Friday, December 15, 2006

#1 - മത്സരചിത്രങ്ങള്‍

കൂട്ടരേ,
ആദ്യ സൌഹൃദമത്സരത്തിനു 17 ചിത്രങ്ങളാണു ഇതു വരെ ലഭിച്ചത്‌. അതില്‍ 2 ചിത്രങ്ങള്‍ 900 പിക്സല്‍ വലിപ്പത്തില്‍ കുറവായതു കൊണ്ട്‌ ഈ കൂട്ടത്തില്‍ ഇല്ല. ബാക്കിയുള്ള 15 ചിത്രങ്ങള്‍ ബൂലോകരുടെ വോട്ടിങ്ങിനായി ഇവിടെ പ്രദര്‍ശിപ്പിക്കുകയാണ്‌.
ഫോട്ടോ അയിച്ച്‌ മത്സരത്തില്‍ പങ്കെടുക്കുവാന്‍ സന്മനസ്സ്‌ കാണിച്ച എല്ലാവര്‍ക്കും നന്ദി, മത്സരിക്കുന്നവര്‍ക്ക്‌ വിജയാശംസകള്‍!


നിങ്ങളുടെ വിലയേറിയ സഹകരണം വോട്ടായി പരിണമിക്കട്ടേ! ഏറ്റവും നല്ല 3 ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ്‌ വോട്ടിങ്ങിലൂടെ ചെയ്യേണ്ടത്‌. ഇഷ്ടപ്പെട്ട 3 ചിത്രങ്ങളുടെ chest number ഒരു കമന്റായി രേഖപ്പെടുത്തുക എന്നതാണ്‌ വോട്ടിങ്ങ്‌. ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.ബ്ലോഗില്‍ ചിത്രങ്ങള്‍ കാണാന്‍ സാധിക്കാത്തവര്‍ പിക്കാസ്സാവെബില്‍ കാണാനിവിടെ ഞെക്കുക.

ഉദാഹരണം:
1 : ഫോട്ടോ #
2 : ഫോട്ടോ #
3 : ഫോട്ടോ #

ഒരാള്‍ക്ക്‌ ഒരു വോട്ട്‌ മാത്രം
അനോനിയുടെ വോട്ട്‌ പരിഗണിക്കുന്നതല്ല.
കമന്റ്‌ മോഡറേഷന്‍ നിലവില്‍ നില്‍ക്കുന്നതു കൊണ്ട്‌ അറിയാതെ ഒന്നില്‍ കൂടുതല്‍ വോട്ട്‌ ചെയ്താലും ആദ്യവോട്ടു മാത്രമേ പരിഗണിക്കൂ.


#1 - മത്സരചിത്രങ്ങള്‍
വിഷയം: എനിക്ക് ഇഷ്ടപ്പെട്ട ചിത്രം (My Favourite Photo)
(15 വാക്കുകളില്‍ കവിയാതെ ഫോട്ടോയ്ക്ക് ഒരു ചെറു വിശദീകരണവും ആകാവുന്നതാണ്.)

വിധികര്‍ത്താക്കള്‍: കൈപ്പള്ളി, സിബു, കുമാര്‍, പിന്നെ പബ്ലിക്ക് ചോയിസ്സിനു ബൂലോകരും!

ബൂലോകര്‍ക്ക് വോട്ട് ചെയ്യാനായി പോളിംഗ്ബൂത്ത് തുറക്കുന്നത് : 16-12-2006

വോട്ടെടുപ്പു അവസാനിക്കുന്നത്: 22-12-2006

ഫലപ്രഖ്യാപനം: 24-12-2006





ഫോട്ടോ #01
ജീവിത യാത്രയില്‍ നിന്ന്



ഫോട്ടോ #02
ആകാശനീലിമക്കു താഴെ
സാഗര നീലിമയ്ക്കു മുകളില്‍ :)
അലയാത്ത കാറ്റും
ഉലയാത്ത തോണിയും ;;)



ഫോട്ടോ #03
Kaazhcha
taken at Pushkar Camel Fair 2006




ഫോട്ടോ #04
“A canvas for dream" - child at kanav, the alternative tribal school in Waynad, Kerala




ഫോട്ടോ #05
ഇവിടെ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇതാണ് ഇതാണ് എന്ന് ഉറക്കെപറയാവുന്ന, എന്റെ ഗ്രാമം.....എന്റെ സ്വന്തം ഗ്രാമം....



ഫോട്ടോ #06




ഫോട്ടോ #07
പ്രണയപുഷ്പം



ഫോട്ടോ #08
കുട്ടനാടന്‍ സൂര്യാസ്തമയം... ചേക്കേറുന്ന പക്ഷികളും..




ഫോട്ടോ #09
ലംബത്തിന്റെയും തിരശ്ചീനത്തിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് ആകാശവും ഭൂമിയും സമുദ്രവും സംഗമിക്കുന്ന ഒരു വീക്ഷണകോണില്‍ ഉയര്‍ന്നു പറക്കുന്ന് കൃത്രിമപ്പറവകള്‍!




ഫോട്ടോ #10
രണ്ട് മില്ല്യണോളം ജനങ്ങള്‍ എല്ലാ വര്‍ഷവും പതിവായി സാക്ഷ്യം വഹിക്കാറുള്ള 'ചിക്കാഗോ എയര്‍ & വാട്ടര്‍ ഷോ'യില്‍ നിന്നൊരു ദൃശ്യം




ഫോട്ടോ #11
The Rain



ഫോട്ടോ #12
കണ്ണാടിപ്പുഴ




ഫോട്ടോ #13
ജീവിതയാത്ര.
അടുത്തനിമിഷമെന്തെന്നറിയാതെ, ഒരു തുഴ മാത്രം കയ്യിലേന്തി, തലക്കുമീതെയടിക്കുന്ന തിരകളോടെതിരേറ്റു മുന്നോട്ട്.. മുന്നോട്ട്...





ഫോട്ടോ #14





ഫോട്ടോ #15



86 comments:

Unknown said...

ഫോട്ടോ അയിച്ച്‌ മത്സരത്തില്‍ പങ്കെടുക്കുവാന്‍ സന്മനസ്സ്‌ കാണിച്ച എല്ലാവര്‍ക്കും നന്ദി, മത്സരിക്കുന്നവര്‍ക്ക്‌ വിജയാശംസകള്‍!


നിങ്ങളുടെ വിലയേറിയ സഹകരണം വോട്ടായി പരിണമിക്കട്ടേ! ഏറ്റവും നല്ല 3 ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ്‌ വോട്ടിങ്ങിലൂടെ ചെയ്യേണ്ടത്‌. ഇഷ്ടപ്പെട്ട 3 ചിത്രങ്ങളുടെ chest number ഒരു കമന്റായി രേഖപ്പെടുത്തുക എന്നതാണ്‌ വോട്ടിങ്ങ്‌.

Inji Pennu said...

ആ കിടന്നുറങ്ങുന്ന ചെക്കന്റെ പേരെന്താ? സിനിമാ നടന്‍ സുനില്‍ /നരേന്‍ - നെ പോലെ ഇരിക്കുന്നു :) :)

ഫോട്ടോന്റെ തീം കൂടി ഇതില്‍ ഇടൂ. അപ്പൊ പഴയ് പോസ്റ്റ് പോയി നോക്കണ്ടല്ലൊ..സൂപ്പര്‍ ഫോട്ടോസാണല്ലൊ..കലക്കി!

Inji Pennu said...

ഫോട്ടോ #14
ഫോട്ടോ #11
ഫോട്ടോ #15

മുസ്തഫ|musthapha said...

1 : ഫോട്ടോ #04
2 : ഫോട്ടോ #06
3 : ഫോട്ടോ #11

Siju | സിജു said...

ഫോട്ടോ #06
ഫോട്ടോ #12
ഫോട്ടോ #13

Siju | സിജു said...

തീമും വോട്ടിങ്ങിനുള്ള അവസാന തിയതിയും കൂടി ഉള്‍പെടുത്തൂ

Unknown said...

പോളിങ് ബൂത്ത് തുറന്ന് ഏതാനം നിമിഷങ്ങള്‍ക്കുള്ളീല്‍ തന്നെ ആദ്യ വോട്ട് പെട്ടിയില്‍ വീണു കഴിഞ്ഞിരിക്കുന്നു. പിന്നെയും പെട്ടിയില്‍ വോട്ടുകള്‍ വീണിട്ടുണ്ട്!


ബീറ്റാ ബ്ലോഗന്മാര്‍ക്കു വോട്ട് ചെയ്യാന്‍ ബുദ്ധിമുട്ടില്ല എന്നു കരുതട്ടെ!

ഇഞ്ചി,
തീം ഇട്ടിട്ടുണ്ട് കേട്ടോ!
സിനിമാതാരം തന്നെ ആ കിടന്നുറങ്ങുന്നത്!

മുസ്തഫ|musthapha said...

പോളിംഗ് ബൂത്തില്‍ ചെല്ലുമ്പോള്‍ പല പല ഫോട്ടം കാണുമ്പോള്‍, നമ്മുടെ ഫോട്ടം മറക്കല്ലേ :)

ദില്‍ബൂ, ബൂത്തിന്‍റെ പരിസരം... പഴപൊരിയ്ക്ക് നല്ല ചിലവുണ്ടാകുന്ന ഇടമാണ് :)

ജേക്കബ്‌ said...

1 : ഫോട്ടോ #14
2 : ഫോട്ടോ #09
3 : ഫോട്ടോ #08

സു | Su said...

1 : ഫോട്ടോ #04

2 : ഫോട്ടോ #06

3 : ഫോട്ടോ # 13

Mubarak Merchant said...

1 : ഫോട്ടോ 06
2 : ഫോട്ടോ 08
3 : ഫോട്ടോ 15

mydailypassiveincome said...

എനിക്ക് ഇഷ്ടപ്പെട്ട ചിത്രം.

1. ഫോട്ടോ നമ്പര്‍ 07

2. ഫോട്ടോ നമ്പര്‍ 13

3. ഫോട്ടോ നമ്പര്‍ 15

വിചാരം said...

എനിക്ക് ഫോട്ടോകളോട് ഒത്തിരി ഇഷ്ടാണ് .. പലരും തമാശയായി കാണുന്നു .. ഞാനിത്തിരി സീരിയസ്സായി തന്നെ ...
ഫോട്ടോ # 5 -- കേരളത്തിന്‍റെ ഗ്രാമീണ തനിമ
ഫോട്ടോ # 11-- “മഴ” നമ്മുക്ക് മാത്രം സ്വന്തമായ സത്യം ( മഴ എല്ലായിടത്തുമുണ്ടെങ്കിലും) ഹൃഹാതുരമായ ഓര്‍മ്മകളുണര്‍ത്തുന്ന ... ഒരു കുളിര്
ഫോട്ടോ # 12 ഇതൊരു പുഴതന്നെയാണോ .. ഒരു പെയിന്‍റിംഗിനേക്കാള്‍ മികവുണര്‍ത്തുന്ന മനോഹര ചിത്രം ... ഒരു കണ്‍ഫ്യൂഷന്‍സും ഉണ്ടാക്കുന്നു

വിശ്വപ്രഭ viswaprabha said...

1 : ഫോട്ടോ #04
2 : ഫോട്ടോ #06
3 : ഫോട്ടോ #11

എല്ലാ ചിത്രങ്ങളും പൊതുവില്‍ നല്ലതാണ്. ഏതാണു തെരഞ്ഞെടുക്കേണ്ടത് എന്ന് ആശയക്കുഴപ്പം തോന്നും. എന്നാലും ഈ മൂന്നെണ്ണവും അടയാളപ്പെടുത്തട്ടെ.

ഇടിവാള്‍ said...

എന്റെ വോട്ടു ദേ പിടിച്ചോളൂ....

1 : ഫോട്ടോ # 06
2 : ഫോട്ടോ # 11
3 : ഫോട്ടോ # 12

എല്ലാ മത്സരാര്‍ത്ഥികള്‍ക്കും വിജയാശംസകള്‍!

Unknown said...

പിന്മൊഴി ,
ഇഷ്ടമുള്ള 3 ഫോട്ടോകള്‍ തിരഞ്ഞെടുക്കുന്നതാണ് വോട്ട്. താഴെ കാണിച്ചിരിക്കുന്നതു പോലെ ഒരു കമന്റ് ഇട്ടാല്‍ മതി,അതാണ് വോട്ട്!
1 : ഫോട്ടോ #
2 : ഫോട്ടോ #
3 : ഫോട്ടോ #

കല്യാണി said...

എന്റെ വോട്ട് ഇതാ:

1 : ഫോട്ടോ 6
2 : ഫോട്ടോ 14
3 : ഫോട്ടോ 15

ദിവാസ്വപ്നം said...

Need more time to decide !


Great work, friends... Mostly, excellent pix.

warm regards,

krish | കൃഷ് said...

എന്റെ വോട്ടുകള്‍ മുന്‍ഗണനാക്രമത്തില്‍ ഇങ്ങനെ:

1. ഫോട്ടോ നംഃ 7.
2. ഫോട്ടോ നംഃ 12
3. ഫോട്ടോ നംഃ 13.

നന്ദി.

P Das said...

:)
1 : ഫോട്ടോ #3
2 : ഫോട്ടോ #4
3 : ഫോട്ടോ #8

sreeni sreedharan said...

1 : ഫോട്ടോ # 06
2 : ഫോട്ടോ # 11
3 : ഫോട്ടോ # 01

Manjithkaini said...

1 : ഫോട്ടോ #03
2 : ഫോട്ടോ #06
3 : ഫോട്ടോ #11

ലിഡിയ said...

എന്റെ വോട്ട് ദാ:

1.ഫോട്ടോ 4
2.ഫോട്ടോ 11
3.ഫോട്ടോ 9

-പാര്‍വതി.

കണ്ണൂസ്‌ said...

1. Foto # 11
2. Foto # 3
3. Foto # 6

reshma said...

1. ഫോട്ടോ 4
2. ഫോട്ടോ 11
3. ഫോട്ടോ 9

Adithyan said...

6, 10, 13

Unknown said...

സൌഹൃദമത്സരം #1 ന്റെ ഫോട്ടോകള്‍ ബൂലോകഫോട്ടോ ക്ലബില്‍ കാണാം, ചിത്രങ്ങള്‍ പൊതു വോട്ടെടുപ്പിനായി ഇന്നലെ മുതല്‍ തുറന്നിരിക്കുന്നു. മടിച്ചു നില്‍ക്കാതെ , നാളെക്ക്‌ വെയ്ക്കാതെ പോളിങ്ങ്‌ ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കൂ..

സുല്‍ |Sul said...

1 : ഫോട്ടോ #12
2 : ഫോട്ടോ #10
3 : ഫോട്ടോ #2

Unknown said...

#02,
#05,
#13,

വില്ലൂസ് said...

1 : ഫോട്ടോ # 11
2 : ഫോട്ടോ # 06
3 : ഫോട്ടോ # 01

പരസ്പരം said...

ഫോട്ടോഗ്രാഫിയെക്കുറിച്ച് എന്തെങ്കിലും അറിയാവുന്നവര്‍ക്ക് വോട്ടിടാന്‍ സമയമെടുക്കും. ഇതൊന്നുമറിയാത്ത ഞാന്‍ തന്നെ ആദ്യ പരസ്യ വോട്ടിങ്ങ് ചെയ്യാം..(രാഷ്ട്രീയക്കാര്‍ മാധ്യമപ്രവര്‍ത്തകരുടെ മുന്‍പില്‍ വോട്ട് ചെയ്യുമ്പോലെ ..)

എല്ലാം നല്ല ചിത്രങ്ങള്‍, തിരഞ്ഞെടുപ്പ് വളരെ ബുദ്ധിമുട്ട്, ഫോട്ടോഗ്രാഫിയുടെ യാതൊന്നുമെനിക്കറിയില്ല, എങ്കിലും എനിക്കു നല്ലതെന്നു തോന്നിയത് ഇതാ ഈ ക്രമത്തില്‍. ഇഷ്ടപ്പെട്ടിട്ടും ഒഴിവാക്കേണ്ടി വന്ന ചിത്രങ്ങള്‍ക്ക് 4,5 6,7 സ്ഥാനങ്ങള്‍ കൊടുക്കാതെ വയ്യ.

1st -ഫോട്ടോ #11-The Rain- ഇരുളിന്റേയും, വെളിച്ചത്തിന്റേയും, ചലനാത്മകതയുടേയും ഉദാത്തമായ മിശ്രണം. അതി മനോഹര ചിത്രം. പെര്‍ഫെക്റ്റ് ക്യാമറാ പൊസിഷനിങ്ങ്.

2nd- ഫോട്ടോ #06- “എത്ര ആഴത്തില്‍, എത്ര ഉയരത്തില്‍”, മഴയും ഭൂമിയും ഒരു
മല്‍‌പ്പിടുത്തതില്‍..?

3rd- ഫോട്ടോ #15-അതിമനോഹരം, നൈമഷീകമായ ആ നില്‍പ്പ് അതിമനോഹരമായി
അഭ്രപാളികളിലേക്ക് പകര്‍ത്തിയതിന്റെ മികവ്, ഒപ്പം വിരസമാകാത്ത പിന്നാ‍മ്പുറവും.

4th-ഫോട്ടോ #13-മനോഹരം, ഒരു പെയിന്റിങ്ങാണോ എന്ന് സംശയം ജനിപ്പിക്കുന്നു.

5th-ഫോട്ടോ #12- നല്ല ചിത്രം, മേഘം കണ്ണാടിയായി വെള്ളപ്പരപ്പില്‍ ഇറങ്ങി കുളിക്കുന്നു, എങ്കിലും കൃത്രിമത്വം തോന്നിപ്പിക്കുന്നു.ആ വെള്ളം അല്പമൊന്ന് ചലിച്ചിരുന്നെകില്‍...

6th- ഫോട്ടോ #09- നേര്‍ കാഴ്ചയെ വികലമാക്കുന്നതിന്റെ അരസികത, ഉഴുതുമറിച്ച മണല്‍പ്പരപ്പ് സൌന്ദര്യം നഷ്ടമാക്കുന്നു. അവതരണത്തില്‍ മാത്രം മറ്റ് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തത അവകാശപ്പെടാം.

7th-ഫോട്ടോ #05-യാതൊരു കലര്‍പ്പുമില്ലാത്ത ഗ്രാമീണ ഭംഗിയുടെ ഒരു നല്ല ചിത്രം, ചിത്രത്തിലെ
ഏതൊരു കോണിലേക്കും നോക്കിപോകുന്ന അതിന്റെ നിഷ്കളങ്കത.

Unknown said...

പിന്മൊഴിയില്‍ സജീവമായിരിക്കുന്നവരുടെ ശ്രദ്ധയ്ക്ക്:

സൌഹൃദമത്സരം #1 ന്റെ ഫോട്ടോകള്‍ ബൂലോകഫോട്ടോ ക്ലബില്‍ കാണാം, ചിത്രങ്ങള്‍ പൊതു വോട്ടെടുപ്പിനായി ഇന്നലെ മുതല്‍ തുറന്നിരിക്കുന്നു. മടിച്ചു നില്‍ക്കാതെ , നാളെക്ക്‌ വെയ്ക്കാതെ പോളിങ്ങ്‌ ബൂത്തിലെത്തി സമ്മതിദാനാവകാശം വിനിയോഗിക്കൂ..

ശ്രദ്ധിക്കുക : കമന്റ് മോഡറേഷന്‍ സെറ്റ് ചെയ്തിരിക്കുകയാണ്‌.

മുല്ലപ്പൂ said...

1 : ഫോട്ടോ 6
2 : ഫോട്ടോ 5
3 : ഫോട്ടോ 3

മുല്ലപ്പൂ said...

ചില ഫോട്ടോകള്‍ കാണുമ്പോള്‍ എടുത്ത ആള്‍ക്കാരെ വെറുതെ guess ചെയ്യാന്‍ ഒരു രസം :D
ശരിയാണോ എന്നു കാത്തിരുന്നു കാണാം.

ശിശു said...

ശിശു വോട്ട്‌ ചെയ്യാന്‍ പോകുവാ.. കയ്യിലിത്തിരി മഷി തേച്ചുതന്നില്ലെങ്കില്‍ ഞാനിനി കള്ളവോട്ടും ചെയ്യുമേ..
ഇന്നാ പിടിച്ചോ,
1 ഫോട്ടം 7
2.ഫോട്ടം 8
3. ഫോട്ടം 14
എന്നാ പോയ്ക്കൊട്ടെ.. പഴമ്പൊരി ഒന്നും ഇല്ലേ, എടേ, ഒന്നു കൊണ്ടുവിടടേ,,.,,

Sreejith K. said...

1 : ഫോട്ടോ #7
2 : ഫോട്ടോ #12
3 : ഫോട്ടോ #11

Sreejith K. said...

തൊട്ടുമുന്നേയുള്ള കമന്റില്‍ ആയ ചോയിസ് ആറ്‌ എന്നുള്ളത് ഏഴ് എന്നായിപ്പോയി. അബദ്ധം പറ്റിയതില്‍ ഖേദിക്കുന്നു.

1 : ഫോട്ടോ #6
2 : ഫോട്ടോ #12
3 : ഫോട്ടോ #11

Unknown said...

ബീറ്റാ ബ്ലോഗന്മാര്‍ക്ക്‌ തപാല്‍ വോട്ട്‌ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു.

ബീറ്റാ ബ്ലോഗന്മാര്‍ക്ക്‌ വോട്ട്‌ ചെയ്യാന്‍ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ അവര്‍ക്ക്‌ e തപാല്‍ മാര്‍ഗ്ഗം വോട്ട്‌ രേഖപ്പെടുത്താവുന്നതാണ്‌.

അതിനായി നിങ്ങളുടെ ബ്ലോഗ്‌ അഡ്രെസ്സും ഇഷ്ടപ്പെട്ട 3 ചിത്രങ്ങളുടെ നമ്പറും ഈ മെയിലായി നിങ്ങളുടെ profile ല്‍ കൊടുത്തിരിക്കുന്ന ഈ മെയില്‍ അഡ്രെസ്സില്‍ നിന്നും ഒരു മെയില്‍ boolokaphotoclub at gmail dot com വിലാസത്തില്‍ അയിക്കുക.

വല്യമ്മായി said...

1.Photo12
2.Photo15
3.Photo5

Peelikkutty!!!!! said...

1 : ഫോട്ടോ #8
2 : ഫോട്ടോ #11
3 : ഫോട്ടോ #15

Obi T R said...

1 : ഫോട്ടോ #12
2 : ഫോട്ടോ #06
3 : ഫോട്ടോ #14

Obi T R said...

മുന്‍പ് ബ്ലോഗില്‍ കണ്ടിട്ടുള്ള ചിത്രങ്ങള്‍ അയച്ച ആള്‍ക്കാരെ പിടി കിട്ടി. ;-)

Physel said...

1. ഫോട്ടോ 03
2. ഫോട്ടോ 15
3. ഫോട്ടോ 06

മുസ്തഫ|musthapha said...

മുല്ലപ്പൂ... ആ ചരിഞ്ഞ പടമെടുത്ത ആളെ ഞാനൂഹിച്ചു :)

ഗുണ്ടൂസ് said...

1 : ഫോട്ടോ 9
2 : ഫോട്ടോ 11
3 : ഫോട്ടോ 12

തണുപ്പന്‍ said...

1 : ഫോട്ടോ # 12
2 : ഫോട്ടോ # 06
3 : ഫോട്ടോ # 09

ബിന്ദു said...

1 : ഫോട്ടോ # 2
2 : ഫോട്ടോ # 12
3 : ഫോട്ടോ # 11

:: niKk | നിക്ക് :: said...

ഇരിക്കട്ടെ എന്റേയും ഒരു വോട്ട്‌.

1. #11
2. #05
3. #14

വോട്ട്‌ ചെയ്ത വിധം ശരി തന്നെ എന്നു കരുതുന്നു. :)

:: niKk | നിക്ക് :: said...

അഗ്രജാ വെറുതെ കേറി ഊഹിക്കല്ലേ ;) :P

അമല്‍ | Amal (വാവക്കാടന്‍) said...

സപ്ത വര്‍‌ണ്ണമേ,
എന്റെ വോട്ടുകള്‍..
#6
#12
#11

അമല്‍ | Amal (വാവക്കാടന്‍) said...

വിധികര്‍‌ത്താക്കളുടെ വിധിയോട് അടുത്തു നില്‍ക്കുന്ന ബ്ലോഗ്ഗറിന്റെ ഇനിയുള്ള മൂന്നു പോസ്റ്റിന് 10 കമന്റുകള്‍ വീതം സമ്മാനം! കടന്നു വരൂ..

Yamini said...

1: Photo #08
2: Photo #15
3: Photo #02

തറവാടി said...

1 : ഫോട്ടോ # 5
2 : ഫോട്ടോ # 3
3 : ഫോട്ടോ # 11

myexperimentsandme said...

ഫോട്ടോ# 11
ഫോട്ടോ# 14
ഫോട്ടോ# 02

(ഈ ബ്ലോഗ് ബ്ലോഗ് റോളിലുണ്ടോ-കണ്ടുപിടിക്കാന്‍ ഇത്തിരി പണിതു).

എല്ലാ ഫോട്ടോയും അടിപൊളി. പക്ഷേ സപ്തണ്ണ-നടത്തിപ്പണ്ണന്മാര്‍ മൂന്നെണ്ണമേ പറ്റൂ എന്ന് പറഞ്ഞതുകൊണ്ട് മാത്രം.

പണ്ട് യൂണിവേഴ്‌സിറ്റി ഗ്രൂപ്പ് പാട്ട് മത്സരത്തിന് ഞങ്ങള്‍ ഒരു തട്ടിക്കൂട്ട് ഗ്രൂപ്പൊക്കെയുണ്ടാക്കി- എട്ടുപേരേ പറ്റൂ. തട്ടിക്കൂട്ടിവന്നപ്പോള്‍ ഒമ്പത്. അപ്പോള്‍ തന്നെ ഒരുത്തന്‍ (ഞാനല്ല, ഞാന്‍ പറയുമോ) പറഞ്ഞു, ലെടാ, ഞാനങ്ങ് മാറിയേക്കാം, ഇനിയെങ്ങാനും പ്രൈസടിച്ചാല്‍ ഡിസ്കവളിഫൈ ചെയ്യേണ്ട...പക്ഷേ ഗ്രൂപ്പ് ലീഡര്‍ സമ്മതിച്ചില്ല. അവന്‍ മാനുഷിക പരിഗണന, മനുഷ്യത്വം ഇവയൊക്കെ ഫീലാക്കി പറഞ്ഞു, അല്ല, കേറുവാണെങ്കില്‍ നമ്മളൊമ്പതും കേറും. ഇനിയെങ്ങാനും പ്രൈസടിച്ചാല്‍ ഞാന്‍ എന്റെ സര്‍ട്ടിഫിക്കറ്റ് വേണ്ട എന്ന് പറഞ്ഞേക്കാം (സീറ്റില്ലെങ്കില്‍ ഞാന്‍ നിന്നോളാം സാറേ എന്ന് പ്രിന്‍സിപ്പളിനോട് പറയുന്നത് പോലെ എന്ന് അന്നേരം അത് കേട്ടപ്പം തോന്നിയതുമില്ല).

അവസാനം എന്ത് പറ്റി-ഞങ്ങള്‍ക്ക് ഫസ്റ്റ്. അതും ഒമ്പത് പേരും ഒരു ട്രിപ്പിളും മാത്രമായി. പക്ഷേ പറഞ്ഞതുപോലെ ഡിസ്‌കവളിഫൈ.

അതുകൊണ്ട് നാലെണ്ണം പറഞ്ഞ് ഡിസ്‌കവളിഫൈ ആകുന്നില്ലാത്തതുകൊണ്ട് മാത്രം.

(ഇതൊക്കെയെഴുതിയാല്‍ ഇനിയെങ്ങാനും ഡിസ്കവളിഫൈ ചെയ്യുമോ സപ്തണ്ണോ...?) :)

myexperimentsandme said...

യ്യോ, സീരിയല്‍ നമ്പ്ര് ഇടാന്‍ മറന്നു.
ആദ്യത്തെ വരി 1
രണ്ടാമത്തെ വരി 2
മൂന്നാമത്തെ വരി 3

അന്‍‌വര്‍ സാദത്ത് | anwer sadath said...

1 : ഫോട്ടോ # 15
2 : ഫോട്ടോ # 6
3 : ഫോട്ടോ # 1

Unknown said...

വോട്ട് ചെയ്യാത്തവര്‍ നാളെ നാളെ എന്ന് നീട്ടി വെയ്ക്കതെ, മടിച്ചു നില്‍ക്കാതെ വന്നു വോട്ട് ചെയ്യൂ!

സുഗതരാജ് പലേരി said...

എന്‍റോട്ടിതാ:
1 - ഫോട്ടോ #4
2 - ഫോട്ടോ #10
3 - ഫോട്ടോ #3

SEEYES said...

1: Photo# 03
2: Photo# 05

രണ്ടു ചിത്രങ്ങളും ആസ്വാദകനോട് സംവേദനം ചെയ്യുന്നു. ഒന്നാമത്തേത് സാങ്കേതികമായി മികച്ചു നില്‍ക്കുന്നു.

ഷാ... said...

എന്റെ വോട്ട്..

1 : ഫോട്ടോ 04
2 : ഫോട്ടോ 12
3 : ഫോട്ടോ 06

Unknown said...

സുഹൃത്തുക്കളേ,
ഒന്നാം ഫോട്ടോഗ്രാഫി സൌഹൃദ മത്സരത്തിന്റെ വോട്ടെടുപ്പു അവസാനിക്കുന്നത്: 22-12-2006.

ഏതാനം മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുന്നു. വോട്ട് ചെയ്തിട്ടിലാത്തവര്‍ മടിച്ചു നില്‍കാതെ വോട്ടൂ!

Unknown said...
This comment has been removed by a blog administrator.
mydailypassiveincome said...

അയ്യോ, യാത്രാമൊഴിയുടെ വോട്ട് എല്ലാവര്‍ക്കും മനസ്സിലായി ;)

nalan::നളന്‍ said...
This comment has been removed by a blog administrator.
ഡാലി said...

വോട്ട്
1 : ഫോട്ടോ #11
2 : ഫോട്ടോ #2
3 : ഫോട്ടോ #15

Unknown said...

നളന്‍,
വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്!
വോട്ട് പരസ്യമായി പോയതു കൊണ്ട് തത്കാലം ഡിലീറ്റി!
ഒരു കാര്യം പഠിച്ചു, ബ്ലോഗ് അംഗങ്ങള്‍ക്ക് മോഡറേഷന്‍ ബാധകമല്ല എന്ന്!

Unknown said...

സുഹൃത്തുക്കളേ,
ഒന്നാം ഫോട്ടോഗ്രാഫി സൌഹൃദ മത്സരത്തിന്റെ വോട്ടെടുപ്പു അവസാനിക്കുന്നത്: 22-12-2006.
ഇപ്പോള്‍ അമേരിക്കന്‍ 22 ലേക്ക് കിടന്നിരിക്കുന്നു.

ഏതാനം മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുന്നു. വോട്ട് ചെയ്തിട്ടിലാത്തവര്‍ മടിച്ചു നില്‍കാതെ വോട്ടൂ!

ദേവന്‍ said...

1 : ഫോട്ടോ #12
2 : ഫോട്ടോ #15
3 : ഫോട്ടോ #04
കാരണമൊന്നും പറയാന്‍ എനിക്കറിയില്ല. ഇഷ്ടമുള്ള മൂന്നു ചിഹ്നത്തില്‍ വോട്ടിട്ടു.

Mrs. K said...

1. photo #6
2. photo #5
3. photo #3

Unknown said...

1: photo #12
2: photo #11
3: photo #15

ദിവാസ്വപ്നം said...

1. Photo #03
2. Photo #15
3. Photo #05

സത്യത്തില്‍, (being able to select only three photos), പല ഫോട്ടോകളോടും നീതി പുലര്‍ത്താനാവുന്നില്ലാ എന്നൊരു പഴ്ചാത്താപം ആണ് ഇപ്പോള്‍; അത്രയും മനോഹരങ്ങളായ ചിത്രങ്ങളാണ് മിക്കതും.

ഫോട്ടോഗ്രാഫി മത്സരത്തീല്‍ പങ്കെടുത്ത എല്ലാവര്‍ക്കും ആശംസകള്‍. നമുക്കഭിമാനിക്കാവുന്ന ഒരു മത്സരമായി ഇത്‌ വളര്‍ന്നു വരട്ടേയെന്ന് ആഗ്രഹിക്കുന്നു.

സസ്നേഹം

Unknown said...

ഏതാനം മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കുന്നു. വോട്ട് ചെയ്തിട്ടിലാത്തവര്‍ മടിച്ചു നില്‍കാതെ വോട്ടൂ!

Inji Pennu said...

കുറച്ചൂസായി ഇത് തന്നെ കേക്കണു. കുറച്ച് മണിക്കൂറുകള്‍ക്കകം എന്ന്. ഇതെന്നാ ലോട്ടറി ടിക്കറ്റ് വില്പനയാണൊ? ശ്ശെടാ! ഇത്രേം വോട്ടൊക്കെ മതി, തുറന്നു വിടൂ കമന്റുകളെ!

ദിവാസ്വപ്നം said...

സപ്തം ഭായീ ആശ്വാസമായി. വോട്ടുപെട്ടി പൂട്ടിയോന്ന് പേടിച്ച് പേടിച്ചാണ് ഞാന്‍ ഇത്തിരി നേരത്തെ വോട്ട് ചെയ്തത്.

(പിന്നേ, CST അനുസരിച്ചാണെങ്കില്‍ ഇനി ഒരു മണിക്കൂറും പതിനഞ്ചുമിനിട്ടുമേയുള്ളൂ. ന്യൂയോര്‍ക്കിലിപ്പോള്‍ പതിനൊന്നേമുക്കാലായിട്ടുണ്ട്)

Unknown said...

കമന്റടിച്ചു നോക്കിയാണ്‌ ഈ ബ്ലോഗില്‍ സമയം കണ്ടു പിടിക്കുന്നത്‌.
ദാ Friday, December 22, 2006 8:46:46 PM കഴിഞ്ഞ കമ്നറ്റിന്റെ സമയം കണ്ടില്ലേ! അപ്പോള്‍ ഒരു 3.15 മണിക്കൂറുകള്‍ മാത്രം!

കരീം മാഷ്‌ said...

1 : ഫോട്ടോ # 5
2 : ഫോട്ടോ #11
3 : ഫോട്ടോ #10

പുള്ളി said...

1 : ഫോട്ടോ 6
2 : ഫോട്ടോ 4
3 : ഫോട്ടോ 8
qw_er_ty

Unknown said...
This comment has been removed by a blog administrator.
Unknown said...

പ്രിയപ്പെട്ട കൂട്ടുകാരേ,
ഒന്നാം സൌഹൃദ ഫോട്ടോഗ്രാഫി മത്സരത്തില്‍ സഹകരിച്ച എല്ലാ ബൂലോകര്‍ക്കും നന്ദി രേഖപ്പെടുത്തുന്നു. Blogger's Choice ന്‌ വേണ്ടിയുള്ള ബൂലോകരുടെ വോട്ടെടുപ്പിന്‌ തുറന്നു വെച്ച പോളിംഗ്‌ ബൂത്ത്‌ അടയ്ക്കുകയാണ്‌. പെട്ടിയിലായ വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തല്‍ പ്രക്രിയ ആരംഭിച്ചിരിക്കുന്നു. വിധികര്‍ത്താക്കളായി നിയമിച്ചിരുന്ന കൈപ്പള്ളിയും സിബും കുമാറും അവരുടെ കര്‍ത്തവ്യം നിര്‍വഹിച്ചു കഴിഞ്ഞിരിക്കുകയാണ്‌. ഇനി മത്സരഫലം എല്ലാം പെറുക്കി അടുക്കി ഒരു പോസ്റ്റ്‌ തട്ടി കൂട്ടേണ്ടതുണ്ട്‌. അതു പൂര്‍ത്തിയാക്കി നാളെ മത്സരഫലം പുറത്തുവിടാനാകും എന്നു പ്രതീക്ഷിക്കുന്നു.

മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും, വോട്ട്‌ ചെയ്തവര്‍ക്കും അഭിവാദ്യങ്ങള്‍!

Unknown said...

ആകെ 55 ബൂലോകരാണ്‌ വോട്ടു ചെയ്തത്‌. ഇതില്‍ നളന്‍, യാത്രാമൊഴി എന്നിവരുടെ വോട്ട്‌ രേഖപ്പെടുത്തിയിട്ട്‌ ഡീലീറ്റികളഞ്ഞു. അതു പോലെ ഒരു ബീറ്റാ ബ്ലോര്‍ താപാല്‍ വോട്ടാണ്‌ ചെയ്തത്‌.

I am Nandu (Nandakumar) from Riyadh, Saudi Arabia. My blog http://www.en-ar-ai.blogspot.com/ 1. Regarding the Boologa Photoclub. I couldn't post comments to this site because unfortunately my blog was shifted to Beta. and Boologa Photoclub is not opted for OTHERS. So, I hereby suggest my poll. 1 : # 15 2 : # 12 3 : # 09

വോട്ടു പെട്ടി തുറന്നു വോട്ടെണ്ണി കഴിഞ്ഞിരിക്കുന്നു, ഉടനെ തന്നെ ഫലം പ്രഖ്യാപിക്കുന്നതായിരിക്കും.

തറവാടി said...

മത്സരം കഴിഞ്ഞ സ്ഥിതിക്ക്,

ഫോട്ടോ നമ്പര്‍ 5 ആരുടെതെന്ന് പറഞ്ഞാല്‍ സന്തോഷം

അതെന്റെ , മേലഴിയമെന്ന ഗ്രാമം തന്നെയല്ലേന്നുറപ്പിക്കാനാ,

റീനി said...

മത്സരം കഴിഞ്ഞോ? എനിക്ക്‌ വോട്ടാമോ?

1...ഫോട്ടോ #3
2...ഫോട്ടോ #5
3...ഫോട്ടോ #1

ഗ്രീഷ്മയുടെ ലോകം said...

യ്യോ!എനിക്കു ഓട്ട്ചെയ്യാന്‍ പറ്റി യില്ലേയ്.
ഞാന്‍ വൈകിപ്പോയേ!!

ചന്ത്രക്കാറന്‍ said...

ആ പതിനഞ്ചാമത്തെ ചിത്രം - ആരുടെയായാലും വേണ്ടില്ല, ചിത്രശലഭത്തേക്കാള്‍ സുന്ദരമായ വിരലുകള്‍...

Anonymous said...

"A canvas for dream"
കണ്‍നിറയെ പ്രകൃതിയുടെ മായാവര്‍ണ്ണമായക്കാഴ്ച, കൈയ്യെത്താവുന്നിടത്ത് കളര്‍ പെന്‍സില്‍.
ഒരു ബാല്യത്തെ “ഒമര്‍ ഖയ്യാം” ആക്കാന്‍ ഇത്രയൊക്കെ പോരേ ഗഡികളേ?

വിവി

Unknown said...

വോട്ടെടുപ്പും കഴിഞ്ഞു, വിജയികളുടെ അനുമോദനവും കഴിയാറായി! സാരമില്ല, അടുത്ത മത്സരം പുതുവര്‍ഷത്തില്‍ തന്നെ ആരംഭിക്കും, അപ്പോള്‍ മണിക്കും റീനയ്ക്കും എല്ലാവര്‍ക്കും പങ്കെടുക്കാ‍മ്, വോട്ടും ചെയ്യാം. :)