആഗ്രഹമുണ്ട്!) ബൂലോകരില്‍ തന്നെ പലര്‍ക്കും പല തരത്തിലുള്ള ക്യാമറകളാണ് ഉള്ളത്, ക്യാമറകളുടെ capabilities ഉം വ്യത്യസ്തമാണ്. മണി പറഞ്ഞതു പോലെ വിവിധ വിഭാഗങ്ങളില്‍ മത്സരം സംഘടിപ്പിക്കുക എന്നു പറഞ്ഞാല്‍ അതു വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. നിമയങ്ങള്‍ ഉണ്ടാക്കിയപ്പോഴും പ്രധാനപരിഗണന കൂടുതല്‍ ആള്‍ക്കാര്‍ക്ക് പങ്കെടുക്കാന്‍ സാധിക്കണം എന്നതായിരുന്നു. ഒരു സൌഹൃദമത്സരം എന്നു ഇതിനെ വിളിക്കാന്‍ തന്നെയുള്ള കാരണം കൃത്യതയാര്‍ന്ന നിയമങ്ങളോടെ എല്ലാവരേയും പങ്കെടുപ്പിച്ചുകൊണ്ട് മത്സരം നടത്താന്‍ സാധിക്കില്ല എന്നതു കൊണ്ടാണ്.
ഇഞ്ചി പറഞ്ഞതു പോലെ ആശയവും വിഷയവും എല്ലാം പരിഗണിച്ചാണ് വിധികര്‍ത്താക്കള്‍ മാര്‍ക്കിട്ടത്. Topic, Composition, Creativity, Technicality ഇങ്ങനെ 4 ഘടകങ്ങള്‍ പരിഗണിച്ചാണ് മാര്‍ക്കുകള്‍ കൊടുത്തത്. വിധിനിര്‍ണ്ണയം നടത്തുന്ന രീതിയില്‍ കുറച്ചുക്കൂടി മെച്ചപ്പെടുത്തല്‍( പരിഗണിക്കേണ്ട ഘടകങ്ങള്‍, അവയ്ക്ക് കൊടുക്കേണ്ട weightage ഇതിനെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ സ്വാഗതാര്‍ഹമാണ്. വിധി നിര്‍ണ്ണയം നടത്തുമ്പോള്‍ സങ്കേതികത്വത്തിനു അതിന്റേതായ സ്ഥാനമുണ്ട്, അതു ഒഴിവാക്കാനാകില്ല. ഇവിടെയാണ് public choice വിഭാഗത്തിന്റെ പ്രസക്തി!ബൂലോകര്‍ വോട്ട് ചെയ്യുമ്പോള്‍ സാങ്കേതികതയ്ക്കു ഏറ്റവും കുറവു പരിഗണന മാത്രമേ കൊടുക്കാറൊള്ളൂ.
ക്യാമറ മോശമായതു കൊണ്ട് ആരും മാറി നില്‍ക്കേണ്ട ഒരു കാര്യവുമില്ല, 900 പിക്സല്‍ എന്ന ഒരു നിബന്ധന മാത്രമേയൊള്ളൂ, അതു എല്ലാ ക്യാമറകളും കൊണ്ട് എടുക്കാവുന്ന ഒരു ഫോട്ടോ സൈസാണ്. നമ്മുടെ ഫോട്ടോയുടെ കുറവുകള്‍ മനസ്സിലാക്കുക, അതു തിരുത്താന്‍ സാധിക്കുന്നതാണെങ്കില്‍ അതു ചെയ്യുക, അത്രേയൊള്ളൂ! ഈ മത്സരത്തില്‍ തന്നെ കണ്ടില്ലേ, ശനിയന്റെ ചിത്രം, ആ പാറയുടെ ഭാഗം വന്നതു കൊണ്ട് വന്ന ഒരു ചെറിയ പ്രശ്നം, ക്രോപ്പിങ്ങ് ശ്രദ്ധിച്ചാല്‍ മതി, അതു ക്യാമറയുമായി ബന്ധപ്പെട്ടതല്ല.അതുപോലെ ചിത്രശലഭത്തിന്റെ ഫോട്ടോയിലെ ഒഴിവാക്കാവുന്ന വിരലുകള്‍, ദിവായുടെ ചിത്രത്തിലെ കുഴപ്പങ്ങള്‍ ഇതൊക്കെ ക്രോപ്പിങ്ങ് വഴി ഒരു പരിധി വരെ കുറയ്ക്കാം.
ആദ്യ മത്സരത്തിലെ വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
മത്സരം ഒരു വിജയമാക്കാന്‍ വളരെയധികം പ്രയത്നിച്ച സപ്തവര്‍ണങ്ങള്‍ക്കും, ചിത്രങ്ങളെ വിലയിരുത്തിയ വിധികര്‍ത്താക്കള്‍ കുമാര്‍, സിബു, കൈപ്പള്ളി എന്നിവര്‍ക്കും, ഫോട്ടോ അയച്ചും, വോട്ട് ചെയ്തും ഈ മത്സരത്തിന്റെ ഭാഗമായ ബൂലോഗര്‍ക്കും പ്രത്യേകം അനുമോദനങ്ങള്‍.
ക്ലബ്ബിന്റെ മോഡറേറ്റര്‍മാര്‍ക്ക് കമന്റ് മോഡറേഷന്‍ ബാധകമല്ല എന്നത് ഞാന്‍ ചെയ്ത വോട്ട് പിന്‍മൊഴികളില്‍ വന്നു കഴിഞ്ഞാണ് മനസ്സിലാക്കിയത്. അതിന്റെ ചമ്മലിലാണ് കമന്റ് ഡെലീറ്റ് ചെയ്തതും. എന്തായാലും ഒന്നാം സ്ഥാനത്തിന്റെ കാര്യത്തില്‍ വിധികര്‍ത്താക്കളും, ബൂലോകരും ഒരേ അഭിപ്രായം രേഖപ്പെടുത്തിയത് ശ്രദ്ധേയം തന്നെ.
ഈ മത്സരം നടത്തുവാന്‍ തന്നെ സപ്തന്‍ കുറച്ചധികം സമയം ചിലവഴിച്ചിട്ടുണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഓരോ ക്യാമറയ്ക്കും കാറ്റഗറി തിരിച്ച് ഒരു മത്സരം പ്രായോഗികമാണെന്ന് തോന്നുന്നില്ല.
സപ്തന്‍ പറഞ്ഞതുപോലെ ഡിജിറ്റല്‍ ഡാര്‍ക്ക് റൂം എഡിറ്റിങ്ങ് ഫോട്ടോഗ്രഫിയില്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു കാര്യമാണ്. അത് എത്രത്തോളം ആവാം എന്നതിനു പരിധി നിശ്ചയിക്കുക പ്രയാസവുമാണ്.
ഇഞ്ചി പറഞ്ഞതില്‍ കാര്യമുണ്ട്. ഈ മത്സരത്തിന്റെ വിഷയം “മൈ ഫേവറിറ്റ് ഫോട്ടോ” എന്നതായിരുന്നു. ഫോട്ടോ അയയ്ക്കുമ്പോള്‍ പലരും ഈ വിഷയം കണക്കിലെടുത്തു എന്ന് തോന്നിയില്ല. അല്ലെങ്കില്‍, എന്തുകൊണ്ടാണ് ഈ ഫോട്ടോ അവരുടെ പ്രിയപ്പെട്ട ഫോട്ടോ ആയത് എന്ന രീതിയിലുള്ള കുറിപ്പുകളായിരുന്നു ഞാന്‍ പ്രതീക്ഷിച്ചത്. ആദിത്യനും, ബിജോയ്‌മോഹനും ഒഴികെ മറ്റാരും ആ രീതിയില്‍ തങ്ങളുടെ ഫോട്ടോകളെക്കുറിച്ച് ഒന്നും എഴുതി കണ്ടുമില്ല.
ഏതായാലും ഇനിയുള്ള മത്സരങ്ങളില്‍ ആശയങ്ങള്‍ക്ക് പ്രാധാന്യമുണ്ടാവും എന്ന് തന്നെയാണ് എന്റെ വിശ്വാസം.
കുറച്ചു വൈകിയാണ്‍ കണ്ടതെങ്കിലും വോട്ടു ചെയ്തിരുന്നു. സപ്തനടക്കം സപ്ത-സംഘാടക/ജഡ്ജികള്ക്കും സലാം.
ഫൈസലിന് അഭിനന്ദനങളും!
ഇത് ഒരു വന്‍ സംരംഭം ആക്കിയ സപ്തവര്‍ണ്ണത്തിനും മറ്റ് ന്യായിധപന്മാര്‍ക്കും ഫോട്ടോ അയച്ച എല്ലാവര്‍ക്കും വോട്ടെടുത്ത എല്ലാവര്‍ക്കും സമ്മാനം കിട്ടിയവര്‍ക്കും കിട്ടാത്തവര്‍ക്കും എന്റെ സഹോദരീ സഹോദരന്മാരേ, ലേഡീസ് ആന്റ് ജന്റില്‍മെന്‍... അഭിനന്ദനങ്ങള്‍, അഭിനന്ദനങ്ങള്‍.
ജഡ്‌ജസിന്റെ വിലയിരുത്തല്‍ ഉഗ്രന്‍. എന്തൊക്കെ ശ്രദ്ധിക്കണം, ശ്രദ്ധിക്കേണ്ട എന്നൊക്കെ ശരിക്കും പറഞ്ഞ് തരുന്നു.
സപ്തന്‍ പറഞ്ഞതുപോലെ ക്യാമറയുടെ നിലവാരം ഒരു തടസ്സമായി ആരും കാണേണ്ട എന്ന് തോന്നുന്നു, പ്രത്യേകിച്ചും ബ്ലോഗേഴ്സ് ചോയ്സ് ഉള്ളപ്പോള്‍. സീയെസ്സ് മുതലായവരുടെ ഫോട്ടോകള്‍ വിലയേറിയ ക്യാമറയുടെ മെച്ചമല്ല, എടുക്കുന്ന രീതിയുടെയും അതിന്റെ അദ്ധ്വാനത്തിന്റെയും അതിലുള്ള താത്‌പര്യത്തിന്റെയും അതിനെപ്പറ്റിയുള്ള ഗ്രാഹ്യത്തിന്റെയുമൊക്കെയാണ് എന്നാണ് തോന്നുന്നത്. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ തുളസിയുടെയൊക്കെ ക്യാമറ പോയിന്റ് ആന്റ് ഷൂട്ട് ടൈപ്പ് ആണെന്ന് തോന്നുന്നു (തുളസീ, തെറ്റെങ്കില്‍ മാപ്പ്).
ആദ്യ മത്സരം സംഘടിപ്പിക്കാന്‍ സപ്തം എടുത്ത അദ്ധ്വാനത്തിന് ഒരു സപ്ത നന്ദി പ്രത്യേകവും.
മണീ, എനിക്കൊരു ചെറിയ സംശയമുണ്ട്. സമയം കിട്ടുകയാണെങ്കില്‍ ഒന്ന് വിശദീകരിക്കാമോ?
ഒരു മഴത്തുള്ളിയുടെ ടെര്‍മിനല്‍ വെലോസിറ്റിയും എടുത്ത ക്യാമറയുടെ ഷട്ടര്‍ സ്പീഡും വെച്ച് മാത്രം മഴത്തുള്ളിയുടെ നീളം ഫോട്ടോയില്‍ വരുന്നത് ഇത്രയായിരിക്കുമെന്ന് ഏകദേശക്കണക്കിനാണെങ്കിലും പറയാമോ? ഫോട്ടോയുടെ മാഗ്‌നിഫിക്കേഷനും നോക്കേണ്ടേ? അതുപോലെ 9 മീറ്റര്‍/സെക്കന്റിനു താഴെയുള്ള ഏത് വാല്യുവും ഒരു മഴത്തുള്ളി തരാമല്ലോ- അതിന്റെ ഭാരവും വലിപ്പവുമനുസരിച്ച്. അപ്പോള്‍ മണി പറഞ്ഞതുപോലെയുള്ള ഒരു സംഖ്യ മഴത്തുള്ളിയുടെ ഫോട്ടോയിലെ നീളത്തിന് കൊടുക്കുമ്പോള്‍ എത്രമാത്രം എറര്‍ അതിനുണ്ടായിരിക്കും?
(ചോദ്യം പൊട്ടച്ചോദ്യമാണെങ്കില്‍ ദയവായി ക്ഷമിക്കുക).
വക്കാരിമാഷേ,
മാഷിന്റെ സശയം തികച്ചും ശരിയാണ്.
ഒരു വസ്തുവിന്റെ ചിത്രത്തില്‍ നിന്നു ആ വസ്തുവിന്റെ അളവുകള്‍ മനസ്സിലാക്കാന്‍ നമുക്ക് പരിചയമുള്ള സാധനങ്ങള്‍ (നാണയങ്ങള്‍, പേന, സ്കെയില്‍ തുടങ്ങിയ ) കൂടി ഉള്‍പ്പെടുത്തി ചിത്രമെടുക്കുന്നത് അറിയാമെന്നു കരുതട്ടെ. നമുക്കു കൃത്യമായി അറിയാവുന്ന അളവുകള്‍ ഉള്ള ഏതെങ്കിലും വസ്തു ചിത്രത്തില്‍ ഉണ്ടെങ്കില്‍ അതുമായി താരതമ്യം ചെയ്തൂ ആ ചിത്രത്തില്‍ ഉള്ള മറ്റ് വസ്തുക്കളുടെ യഥാര്‍ത്ഥ അളവുകളെ ക്കുറിച്ച് ഒരു ഏകദേശ ധാരണ കിട്ടും. ഉദാഹരണത്തിനു ഫൈസലിന്റെ ചിത്രത്തില്‍ ഉള്ള തറയോടു കളുടെ അളവുകളും, ജനലിന്റെ അളവുകളും ഞാന്‍ താരതമ്യം ചെയ്യാന്‍ ഉപയോഗിച്ചു (തറയോടുകളും ജനലുകളും മറ്റും standard sizeല്‍ ആണല്ലോ നിര്‍മിക്കുക). അതില്‍ നിന്നും ചിത്രത്തിന്റെ reduction ratio ( acutal size/ size in picture) യെ പ്പറ്റി ഒരു ഏകദേശ ധാരണ കിട്ടി. പിന്നെ ഞാന്‍ നോക്കിയത്, ചിത്രത്തിലുള്ള ഏറ്റവും നീളം കൂടിയ “മഴ നൂലിനെ“ യാണ്. ഈ നീളത്തെ reduction ratio കൊണ്ട് ഗുണിച്ച് യഥാര്‍ത്ഥ അളവ് കണക്കാക്കി. ഇത് ഒരു ഏകദേശക്കണക്കു മാത്രമാണ് എന്നു പ്രത്യേകം ഓര്‍ക്കുക.
വളരെ നന്ദി. താങ്കള്‍ പറഞ്ഞ ജനല്‍ മുതലായവയുടെ കാര്യം ഞാന്‍ ഓര്‍ത്തില്ല. നന്ദി.
:)
സപ്തവര്‍ണ്ണങ്ങള്‍,
ക്ഷമിക്കണം..ഇത്തരം മത്സരങ്ങള്‍ കഴിവതും കുറ്റമറ്റരീതിയില്‍ നടക്കണം എന്ന് ആഗ്രഹം കൊണ്ടുള്ള ഒഅരഭിപ്രായമായി കരുതിയാല്‍ മതി. ഈ സംശയം അടിസ്ഥാന രഹിതമാണെങ്കില്‍ ഉദ്ദേശ ശുദ്ധിയാല്‍ മാപ്പാക്കണം.
ക്ലബ്ബിന്റെ പ്രഥമ മത്സരത്തിന് വോട്ട് രേഖപ്പെടുത്തിയിരിക്കുന്ന പോസ്റ്റ് ഇപ്പൊഴാണ് ഒന്ന് ഓടിച്ചു നോക്കിയത്. ആകെ മൊത്തം നോക്കിയപ്പോ ഒരു സംശയം. പൊതു വോട്ടെടുപ്പില്‍ എന്റെ ചിത്രം എങ്ങിനെയാണ് ഒന്നാം സ്ഥാനത്തെത്തിയത്? ആ തിരഞ്ഞെടുപ്പിന്റെ മാനദണ്ഡം എന്താണ്‍് എന്നാണ് എന്റെ സംശയം. ഫലപ്രഖ്യാപനത്തില്‍ എന്റെ ചിത്രത്തിന് 26 വോട്ടുകള്‍ എന്നു കണ്ടിരുന്നു. ആ 26 എന്ന സംഖ്യ എനിക്ക് ആകെമൊത്തം ബൂലോകര്‍ ചെയ്ത വോട്ടല്ലേ...അതായത് എന്നെ ഒന്നാം സ്ഥാനത്തേക്കും രണ്ടാം സ്ഥാനത്തേക്കും മൂന്നാം സ്ഥാനത്തേക്കും ഒക്കെ നിര്‍ദ്ദേശിച്ച ആകെ വോട്ടുകളുടെ എണ്ണം. ലോജിക്കലീ അതെത്രത്തോളം ശരിയാണ്? കാരണം മൊത്തം പോള്‍ ചെയ്ത വോട്ടില്‍ എന്നെ ഒന്നാം സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച വോട്ടുകള്‍ ആകെ മൂന്നോ നാലോ അല്ലേ ഉള്ളൂ? അപ്പോ ആ ഒരു ഒന്നാം സ്ഥാനത്തിന് എന്തോ ഒരു കുഴപ്പമില്ലേ എന്നൊരു സംശയം. ഒരുദാഹരണം കൊണ്ട് വ്യക്തമാക്കാന്‍ ഒരു ശ്രമം നടത്താം. ആകെ രണ്ട് പടങ്ങള്‍ മാത്രമേ ഉള്ളൂ എന്നു കരുതുക A&B. ആകെ പോള്‍ ചെയ്തത് 5 വോട്ടുകള്‍ എന്നും വെയ്ക്കാം. (നിര്‍ണ്ണയിക്കേണ്ടത് 2 സ്ഥാനങ്ങള്‍ എന്നു പറയേണ്ടല്ലോ.) വോട്ടുകള്‍ ഇങ്ങനെ വീഴുന്നു.
A : 1st place 2Votes,Secondplace 3Votes
B : 1st Place 3votes,SecondPlace 2votes
അപ്പോള്‍ നമ്മുടെ മത്സരത്തിലെ ലോജിക് പ്രകാരം രണ്ട് പടങ്ങള്‍ക്കും 5 വോട്ട്, ആയതിനാല്‍ രണ്ടിനും ഒന്നാം സ്ഥാനം! (ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശിച്ച വോട്ടുകള്‍ എല്ലാം കൂടെ കുട്ടിയാണല്ലോ നാം ഒന്നാം സ്ഥാനം കൊടുത്തത്!)അതെങ്ങനെ ശരിയാവും? ഈ ഉദാഹരണത്തില്‍ കൂടുതല്‍ പേര്‍ ഒന്നാം സ്ഥാനത്തേക്ക് നിര്‍ദ്ദേശിച്ച ചിത്രം B ആണല്ലോ വിജയിക്കേണ്ടത്? അപ്പോള്‍ മൊത്തം വോട്ടുകളുടെ എണ്ണം മാത്രമല്ല സ്ഥാനക്രമത്തിന്റെ വെയിറ്റും സ്ഥാന നിര്‍ണ്ണയത്തിന് പരിഗണിക്കേണ്ടേ?
ഇനി വോട്ട് ചെയ്ത 55 പേരുടെയും വോട്ട് ഇതില്‍ മൂന്നേ മൂന്ന് ചിത്രങ്ങള്‍ക്ക് പലക്രമത്തില്‍ വന്നു എന്നു കരുതുക. (അല്ലെങ്കില്‍ മത്സരത്തിനു 3 എന്‍ട്രികളേ ഉണ്ടായിരുന്നുള്ളൂ എന്നുമാവാം) അങ്ങിനെ ഒരു സന്ദര്‍ഭത്തില്‍ എങ്ങിനെയാണ് സ്ഥാനക്രമങ്ങള്‍ നിശ്ചയിക്കുക? എല്ലാ ചിത്രങ്ങള്‍ക്കും ഒരേ വോട്ടുകളല്ലേ ലഭിക്കുക. അപ്പോള്‍? അങ്ങിനെ നോക്കുകയാനെങ്കില്‍ എന്റെ ചിത്രം പബ്ലിക് വോട്ടെടുപ്പില്‍ ഒന്നാം സ്ഥാനത്ത് വരാന്‍ യാതൊരു ന്യായവും കാണുന്നില്ല...!
അപ്പോള്‍ കണക്കുശാസ്ത്രവിശാരദന്മാരായ ആരെങ്കിലും (ഉമേഷ്ജി, സിബു, ദേവരാഗം ........ ( എനിക്കറിയുന്നവരുടെ പേരുമാത്രമാണേ പറഞ്ഞത്)ആരെങ്കിലും) ആ സ്ഥാനക്രമത്തിന്റെ വെയിറ്റ് കൂടെ ഉള്‍പ്പെടുത്തി ഒരു സ്കീം നിര്‍ദ്ദേശിച്ചാല്‍ ഈ മത്സരം ഒന്നു കൂടെ കുറ്റമറ്റതാവില്ലേ എന്നൊരാഗ്രഹം. കൂട്ടാത്തില്‍ കഴിഞ്ഞ മത്സരത്തിന്റെ പൊതു വോട്ടെടുപ്പിന്റെ ഫലം ആ സ്കീമില്‍ ഒന്നു കുടെ റീകൌണ്ട് ചെയ്ത് പ്രഖ്യാപിക്കണം എന്നൊരു ഹര്‍ജിയും ഇതിനാല്‍ സമര്‍പ്പിച്ചു കൊള്ളുന്നു.
മണി:
താങ്കള്‍ പറയുന്ന കണക്കുള്ള derived calculations ശെരിയാവണമെങ്കില്‍ ആ ചിത്രം എടുത്ത കാമറയുടെ opitcs വളരെ അധികം perfection ഉള്ള ഒന്നായിരിക്കണം. അതായത് Astronomical telescopeല്‍ ഉപയോഗിക്കുന്ന നിലവാരമുള്ള Lensഉകളില്‍ മാത്രം കാണുന്ന perfection. ഇന്നു ഏറ്റവും വിലയേറിയ interferometry ക്ക് ഉപയോഗിക്കുന്ന Carl Zeiss നിര്മിക്കുന്ന lensകള്‍ക്ക് മാത്രമെ അത്രയും perfection ഉള്ളു.
ഈ വേദി ദൃശ്യ ഭങ്ങി വെളിപെട്ടുത്താന്‍ മാത്രമുള്ള് മാധ്യമമാണു. Balistics ന്റെ analysisനും ഉപയോഗിക്കുന്ന Zero barrel distortion lensല്‍ താങ്കള്‍ പറയുന്ന derivative analysis ഉപയോഗിക്കാം.
മണി: എന്റെ സംശയങ്ങള്‍ ശരിയാണെങ്കില്‍ താങ്കള്‍ Physicsന്റെ സംശയങ്ങള്‍ വിശതീകരിച്ചുകോടുത്ത മറ്റെ സുഹൃത്തിനു ആ വിഷയത്തില്‍ ഒരു Doctorate എങ്കിലും ഉണ്ട് എന്നാണെന്റെ അറിവ്.
ഈ മത്സരത്തില്‍ ഒരു മഴത്തുള്ളിയുടെ ചിത്രത്തിനെ വിശകലനം ചെയ്യാന്‍ താങ്കള്‍ കാണിച്ച താല്പര്യത്തിനു ഒരു സമ്മാനം ഞാന്‍ തരുമായിരുന്നു, പക്ഷെ താങ്കള്‍ക്ക് തെറ്റി.
ഉദാഹരണത്തിനു ഫൈസലിന്റെ ചിത്രത്തില്‍ ഉള്ള തറയോടു കളുടെ അളവുകളും, ജനലിന്റെ അളവുകളും ഞാന്‍ താരതമ്യം ചെയ്യാന്‍ ഉപയോഗിച്ചു (തറയോടുകളും ജനലുകളും മറ്റും standard sizeല്‍ ആണല്ലോ നിര്‍മിക്കുക).
നാട്ടില്‍ Hardware കച്ചവടവും, സിമെന്റും, കമ്പിയും പ്രത്യേകിച്ച് തറയോടുകളും, ഒരുപാട് വിറ്റതുകൊണ്ട് പറയുകയാണു. ഒരു കമ്പനി പോലും പത്തും പതിനഞ്ജും വിവിധ രൂപത്തില്‍ floor tiles ഉണ്ടാക്കുന്നുണ്ട്. അങ്ങനെ നാട്ടില്‍ പത്ത് കമ്പനികളെങ്കിലും കാണും. ഞാന്‍ design ചെയ്യുന്ന് ജനാലകള്‍ പോലും പലതും പല സൈസിലാണു. ( !!!! ) ഈ കണക്കുകള്‍ വെച്ചാണു താങ്കള്‍ മഴ തുള്ളിയുടെ velocity അളന്നതെങ്കില്‍ മഴ തുള്ളിയുടെ വേഗത നിര്ണയിക്കാന്‍ വളരേ പ്രയാസമാണു.
പിന്നൊരു കാര്യം. താങ്കള്‍ പടം എടുക്കാറുണ്ടൊ എന്നറിയില്ല. താങ്കളുടെ Profile കാണുന്നില്ല.
ഇത്രയും വിശാലമായി ചിത്രങ്ങളുടെ dingolification നടത്തുന്ന താങ്കളുടെ പടങ്ങള്‍ കൂടി കാണിച്ചിട്ടാവാമായിരുന്നു ഈ സംവാദം.
Physics bookന്റെ ഉള്ളില്‍ നിന്നും ഇറങ്ങി കാമറ കൈയിലെടുത്ത് പടം എടുക്കു മണി, ബാക്കിയോക്കെ നമുക്ക് പടം കണ്ടിട്ട് പറയാം :)
ഫൈസല്‍,
ബൂലോകരുടെ വോട്ടെടുപ്പില്‍ അവര്‍ മികച്ച 3 ചിത്രങ്ങള്‍ തിരഞ്ഞെടുക്കുകയാണ് ചെയ്തത്, അവ 1,2,3 ഈ ക്രമത്തില്‍ റാങ്ക് ചെയ്യുവാന്‍ പ്രത്യേകിച്ച് ആവശ്യപ്പെട്ടില്ല, അതിനു കാരണം കൂടുതല്‍ പേര്‍ വോട്ടു ചെയ്യുക, കുറഞ്ഞ സമയത്തില്‍ വോട്ട് ചെയ്യുക എന്ന ഉദ്ദേശം വെച്ചായിരുന്നു. 55 ബൂലോകര്‍ വോട്ടു ചെയ്തതില്‍ 154 വോട്ടില്‍ ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയതു ഫൈസലിന്റെ ചിത്രത്തിനാണ്. ഇനി റാങ്ക് കൊടുത്ത് ബൂലോകര്‍ വോട്ട് ചെയ്യുകയാണെങ്കില്‍ അതു ഇതിരി സങ്കീര്‍ണ്ണമായ സാഹചര്യങ്ങളിലേക്ക് പോകും.
കൂടുതല്‍ നല്ല രീതിയില്‍ ലളിതമായ ഒരു വോട്ടെടുപ്പ് ഐഡിയ ഉണ്ടെങ്കില്‍ പറയൂ, തീര്‍ച്ചയായും പരിഗണിക്കാം!
ഒരു മികച്ച മത്സരവേദിയായി മാറട്ടെ ഈ ഗ്ലബ്!
മണി,
എന്റെ അറിവില്‍ ഫോട്ടോഷാപ്പില്‍ അതികേമന്മാരായ 2 പേരാണ് കുമാറും കൈപ്പള്ളിയും. സിബും ഫോട്ടോഷോപ്പില്‍ ചിത്രങ്ങള്‍ കറക്റ്റ് ചെയ്തു എടുത്തതു ഞാന്‍ കണ്ടിട്ടുണ്ട്. ഇവര്‍ക്ക് ആര്‍ക്കും ഇങ്ങനെയൊരു സംശയം തോന്നിയിട്ടില്ല, വിധി നിര്‍ണ്ണയ സമയത്ത് അവര്‍ അതിനെ കുറിച്ച് ഒന്നും പറഞ്ഞതുമില്ല. അതുമല്ല കൈപ്പള്ളി water drops ചിത്രങ്ങളില്‍ ഒരു expert ആണ്. അതു കൊണ്ട് അവര്‍ പറയുന്ന ചിത്രത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ കണക്കിലെടുത്തു കൊണ്ട് ഈ പ്രശ്നം ഇവിടെ അവസാനിപ്പിച്ചാലോ? :)
താങ്കളുടെ പങ്കാളിത്തം തുടര്‍ന്നും പ്രതീക്ഷിക്കുന്നു.ഇതു പോലുള്ള കണ്ണുകള്‍ ഇനിയും ഇവിടെ വേണം!
പങ്കെടുത്തവര്‍ക്കും വോട്ട് ചെയ്തവര്‍ക്കും വിജയിച്ചവര്‍ക്കും ആശംസകള്‍.
വക്കാരി, ഇതില്‍ വന്ന ചിത്രം ഞാന്‍ 650 രൂപ വിലയുള്ള പോയിന്റ് ആന്റ് ഷൂറ്റ് ക്യാമറ വെച്ച് എടുത്തതാണ്.ഇപ്പോള്‍ എനിക്കൊരു Nikon Coolpix 4600 ഉണ്ട്.
സുഹൃത്തുക്കളെ,
എന്റെ സംശയങ്ങള്‍ ആരെയെങ്കിലും അലോസരപ്പെടുത്തിയിട്ടുണ്ടെങ്കില്‍ എന്റെ ഉദ്ദേശ ശുദ്ധി മനസ്സിലാക്കി മാപ്പ് തരണം. ഇക്കാര്യത്തില്‍ സപ്തവര്‍ണങ്ങള്‍ പറഞ്ഞതിനോടു യോജിക്കുകയാണ് (അതികേമന്മാരായ വ്യക്തികളുടെ അഭിപ്രായം അംഗീകരിച്ചിരിക്കുന്നു). ഇതൊരു വിവാദമാക്കാന്‍ ഉദ്ദേശിച്ചല്ല മറുപടി പോസ്റ്റ് ഇട്ടത്.
വാക്കാരിമഷ്ടാ ( നാക്കു വഴങ്ങുന്നില്ല) എന്നോട് ചോദിച്ചതിനു ഞാന്‍ കൊടുത്ത ഉത്തരം തെറ്റാണെങ്കില്‍ ആ തെറ്റ് തിരുത്തപ്പെടുന്നതില്‍ സന്തോഷമേയുള്ളു. ഇപ്പോഴത്തെ പണി അദ്ധ്യാപനമായത്തിനാല്‍ ഒരു വിദ്ധ്യാര്‍ത്ഥി യോടെന്ന പോലെ ഉത്തരം നല്‍കിപ്പോയി. അദ്ദേഹം എന്നോട് ക്ഷമിക്കുമെന്ന് വിശ്വസിക്കുന്നു.
ഫൈസലേ, അസൂയ മൂത്തിട്ടാട്ടൊ ( നല്ല ഒരു ക്യാമറ ഇല്ലാ!) കമന്റിട്ടത്.
ഓ.ടോ:
കൈപ്പള്ളി, ഞാന്‍ പറഞ്ഞ വാദങ്ങള്‍ക്ക് ഒരു സധാരണ ക്യാമറ ലെന്‍സിനും ബാധകമാണ്. കാരണം പെര്‍ഫെക്റ്റ് എന്നല്ല, ഏകദേശക്കണക്ക് എന്നാണ് വിവക്ഷിച്ചത്.
പിന്നെ എനിക്ക് സമ്മാനം തരുന്നില്ലെങ്കില്‍, ആ സമ്മാനം, ചിത്രത്തില്‍ കാണുന്ന വീടു നിര്‍മ്മിച്ച ആള്‍ക്കു കൊടുക്കേണ്ടതാണ്.
മുട്ടയിടാനറിയില്ലെങ്കിലും, ഈ “ ആം പ്ലേറ്റ്” ആസ്വദിച്ച് കഴിച്ചോട്ടേ.
മണിസാര്‍, ഉത്തരം പറഞ്ഞതില്‍ സന്തോഷമേ ഉള്ളൂ. ജനലിന്റെയും ടൈല്‍സിന്റെയും മറ്റും അളവുകള്‍ എത്രമാത്രം സ്റ്റാന്‍ഡേര്‍ഡ് ആക്കാം (പല അളവുകളിലുള്ളവ ഉണ്ടല്ലോ) എന്നൊരു സംശയം താങ്കള്‍ ഉത്തരം പറഞ്ഞപ്പോഴും ഉണ്ടായിരുന്നു. പക്ഷേ അങ്ങിനത്തെ കാര്യങ്ങള്‍ പരിഗണിക്കാം എന്ന കാര്യം ആദ്യം ഓര്‍ത്തില്ല. അതുകൊണ്ടാണ് ചോദിച്ചത്.
ഞാന്‍ സാധാരണ മൈക്രോസ്കോപ്പി മനസ്സില്‍ വെച്ചുകൊണ്ടാണ് ചോദിച്ചത്. മൈക്രോസ്കോപ്പിയില്‍ ഒരു വസ്തുവിന്റെ പടത്തിലെ അളവുകളെപ്പറ്റി പറയണമെങ്കില്‍ അതിന്റെ മാഗ്‌നിഫിക്കേഷന്‍ അറിയണമല്ലോ. ഒരു ക്യാമറ ലെന്‍സിനെ മൈക്രോസ്കോപ്പിന്റെ ലെന്‍സുമായി കൃത്യതയുടെ കാര്യത്തില്‍ എത്രമാത്രം താരതമ്യപ്പെടുത്താം എന്നറിയില്ല.
പിന്നെ ഈ കണക്കുകൂട്ടലുകളെല്ലാം ഒരു ഫോട്ടോയില്‍ നമ്മള്‍ നടത്തുമ്പോള്‍ ഉണ്ടാവാന്‍ സാധ്യതയുള്ള സ്റ്റാന്‍ഡേര്‍ഡ് ഡീവിയേഷനെപ്പറ്റിയും ഓര്‍ത്തുപോയി. ഉദാഹരണത്തിന് മഴത്തുള്ളിയുടെ എസ്‌കേപ്പ് വെലോസിറ്റി എന്ന് പറയുന്നത് മഴത്തുള്ളിയുടെ ഭാരവും വലിപ്പവുമെല്ലാം അനുസരിച്ച് വളരെയധികം വ്യത്യാസപ്പെടാമല്ലോ (0.5 ആകാം, 1 ആകാം, 2 ആകാം, 9 ആകാം). അവിടെ തന്നെ നല്ലൊരു എറര്‍ നമ്മുടെ അസംപ്‌ഷനില്‍ വന്നു. പിന്നെ ജനാലയുടെയും മറ്റും അളവ്. അവിടെയും ധാരാളം എറര്‍. പിന്നെ ക്യാമറയുടെ ലെന്‍സിന്റെ കൃത്യത. ഇതെല്ലാം കൂടി നോക്കുമ്പോള്‍ നമ്മള്‍ വരുത്തുന്ന പിഴവുകളും ശരിക്കുള്ള കണക്കും തമ്മിലുള്ള വ്യത്യാസം വളരെ വലുതായിരിക്കില്ലേ എന്നതായിരുന്നു എന്റെ സംശയം. സ്റ്റാന്‍ഡാര്‍ഡ് ഡീവിയേഷന്‍ എത്രമാത്രം നമ്മുടെ ഊഹത്തെ ബാധിക്കുമെന്ന സംശയം. അത് ഒരു പരിധിയില്‍ കൂടിയാല്‍ അത് ഊഹത്തെത്തന്നെ ബാധിക്കില്ലേ എന്നോര്‍ത്തുപോയി.
വക്കാരി സാര്‍,
എസ്കേപ്പ് വെലോസിറ്റി എന്ന് പറയുന്ന ഗുല്‍മാല്‍ ഒരു വസ്തുവിന് മറ്റൊരു വസ്തുവിന്റെ ഗുരുത്വാകര്‍ഷണത്തിനെ അതിജീവിച്ച് പ്രൊപ്പെല്‍ ചെയ്യപ്പെടാനാവശ്യമായ ഏറ്റവും കുറഞ്ഞ വേഗത അല്ലേ?
അത് ഇവിടെ പ്രതിപാദിച്ചതെന്തിനാ?
(ലോനപ്പന്‍ d/dx(x) = root(x)/2 എന്ന് എഴുതിയത് വായിച്ചിട്ട്, ഒന്നും തോന്നിയില്ലല്ലോ, ഇത് താനല്ലല്ലോ മറ്റേത് എന്നു മനസിലായില്ലല്ലോ എന്ന തോന്നലില്‍ നിന്നുളവായ കുറ്റബോധ(?)ത്തില്‍ നിന്ന് ഉളവായതാണീ ചോദ്യം.)
ആദ്യം ഉരുളട്ടെ:
അതേ, ആദിത്യാ, എങ്ങിനെയാണ് ഒരു മഴത്തുള്ളിക്ക് ഭൂമിയില്‍ പതിക്കാന്‍ സാധിക്കുന്നത്? മേഘങ്ങളുടെ പിടിയില്‍ നിന്നും രക്ഷപെട്ട്. ശരിയല്ലേ. രക്ഷപെടുക എന്നതിന്റെ ഇംഗ്ലീഷ് എന്താണ്? എസ്‌കേപ്പ് (നാടോടിക്കാറ്റില്‍ തിലകന്‍ പറയുന്നുണ്ട്; പട്ടണപ്രവേശത്തിലുമുണ്ട്). അപ്പോള്‍ മഴത്തുള്ളികള്‍ മേഘങ്ങളുടെ പിടിയില്‍ നിന്നും മോചിതരായി ഭൂമിയില്‍ പതിക്കുന്ന വെലോസിറ്റി, എസ്‌കേപ്പ് വെലോസിറ്റി (ഇനി മഴത്തുള്ളി മേഘങ്ങളില്‍ നിന്നാണോ വീഴുന്നതെന്ന് ചോദിച്ചേക്കരുത്-ഒരു ചോദ്യം, ഒരു ഉത്തരം).
ഇനി കുറ്റസമ്മതം:
ടെര്‍മിനല്‍ വെലോസിറ്റി എന്നാണ് ഉദ്ദേശിച്ചത്. തല്ലരുത്. ഒന്ന് വിരട്ടിവിട്ടാല്‍ മതി (കടപ്പാട്: പതാലി).
നോക്കിയിരിക്കുകയാണല്ലേ, കൊച്ചുകള്ളന്‍ (ചാന്തുപൊട്ട് ദിലീപ് ടോണ്‍) :)
ഹോ... താങ്കൂ താങ്കൂ...
കൊറച്ചൊരു ആശ്വാസമായി.
ഇനി ഇവിടെ ശാസ്ത്രസത്യങ്ങള്‍ വളച്ചൊടിക്കുന്നവരൊക്കെ സൂക്ഷിച്ചോ, നിങ്ങളെ കടിച്ചു കീറാന്‍ റെഡിയായി നില്‍ക്കുന്ന ഒരു സിഗം ഇവിടെ ഉണ്ട്.
ഞാന്‍ ആണെന്ന് ആരേലും തെറ്റിദ്ധരിച്ചെങ്കില്‍ മാപ്പ്, ഉമേഷ്‌പുലിയെയാണ് ഉദ്ദേശിച്ചത്.
ഇനി ഒരു ഓടോ: തറയോടും ജനലുമൊക്കെ സ്റ്റാന്‍ഡാര്‍ഡ് അളവാണെന്ന് മണി പറഞ്ഞതു വായിച്ചപ്പോ വക്കാരിസാറിനുണ്ടായ ഉല്പ്രേക്ഷകളൊക്കെ എനിക്കും ഉണ്ടായിരുന്നു. പിന്നെ അത് സാസ്ത്രസത്യം ഒന്നും അല്ലാത്തത് കൊണ്ട് വെറുതെ വിട്ടതാ.
വ്യക്തികളെ ഉത്തമവിശ്വാസത്തില്‍ എടുത്തുകൊണ്ടുള്ള ഒരു സൌഹൃദമത്സരത്തില്‍ ചിത്രങ്ങളെ കുറ്റവിചാരണ ചെയ്യേണ്ടതില്ലെങ്കിലും മണിയുടെ വിശകലനം കൊള്ളാം. ഇവിടെ ഓരോ നൂലും ഓരോ തുള്ളി എന്നു വിചാരിച്ചതിലായിരിക്കും തെറ്റ്. പലതുള്ളി പെരുവെള്ളം എന്നല്ലേ?
യ്യോ.. എനിക്ക് ജഡ്ജ്സ് ചോയിസ് രണ്ടാം സമ്മാനം..
വെക്കേഷന്‍ അടിച്ചുപൊളിക്കുകയായിരുന്നതു കൊണ്ട് കാണാനും കമന്റാനും വൈകി :-(
ജനപ്രീതി അവാര്‍ഡ് കിട്ടിയില്ലെങ്കിലും ക്രിട്ടിക്സ് അവാര്‍ഡ് കിട്ടിയല്ലോ. അല്ലെങ്കിലും എനിക്ക് ക്രിട്ടിക്സിലാ താല്പര്യം (മുന്തിരിക്ക് ഇപ്പോഴും നല്ല പുളിയാ).
കിടു ഫോട്ടോസെടുക്കുന്നവരും എനിക്കു വോട്ട് ചെയ്തിരിക്കുന്നു. എന്റമ്മേ.. സന്തോഷം എനിക്ക് സഹിക്കാന്‍ പറ്റുന്നില്ല
സത്യത്തില്‍ അബദ്ധത്തില്‍ നന്നായിപ്പോയ ഒരു ഫോട്ടോയാ. ജഡ്ജ്സ് അതിനെ പറ്റി ഇത്രയുമൊക്കെ പറഞ്ഞപ്പോള്‍ ഞാന്‍ തന്നെ ഞെട്ടിപ്പോയി.
പക്ഷേ, അതില്‍ ബേണൌട്ട് ബ്രൈറ്റന്‍ ന്നൊക്കെ പറഞ്ഞിരിക്കുന്നു. ഗുരുവായൂരപ്പനാണെ, ഞാന്‍ ഫോട്ടോഷോപ്പൊന്നും ഉപയോഗിച്ചിട്ടില്ല. ബ്ലാക്ക് & വൈറ്റ് മോഡില്‍ ഇത്തിരി ഷട്ടര്‍ സ്പീഡ് അഡ്ജസ്റ്റ് ചെയ്തു സാധാ നിക്കോണ്‍ 7900 വെച്ച് എടുത്തതാ..
അവാര്‍ഡൊരെണ്ണം എനിക്ക് കിട്ടാന്‍ പാകത്തില്‍ ഇതു സംഘടിപ്പിച്ച സംഘാടകര്‍ക്കും അതിനെ ഇത്രയും നന്നായി വിലയിരുത്തിയ ജഡ്ജ്സിനും എന്റെ ഹൃദയം നിറഞ്ഞ നന്ദി
also thanks to my friend for making me interest in black and white photography. dedicating this photo and prize to her
Post a Comment