Friday, March 23, 2007

#4 - മത്സരഫലം

ബൂലോക ക്ലബ് നടത്തിയ നാലാമത് ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലം.
വിഷയം : വാഹനം.
ജഡ്ജസ് ചൊയ്സ് വിധികര്‍ത്താവ്‌ : സിബു.സി.ജെ
കോഡിനേറ്റര്‍ : തുളസി
ജഡ്‌ജസ് ചോയ്സ് വിഭാഗം:
ഗ്രാന്റ് പ്രൈസ് : ഫോട്ടോ #21
ഒന്നാം സ്ഥാനം : ഫോട്ടോ # 10 , ഫോട്ടോ 21.
രണ്ടാം സ്ഥാനം : ഫോട്ടോ # 17
മുന്നാം സമ്മാനം : ഫോട്ടോ # 22 , ഫോ‍ട്ടോ # 2
ബ്ലോഗേസ്‌ ചോയ്‌സ് വിഭാഗം :
ഒന്നാം സ്ഥാനം : ഫോട്ടോ # 21
രണ്ടാം സ്ഥാനം : ഫോട്ടോ # 14
മുന്നാം സ്ഥാനം : ഫോട്ടോ # 22
മത്സര ചിത്രങ്ങള്‍ വിധികര്‍ത്താവായ സിബുവിന്റെ വിശകലനത്തോടൊപ്പം.
ഫോട്ടോ # 1
ഫോട്ടോഗ്രാഫര്‍ : കൃഷ്

ഫോട്ടോയുടെ അന്തരീക്ഷം നല്ലത്. ഓടുന്ന വണ്ടിയാണെങ്കിലും, ചക്രത്തിലൊഴികെ വാഹനത്തിന്റെ ചലനം രേഖപ്പെടുത്തുന്ന ഒന്നും ഇല്ല്ലാത്തത് ഒരു നെഗറ്റീവ് മാര്ക്കാണ്. കോമ്പോസിഷനിലും പ്രത്യേകിച്ച് ഇന്ററസ്റ്റിങ് ആയി ഒന്നുമില്ല.


ഫോട്ടോ #2

ഫോട്ടോഗ്രാഫര്‍ : ഫൈസല്‍ കെ.എം.

www.kmf-kalpy.blogspot.com

കോമ്പോസിഷന്‍ നന്നായിരിക്കുന്നു. സൂര്യന്റെ പ്രകാശം വണ്ടിയില് വീഴുന്നത് മനോഹരമായി പകര്ത്തിയിരിക്കുന്നു. ആ ലൈറ്റിന്റെ ക്വാളിറ്റിയും നന്ന്. എന്നാല് വണ്ടിയിലെ ആളിന്റെ മുഖം മാത്രം ഇതിലൊരു അഭംഗിയായി. വാഹനത്തില് ആരും ഇല്ലാതിരുന്നാല് നന്നായിരുന്നേനെ.



ഫോട്ടോ # 3

ഫോട്ടോഗ്രാഫര്‍ : രാജേഷ് ആര്‍.വര്‍മ്മ

www.nellikka.blogspot.com


വാഹനം എന്നതീമുമായി ചേരുന്നുണ്ടെങ്കിലും വാഹനമല്ല ഇതിലെ കേന്ദ്രബിന്ദു. അത്‌ അതിലിക്കുന്ന മിടുക്കന്മാരാണ്. കൂടാതെ, വല്ലാതെ ബ്ലൂഷേഡ് ഇതിന് വന്നുപോയിട്ടുണ്ട്‌. പരിസരത്തുള്ള നീലപ്രതലങ്ങളില്‍ നിന്നും പ്രതിഫലിച്ചതാവാനാണ് സാധ്യത.


ഫോട്ടോഗ്രാഫര്‍ : സന്തോഷ് ജനാര്‍ദനന്‍

www.ponnusthattu.blogspot.com

സാങ്കേതികമായ പല പിഴവുകളും ഈ ഫോട്ടോയുടെ ഭംഗികുറയ്ക്കുന്നു. ഒന്നാമത് വളരെ ശ്രദ്ധിക്കപ്പെടുന്ന നോയ്സാണ്. രണ്ട് ഫോട്ടോ എഡ്ജുകളൊന്നും ഷാര്പ്പല്ല എന്നതാണ്. ഒരു മൊബൈല് ക്യാമറവച്ചെടുത്തതായിരിക്കാം ഇത്. ഇതില്‍ വൈഡാംഗില്‍ ലെന്‍സ് ഉപയോഗിച്ചിരിക്കുന്നത്‌ മാത്രം ഇന്ററസ്റ്റിംഗ് ആയിരിക്കുന്നു.


ഫോട്ടോ # 5

ഫോട്ടോഗ്രാഫര്‍ : അഗ്രജന്‍

http://agrajan.blogspot.com/


ലക്ഷുറി സാമഗ്രികളുടെ മുന്നില്‍ ഒരു തറ ഉന്തുവണ്ടിയുടെ ജുക്സാപൊസിഷന്‍ ഇന്ററസ്റ്റിംഗ് ആയിരിക്കുന്നു. എന്നാല്‍ അത്‌ അതേസമയം ഒരു ക്ലീഷേയും ആണ്. ഇതിലും ക്യാമറയുടെ പരിമിതികള്‍ പ്രശ്നമുണ്ടാക്കുന്നു. കേന്ദ്രഭാഗത്തൊഴികെ ബാക്കിയുള്ളിടത്ത്‌ സോഫ്റ്റായിരിക്കുന്നു. ലെന്‍സ് തന്നെ പ്രശ്നക്കാരന്‍. ഫ്ലാഷ് ഉന്തുവണ്ടിക്ക് ഒട്ടും നാച്ചുറലല്ലാത്ത ഫ്ലാറ്റായ ഒരു ലൈറ്റിംഗ് ആണ് കൊടുക്കുന്നത്‌.


ഫോട്ടോ # 6

ഫോട്ടോഗ്രാഫര്‍ : അന്‍വര്‍

http://chithrapetakam.blogspot.com/

ഇത്രയ്ക്കും വെള്ളം കാണിക്കണമായിരുന്നോ? ലോംഗ് എക്സ്പോഷര് ഫോട്ടോയ്ക്കുണ്ടാകുന്ന പ്രശ്നങ്ങള് ഈ ഫോട്ടോയ്ക്കുണ്ട്. വെള്ളം ആകെ പരന്നുപോകുന്നത്; ബള്ബുകളുടെ വേളിച്ചം പരന്നിരിക്കുന്നത്. ഇത്രയ്ക്കും ലോംഗ് എക്സ്പോഷര്‍ കുറയ്ക്കാന്‍ ISO 800/1600 എന്ന സെറ്റിംഗും; അപ്പേര്‍ച്ചറിന്റെ ഏറ്റവൂം കുറഞ്ഞ നമ്പറും ഉപയോഗിക്കാം. എന്നാലും കറുത്ത ബാക്ഗ്രൌണ്ടില് ലൈറ്റുകാണുന്നതിന്റെ ഒരുത്സവപ്രതീതി ഈ ചിത്രത്തിന് ഒട്ടൊരു ആകര്ഷകത്വം കൊടുക്കുന്നു.



ഫോട്ടോ # 7
ഫോട്ടോഗ്രാഫര്‍ : അപ്പോള്‍ശരി

കഴിഞ്ഞ ചിത്രത്തിന് ലോംഗ് എക്സ്പോഷറായിരുന്നു പ്രശ്നമെങ്കില് ഇവിടെ ലൈറ്റിന്റെ കൂടുതലാണ് പ്രശ്നം (അല്ലെങ്കില്‍ ക്ലീനല്ലാത്ത ലെന്‍സ്). ലെന്‍സിന്റെ ഡിഫ്രാക്ഷന് നോട്ടിസബിള്‍ ആണ്. ഫോട്ടോഷോപ്പില്‍ ലെവല്‍സ് ടൈറ്റാക്കുന്നത്‌ ഫോട്ടോയ്ക്ക് നല്ലതാണെന്ന അഭിപ്രായമാണ് എനിക്ക്‌.


ഫോട്ടോ # 8
ഫോട്ടോഗ്രാഫര്‍ : ശനിയന്‍

http://chithrashala.blogspot.com

ലെഗ്ഗോ ബ്ലോക്കുകള് കൊണ്ടുണ്ടാക്കിയിട്ടുള്ള ഈ കാറിന്റെ ചിത്രത്തെ ഒന്നു കൂടി ടൈറ്റായി ക്രോപ്പ് ചെയ്തിര്രുന്നെങ്കില് എന്നാശിച്ചുപോകുന്നു. അതിന്റെ സറിയലിസ്റ്റ് ഇഫക്റ്റ് ഒന്നുകൂടി പ്രോമിനന്റ് ആയേനെ. കൂടെ അപ്പുറത്ത് നില്ക്കുന്ന സായിപ്പും അവിടേന്നൊഴിഞ്ഞൂപോയേനെ.



ഫോട്ടോ # 9
ഫോട്ടോഗ്രാഫര്‍ : വെമ്പള്ളിക്കാരന്‍
http://vempally.blogspot.com/

കെട്ടിയിട്ടിരിക്കുന്ന ഈ പുത്തന് വഞ്ചി ഒരു പുതുപ്പെണ്ണിനെ ഓര്മ്മിപ്പിക്കുന്നു. ഷാര്പ്പ് ലൈറ്റുകളില്ലാത്തത് ഫോട്ടോയ്ക്കൊരനുഗ്രഹമായി. വലതുവശത്തെ വെള്ളം കുറച്ച് ക്രോപ്പ് ചെയ്തുകളഞ്ഞിരുന്നെങ്കില് കോമ്പൊസിഷന് വളരെ മെച്ചപ്പെട്ടേനെ. എന്നാല്‍ ഫോട്ടോയുടെ ഷാര്‍പ്പ്നെസ്സ് എടുത്തുപറയാതെ വയ്യ. നല്ല ക്യാമറയാവണം കയ്യില്‍.




ഫോട്ടോ # 10

ഫോട്ടോഗ്രാഫര്‍ : മനോജ് എംബ്രാന്തിരി

http://swapnaatakan.blogspot.com


ശ്രദ്ധിച്ചിടെത്ത് ശ്രദ്ധിച്ച് ക്രോപ്പ് ചെയ്തിരിക്കുന്ന ഒരു ചിത്രം. ആകാശവും പാറക്കെട്ടുകളും തമ്മിലുള്ള ടെക്സ്ചറിലും കളറിലുമുള്ള കോണ്ട്രാസ്റ്റ് വാനും പാറക്കെട്ടുകളും തമ്മിലും ആരോപിച്ചിരിക്കുന്നത് മനോഹരമായി. പ്രത്യേകിച്ചും മേഘങ്ങളില്ലാത്ത ആകാശത്തിന്റെത്. ചെറിയ തോതില് ജെപെഗ് ആര്ട്ടിഫാക്സ്സ് കാണുന്നുണ്ട്. മത്സരത്തിനയക്കുന്ന ചിത്രങ്ങള് ഇത്രയും കമ്പ്രസ്സ് ചെയ്യരുത്. ഒരു പോളറൈസര് ഫില്റ്ററുപയോഗിച്ചിരുന്നെങ്കില് വണ്ടിയില് നിന്നുള്ള സൂര്യന്റെ റിഫ്ലക്ഷന് മിററിന്റെ താഴെ വളരെ കൂടുതലായി കാണുന്നത് ഒഴിവാക്കാമായിരുന്നു. കുറച്ചൊരു നീല കൂടുതലായി തോന്നുന്നു. അത്‌ പാറക്കെട്ടുകളുടെ ഗാംഭീര്യം കുറക്കുന്നു.




ഫോട്ടോ # 11
ഫോട്ടോഗ്രാഫര്‍ : തനിമ

ഇതൊരു വണ്ടിയാണെന്ന്‌ ചക്രം കാണുമ്പോള്‍ മനസ്സിലാവുന്നുണ്ട്‌. അതിലപ്പുറം എന്താണ് ഇതിനുള്ളത്‌?



ഫോട്ടോ # 12
ഫോട്ടോഗ്രാഫര്‍ : പ്രവീണ്‍ കുമാര്‍ ടി.ജി

പിന്നിലേയും മുന്നിലേയും വണ്ടികളുടെ അറ്റങ്ങള് തീര്ച്ചയായും ക്രോപ്പ് ചെയ്തു കളയേണ്ടതു തന്നെ. വാഹനങ്ങള് തമ്മിലുള്ള ചേര്ച്ചയൂം കൂടുതല് വെളിവായേനെ. കൂടാതെ ചിത്രത്തിന്റെ പലഭാഗങ്ങളും ഓവര് എക്സ്പോസ്ഡ് ആയിരിക്കുന്നു. ഷൂസ്, പാന്റ് എന്നിവ ശ്രദ്ധിക്കുക. സ്ത്രീയുടെ മുഖത്ത് റിഫ്ലക്റ്റ് ചെയ്യുന്ന സൂര്യന് കൊള്ളാം. രണ്ടു ബൈക്കുകളും തമ്മിലുള്ള സിമട്രി നന്നായിരിക്കുന്നു.



ഫോട്ടോ # 13
ഫോട്ടോഗ്രാഫര്‍ : കുഞ്ഞന്‍സ്

ഇതും ക്രോപ്പിംഗ് ആവശ്യമുള്ള ചിത്രം തന്നെ. മുകളിലും താഴേയും കുറേ മുറിച്ചുകളഞ്ഞാല്‍ നല്ല പനോരമിക്ക്‌ വ്യൂ തോന്നുന്ന ചിത്രമായേനെ. അതുപോലെ ചിത്രത്തിന്റെ അറ്റങ്ങളിലിരിക്കുന്നതെന്ത്‌ എന്ന്‌ എപ്പോഴും ശ്രദ്ധിക്കണം. അത്‌ ചിത്രത്തിന് കോണ്ട്രിബ്യൂട്ട് ചെയ്യുന്നരീതിയില്‍ എന്തെങ്കിലും സജസ്റ്റ് ചെയ്യൂന്നില്ലെങ്കില്‍ മുറിച്ചുകളയുക തന്നെ.




ഫോട്ടോ # 14
ഫോട്ടോഗ്രാഫര്‍ : സതീഷ് കെ.എം.

മനോഹരമായ ലൈറ്റിംഗ്; വ്യത്യസ്തമായ നിറം. ഈ ചിത്രത്തിന് വല്ലാത്തൊരു റൊമാന്റിക് ഛായ. അതു തന്നെ ഈ ചിത്രത്തിന്റെ വിജയം. താഴെകിടക്കുന്ന കരിയിലകളെ നോക്കൂ. ആ സൈക്കിളിന്റെ നിഴല് നോക്കൂ. അകലെ തോളോടു തോള് ചേര്ന്നു നില്ക്കുന്ന രണ്ട് നിഴലുകള് കൂടി ഇതിലുണ്ടായിരുന്നെങ്കില് എന്നാശിച്ചുപോകുന്നു. ഈ ചിത്രത്തില് പിഴവുകളില്ലെന്നല്ല. മുകളിലെ ചപ്പുചവറുകള് കഴീയാവുന്നത്ര മുറിച്ചുമാറ്റാമായിരുന്നു. പിന്നെ ലെവലും അഡ്ജസ്റ്റ് ചെയ്യാം.



ഫോട്ടോ # 15
ഫോട്ടോഗ്രാഫര്‍: റോബിന്‍ ജോര്‍ജ്

റൊമാന്റിസിസവും റിയാലിറ്റിയുംതമ്മിലുള്ള അന്തരം പൊലിപ്പിച്ചുകാണിക്കുന്നു ഈ ട്രാന്‍സ്പോര്‍ട്ട് ബസ്. അകലെ മലമുകളില്‍ മേഘങ്ങള്‍ മലകളെ തൊടുന്നു. എന്നാല്‍ ഡിജിറ്റലായതിനാലായിരിക്കാം അത്ര ഷാര്‍പ്പ് ലൈറ്റ് ഇല്ലാഞ്ഞിട്ടുതന്നെ, ഓലകളുടേയും മറ്റും തലപ്പുകള്‍ പോലും ഓവര്‍ എക്സ്പോസ്ഡ് ആയി പോയിരിക്കുന്നു.



ഫോട്ടോ # 16
ഫോട്ടോഗ്രാഫര്‍ : അച്ചു.

ഹാര്ലി ഡേവിഡ്സണും ഒരു വാഹനം തന്നെ! ചിത്രത്തിനെ കറുപ്പും നീലയുമായി തിരിക്കുന്നത്‌ ഒരു കൃത്യം വെര്‍ട്ടിക്കല്‍ ലൈനിലൂടെയായിരുന്നെങ്കില്‍ അല്‍പ്പം കൂടി നന്നാവുമായിരുന്നില്ലേ?


ഫോട്ടോ # 17
ഫോട്ടോഗ്രാഫര്‍ : യാത്രാമൊഴി.
www.chithrajaalakam.blogspot.com

ഹായ്. എന്ത് മനോഹരമായ ചിത്രം. കളറുകളുടെ ഒരുമേളം. മഞ്ഞയും നീലയും പച്ചയും ഒന്നിനൊന്ന് നിറഞ്ഞുനില്ക്കുന്നു. ആകാശത്തിലെ വെളുത്തമേഘങ്ങള് ഒരു പ്ലേഫുള്നെസ്സ് ചിത്രത്തിനു തരുന്നു. ചിത്രത്തിന്റെ വികാരവും അതുതന്നെ. ആകാശത്തിന്റെ നീല സ്റ്റീലില് നിഴലിക്കുന്നത് എന്തുമനോഹരമായിട്ടാണെന്ന് നോക്കൂ. നേരെ മുകളില് നിന്നുവരുന്ന സൂര്യവെളിച്ചം ആവശ്യത്തില് കൂടുതല് റിഫ്ലക്ഷനൊന്നും തരുന്നില്ല. പോളറൈസര് ഉപയോഗിച്ചിരുന്നോ? ചിത്രത്തിന്റെ സാച്ചുറേഷന് കൂട്ടിയിട്ടുണ്ടോ? രണ്ടായാലും എനിക്ക്‌ വിരോധമൊന്നുമില്ല :) എന്നാലതേസമയം ക്രിയേറ്റിവിറ്റിക്ക്‌ ഇത്തിരി മാര്‍ക്ക് കുറച്ചിട്ടുണ്ട്.



ഫോട്ടോ # 18
ഫോട്ടോഗ്രാഫര്‍ : പീലികുട്ടി

ഈ ചിത്രത്തിന്റെ ലെവല്സ് ഒന്ന് ടൈറ്റാക്കി നോക്കൂ. ഒരത്ഭുതം കാണാം. (അത്രയൊക്കെ തന്നെയേ ഈ ചിത്രത്തിനിനി ചെയ്യാനുള്ളൂ)



ഫോട്ടോ # 19
ഫോട്ടോഗ്രാഫര്‍ : അംന

പിറകിലെ ഭംഗിയില്ലാത്തെ ഗ്ലാസ്സ് മുകളില്‍ നിന്ന് ക്രോപ്പ് ചെയ്തുകളയൂ..



ഫോട്ടോ # 20
ഫോട്ടോഗ്രാഫര്‍ : ശ്രീജിത്ത്.കെ
http://mandatharangal.blogspot.com/

ഇവിടേയും കോണ്ട്രാസ്റ്റുകള്‍ക്ക് രസമുണ്ട്‌. വേഗത്തില്‍ പോകുന്ന വണ്ടി; അനങ്ങാത്ത വണ്ടി. കളര്‍ഫുള്ളായ വണ്ടി; ബ്ലാക്കേന്റ്വൈറ്റ് വണ്ടി; വലിയ വണ്ടി; ചെറിയവണ്ടി.. അല്‍പ്പം കൂടി താന്നിരുന്നെടൂത്തിരുന്നെങ്കില്‍ ബസ്സിന്റെ ബോഡിയില്‍ തന്നെ ബൈക്ക്‌ മുഴുവനായും നിന്നേനെ. (അല്ല; അല്‍പ്പം കൂടി റോട്ടിലേയ്ക്കേ വച്ചിരുന്നെങ്കില്‍ ബൈക്ക്‌ മൊത്തമായും വലിയ വണ്ടി കൊണ്ടുപോയേനെ :) എന്നാലും ജഡ്ജിന് അങ്ങനേയും പടം നന്നാക്കാം എന്ന്‌ പറയാന്‍ വലിയ ചിലവില്ലല്ലോ. :)


ഫോട്ടോ # 21
കുമാര്‍ എന്‍. എം

പൊതുജനത്തിന്റെ അവാര്‍ഡ് ഈ നൊസ്റ്റാള്‍ജിക് ചിത്രത്തിന് തന്നെയാവും എന്നെഴുതി ഒപ്പിട്ടുതരാം :) എനിക്കും ഈ ചിത്രത്തില്‍ ചെത്തിച്ചേര്‍ക്കാന്‍ ഇനിയും അധികം ഉണ്ടെന്ന്‌ തോന്നുന്നില്ല. ഒരു പൊളറൈസറിട്ട് റിഫ്ലക്ഷന്‍ നിയന്ത്രിക്കാം എന്നു മാത്രം.


ഫോട്ടോ # 22
ഫോട്ടോഗ്രാഫര്‍ : സിജു

വാഹനം എന്ന വിഷയത്തെ വാച്യാര്‍ത്ഥത്തിലല്ലാതെ എടുത്തിട്ടുള്ളത്‌ ഈ ചിത്രം മാത്രമാണെന്ന് തോന്നുന്നു. നമുക്ക്‌ നമ്മുടെ ബാല്യവുമായി എളുപ്പം കണക്റ്റ് ചെയ്യാനാവുന്നതും ഈ ചിത്രത്തിന്റെ ഒരു പ്ലസ് ആണ്. അല്പം മോഷന്‍ ബ്ലര്‍ ഉള്ളതും ഇതിന് മാറ്റുകൂട്ടുന്നു. എന്നാല്‍ ഫോക്കസ് പാളയിലിരിക്കുന്നവന്റെ അടുത്താണെന്ന് തോന്നിയില്ല. ചെറിയ ഷാര്‍പ്പ്നെസ് കുറവും ഉണ്ട്. ലെന്‍സായിരിക്കാം പ്രശ്നം.


15 comments:

ബിന്ദു said...

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍ !!!
ഇങ്ങനെ ഓരോ ചിത്രത്തിന്റേയും ഗുണങ്ങളും പോരായ്മകളും പറയുന്നത് അടുത്ത പ്രാവശ്യം ഫോട്ടോ എടുക്കുമ്പോള്‍ ശ്രദ്ധിക്കാന്‍ സഹായിക്കും. :)
qw_er_ty

Unknown said...

തോല്‍ക്കാന്‍ എനിക്കു മനസ്സില്ല... :)
അടുത്ത മത്സര വിഷയം പോരട്ടെ. പുതിയ ഒരു കാമറ വാങ്ങുന്നുണ്ട്.

ഇതു ഞാനെന്റെ മൊബൈല്‍ ക്യാമറയില്‍ എടുത്ത ഫോട്ടോ ആണ്.

അടുത്തതില്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കാം...

-
പൊന്നു

ആഷ | Asha said...
This comment has been removed by the author.
ആഷ | Asha said...

വിജയികളേ അഭിനന്ദനങ്ങള്‍!

ഒരു നിര്‍ദ്ദേശമുണ്ട്, മത്സരാര്‍ത്ഥികളുടെ പേരു കൊടുക്കുമ്പോള്‍ പ്രോഫൈല്‍ നാമം കൊടുത്താല്‍ ആളെ മനസ്സിലാക്കാന്‍ എളുപ്പമായിരിക്കും.

അപ്പു ആദ്യാക്ഷരി said...

നല്ല ഫോട്ടോസ്. ജഡ്ജസിന്റെ കമന്റ് അതിലും നല്ലത്.

പട്ടേരി l Patteri said...

വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും , നടത്തിപ്പുകാര്‍ക്കും അഭിനന്ദനങ്ങള്‍ ....
ഫോട്ടോ-വിശകലനത്തിനു ഡബിള്‍ ചീയേര്‍സ് !!!

മൂര്‍ത്തി said...

എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

qw_er_ty

Physel said...

വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും അഭിനന്ദനങ്ങള്‍!!!ആശംസകള്‍!

മത്സരം മൂന്നും നാലും കൈവിട്ടുപോയി. ഈ മത്സരത്തിന് അയക്കാന്‍ ചിത്രങ്ങള്‍ വരെ എടുത്തു വെച്ചതായിരുന്നു. എന്തു ചെയ്യാന്‍...? പോട്ടേ അടുത്തതിനു നോക്കാം അല്ലേ? (അതു ഞാനെന്റെ ബ്ലോഗിലിട്ടു)

Unknown said...

മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും വിജയികള്‍ക്കും അഭിനന്ദനങ്ങള്‍!

ഫൈസലേ,
ഫോട്ടോ കണ്ടു, നന്നായിട്ടുണ്ട്! കഷ്ടമായി പോയി മത്സരത്തിനയിക്കാന്‍ സാധിക്കാതെ പോയത്.

Vempally|വെമ്പള്ളി said...

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍, സംഘാടകര്‍ക്കും!!

Achoos said...

വിജയികള്‍ക്കും പങ്കെടുത്തവര്‍ക്കും ആശംസകള്‍. സംഘാടകര്‍ക്ക്‌ നന്ദി.

- കുമാരേട്ടന്‍ - said...

ഈ ജീവിതമാകുന്ന മത്സരത്തെക്കാള്ള് വലിയ മത്സരങ്ങള്‍ ഒന്നും ഇല്ലല്ലോ അല്ലേ? ഈ മത്സരഫലം നീ ബ്ലൊഗില്‍ ഇട്ടു അല്ലേ? എന്നാല്‍ നിന്റെ ജീവിതമാകുന്ന മത്സരഫലം ബ്ലൊഗില്‍ ഇടാന്‍ നീ കാണുമോ മോനേ??

സസ്നേഹം
കുമാരേട്ടന്‍

Kaippally said...

നല്ല മത്സരം.
നല്ല jedgements
വിജയികള്‍ക്കും മത്സരിച്ചവര്‍ക്കും ആശംസകള്‍ നേരുന്നു.

ചിത്രങ്ങളുടെ നിലവാരം വളരെ ഉയരുന്നുണ്ട്.

:)

Unknown said...

കുമാറിനും മറ്റു വിജയികള്‍ക്കും അഭിനന്ദനങ്ങള്‍!
പങ്കെടുത്തവര്‍ക്കും, വോട്ട്‌ ചെയ്തവര്‍ക്കും, ജഡ്ജ്‌ സിബുവിനും പ്രത്യേകം നന്ദി.

സിബു ബൈക്ക്‌ പടത്തിന്റെ വിലയിരുത്തലുകള്‍ക്ക്‌ വളരെ നന്ദി. ക്രിയേറ്റിവിറ്റിയുടെ കാര്യത്തില്‍ നൂറുശതമാനം സിബുവിനോട്‌ യോജിക്കുന്നു. യാത്രയ്ക്കിടയില്‍ ഒരു റെസ്റ്റ്‌ ഏറിയായില്‍ വെച്ച്‌ ബൈക്കിന്റെ കളറും, വൃത്തിയും തിളക്കവുമൊക്കെ കണ്ട്‌ വെറുതെ ക്ലിക്കിയതാണു. മേഘങ്ങള്‍ വാഷ്‌ ഔട്ട്‌ ആകാത്ത വിധത്തില്‍ അല്‍പം സാച്ചുറേഷന്‍ കൂട്ടിയിരുന്നു. ഫില്‍റ്റര്‍ ഉപയോഗിച്ചിട്ടില്ല.

അടുത്ത മല്‍സരം ഉടനെ പ്രഖ്യാപിക്കുന്നതാണു. എല്ലാവരുടെയും സഹകരണം പ്രതീക്ഷിച്ചുകൊള്ളുന്നു.

Siju | സിജു said...

ഇവിടെ എനിക്ക് സമ്മാനമടിക്കുമ്പോളെല്ലാം ഞാന്‍ ലീവെടുത്ത് നാട്ടിലായിരിക്കും. ഇനിയിപ്പോ റിസല്‍ട്ട് പബ്ലിഷ് ചെയ്യുമ്പോഴെല്ലാം നാട്ടില്‍ പോയിക്കളയാം. ഇനി അങ്ങിനെ വല്ലതുമാണെങ്കിലോ..

ചെറിയ ഷാര്‍പ്പ്‌നെസ് കുറവും ഉണ്ട്. ലെന്‍സായിരിക്കാം പ്രശ്നം

ലെന്‍സൊന്നുമല്ല പ്രശ്നം, മോഡല്‍‌സ് സഹകരിക്കാതിരുന്നതാ. ഒരെണ്ണത്തിനെ പിടിച്ചെവിടെയെങ്കിലും നിര്‍ത്തുമ്പോഴേക്കും മറ്റതൊരു വഴിക്ക് പോകും, എന്തു ചെയ്യാനാ..
ഒരു 10-30 എണ്ണം എടുത്തതില്‍ കൊള്ളാമെന്നു തോന്നിയതാ അവസാനം അയച്ചത്