Saturday, December 23, 2006

#1 - മത്സരഫലം

കൂട്ടുകാരേ,
ഒന്നാം സൌഹൃദഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലം പ്രഖ്യാപിക്കുന്നതിനു മുന്‍പ്‌ ഒരു 2 വാക്ക്‌! അങ്ങ്‌ ചിക്കാഗോയില്‍ കിടക്കുന്ന നമ്മുടെ പ്രിയപ്പെട്ട ദിവാസ്വപ്നത്തിന്റെ തലയില്‍ തെളിഞ്ഞ ഫോട്ടോഗ്രാഫി മത്സരം എന്ന ആശയം ഒരു യാഥാര്‍ത്യമായി, വിജയമായി പരിണമിച്ചിരിക്കുകയാണ്‌. ജീവിതത്തിന്റേയും ജോലിയുടെയും തിരക്കുകള്‍ക്കിടയില്‍ മത്സരം തട്ടിക്കുട്ടാന്‍ സഹകരിച്ച എല്ലാ കമ്മറ്റി അംഗങ്ങള്‍ക്കും, ഫോട്ടോ അയിച്ച്‌ ഇതില്‍ പങ്കെടുത്ത എല്ലാ മത്സരാര്‍ത്ഥികള്‍ക്കും, വോട്ട്‌ ചെയ്ത്‌ Blogger's Choice വിഭാഗത്തിലെ വിജയികളെ തിരഞ്ഞെടുത്ത ബൂലോകര്‍ക്കും, Judge's Choice വിഭാഗം വിധി നിര്‍ണ്ണയം നടത്തിയ വിധികര്‍ത്താക്കള്‍ക്കും നന്ദി!

ഒരു 2 ചിത്രങ്ങള്‍ കൂടി മത്സരത്തിനു സമര്‍പ്പിച്ചിരുന്നു. എന്നാല്‍ കുറഞ്ഞതു 900 പിക്സെല്‍ വലിപ്പമെങ്കിലും വേണം എന്ന നിയമം മൂലം ഇവയ്ക്കു മത്സരത്തില്‍ പങ്കെടുക്കുവാന്‍ സാധിച്ചില്ല. 2 പേരോടും ആവശ്യത്തിനു വലിപ്പമുള്ള ചിത്രങ്ങള്‍ ഒന്നു കൂടി അയിച്ചു തരുവാന്‍ ആവശ്യപ്പെട്ടിരുന്നു. അതുല്യ അടുത്ത മത്സരത്തിനു കാണാം എന്നു പറഞ്ഞു.ജേക്കബിന്റെ 900 പിക്സെല്‍ ചിത്രം അവസാന നിമിഷമാണ്‌ കിട്ടിയത്‌, എന്റെ ഒരു ചെറിയ നോട്ടകുറവുമൂലം ഈ മത്സരത്തില്‍ ജേക്കബിനു പങ്കെടുക്കുവാന്‍ സാധിച്ചില്ല. ആ 2 ചിത്രങ്ങള്‍ ഇവിടെ ഇടുന്നില്ല, അടുത്ത മത്സരങ്ങളില്‍ വിഷയം ഒത്തു വന്നാല്‍ അവര്‍ക്ക്‌ ഇനിയും ആ ചിത്രങ്ങള്‍ തന്നെ ഉപയോഗിക്കാമെല്ലോ!

എല്ലാവര്‍ക്കും ഒരിക്കല്‍കൂടി നന്ദി!
വിജയികള്‍ക്ക്‌ അനുമോദനങ്ങള്‍!Blogger's Choice വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം : ഫോട്ടോ #11 (26 വോട്ടുകള്‍ )
രണ്ടാം സ്ഥാനം : ഫോട്ടോ #06 (25 വോട്ടുകള്‍)
മൂന്നാം സ്ഥാനം : ഫോട്ടോ #12 (18 വോട്ടുകള്‍)
(ആകെ 55 പേരുടെ വോട്ടുകളാണ്‌ പെട്ടിയില്‍ വീണത്‌. )

Judge's Choice വിഭാഗം വിജയികള്‍
ഒന്നാം സ്ഥാനം : ഫോട്ടോ #11
രണ്ടാം സ്ഥാനം : ഫോട്ടോ #03
മൂന്നാം സ്ഥാനം : ഫോട്ടോ #02, #12ഫോട്ടോ #01
ജീവിത യാത്രയില്‍ നിന്ന്
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: ഇക്കാസ്
ബ്ലോഗ് : http://ikkaas.blogspot.com/
ഗ്രേഡ്‌: B,C,B

“ ഈ ഫോട്ടോയില്‍ പ്രത്യേകതയായി ഒന്നുമില്ല. പോസ്റ്റില്‍നിന്നുള്ള ലൈറ്റ് മുഖത്ത് നന്നായി പതിയുന്നു എന്നുള്ളത്‌ മാത്രം വേണമെങ്കില്‍ എടുത്ത്‌ പറയാം.“ഫോട്ടോ #02
ആകാശനീലിമക്കു താഴെ
സാഗര നീലിമയ്ക്കു മുകളില്‍ :)
അലയാത്ത കാറ്റും
ഉലയാത്ത തോണിയും ;;)

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Dharmajan Patteri
ബ്ലോഗ് : http://dphotos.blogspot.com/
ഗ്രേഡ്‌: A,B,B
Judge's Choice വിഭാഗം - മൂന്നാം സ്ഥാനം
"വിശാലമായ നിലിമയില്‍ നിശ്ചലമായി നില്കുന്ന തോണി. ചിത്രത്തിന്റെ ഈ വിശാലതയും. ഏക വര്ണവും ആണു ഈ ചിത്രത്തിന്റെ വിജയം. "

"നല്ല നീല. ജലാശയത്തിന്റെ ഭാവവും യാത്രക്കാരന്റെ ഏകാന്തതയും പ്രശാന്തതയും നന്നായി കണ് വേ ചെയ്തിരിക്കുന്നു. ബോട്ടിനെ സെന്റര് ചെയ്യാഞ്ഞതും നന്നായി."ഫോട്ടോ #03
Kaazhcha
taken at Pushkar Camel Fair 2006

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: സിജു ചൊള്ളാമ്പാട്ട്‌
ബ്ലോഗ് : http://njankandathu.blogspot.com/
ഗ്രേഡ്‌: A,B,A
Judge's Choice വിഭാഗം - രണ്ടാം സ്ഥാനം

"സംഭവം കാണുന്നവരുടെ ഭാവങ്ങള് നന്നായി പതിഞ്ഞിരിക്കുന്നു. ബ്ലാക്കേന്ഡ് വൈറ്റ് ഇതിന് നന്നായിചേരുന്നു. അവരുടെ തലയില് പതിക്കുന്ന പ്രകാശം പ്രത്യേകിച്ചും എടുത്ത് പറയേണ്ടിയിരിക്കുന്നു. അത് അല്ലെങ്കില് ഫോക്കസില്ലാതി പോകുമായിരുന്ന ചിത്രത്തിന് ഒരു കേന്ദ്രബിന്ദു നല്കുന്നു - നടുവിലെ വെള്ളത്തലപ്പാവ് അപ്പാപ്പന്. അയാളുടെ എക്സ്പ്രഷനും നന്ന്‌. "

"തറയില്‍ ആകാംക്ഷാഭരിതരായി കാഴ്ച കാണുന്ന നാട്ടുകാര്‍. ഇതില്‍ നടുക്കിരിക്കുന്ന വൃദ്ധനായ മനുഷ്യനാണു് ചിത്രത്തിന്റെ കേന്ദ്ര ബിന്ദു. ഈ സദസില്‍ ഇദ്ദേഹം തന്നെയാണു ശ്രദ്ദിക്കപെടുന്ന വ്യക്തിയും. എത്ര ചെരുതായി നോക്കിയാലും പുറകിലുള്ളവര്‍ എല്ലാം അപ്രസക്തമാണു്. ഇതിലെ നിറമില്ലായ്മ ചിത്രത്തിന്റെ ആഴം കൂട്ടുന്നു. എല്ലാം കൊണ്ടും ഒരു നല്ല ചിത്രം തന്നെയാണു. Contrast അല്പം കുറവാണു. പ്രകാശം പുറകില്‍ നിന്നായതിനാല്‍ Photoshop ല്‍ അല്പം Brighten ചെയ്തിട്ടുണ്ട്. വൃദ്ധന്റെ turban ല്‍ burn out കാണുന്നു. മണ്ണും പോടിയും കൂടതെ തന്നെ ചിത്രത്തില്‍ Grains ഉണ്ടു്. "
ഫോട്ടോ #04
“A canvas for dream" - child at kanav, the alternative tribal school in Waynad, Kerala

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: VP വിശ്വപ്രഭ
ബ്ലോഗ് : http://viswaprabha.blogspot.com/
ഗ്രേഡ്‌: B,C,B
"ചിത്രം #11composition കൊണ്ടു മാത്രമാണു തൊട്ടു പിന്നിലുള്ള് photo no 4. ("A canvas for Dream")നേകാള്‍ മെച്ചപെട്ടതെന്ന് തോന്നിയത്. രണ്ടും technically ഒരെ പോലത്തെ ചിത്രങ്ങളാണു"
ഫോട്ടോ #05
ഇവിടെ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇതാണ് ഇതാണ് എന്ന് ഉറക്കെപറയാവുന്ന, എന്റെ ഗ്രാമം.....എന്റെ സ്വന്തം ഗ്രാമം....

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: ബിജോയ്‌ മോഹന്‍
ബ്ലോഗ് : http://lensbijoy.blogspot.com/
ഗ്രേഡ്‌: C,B,B
“ഈ ചിത്രത്തിന്റെ ഷാര്‍പ്പ് അല്ലാത്ത ലൈറ്റ് നന്നായിരിക്കുന്നു. എന്നാല് ചെറിയ ഷേക്ക് ചിത്രത്തിനുണ്ട്. കൂടാതെ, നടുവില്ക്കൂടി പോകുന്ന റോഡാണ് ചിത്രത്തിന്റെ ജീവനാഡി. ഒരല്‍‌പ്പം കൂടി ക്രോപ്പ് ചെയ്ത്‌ ടൈറ്റാക്കിയിരുന്നെങ്കില്‍ അതിന് കുറച്ചുകൂടി പ്രോമിനന്‍സും ചിത്രം ഇന്ററസ്റ്റിങും ആയിരുന്നേനേ. എന്നാല്‍ പശു ഒഴുക്കിന് വിലങ്ങ് തടിയായി റോഡിന്റെ നടുവില്‍ നില്‍ക്കുന്നു :(”

“ഈ ചിത്രത്തില്‍ കേന്ദ്ര ബിന്ദുക്കള്‍ ഒന്നും തന്നെയില്ല.‌ composition ശ്രദ്ധിച്ചിട്ടില്ല. ഒരു അവസരം കിട്ടിയപ്പോള്‍ കാമറ പുറത്തെടുത്ത് click ചെയ്തതിന് mark കൊടുത്തു .ഇതൊരു interesting topic ആയി എനിക്ക് തോന്നിയില്ല. ഇതിലും മനോഹരമായി ചിത്രീകരിക്കാവുന്ന സ്വര്‍ഗ്ഗീയമായ ഈ പ്രദേശത്തില്‍ ഇത് മാത്രമാണു photographer എടുത്തതെന്നുള്ളത് ഖേദകരമായ ഒരു കാര്യമാണ്.“ഫോട്ടോ #06
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: തുളസി
ബ്ലോഗ് : http://thulasid.blogspot.com/
ഗ്രേഡ്‌: B,B,B
Blogger's Choice വിഭാഗം -‍ രണ്ടാം സ്ഥാനം
“വളരെ സിമ്പിള്‍ ആയ ക്യാന്‍‌വാസ്, സ്റ്റ്രോങായ ലൈന്സ് - സ്റ്റ്രൈറ്റും സര്‍ക്കിള്‍സും. അത് കൊണ്ട് തന്നെ ചിത്രം ശരിക്കും ശ്രദ്ധിക്കപ്പെടും. കുടയോടൊപ്പം ചേര്ന്ന് പോകുന്ന ഓളങ്ങള് രസമായിരിക്കുന്നു. എന്നാല്‍ ചിത്രത്തിന്റെ കളറ്‌ നാചുറലല്ല. ക്യാമറയിലോ, ഫോട്ടോഷോപ്പിലോ എന്തൊക്കെയൊ ചെയ്തിട്ടുണ്ട്‌. വിഗ്നെറ്റിങും കാണുന്നു. ഷാര്‍പ്പ്നെസ്സ്സും കുറവുണ്ട്‌.”

“ഈ ചിത്രത്തിനു സാങ്കേതികമായും ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ട്. ഇത് ഒരു filmല്‍ എടുത്ത് ചിത്രത്തിനെ വളരെ മോശമായി scan ചെയ്ത ചിത്രം ആകാനും സാദ്ധ്യത ഉണ്ട്. ഇതിന്റെ focus കൃത്യമല്ല. exposure കൂടുതലാണു. compositionന്റെ കാര്യത്തിലും പ്രശ്നമുണ്ട്, താഴെ വലതു ഭാഗത്ത് ചില കലു് കഷണങ്ങള്‍ ഒഴിവക്കാമായിരുന്നു. ഈ ചിത്രത്തില്‍ 65% വരുന്ന ജലാശയം. മുകളില്‍ വലതു ഭാഗത്ത് കറുത്ത discolouration ഒരു distraction ആണു. വളരെ monotonous ആയി കിടക്കുന്നു. ഒരു നല്ല ചിത്രം എടുക്കാന്‍ ഉള്ള അവസരമാണു ഇവിടെ നഷ്ടപ്പെട്ടത്.minimalistic expression ഈ മത്സരത്തില്‍ തന്നെയുള്ള് മറ്റൊരു ചിത്രം (ഫോട്ടോ #12) അതി മനോഹരമായി അവതരിപ്പിച്ചിറ്റുണ്ട്. അതില്‍ ഫൊട്ടോഗ്രഫര്‍ balance ശ്രദ്ധിച്ചിട്ടുണ്ട്. Photo # 6 കരുതിക്കൂട്ടി എടുത്ത ഒരു ചിത്രം അല്ല. അപ്രതീക്ഷിതമായി എടുത്ത ഒന്നായി മാത്രമെ എനിക്ക് തോന്നിയുള്ളു. Great photographs are not accidents, they are the result of Great efforts. ”
ഫോട്ടോ #07
പ്രണയപുഷ്പം

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: കൃഷ്‌ krish
ബ്ലോഗ് : http://krish9.blogspot.com
ഗ്രേഡ്‌: C,C,C

“സാധാരണ കാണുന്ന റോസാപ്പൂ സാധാരണകാണുമ്പോലെ തന്നെ എടുത്തിരിക്കുന്നു. രണ്ടാമതൊന്ന് നോക്കാന് തോന്നിക്കുന്ന യാതൊന്നും ഇതിലില്ല.“ഫോട്ടോ #08
കുട്ടനാടന്‍ സൂര്യാസ്തമയം... ചേക്കേറുന്ന പക്ഷികളും..
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: ചക്കര
ബ്ലോഗ് : http://bhagavaan.blogspot.com
ഗ്രേഡ്‌: B,B,B
“മനോഹരമായ ചിത്രം. സെന്റര്‍ ചെയ്തതുകൊണ്ട് ആ സമയത്തിന്റെ നശ്വരതയല്ല; സ്ഥിരതയാണ് ഫീല്‍ ചെയ്യുന്നത്‌. അതിന് കോണ്ട്രഡിക്റ്റിങാ‍ണ് അതിലെ കിളികളുടെ മൂവ്മെന്റ്. ഇതിലും കളര്‍ നാചുറലാണെന്ന്‌ വിശ്വസിക്കാന്‍ പ്രയാസം. സൂര്യനെ ഫോക്കസ് ചെയ്തെടുത്തതിനാല്‍ ഓട്ടോ വൈറ്റ് ബാലന്‍സിങ്ങില്‍ ക്യാമറ പിഴവുവരുത്തിയിരിക്കാം.”
ഫോട്ടോ #09
ലംബത്തിന്റെയും തിരശ്ചീനത്തിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് ആകാശവും ഭൂമിയും സമുദ്രവും സംഗമിക്കുന്ന ഒരു വീക്ഷണകോണില്‍ ഉയര്‍ന്നു പറക്കുന്ന് കൃത്രിമപ്പറവകള്‍!
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Adithyan
ബ്ലോഗ് : http://ashwameedham.blogspot.com/
ഗ്രേഡ്‌: B,B,B
“ഡയഗണലായി ക്രോപ്പ് ചെയ്ത്‌ പാരച്യൂട്ടില്‍ തൂങ്ങിക്കിടക്കുന്ന ആളുടെ(അങ്ങനെ ഒരാളുണ്ടോ? ഫോട്ടോയില്‍ കണ്ടില്ല) വീക്ഷണം പ്രതിഫലിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നത്‌ ഇഷ്ടപ്പെട്ടു. എന്നാല്‍ എന്തിനാണ് മണലിനും അതിലെ ഉണക്കപ്പുല്ലിനും ഇത്ര സ്പേസ് കൊടുത്തിരിക്കുന്നത്‌? അതെന്താണ് ചിത്രത്തിന് കോണ്ട്രിബ്യൂട്ട് ചെയ്യുന്നത്‌? ചെരിവൊരല്‍പ്പം കുറച്ച്‌ അകലെ കാണുന്ന പാരച്യൂട്ടും മുമ്പിലുള്ളതും തമ്മില്‍ ഒരു സിമട്രിവരുത്തി അവര് തമ്മില്‍ ഒരു ബന്ധമുണ്ടാക്കാന്‍ ശ്രമിക്കാമായിരുന്നു.”
ഫോട്ടോ #10
രണ്ട് മില്ല്യണോളം ജനങ്ങള്‍ എല്ലാ വര്‍ഷവും പതിവായി സാക്ഷ്യം വഹിക്കാറുള്ള 'ചിക്കാഗോ എയര്‍ & വാട്ടര്‍ ഷോ'യില്‍ നിന്നൊരു ദൃശ്യം

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Diwaswapnam
ബ്ലോഗ് : http://divaaswapnam.blogspot.com/
ഗ്രേഡ്‌: C,A,B
“ഗോള്ഡന് മോമന്റ്. അതിമനോഹരമായി പിടിച്ചെടുത്തിരിക്കുന്നു. ലേക്കിനെ തൊട്ടു തൊട്ടില്ല എന്ന മട്ടിലാണ് വിമാനങ്ങള് പോയത് എന്ന് പുക സൂചിപ്പിക്കുന്നതും ഗംഭീരം. അല്പ്പം കൂടി ടൈറ്റായി ക്രോപ് ചെയ്യാമായിരുന്നു എന്നെനിക്ക് അഭിപ്രായമുണ്ട്. ആകാശം എന്തായാലും ഇത്രയും വേണ്ടാ. വിമാനങ്ങളുടെ മെജസ്റ്റിക്ക് ഒരു ഇടിവാണ് അത്. സിമട്രിക്ക് പ്രാധാന്യം കൊടുക്കാതെ, വിമാനങ്ങള് തമ്മിലുള്ള വലുപ്പവ്യത്യാസം എക്സാജിറേറ്റ് ചെയ്യുന്നത് നന്നാവുമായിരുന്നു എന്നും ഒരു തോന്നല്. അതിന് ക്രോപ്പ് ചെയ്യുമ്പോള്‍ ചെറിയതിനെ റൈറ്റിലേയ്ക്ക് നീക്കിയാല് മതി.”
ഫോട്ടോ #11
The Rain

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Physel Poilil
ബ്ലോഗ് : http://physel-chitrasala.blogspot.com/
ഗ്രേഡ്‌: B,A,A
Blogger's Choice വിഭാഗം -‍ ഒന്നാം സ്ഥാനം
Judge's Choice വിഭാഗം - ഒന്നാം സ്ഥാനം

"ഈ ചിത്രം composition കൊണ്ടു മാത്രമാണു തൊട്ടു പിന്നിലുള്ള് photo no 4. ("A canvas for Dream")നേകാള്‍ മെച്ചപെട്ടതെന്ന് എനിക്ക് തോന്നിയത്. രണ്ടും technically ഒരെ പോലത്തെ ചിത്രങ്ങളാണു. പക്ഷെ ഈ ചിത്രത്തില്‍ കേന്ദ്ര ബിന്ദു മഴതന്നെയാണു. നിറങ്ങളും അന്തരീക്ഷവും, മഴയുടെ അനുഭൂതി സൃഷ്ടിക്കുന്നു. "

"മാര്വലസായ ഒരു ആര്ക്കിടെക്ചറല് ഫോട്ടോഗ്രഫി. ഇതിനെ ഇതില്കൂടുതലെങ്ങനെ മെച്ചപ്പെടുത്തും എന്നതിനെ പറ്റി ഒരഭിപ്രായവും പറയാന് എനിക് കഴിവില്ല. ഫോട്ടോഗ്രഫിയില് വളരെ ജ്ഞാനമുള്ള ഒരാളുടെ ചിത്രമായി തോന്നുന്നു. ചിത്രത്തിലുപയോഗിച്ചിരിക്കുന്ന വൈഡാങ്കിള് ലെന്സ്, ലൈറ്റ്, ഫോര്ഗ്രൌണ്ടിലെ ഭരണി, ഷട്ടര് സ്പീഡ് കുറച്ച് മഴയെ ഒരു നൂലാക്കിയത് എല്ലാം... അല്പ്പം കൂടി സ്ലോആക്കി ആ ലൈനുകള് ബ്രേക്ക് ചെയ്യുന്ന്നത് ഒഴിവാക്കാമായിരുന്നു. അകലെ കാണുന്ന ജനല് തുറന്നിടുന്നതിനെ പറ്റി ആലോചിച്ചിരുന്നോ? ഫോര്ഗ്രൌണ്ടിലുള്ള വാതിലും ബാക്ഗ്രൂണ്ടിലെ ജനലും തമ്മിലൊരു കണക്ഷന്... "

ഫോട്ടോ #12
കണ്ണാടിപ്പുഴ
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Thanima
ബ്ലോഗ് : http://beta.blogger.com/profile/07408353721215398410
ഗ്രേഡ്‌: B,B,B
Blogger's Choice വിഭാഗം -‍ മൂന്നാം സ്ഥാനം
Judge's Choice വിഭാഗം - മൂന്നാം സ്ഥാനം
"ഈ മത്സരത്തിലെ സറിയലായ എന്റ്രി. കൊള്ളം. ഗംഭീരം. ഈ ചിത്രത്തില്‍ ഫോട്ടോഗ്രാഫറുടെ ഓപ്ഷന്‍സ് കുറവാണ്. ഒരു മോമന്റിന്റെ ഡിസിഷനാണ് ഇത്‌. ആര്‍ക്കിടെക്സ്ചര്‍ ഫോട്ടോഗ്രഫിയുടെ നേരെ വിപരീതം. അതുകൊണ്ട്‌ തന്നെ, ക്രോപ്പിങില്‍ എന്ത്‌ ചെയ്യാമായിരുന്നു എന്നേ പറയാനുള്ളൂ. ഈ ഒരു ചിത്രത്തില്‍ ഇനി ഒന്നും ചെയ്യാനില്ല താനും. 1/3 ലോ ശ്രദ്ധിച്ചതും ഉപകാരപ്പെട്ടു. ലൈനുകള്‍ ഇല്ലാത്തതാണ് ഈ ചിത്രത്തിന്റെ ഒരു പോരായ്മ. "ഫോട്ടോ #13
ജീവിതയാത്ര.
അടുത്തനിമിഷമെന്തെന്നറിയാതെ, ഒരു തുഴ മാത്രം കയ്യിലേന്തി, തലക്കുമീതെയടിക്കുന്ന തിരകളോടെതിരേറ്റു മുന്നോട്ട്.. മുന്നോട്ട്...

ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Shaniyan
ബ്ലോഗ് : http://chithrashala.blogspot.com/
ഗ്രേഡ്‌: B,B,B
“ക്രോപിങ്ങില്‍ ഒന്ന്‌ ശ്രദ്ധിച്ചിരുന്നെങ്കില്‍, പ്രത്യേക അനുഭവം തരുമായിരുന്ന ചിത്രം. താഴെയുള്ള പാറ എല്ലാം കൊണ്ടുപോയ്ക്കളഞ്ഞു എന്നേ പറയാനുള്ളൂ. മെയിന്‍ ഓബ്ജക്റ്റിനെ സെന്ററായി വച്ച സ്ഥിതിക്ക്‌ പാറ ഒഴിവാക്കി സെന്ററായി തന്നെ ഒരു ക്രോപ്പ്‌ ചെയ്തുനോക്കൂ. ”
ഫോട്ടോ #14
ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Anwer
ബ്ലോഗ് : http://chithrapetakam.blogspot.com/
ഗ്രേഡ്‌: C,B,B
“ഈ ചിത്രത്തെ മേഘങ്ങള്‍ രക്ഷിച്ചു എന്ന്‌ വേണം പറയാന്‍. അവയുടെ ഗ്ലോ മനോഹരം എന്ന്‌ പറയാതെ വയ്യ. എന്നാല്‍ മൊത്തത്തിലുള്ള വേറെ അനുഭവമൊന്നും ഈ ചിത്രത്തില്‍ നിന്നില്ല. കൂടാതെ, സെന്റര്‍ ആവണോ അതോ ഒരു സൈഡില്‍ വയ്ക്കണോ സൂര്യനെ എന്ന്` കൃത്യമായി തീരുമാനിക്കൂ.“

“കറുത്ത് ഇരുണ്ട കിഴ് ഭാഗം ചിത്രത്തെ വികൃതമാക്കുന്നു. സുര്യനാണു കേന്ദ്ര ബിന്ദു പക്ഷെ സൂര്യന്റെ പ്രാകാശം ഗോളാകൃതിയില്‍ നിന്നും പുറത്ത് ഒലിച്ചിറങ്ങിയിരിക്കുന്നു. ചിത്രം പൊതുവേ out of focus ആണു്. സൂര്യന്റെ താഴെ വലത്തെ ഭാഗത്ത് മലയില്‍ ചിത്രം pixilate ചെയ്തിരിക്കുന്നു. “ഫോട്ടോ #15


ഛായാഗ്രാഹകന്‍/ബ്ലോഗുടമ: Saha
ബ്ലോഗ് : http://www.blogger.com/profile/29704372
ഗ്രേഡ്‌: A,B,C
“ദാ മാക്രോ ഫോട്ടൊഗ്രഫി കൂടി. ഈ മത്സരത്തില്‍ വെറൈറ്റിക്കൊരു കുറവുമില്ല. തുമ്പിക്ക്‌ ബാഗ്രൌണ്ടിലെ കളറുമായുള്ള ഹ്യൂവിലുള്ള ചേര്‍ച്ചയും കോണ്ട്രാസ്റ്റുമാണ് എടുത്ത്‌ പറയേണ്ടത്‌. തീര്‍ച്ചയായും ക്രോപ്പിംഗ് ടൈറ്റാക്കേണ്ടതുണ്ട്‌. വലത്തെ അറ്റത്തെ വിരൊല്‍ന്ന്‌ തീര്‍ത്തും അനാവശ്യം.”

“എല്ലാം കൊണ്ടും നല്ല ചിത്രം. വിരല്‍ അടയാളത്തിന്റെ വ്യക്തത ശലഭത്തില്‍ നിന്നും ശ്രദ്ധ അല്പം കുറക്കുന്നു എങ്കിലും ഇത് ഒരു നല്ല ചിത്രം തന്നെയാണു.”


Friday, December 15, 2006

#1 - മത്സരചിത്രങ്ങള്‍

കൂട്ടരേ,
ആദ്യ സൌഹൃദമത്സരത്തിനു 17 ചിത്രങ്ങളാണു ഇതു വരെ ലഭിച്ചത്‌. അതില്‍ 2 ചിത്രങ്ങള്‍ 900 പിക്സല്‍ വലിപ്പത്തില്‍ കുറവായതു കൊണ്ട്‌ ഈ കൂട്ടത്തില്‍ ഇല്ല. ബാക്കിയുള്ള 15 ചിത്രങ്ങള്‍ ബൂലോകരുടെ വോട്ടിങ്ങിനായി ഇവിടെ പ്രദര്‍ശിപ്പിക്കുകയാണ്‌.
ഫോട്ടോ അയിച്ച്‌ മത്സരത്തില്‍ പങ്കെടുക്കുവാന്‍ സന്മനസ്സ്‌ കാണിച്ച എല്ലാവര്‍ക്കും നന്ദി, മത്സരിക്കുന്നവര്‍ക്ക്‌ വിജയാശംസകള്‍!


നിങ്ങളുടെ വിലയേറിയ സഹകരണം വോട്ടായി പരിണമിക്കട്ടേ! ഏറ്റവും നല്ല 3 ചിത്രങ്ങള്‍ തിരഞ്ഞെടുക്കുക എന്നതാണ്‌ വോട്ടിങ്ങിലൂടെ ചെയ്യേണ്ടത്‌. ഇഷ്ടപ്പെട്ട 3 ചിത്രങ്ങളുടെ chest number ഒരു കമന്റായി രേഖപ്പെടുത്തുക എന്നതാണ്‌ വോട്ടിങ്ങ്‌. ചിത്രങ്ങളില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.ബ്ലോഗില്‍ ചിത്രങ്ങള്‍ കാണാന്‍ സാധിക്കാത്തവര്‍ പിക്കാസ്സാവെബില്‍ കാണാനിവിടെ ഞെക്കുക.

ഉദാഹരണം:
1 : ഫോട്ടോ #
2 : ഫോട്ടോ #
3 : ഫോട്ടോ #

ഒരാള്‍ക്ക്‌ ഒരു വോട്ട്‌ മാത്രം
അനോനിയുടെ വോട്ട്‌ പരിഗണിക്കുന്നതല്ല.
കമന്റ്‌ മോഡറേഷന്‍ നിലവില്‍ നില്‍ക്കുന്നതു കൊണ്ട്‌ അറിയാതെ ഒന്നില്‍ കൂടുതല്‍ വോട്ട്‌ ചെയ്താലും ആദ്യവോട്ടു മാത്രമേ പരിഗണിക്കൂ.


#1 - മത്സരചിത്രങ്ങള്‍
വിഷയം: എനിക്ക് ഇഷ്ടപ്പെട്ട ചിത്രം (My Favourite Photo)
(15 വാക്കുകളില്‍ കവിയാതെ ഫോട്ടോയ്ക്ക് ഒരു ചെറു വിശദീകരണവും ആകാവുന്നതാണ്.)

വിധികര്‍ത്താക്കള്‍: കൈപ്പള്ളി, സിബു, കുമാര്‍, പിന്നെ പബ്ലിക്ക് ചോയിസ്സിനു ബൂലോകരും!

ബൂലോകര്‍ക്ക് വോട്ട് ചെയ്യാനായി പോളിംഗ്ബൂത്ത് തുറക്കുന്നത് : 16-12-2006

വോട്ടെടുപ്പു അവസാനിക്കുന്നത്: 22-12-2006

ഫലപ്രഖ്യാപനം: 24-12-2006

ഫോട്ടോ #01
ജീവിത യാത്രയില്‍ നിന്ന്ഫോട്ടോ #02
ആകാശനീലിമക്കു താഴെ
സാഗര നീലിമയ്ക്കു മുകളില്‍ :)
അലയാത്ത കാറ്റും
ഉലയാത്ത തോണിയും ;;)ഫോട്ടോ #03
Kaazhcha
taken at Pushkar Camel Fair 2006
ഫോട്ടോ #04
“A canvas for dream" - child at kanav, the alternative tribal school in Waynad, Kerala
ഫോട്ടോ #05
ഇവിടെ ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അത് ഇതാണ് ഇതാണ് എന്ന് ഉറക്കെപറയാവുന്ന, എന്റെ ഗ്രാമം.....എന്റെ സ്വന്തം ഗ്രാമം....ഫോട്ടോ #06
ഫോട്ടോ #07
പ്രണയപുഷ്പംഫോട്ടോ #08
കുട്ടനാടന്‍ സൂര്യാസ്തമയം... ചേക്കേറുന്ന പക്ഷികളും..
ഫോട്ടോ #09
ലംബത്തിന്റെയും തിരശ്ചീനത്തിന്റെ യാഥാസ്ഥിതിക കാഴ്ചപ്പാടുകളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് ആകാശവും ഭൂമിയും സമുദ്രവും സംഗമിക്കുന്ന ഒരു വീക്ഷണകോണില്‍ ഉയര്‍ന്നു പറക്കുന്ന് കൃത്രിമപ്പറവകള്‍!
ഫോട്ടോ #10
രണ്ട് മില്ല്യണോളം ജനങ്ങള്‍ എല്ലാ വര്‍ഷവും പതിവായി സാക്ഷ്യം വഹിക്കാറുള്ള 'ചിക്കാഗോ എയര്‍ & വാട്ടര്‍ ഷോ'യില്‍ നിന്നൊരു ദൃശ്യം
ഫോട്ടോ #11
The Rainഫോട്ടോ #12
കണ്ണാടിപ്പുഴ
ഫോട്ടോ #13
ജീവിതയാത്ര.
അടുത്തനിമിഷമെന്തെന്നറിയാതെ, ഒരു തുഴ മാത്രം കയ്യിലേന്തി, തലക്കുമീതെയടിക്കുന്ന തിരകളോടെതിരേറ്റു മുന്നോട്ട്.. മുന്നോട്ട്...

ഫോട്ടോ #14

ഫോട്ടോ #15Friday, December 01, 2006

മത്സരം #1

വിഷയം: എനിക്ക് ഇഷ്ടപ്പെട്ട ചിത്രം (My Favourite Photo)
(15 വാക്കുകളില്‍ കവിയാതെ ഫോട്ടോയ്ക്ക് ഒരു ചെറു വിശദീകരണവും ആകാവുന്നതാണ്.)

വിധികര്‍ത്താക്കള്‍: കൈപ്പള്ളി, സിബു, കുമാര്‍

സംഘാടകന്‍: സപ്തവര്‍ണ്ണങ്ങള്‍

മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com

മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: 15-12-2006

ബൂലോകര്‍ക്ക് വോട്ട് ചെയ്യാനായി പോളിംഗ്ബൂത്ത് തുറക്കുന്നത് : 16-12-2006

വോട്ടെടുപ്പു അവസാനിക്കുന്നത്: 22-12-2006

ഫലപ്രഖ്യാപനം: 24-12-2006

മത്സരത്തിന്റെ നിയമാവലി കാണാന്‍ ഇവിടെ ഞെക്കുക!
(ദിവസങ്ങള്‍ അമേരിക്കക്കാരുടെ സമയത്തില്‍)