Tuesday, January 23, 2007

#2 - മത്സരഫലം

കൂട്ടരേ,
രണ്ടാമത്തെ സൌഹൃദമത്സരത്തിനു 15 ചിത്രങ്ങളാണു ലഭിച്ചത്‌. അതില്‍ 1 ചിത്രം 900 പിക്സല്‍ വലിപ്പത്തില്‍ കുറവായിരുന്നു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ സന്മനസ്സ്‌ കാണിച്ച എല്ലാവര്‍ക്കും നന്ദി, വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!


ഈ മത്സരത്തിന്റെ വിഷയത്തിന്റെ പ്രത്യേകത കൊണ്ടാവാം, ഭൂരിപക്ഷവും കുഞ്ഞുങ്ങളുടെ പടങ്ങള്‍ (കൂടുതലും പോര്‍ട്രെയ്റ്റുകള്‍) അയച്ചത്‌.അതിനാല്‍ ഓരോ ചിത്രങ്ങള്‍ക്കും പ്രത്യേകം വിശകലനത്തിനു മുതിരാതെ പൊതുവായി കുഞ്ഞുങ്ങളുടെ ചിത്രമെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടുന്ന കാര്യങ്ങള്‍ സൂചിപ്പിക്കുന്നു.

കണ്ണുകളെ കണ്ണുകളിലെത്തിക്കുന്ന സങ്കേതമാണു ഒരു നല്ല പോര്‍ട്രെയിറ്റിന്റെ ജീവന്‍. അതായത്‌ ഏറ്റവും ആകര്‍ഷകമായ കണ്ണുകളായിരിക്കണം ഫോക്കസ്‌ കേന്ദ്രം. ഇതിനു അപവാദങ്ങളുണ്ടായേക്കാമെങ്കിലും, പൊതുവില്‍ അംഗീകരിക്കപ്പെട്ട സങ്കേതമെന്ന നിലയ്ക്ക്‌ അതിനു ഊന്നല്‍ നല്‍കുന്നത്‌ ഒരു പോര്‍ട്രെയ്റ്റ്‌ ചിത്രത്തിനു മിഴിവ്‌ നല്‍കുമെന്നതില്‍ സംശയമില്ല.

ഈ മല്‍സരത്തില്‍ തന്നെ ചിത്രം 11 ഈ സങ്കേതം വിജയകരമായി ഉപയോഗിച്ചിരിക്കുന്നത്‌ ശ്രദ്ധിക്കുക. ചിത്രം 2ഉം ഇത്തരത്തില്‍ ശ്രദ്ധേയമാണ്. എങ്കിലും ക്രിയാത്മകമായി മുന്നില്‍ നില്‍ക്കുന്നത്‌ ചിത്രം 11 തന്നെ. ലൈറ്റിംഗ്‌,കമ്പോസിഷന്‍, ഫ്രെയിമിംഗ്‌, ഷാര്‍പ്നെസ്സ്‌ എല്ലാം ഒന്നാന്തരം. കുഞ്ഞുങ്ങളുടെ പോര്‍ട്രെയ്റ്റുകളില്‍ കണ്ണുകള്‍ക്കും, അതിലൂടെ പ്രകടമാകുന്ന എക്സ്പ്രഷനുകള്‍ക്കും എത്രമാത്രം പ്രാധാന്യമുണ്ടെന്ന് ഈ ചിത്രം തെളിയിക്കുന്നു. ഒരു ചെറിയ പോരായ്മയുള്ളത്‌, ബാക്ഗ്രൗണ്ട്‌ തിരഞ്ഞെടുക്കുന്നതില്‍ കാണിച്ച അശ്രദ്ധയാണ്.

പലപ്പോഴും ഇന്‍ഡോര്‍ പോര്‍ട്രെയ്റ്റുകളിലെയും, നൈറ്റ്‌ പോര്‍ട്രെയ്റ്റുകളുടെയും പ്രധാന വില്ലന്‍ ഫ്ലാഷ്‌ ആണു. ഫ്ലാഷ്‌ നല്ല ചിത്രത്തിനെ "വെളുപ്പിച്ച്‌" നശിപ്പിച്ചുകളയും. ഇവിടെ വന്നിരിക്കുന്ന ചിത്രങ്ങളുടെ എക്സിഫ്‌ വിവരങ്ങളില്‍ നിന്നും മിക്കതും പോയന്റ്‌ ആന്‍ഡ്‌ ഷൂട്ട്‌ ക്യാമറകളാണെന്ന് മനസ്സിലാക്കാം. അത്തരം ക്യാമറകളില്‍ ഫ്ലാഷ്‌ ഉപയോഗിക്കുന്നതിനു പരിമിതികളുണ്ട്‌. എങ്കിലും ഫില്‍ ഫ്ലാഷ്‌ മുതലായ സങ്കേതങ്ങള്‍ ഉപയോഗിക്കുന്നത്‌ കൂടുതല്‍ മെച്ചപ്പ്പെട്ട ഫലം നല്‍കും. പകല്‍ ഷൂട്ടിങ്ങിലും ഫില്‍ ഫ്ലാഷ്‌ ഉപയോഗിച്ച്‌ ചിത്രത്തില്‍ നിഴല്‍ വീഴുന്നത്‌ ഒഴിവാക്കാവുന്നതാണു.


#2 - മത്സരചിത്രങ്ങള്‍
വിഷയം: ചിരി / സന്തോഷം (smile / joy)
വിധികര്‍ത്താക്കള്‍:
ജഡ്ജസ് ചോയിസ്സ് : നളന്‍, തുളസി, യാത്രാമൊഴി
ബ്ലോഗേഴ്സ് ചോയിസ്സ് : ബൂലോകര്‍


Blogger's Choice വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം : ഫോട്ടോ #06 (26 വോട്ടുകള്‍ )
രണ്ടാം സ്ഥാനം : ഫോട്ടോ #11 (14 വോട്ടുകള്‍)
മൂന്നാം സ്ഥാനം : ഫോട്ടോ #08 (11 വോട്ടുകള്‍)
(ആകെ 32 പേരുടെ വോട്ടുകളാണ്‌ പെട്ടിയില്‍ വീണത്‌. )

Judge's Choice വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം : ഫോട്ടോ #11
രണ്ടാം സ്ഥാനം : ഫോട്ടോ #06
മൂന്നാം സ്ഥാനം : ഫോട്ടോ #08







ഫോട്ടോ #01
f4,11.6mm,1/50",ISO 100

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Kiranzz
ബ്ലോഗ് : http://www.saaandram.blogspot.com/
ഗ്രേഡ്‌: C,C,C






ഫോട്ടോ #02
f4.5,16mm,1/80"

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: അനില്‍
ബ്ലോഗ് : http://www.blogger.com/profile/7702734
ഗ്രേഡ്‌: B,B,C






ഫോട്ടോ #03
f3.7,10.9mm,1/60",ISO53

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: ഡാലി
ബ്ലോഗ് : http://dalydavis.blogspot.com/
ഗ്രേഡ്‌: B,C,C






ഫോട്ടോ #04
f2.9,6.3mm,1/32",ISO84

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: ചക്കര
ബ്ലോഗ് : bhagavaan.blogspot.com
ഗ്രേഡ്‌: B,C,B






ഫോട്ടോ #05
f4.8,16.2mm,1/500"

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Ponnambalam @Santhosh Janardhanan, Chennai.
ബ്ലോഗ് : http://trivandrumchronicle.blogspot.com
ഗ്രേഡ്‌: B,C,B






ഫോട്ടോ #06
f5,220mm,1/1500",ISO200
Blogger's Choice വിഭാഗം -‍ ഒന്നാം സ്ഥാനം
Judge's Choice വിഭാഗം - രണ്ടാം സ്ഥാനം

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Physel Poilil
ബ്ലോഗ് : http://physel-chitrasala.blogspot.com/
ഗ്രേഡ്‌
: B,B,A






ഫോട്ടോ #07
f2.8, 7.8mm, 1/30", ISO100

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: ചന്തു
ബ്ലോഗ് : http://chandurj.blogspot.com/
ഗ്രേഡ്‌: B,C,C






ഫോട്ടോ #08
f2.8,6mm,1/125",ISO100

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Anwer
ബ്ലോഗ് : http://chithrapetakam.blogspot.com/
ഗ്രേഡ്‌: B,B,B
Blogger's Choice വിഭാഗം -‍ മൂന്നാം സ്ഥാനം
Judge's Choice വിഭാഗം - മൂന്നാം സ്ഥാനം





ഫോട്ടോ #09
f3.7,72mm,1/250",ISO64

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Shaniyan
ബ്ലോഗ് : http://chithrashala.blogspot.com/
ഗ്രേഡ്‌: C,B,B






ഫോട്ടോ #10
(no exif*)

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: അഗ്രജന്‍
ബ്ലോഗ് : http://chuttuvattam.blogspot.com/
ഗ്രേഡ്‌: B,B,B






ഫോട്ടോ #11
(f3.2,19.4mm,1/125")
Blogger's Choice വിഭാഗം -‍ രണ്ടാം സ്ഥാനം
Judge's Choice വിഭാഗം - ഒന്നാം സ്ഥാനം
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: kumar ©
ബ്ലോഗ് : http://frame2mind.blogspot.com/
ഗ്രേഡ്‌: B,A,A






ഫോട്ടോ #12
(f3.5,18 mm,1/40",ISO400)

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Diwaswapnam
ബ്ലോഗ് : http://divaaswapnam.blogspot.com/
ഗ്രേഡ്‌: B,C,C,





ഫോട്ടോ #13
(no exif*)

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Adithyan
ബ്ലോഗ് : http://ashwameedham.blogspot.com/
ഗ്രേഡ്‌: B,C,C






ഫോട്ടോ #14
(f3.2,10.6 mm,1/60")

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: സിജു ചൊള്ളാമ്പാട്ട്‌
ബ്ലോഗ് : http://njankandathu.blogspot.com/
ഗ്രേഡ്‌: B,B,C


14 comments:

Unknown said...

കൂട്ടരേ,
രണ്ടാമത്തെ സൌഹൃദമത്സരത്തിനു 15 ചിത്രങ്ങളാണു ലഭിച്ചത്‌. അതില്‍ 1 ചിത്രം 900 പിക്സല്‍ വലിപ്പത്തില്‍ കുറവായിരുന്നു. മത്സരത്തില്‍ പങ്കെടുക്കുവാന്‍ സന്മനസ്സ്‌ കാണിച്ച എല്ലാവര്‍ക്കും നന്ദി, വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!

RR said...

വിജയികള്‍ക്കെല്ലാം ആശംസകള്‍!

കുറുമാന്‍ said...

വിജയികള്‍ക്കും, പങ്കെടുത്തവര്‍ക്കും, ജൂറി അംഗങ്ങള്‍ക്കും, സപ്തവര്‍ണ്ണത്തിനും ആശംസകള്‍.

അടുത്ത തീം വേഗം പോരട്ടെ

Siju | സിജു said...

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍

ന്നാലും മ്മക്കൊന്നും അടിച്ചില്ലല്ലോ :-(
അടുത്തതിനു ശരിയാക്കാം

ഏറനാടന്‍ said...

ഏവര്‍ക്കും ആശംസകള്‍. അടുത്ത വിഷയം എന്തായിരിക്കും എന്ന ആകാംക്ഷയോടെ പങ്കെടുക്കാനുള്ള ത്വരയോടെ‌...

മുസ്തഫ|musthapha said...

വിജയികള്‍ക്കും അണിയറ ശില്പികള്‍ക്കും അഭിനന്ദനങ്ങള്‍ :)

സാങ്കേതിക വശങ്ങളെ കുറിച്ചുള്ള വിവരണങ്ങള്‍ക്ക് പ്രത്യേകം നന്ദി അറിയിക്കട്ടെ.


ഒ.ടോ: B B B അത്ര മോശം ഗ്രേഡൊന്നുമല്ല :)

Physel said...

അഭിനന്ദനങ്ങള്‍, കുമാറിനും, അന്‍‌വറിനും, എനിക്കു സ്വന്തവും പിന്നെ പങ്കെടുത്ത എല്ലാവര്‍ക്കും!

നന്ദി, സപ്തസ്വരങ്ങള്‍, ജഡ്ജസ് പിന്നെ എല്ലാ ബൂലോകര്‍ക്കും......

Unknown said...

agru annaa...

B,C,B yum athra mosham alla alle? ;)

(ini.. aano?)

Aduthathinu seriyaakkaam...

അന്‍‌വര്‍ സാദത്ത് | anwer sadath said...

ആദ്യ അംഗീകാരത്തിനും പ്രോത്സാഹനങ്ങള്‍ക്കും നന്ദി. വിജയികള്‍ക്കും, പങ്കെടുത്തവര്‍ക്കും ആശംസകള്‍

Kiranz..!! said...

സപ്തന്റെ ഈ ഉദ്യമം തീര്‍ത്തും അഭിനന്ദനാര്‍ഹമാണ്,താങ്കളുടെ ക്ഷമയും,ഈ ക്ലബ്ബിന്റെ വിജയത്തിനായുള്ള പ്രവര്‍ത്തനവും വ്യക്തിപരമായി മനസിലാക്കാന്‍ സാധിച്ചു. മത്സര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.

Sreejith K. said...

മത്സര വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. ചിത്രങ്ങള്‍ എല്ലാം കേമം, ചിലത് മറ്റുള്ളവയേക്കാള്‍ സ്വല്‍പ്പം കൂടുതല്‍ നന്നായി എന്നു മാത്രം.

ബൈ ദ വേ, കുമാറേട്ടന് ഒന്നാം സമ്മാനം കിട്ടിയത് കല്യാണി സുന്ദരക്കുട്ടി ആയിട്ടാണൂട്ടോ. അല്ലാണ്ട് കുമാരേട്ടന്റെ ഗുണം ഒന്നും അല്ല. അല്ലേലേ പുള്ളിക്കാരന്‍ ഒരു അഹങ്കാരിയാ, ഇനി ഈ സമ്മാനവും കിട്ടത്ത കുറവേ ഉള്ളൂ. പണ്ട് എന്റെ ഫോട്ടോ എടുത്ത് ഫ്രെയിമിലൂടെ എന്ന ബ്ലോഗിലിട്ടപോലെയേ ഉള്ളൂ. ഭംഗിയുള്ളവരുടെ ഫോട്ടോ എടുത്താല്‍, ഫോട്ടോയും നന്നാവും, അല്ലേ സപ്താ?

Unknown said...

ആദിത്യനെ ഈ ഫോട്ടോ വെച്ചാരും വിലയിരുത്തരുത്. പുള്ളി മയാമി ബീച്ചില്‍ നിന്ന് കുറച്ച് ഫോട്ടോസെടുത്തിട്ടുണ്ട്. തള്ളേ... :-)

അതില്‍ ഒരു ഫോട്ടോയില്‍ മാത്രം അബദ്ധവശാല്‍ ഒരു മുഖം പെട്ടിട്ടുണ്ട്, പുഞ്ചിരിക്കുന്നത്. അത് ഇതിലും നല്ലതായിരുന്നല്ലോ ആദീ. :-)

aneel kumar said...

എനിക്ക് സമ്മാനം കിട്ടാത്തതിന്റെ കാരണം ആലോചിക്കുകയായിരുന്നു ഇന്നുവരെ.

വോട്ടു ചെയ്തവരും ജഡ്ജികളും അതിന്റെ ചരിവു കണ്ട് ആദിയാവും പടം‌പിടിച്ചതെന്നു കരുതി ഒഴിവാക്കിയതാണെന്ന കാരണം മാത്രമേ പിടികിട്ടുന്നുള്ളൂ. പിന്നെ കൈപ്പള്ളിയുടെ വോട്ട് അസാധുവാക്കിക്കളഞ്ഞു ;)

അടുത്ത മത്സരത്തില്‍ ആര്‍ക്കു സമ്മാനം കിട്ടുമെന്ന കാര്യത്തില്‍ ബെറ്റിനുണ്ടോ?

Unknown said...

അനില്‍,
കൈപ്പള്ളിയുടെ വോട്ട് അസാധുവായിട്ടില്ല, എണ്ണിയപ്പോള്‍ അതു കൂട്ടിയിരുന്നു.