വിഷയം: ചിരി / സന്തോഷം (smile / joy)
വിധികര്‍ത്താക്കള്‍: നളന്, തുളസി, യാത്രാമൊഴി
സംഘാടകന്‍: സപ്തവര്‍ണ്ണങ്ങള്‍
മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com
മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: 15-01-2007
ബൂലോകര്‍ക്ക് വോട്ട് ചെയ്യാനായി പോളിംഗ്ബൂത്ത് തുറക്കുന്നത് : 16-01-2007
വോട്ടെടുപ്പു അവസാനിക്കുന്നത്: 22-01-2007
ഫലപ്രഖ്യാപനം: 24-01-2007
ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ എങ്കിലും വലിപ്പം ഉണ്ടായിരിക്കണം. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല.
മത്സരത്തിന്റെ വിശദമായ നിയമാവലി കാണാന്‍ ഇവിടെ ഞെക്കുക!
(ദിവസങ്ങള്‍ അമേരിക്കക്കാരുടെ സമയത്തില്‍)
76 comments:
മത്സരം #2
വിഷയം: ചിരി / സന്തോഷം (smile / joy)
വിധികര്‍ത്താക്കള്‍: നളന്, തുളസി, യാത്രാമൊഴി
സംഘാടകന്‍: സപ്തവര്‍ണ്ണങ്ങള്‍
മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com
മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: 15-01-2007
ബൂലോകര്‍ക്ക് വോട്ട് ചെയ്യാനായി പോളിംഗ്ബൂത്ത് തുറക്കുന്നത് : 16-01-2007
വോട്ടെടുപ്പു അവസാനിക്കുന്നത്: 22-01-2007
ഫലപ്രഖ്യാപനം: 24-01-2007
ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ എങ്കിലും വലിപ്പം ഉണ്ടായിരിക്കണം. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല.
ഫോട്ടോ അയിക്കുന്നവര്ക്കെല്ലാം ഫോട്ടോ സ്വീകരിച്ചു കൊണ്ടുള്ള രസീത് മെയില്‍ അയിക്കുന്നതാണ്. മത്സരം 2 ലെ വിഷയം ചിരി / സന്തോഷം
ബൂലോകഫോട്ടോക്ലബില് മത്സരം #2 പ്രഖ്യാപിച്ചിട്ടുണ്ടേ! വിഷയം “ചിരി / സന്തോഷം “
വിശദ വിവരങ്ങള്‍ക്ക് ക്ലബ് സന്ദര്‍ശിക്കുക!
പ്രിയപെട്ടവരെ.
ഈ പ്രശ്നം ഇപ്പോള്‍ അവതരിപ്പിച്ചതില്‍ ഖേതിക്കുന്നു. എങ്കിലും ഇതു അവതരിപ്പിക്കാതിരിക്കുന്നതും ശരിയല്ല. ഇന്നാണു ഞാന്‍ ഈ ചിത്രം കാണാന്‍ ഇടയായത്.
Samiraയുടെ മറ്റു ചിത്രങ്ങള്‍
Sameera Ibraahim എന്ന പകിസ്ഥാനി സ്ത്രീ "സഹ" എടുത്ത ചിത്രങ്ങള്‍ മോഷ്ടിച്ചിരിക്കാനെ വഴിയുള്ളു എന്ന കാര്യത്തില്‍ എനിക്ക് സംശയം ഇല്ല. "സഹ" എന്ന ഫോട്ടോഗ്രാഫര്‍ക്കും Sameeraക്കും എങ്ങിനെ ഒരേപോലുള്ള wing pattern ഉള്ള് ചിത്രശലഭത്തെ കിട്ടി. അങ്ങനെ കിട്ടിയിരുന്നാലും. അദ്ദേഹത്തിനും Samira Ibrahimനും ഒരേ പോലുള്ള middle finger ഉണ്ടാകുമോ. വിശ്വസിക്കാനല്പം പ്രയാസം തന്നെയാണു.
ഞാന്‍ ഈ വിഷയം അല്പം കടുത്ത ഭാഷയില്‍ തന്നെ Sameera Ibraahimനോടു് സൂചിപ്പിച്ചിട്ടുണ്ട്. എന്നാലും നമ്മള് മലയാളികളുടെ ഒരു Photo അങ്ങനെ അവള് മോഷ്ടിക്കാന്‍ പാടുണ്ടോ. അല്ലെ "സഹ"
സഹ ഇനി ചെയ്യാനുള്ളത് ഇത്രമാത്രം താങ്കള്‍ എടുത്ത ആ ചിത്രത്തില്‍ കാണുന്ന വിരലിന്റെ ഒരു close up shot ഞങ്ങളെ കാണിക്കുക. എത്ര വലിയ ചിത്രമായാലും പ്രശ്നമില്ല.
busyയാണു, കാലും കൈയും ഒടിഞ്ഞ് കിടപ്പാണു് എന്നു ഒന്നും പറയരുത്. നാട്ടുകാര്‍ വല്ലതു സംശയിക്കു. എന്നാല്‍ പിന്നെ കാണാം.
കൈപ്പള്ളിയുടെ നിരീക്ഷണത്തോട് 100% ഉം യോജിക്കുന്നു. ഇതു രണ്ടും ഒരു കാഴ്ചയുടേ വ്യത്യസ്തമായ ഷോട്ടുകളാണ്. വിരല്‍ മാറിയാലും ഇല്ലെങ്കിലും ബട്ടര്‍ഫ്ലൈ ഒന്നാണ്. അതിന്റെ ഉടലിലെ പാറ്റേണുകളില്‍ ഒന്നു കണ്ണ് ഉറപ്പിച്ചാല്‍ മനസിലാവും.
എന്താ ശരിക്കും സംഭവിച്ചത്?
സപ്താ, നളാ, മൊഴിയേ,
മലയാളവേദിയില്‍ മൂന്നു മാസത്തെ ഫോട്ടോ മത്സരം കൊണ്ട് എത്തിയിടത്തേക്ക് ഇവിടെ ഒറ്റയടിക്ക് നമ്മളെത്തിയോ? (ഹമ്മറിന്റെ പടം മൂന്നാം മാസമല്ലേ വന്നത്?) സീതിഹാജി പറഞ്ഞതുപോലെ ഇത് പുരോഗതിയാണോ പുള്ളേ?
വളരെ ആശ്ചര്യജനകമായ, ഒപ്പം കൗതുകകരവുമായ സാദൃശ്യങ്ങള്‍ ഈ ഫോട്ടോകളില്‍ ഉണ്ട് എന്നു എനിക്കുപോലും തോന്നിപ്പോകുന്നുണ്ട്. സമ്മതിക്കുന്നു...
പക്ഷേ സാറന്മാരേ, ഒത്തിരി അങ്ങോട്ട് കടത്തി എഴുതാന്‍ വരട്ടെ. ഈ ഫോട്ടോഗ്രാഫുകള്‍ ബാംഗളൂരിലെ എന്റെ വീടിനു മുന്നില്‍ കണ്ട ചിത്രശലഭത്തിന്റേതാണ്. കാണുന്നത് എന്റെ ഇടത് കൈവിരലുകളും. ഏതു നിമിഷവും പറന്നു പോകുമായിരുന്ന ആ ശലഭത്തെ ഷൂട്ട് ചെയ്യുമ്പോഴുണ്ടാകുന്ന സ്വാഭാവികമായ തിടുക്കം മൂലമാണ് ചിലര്‍ സൂചിപ്പിച്ചപോലെ അതിന്റെ ഉടലിനേക്കാള്‍ ഷാര്‍പ്പ് ആയി എന്റെ വിരല്‍മുദ്ര ഫോക്കസില്‍ പതിഞ്ഞത്.
ഇപ്പോള്‍ മനസ്സിലാവുന്നു അത്, യാദൃശ്ചികതയല്ല, മറിച്ച് ഒരു ദൈവനിശ്ചയം തന്നെ ആയിരുന്നുവെന്ന്!
അല്ലെങ്കില്‍ മാഷന്മാരെ നിങ്ങളെല്ലാരും കൂടി എന്നെ കള്ളനോ ലിംഗപരിണാമം നടത്തി ഒരു സമീറയോ, ഒക്കെ ആക്കിയേനെ...
കാള പെറ്റെന്നു കേട്ടപ്പോഴേ കയറെടുത്തവര്‍ അതു താഴെയിട്ടാട്ടെ....
ഇപ്പോള്‍ എഴുതുന്നത്, ഒരു ഡയല്-അപ് കണക്ഷന് വഴിയാണ്. ഇന്‍ഡ്യന്‍ സമയം ബ്രാഹ്മമുഹൂര്‍ത്തത്തിന്റെ പാതിയും കഴിഞ്ഞിരിക്കുന്നു. ഒറിജിനല്‍ പിക്ചറോ എന്റെ വിരലടയാളമോ ഒക്കെ, ഒത്തിരി ആക്രാന്തമില്ലെങ്കില് പിന്നാലെ അയച്ചുതരാം. അത് അപ്ലോഡ് കുത്തിയിരിക്കാന്‍ പറ്റാത്തവണ്ണം തെരക്കുള്ള (നടിക്കാതെ തന്നെ) ഒരാളാണ് ഞാന്‍ എന്നുകൂടി പറഞ്ഞോട്ടെ.
ഇത് ഇപ്പോഴേ എഴുതുന്നത്, പിന്നെ മഞ്ഞളിക്കുന്ന മുഖങ്ങളുടെ എണ്ണം കൂടേണ്ട എന്നു കരുതി മാത്രം...
പിന്നെ, താങ്കളുടെ കടുത്ത ഭാഷയ്ക്ക് നമ്മുടെ സമീറച്ചേച്ചി എന്തു പറഞ്ഞുവെന്നറിയാനല്പ്പം ആകാംക്ഷയുണ്ടെന്റെ കൈപ്പള്ളീ...
അപ്പോള്‍ കൈപ്പള്ളി-ദേവ-കുമാരന്മാരേ... ഇവിടെയൊക്കെത്തന്നെ കാണുമല്ലോ?
കൂട്ടുകാരേ,
കൈപ്പള്ളി ഉയര്‍ത്തിയ സംശയം തികച്ചും ന്യായമാണ്. സമീറയുടെ പൂമ്പാറ്റയും സഹയുടെ പൂമ്പാറ്റയും തമ്മില്‍ നല്ല സാദൃശ്യമുണ്ട്. പൂമ്പാറ്റകളുടെ distribution - അതിനെ കുറിച്ചു വലിയ പിടിപാടില്ലാത്തതു കൊണ്ട് ഒന്നും ഉറപ്പിച്ചു പറയാന്‍ സാധിക്കുന്നില്ല.
എങ്കിലും സഹയുടെ ചിത്രത്തിന്റെ നിലവാരം വെച്ചു നോക്കുകയാണെങ്കില്‍ അത് ഒരു പ്രൊഫഷണല്‍ ചിത്രമല്ല. സമീറയും ഫോട്ടോ എടുക്കുമ്പോള്‍ ഇങ്ങനത്തെ ചിത്രം എടുത്തിരിക്കും പക്ഷേ സമീറയുടെ നിലവാരത്തിലുള്ള ഒരാള്‍ അവരുടെ ഗാലറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഒരു സാധ്യതയുമില്ലാത്ത ഫോട്ടോയാണ് സഹ അയിച്ചു തന്നത്. (കാരണം prominent കൈവിരലുകള്‍ തന്നെ!) ഈ ഗ്യാലറിയില്‍ തന്നെയാണെങ്കിലും ഈ രീതിയിലുള്ള / ആംഗിളിലുള്ള ചിത്രം ഞാന്‍ കണ്ടില്ല. അതു കൊണ്ട് സഹ പറഞ്ഞിരിക്കുന്നതു അവിശ്വസിക്കേണ്ട ഒരു കാര്യവുമില്ല എന്നാണ് എന്റെ അഭിപ്രായം.
സൌഹൃദമത്സരമല്ലേ, ആരും കൃത്രിമം കാണിക്കില്ല എന്ന വിശ്വാസം, അതിന്റെ പുറത്തല്ലേ എല്ലാം! കൈപ്പള്ളിയുടേതു പോലുള്ള vigilent കണ്ണുകള്‍ മത്സരത്തിന് ആവശ്യമാണ്. സഹയുടെ വിശദീകരണങ്ങള്‍ നമ്മള് നിലവില്‍ അവിശ്വസിക്കേണ്ട സാഹചര്യവുമില്ല.
കൈപ്പള്ളിയുടെ നിരീക്ഷണപാടവം അത്ഭുതമുണര്ത്തുന്നതു തന്നെ.
സമീറയുടെ ഗാലറിയില്‍ ഈ ചിത്രം കാണാത്തതുമാത്രമേ ഒരു പഴുതുള്ളൂ.
സഹ,
താങ്കളുടെ വിശദീകരണത്തിന് നന്ദി.
ഫോട്ടോകള്‍ തമ്മിലുള്ള സാദൃശ്യം കൊണ്ട് കൈപ്പള്ളി അണ്ണന് പ്രകടിപ്പിച്ച സംശയം ന്യായയമായും ഒരു വിധികര്‍ത്താവിന് തോന്നാവുന്നതാണ്.
സപ്താ,
കൈപ്പള്ളി അണ്ണന് ഈ സംശയം ഉന്നയിച്ചതിനു ശേഷം ഞാനും ചിത്രശലഭങ്ങളുടെ ഡിസ്ട്രിബ്യൂഷന്‍ തിരയുകയാണ് ആദ്യം ചെയ്തത്. തിരഞ്ഞത് വെറുതെ ആയില്ല. Papilio demoleus (നാരകശലഭം, നാരകക്കാളി എന്നൊക്കെ മലയാളത്തില്‍ വിളിക്കും) എന്ന ഈ പൂമ്പാറ്റയുടെ ബയോഡാറ്റ ഇവിടെയുണ്ട്. ഇവ ഇന്‍ഡ്യ, പാകിസ്ഥാന്,ഒമാന്‍, യു.എ.ഇ, ഖത്തര്‍, സൌദി, കുവൈറ്റ്, ബഹറൈന്‍ എന്നിങ്ങനെ നിരവധി സ്ഥലങ്ങളില്‍ കാണപ്പെടുന്നു.
ഇത് ബാംഗ്ലൂരിലും ഉണ്ടെന്ന്
ഈ ചിത്രവും
പിന്നെ ഈ ചിത്രവും സൂചിപ്പിക്കുന്നു.
ഈ ചുള്ളന്മാര് നമ്മുടെ മൂവാറ്റുപുഴയില്‍ വെച്ചും പിടിക്കപ്പെട്ടിട്ടുണ്ടെന്ന് ഫ്ലിക്കറിലെ ഈ ആല്‍ബത്തില്‍
നിന്നും മനസ്സിലാക്കാം.
അപ്പോള്‍ പറഞ്ഞു വരുന്നത്, സമീറ ഇബ്രാഹിമും, സഹയും ഒരേ ശലഭത്തിന്റെ പടമെടുക്കാന്‍ വളരെ സാധ്യതയുണ്ട്. ഇനി എടുത്ത രീതി. രണ്ട് പേരും കൈവിരലില്‍ വെച്ചെടുത്തു. പക്ഷെ അതിനും സാധ്യതയുണ്ടല്ലോ.
നമ്മുടെ മനസ്സില്‍ തോന്നുന്ന ഒരാശയം, മറ്റ് പലര്‍ക്കും തോന്നാന്‍ സാധ്യതയുണ്ട് എന്നും, അത് കൊണ്ട് തോന്നുന്ന ആശയം അപ്പോഴെ പേപ്പറാക്കി പബ്ലിഷ് ചെയ്തില്ലെങ്കില്‍ മറ്റുള്ളവര്‍ അത് ചെയ്യുമെന്നും ഞങ്ങള്‍ ഗവേഷകര്‍ പഠിക്കുന്ന ആദ്യപാഠങ്ങളിലൊന്ന്. ഗവേഷണത്തില്‍ മാത്രമല്ല പല മേഖലകളിലും ഈ തത്വം ബാധകമാണെന്നാണ് എന്റെ വിശ്വാസം.
ഇവിടെ രണ്ട് പേര് ഒരേ ആശയം പ്രാവര്‍ത്തികമാക്കി എന്ന് കരുതിയാല്‍ പോരേ? പ്രത്യേകിച്ചും സഹ കാര്യങ്ങള്‍ വ്യക്തമാക്കിയ സ്ഥിതിക്ക്.
സമീറയുടെ ആല്‍ബത്തില്‍ നിന്നും ചിത്രം സേവ് ചെയ്താല്‍ കിട്ടുന്നത് വളരെ ചെറിയ ഇമേജ് (324 Pixels) ആണ്. സഹ അയച്ച ഇമേജ് ശരിക്കും 1204 X 681 പിക്സല്‍ ആണല്ലോ. ആ നിലയ്ക്ക് അവിടെ നിന്നും എടുത്തു എന്നു പറയാന്‍ പറ്റുമോ?. ഇനി സമീറയുടെ ആല്‍ബത്തില്‍ നിന്നും വലിയ സൈസ് ഇമേജ് അടിച്ചു മാറ്റാന്‍ വല്ല വിദ്യയുമുണ്ടോ എന്നെനിക്കറിയില്ല.
പിന്നെയുള്ളത് സമീറ സഹയുടെ ചിത്രം അടിച്ചെടുത്തോ എന്നത്. അത് നമ്മുടെ തലവേദനയല്ലല്ലോ!
ദേവാ,
ഹഹ, ഹമ്മറായിരുന്നോ അത്? അതൊന്നും മറന്നില്ലേ മനുഷ്യാ!
മലയാളവേദിയിലെ മത്സരത്തിന്റെ ദുര്‍ഗതി ഇവിടെയുണ്ടാവുമോ എന്ന ശങ്ക ഉണ്ടായിരുന്നു. പക്ഷെ കുറച്ച് കൂടി പക്വമതികളായ ആളുകളാണിവിടെ എന്ന വിചാരത്തിലും, വിശ്വാസത്തിലുമാണ് ഇതുമായി മുന്നോട്ട് പോകുന്നത്.
ആദ്യമത്സരം കുഴപ്പമില്ലാതെ പോയി എന്ന് തന്നെ നമുക്ക് കരുതാം അല്ലേ?
ഈ ഞങ്ങളെയും വോട്ട് ചെയ്യുന്ന പൊതുജനത്തെയും പറ്റിച്ചിട്ട് എന്ത് നേടാന്‍?
അതു കൊണ്ട് സൌഹൃദമത്സരം തുടരട്ടേ.
എല്ലാവരും അവരവര്‍ എടുത്ത പടങ്ങള്‍ അയയ്ക്കൂ.
തിരച്ചിലിനിടയില്‍ ട്രെക്നേച്ചര് സൈറ്റില്‍ നിന്ന് കിട്ടിയ ഗൌതം രമേഷ് എന്ന ഫോട്ടോഗ്രാഫര്‍ എടുത്ത ഈ മനോഹര ശലഭചിത്രം കൂടി ഇവിടെ ചേര്ത്തുകളയാമെന്ന് കരുതി.
കര്‍ണാടകത്തിലെ ബന്നേര്‍ഘട്ട ബട്ടര്‍ഫ്ലൈ പാര്‍ക്കില്‍ നിന്നും ഒരു ദൃശ്യം
Saha:
ചേട്ട. സാധരണ റ്റിഹുപോലെ പടങ്ങളൊക്കെ ഞാന്‍ എടുക്കുംബോള് ഒരു മിനിമും പത്തോ ഇരുപതോ പടം എങ്കിലും എടുക്കും എന്നിട്ട് അതില്‍ നിന്നും നല്ല ഒരണ്ണം മാത്രമെ പ്രദര്ശിപ്പികാറുള്ള. മറ്റുള്ളത് ഏതെങ്കിലും CDയിലോ, ഫോള്ഡറിലോ കാണും. അല്ലെ?
ചേട്ട ആ ചിത്രങ്ങള്‍ ഒരു CDക്കകത്താക്കി DHL കാരെ വിളിച്ച് ഇങ്ങോട്ട് എന്റെ മേല്വിലസത്തിലേക്ക് അയച്ചു തരൂ. കാശു recipient കൊടുത്തോളും എന്ന് പറയും.
ഇതിന്റെ അവസാനം കാണാന്‍ എത്രപേരാ കാത്തിരിക്കുന്നതെന്ന് താങ്കള്‍ക്ക് അറിയാമോ?
ഇന്നു വെള്ളിയാഴ്ച ഞായറാഴ്ച രാവിലെ Dubai Civil Courtല്‍ ഒരു ചെറിയ (വളരെ ചെറിയ ) copyright infringment case ഫൈല്‍ ചെയ്യാന്‍ Gulfphotoplus.com കാത്തിരിക്കുന്നുമുണ്ട്. എന്നാലും sameeraയേ അങ്ങനെ വിടന് പാടുണ്ടോ? അല്ലെ സഹ?
മുകളിലത്തെ പോസ്റ്റിലെ അക്ഷര തെറ്റുകള്‍ ഈ വിധം തിരുത്തി വായിക്കുക.
"സാധാരണ ഇതുപോലെ പടങ്ങളൊക്കെ ഞാന്‍ എടുക്കുമ്പോള്‍"
സാഹാ എടുത്തു ചാടി അഭിപ്രായം പറഞ്ഞതിനു എന്നോട് ക്ഷമിക്കൂ..
കുറച്ചുകൂടി സുക്ഷ്മമായ ഒരു വിലയിരുത്തലുകളില്‍ എനിക്ക് മാറ്റി ചിന്തിക്കാന്‍ കഴിയുന്നുണ്ട്. രണ്ടു ചിത്രങ്ങളും തമ്മിലുള്ള് വ്യത്യാസങ്ങള്‍ അറിയാന്‍ കഴിയുന്നുണ്ട്. ഒരു സൃഷ്ടിയെ തെറ്റിദ്ധരിച്ചെങ്കില്‍ മാപ്പ്.
രണ്ടു പടങ്ങളിലേയും മോതിരവിരലിനു സാമ്യമില്ലെന്നാണെനിക്കു തോന്നുന്നത്. ചെറുവിരലിനോടു ചേര്‍ന്നു നിക്കുന്ന ഭാഗത്തെ വരകള്‍ (ഒന്നില്‍ രണ്ടും, മറ്റേതില്‍ ഒന്നും) സൂചിപ്പിക്കുന്നത് രണ്ടു കൈകളാണു.
ശലഭം ഒരേ പോലെ തോന്നിക്കുന്നു, അതു പക്ഷെ വിക്കിയില്‍ അതിന്റെ പാറ്റേണ്‍ വിവരിച്ചതില്‍ നിന്നും രണ്ടെണ്ണത്തിനെ വേര്‍തിരിച്ചറിയാന്‍ എലുപ്പമല്ലെന്നാണു മനസ്സിലാക്കാന്‍ സാധിച്ചത്.
പിന്നെ മൊഴി പറഞ്ഞ പോലെ, picture size and dimentions വച്ചു നോക്കിയാല്‍ രണ്ടു പടങ്ങളാവാനാണു സാധ്യത.
ഏതായാലും നമുക്ക് Sameera Ibraahim ന്റെ മറുപടി എന്താണെന്നു നോക്കാം, എന്നിട്ടു പോരെ
Saha:
പ്രിയപെട്ട സഹ തങ്കള്‍ തെറ്റുകാരനാണു എന്നു ഞാന്‍ ഉറപ്പിച്ചിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ ഒരു jury അങ്ങമായതിനാല് ഒരു വിശതീകരണം അവശ്യപ്പെട്ടു എന്നു മാത്രം. മനസില്‍ പല വിധ വികാരങ്ങള്‍ കടന്നുപോകുന്നതിനിടയില്‍ എഴുതിയ കമന്റുകളാണു.
സ്വരത്തില്‍ അല്പം പരിഹാസ ദ്വനി ഉണ്ടായതില്‍ ക്ഷമ ചോദിക്കുന്നു.
കൈപ്പള്ളി
സാഹാ,
ചിത്രത്തിന്റെ കാര്യത്തില്‍ എനിക്കു സംശയം തോന്നിയിരുന്നു. സ്വന്തമെന്ന് താങ്കള്‍ പറയുമ്പോള്‍ തീര്‍ച്ചയായും വിശ്വസിക്കുകയും ചെയ്യുന്നു.
ഹമ്മറിന്റെ കഥ മലയാളവേദിയില്‍ ഉള്ളവര്‍ക്ക് മാത്രം അറിയാവുന്നതായതുകൊണ്ട്, ബാക്കിയുള്ളവര്‍ക്കായി ദാ പിടിച്ചോ.
ഇതുപോലെ രണ്ടു മൂന്നു റൌണ്ട് സൌഹൃദമത്സരങ്ങള്‍ മലയാളവേദിയില്‍ നടന്നു. ആളുകള്‍ ആവേശത്തോടെ പങ്കെടുത്തു, വോട്ടിട്ടു. അതൊക്കെ കഴിഞ്ഞപ്പോള്‍ ഹമ്മറിന്റെ ചിത്രമെടുത്തയാള്‍ പറയുന്ന ലൊക്കേഷന്‍ തന്നെ ആണോ അത്, ഈ പറയുന്ന കാലത്ത് ഈ മോഡല്‍ ഹമ്മര്‍ ഉണ്ടായിരുന്നോ, ചിത്രം എത്രമാത്രം ഫോട്ടോഷോപ്പില്‍ മാറ്റപ്പെട്ടു എന്നൊക്കെ തര്‍ക്കമായി. അതായത് ഈ ചിത്രം ഇയാള്‍ എടുത്തതാണോ, എടുത്തെങ്കില്‍ അത് ടച്ച് ചെയ്യപ്പെട്ട് വോട്ടിയവന് പറ്റിക്കപ്പെട്ടോ എന്ന്.
തര്‍ക്കം എവിടെയും എത്തിയില്ലെന്നാണോര്മ്മ. പക്ഷേ സൌഹൃദവും ആവേശവും അതോടെ തീര്‍ന്നു കിട്ടി. പിന്നെയൊട്ടു കോമ്പറ്റീഷനും ഉണ്ടായിട്ടില്ല.
ഇവിടെ ഒന്നാം റൌണ്ട് മത്സരത്തില്‍ തന്നെ ഫൈസലിന്റെ ചിത്രം ടച്ച് ചെയ്യപ്പെട്ടിട്ടുണ്ടോ എന്നും ഇപ്പോള്‍ സാഹായുടേത് സ്വന്തമാണോ എന്നും രണ്ടു തര്‍ക്കം ഉണ്ടായിക്കഴിഞ്ഞു. സീതിഹാജി പറഞ്ഞപോലെ പഴയതിലും പുരോഗതിയല്ലേ?
അറിവില്ലായ്മയാണെങ്കില്‍ ക്ഷമിക്കുക
ബൂലോകത്തിന്നു വരെ ഒരു പ്രശ്നവും ഇല്ല. എല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങള്‍. ഒരേ അടുക്കളയില്‍ പാചകം ചെയ്യുന്നു, വിളമ്പുന്നു. എല്ലാവരും കഴിക്കുന്നു. അവനവന്റെ രസമുകളങ്ങളുടെ സ്വാദനുസരിച്ചു അഭീപ്രായം പറയുന്നു. ഇത്ര തന്നെയല്ലെ?
ഇതില്‍ കുതന്ത്രെങ്ങളില്ല, കുത്തിതിരുപ്പില്ല, രാഷ്ട്രീയ, മത സ്പര്‍ദയില്ല (ശരിയെല്ലെങ്കില് എന്നെ കല്ലെറിയൂ)
ഇത്തവണ സന്തോഷത്തിന്റ്റ്റെ ഒരു പടം ഞാനും അയക്കും, പക്ഷെ പിക്സല്‍, പണ്ടാരം ഒന്നും എനിക്കറിയില്ല. അറിവുള്ളവര്‍ പറഞ്ഞു തരണം
എന്നെ വഴക്കു പറയാനായി account തുറന്ന SRേ
എന്തിന മോനെ ഇത്രെയും ഭയം. നേരിട്ട് എഴിതിക്കുടെട.
copyright infringment എന്ന് Gulfphotoplusലെ Karen Hooke അണു എന്നോടു പറഞ്ഞത്. അവര്‍ സ്ഥിരമായി ഈ വിഷാം കൈകാര്യം ചെയുന്നതായതു കൊണ്ടു പറഞ്ഞതായിരിക്കും.
"സഹയുടെയും സമീറയുടെയും മറ്റ് ഫോട്ടങ്ങള് അങ്ങ് കണ്ടോ ? അവ തമ്മിലുള്ള വത്യാസങ്ങള്‍ കണ്ടോ?"
Saha എടുത്ത ഒന്നും മാത്രമേ ഞാന്‍ കണ്ടുള്ളു, അതാണല്ലോ സംശയത്തിനു ഇടയാക്കിയതു.
താങ്കള്‍ എടുത്ത പടങ്ങള്‍ കൂടി കണിക്ക്. ഒന്നു മനസിലാവട്ട്.
"ഇതൊന്നും നോക്കാതെ ഒരാളുടെ സൃഷ്ടിയെ നിങ്ങള്‍ എന്തടിസ്താനത്തില് ചോദ്യം ചെയ്തു?"
അടിസ്ഥാനം ഞാന്‍ ആദ്യം പറഞ്ഞു് തന്നില്ലെ? ഇനിയും പറയണോ?
Appology - psuedo ആണോ അല്ലയെ എന്നു തനിക്ക് എന്ന അറിയാത്തതു കൊണ്ടു ഉള്ള തോന്നലാണു്. സാരമൈല്ല അനിയ.
അനിയന് എന്നെ ഒന്നു ഫോണ്‍ വിളി. 0508680968
SR
താങ്കള്‍ വെറും ഒരു സാദ മലബാറി ഭീരു അല്ലെങ്കില്‍ ദ ഇതു വായിക്കുന്ന നിമിഷം താങ്കളുടെ സ്വരൂപം ഈ ബ്ലോഗര്‍മാരെ കാണിക്കണം.
എന്നെ വ്യക്തിപരമായി വിമര്‍ശിക്കണമെങ്കില്‍ അനോണി"mouse"കളെ പോലെ ഒളിച്ചിരിക്കാതെ വെട്ടത്തേക്ക് വന്ന് ആണിനെ പോലെ വിമര്‍ശിക്കണം. അല്ലാതെ ഒരുമാതിരി ആണും പെണ്ണും കെട്ട രീതിയില്‍ പിന്നില്‍ നിന്നു യുദ്ധം ചെയ്യരുത്.
സ്നേഹമുള്ള കൈപ്പള്ളീ,
ഒരല്‍പ്പമൊക്കെ ഹ്യൂമര്‍ സെന്‍സ് എനിക്കുമുള്ളതുകൊണ്ട് താങ്കളുടെ കമന്റുകള്‍ അതര്‍ഹിക്കുന്ന വിലയ്ക്ക് ഞാനെടുത്തത്. അതുകൊണ്ട് പരിഭവമൊന്നും ഇല്ല.
കൈരേഖയിലും പിക്സല്‍ റേറ്റിലുമാണല്ലോ ഇപ്പോള്‍ നമ്മള് എത്തിനില്‍ക്കുന്നത്. അതുകൊണ്ട്, ഞാനെടുത്ത വിവാദചിത്രവും, അതിന്റെ അനുബന്ധചിത്രങ്ങളും എന്റെ ബ്ലോഗില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്. അത് Nikon D50 കാമറയില്‍ ആണ് എടുത്തത്.
Pixel size: 3008 x 2000
Exposure Time: 1/125 sec
Date: 12th December 2006
Time: 12:56 Hrs.
പിന്നെ എന്റെ പ്രൊഫൈലില്‍ പോലും ഫൊട്ടോഗ്രഫി ഞാന്‍ പറഞ്ഞിട്ടില്ല. (അതിനര്‍ത്ഥം ഞാന്‍ ഫോട്ടോ എടുക്കാറില്ല, അടിച്ചുമാറ്റാറേ ഉള്ളൂ എന്നുമല്ല!)
അതുകൊണ്ടുതന്നെ താങ്കളെപ്പോലെയുള്ള മഹാനുഭാവരുടെ രീതിയില്‍ "സ്കോര്‍സ് ഓഫ് പിക്ചേഴ്സ്" ഒന്നും എടുത്തു വെയ്ക്കാറില്ല. ഇതിന്റേത് ആകെയുള്ളത് അഞ്ചെണ്ണം മാത്രം. എന്തായാലും പിന്നീട് തുടങ്ങാന്‍ വെച്ചിരുന്ന പിക്ചര്‍ ബ്ലോഗ് ഇനി വെച്ചു താമസിപ്പിക്കുന്നില്ല. അതുകൊണ്ട് താല്‍പ്പര്യമുള്ള എല്ലാവര്ക്കും എന്റെ പുതിയ പിക്ചര്‍ ബ്ലോഗിലേയ്ക്ക് സ്വാഗതം.
http://nizhaloli.blogspot.com/
നമ്മുടെ വിവാദചിത്രവും കൂടെ വേറെ നാലു ചിത്രങ്ങളും. എല്ലാം ഒരേ ശലഭവും കയ്യും തന്നെ.
എല്ലാം ഹൈറെസൊലൂഷന് ഇമേജസ് ആണ്. ഒന്നേ മുക്കാല്‍ MB മുതല്‍ രണ്ടര MB വരെ സൈസില്‍.
കുമാര്‍.. സാരമില്ല ഒരബദ്ധമൊക്കെ ആര്‍ക്കും പറ്റാമല്ലോ. (ഞാനെടുത്ത ഒരു ഫോട്ടോ മത്സരത്തിനയച്ചതാവുമോ അബദ്ധം എന്നറിയാന്‍ കാത്തിരിക്കുകയാണ് ഞാനും!)
എന്റെ പ്രിയപ്പെട്ട സുഹൃത്തുകളേ,ഈ ബ്ലോഗ്-വാര് ഒന്ന് നിര്‍ത്താമോ?ഇത് ബോലോഗത്തിലെ ഒരു സ്ഥിരം പരിപാടിയായിട്ടുണ്ട്. “ഉണക്കമീന്ചുട്ടതും പരിപ്പുകറിയും” എന്നൊരു പോസ്റ്റിടും. അതില്‍ “ആനപ്പിണ്ടത്തെക്കുറിച്ച് പറയാന്‍ ആരെങ്കിലും വരും, ഓനെ കൊല്ലാന്‍ കുറുവടിയും കുന്തവുമായി വേറെ ചില കൂട്ടര്. ബ്ലോഗ് മൂപ്പരെന്ന് ചിലര്‍, റെബലുകളെന്ന് മറ്റുചിലര്‍, കൂട്ടം തിരിഞ്ഞ് തല്ലാന്‍ വേണ്ടിമാത്രം ചിലര്‍(വ്യക്തിഹത്യക്ക് താല്പ്പര്യമില്ലാത്തതിനാല് പേരുകള്‍ വിളമ്പുന്നില്ലാ), “നീ അന്ന് അവിടെ ഇട്ട കമെന്റിന് ഇന്നാ ഇന്ന് ഇവിടെ മറുപടി” എന്നും പറഞ്ഞ് ഹാലിളകി മറ്റുചിലര്‍. മാര്‍ക്കറ്റും,നിയമസഭയുമാണ് ഭേതം എന്ന് തോന്നിപ്പോകുന്നു ഗഡികളേ!!!സഹതാപം തോന്നാറുണ്ട് പലപ്പോഴും.
വിവി
രണ്ടു കാക്കകളുടെ ചിത്രം കണ്ടാല്‍ രണ്ടും ഒരു കാക്കതന്നെയാണോ എന്ന സംശയം ആര്‍ക്കും തോന്നാം. എന്നാല്‍ ഒരു ചിത്രം ഒന്നിന്റെ പകര്‍പ്പാണെന്ന് ആരോപിക്കും മുന്‍പ് ആയിരം വട്ടം ആലോചിക്കേണ്ടിയിരുന്നു. സഹയുടെയും സമീറയുടെയും ചിത്രങ്ങള്‍ രണ്ടാണെന്നു മനസിലാക്കാന്‍ ഫൊട്ടോഗ്രഫിയില്‍ അതിവൈദഗ്ദ്ധ്യമൊന്നും വേണമെന്നില്ല. യാത്രാമൊഴി സൂചിപ്പിച്ചിരിക്കുന്നതുപോലെ രണ്ടു ചിത്രങ്ങളുടെയും റെസല്യൂഷന്‍ ശ്രദ്ധിച്ചാല്‍ മാത്രം മതിയാകും. കുഴിയാനയെ ഊതിവീര്‍പ്പിച്ച് ആനയാക്കിയാല് ആരും തിരിച്ചറിയാതിരിക്കില്ലല്ലോ.
ഒരാളില്‍ മോഷണക്കുറ്റം ആരോപിക്കുക(വ്യക്തായോ വ്യംഗമായോ) ആയാസരഹിതമാണ്. എന്നാല്‍ കുറച്ചുനേരത്തേക്കെങ്കിലും മോഷ്ടാവെന്നു സംശയിക്കപ്പെടുകപോലും ചെയ്യുന്നത് എത്രയോ വിഷമകരമാണ്. ഇവിടെ സാഹയുടെ മനോവിഷമത്തോടു ചേര്‍ന്നു നില്‍ക്കാനേ തോന്നുന്നുള്ളൂ.
ആരോപണം ഉന്നയിക്കുന്നതിനേക്കാള്‍ അല്പം കൂടി കനത്തില്‍ ക്ഷമചോദിക്കുക എന്നുള്ളതൊക്കെ ഓരോരുത്തരുടെയും സംസ്കാരമനുസരിച്ചുള്ള കാര്യമാണ്. ഇവിടെ കിട്ടുന്ന മാപ്പപേക്ഷകള്‍ സാഹയുടെ മനോവിഷമത്തിനു പരിഹാരമാകണമെന്നുമില്ല. എങ്കിലും ഇത്രയും മഹത്തായ ഒരു സംരംഭത്തില്‍ താല്പര്യപൂര്വം പങ്കെടുത്ത ഒരു മത്സരാര്‍ത്ഥിയുടെ ചിത്രം മോഷണമാണെന്ന് വിധികര്‍ത്താക്കളില്‍ തന്നെ ഒരാള്‍ ആരോപിക്കുകയും ആരോപണം അടിസ്ഥാനരഹിതമാണെന്നു തെളിയുകയും ചെയ്ത സ്ഥിതിക്ക് ഈ ബ്ലോഗിന്റെ സംഘാടകരെങ്കിലും സാഹയോട് ഉചിതമായ രീതിയില്‍ ക്ഷമാപണം നടത്താനുള്ള സാംസ്കാരിക മര്യാദ കാട്ടേണ്ടിയിരിക്കുന്നു.
സഹ,
ആരോപണത്തിനു സഹിഷ്ണുതയോടെ മറുപടി പറയാന്‍ കാണിച്ച നല്ല മനസ്സിനു നന്ദി, കൈപ്പളിയുടെ വികാരപ്രകടനങ്ങളിലും പരിഭവങ്ങളില്ല എന്നറിഞ്ഞതില്‍ സന്തോഷം!
പനി പിടിച്ചു കിടന്ന സമയത്തു കുത്തിപിടിച്ചിരുന്നു മാര്ക്കിട്ടതാ കൈപ്പള്ളി, പിന്നെ അതും പോരാത്തതിന് കൈപ്പള്ളി കൂടുതല്‍ മാര്‍ക്ക് കൊടുത്ത ചിത്രങ്ങളിലൊന്നാണ് ആ ചിത്രശലഭത്തിന്റേത്.അപ്പോള്‍ അതു പോലൊരു ചിത്രം അതേ പൂമ്പാറ്റയുടേതു കണ്ടപ്പോള്‍ തോന്നിയ വീകാരവിക്ഷോഭമായിരുന്നിരിക്കണം കൈപ്പള്ളിയുടേത്!
എന്തായാലും അതൊക്കെ വിടാം, അപ്പോള്‍ മത്സരം #2 ന്റെ വിഷയം “ചിരി / സന്തോഷം“
അതേകുറിച്ച് ആലോചിക്കാമെല്ലോ അല്ലേ?
മത്സരം#2 ന് ഫോട്ടോ അയിച്ചു തന്നവര്‍ക്ക് ഫോട്ടോ സ്വീകരിച്ചുകൊണ്ടുള്ള രസീത് അയിച്ചിട്ടുണ്ടേ!
രാവിലെ ഓഫീസ്സില്‍ വെച്ചാണ് ആരോപണവിവാദം കാണുന്നത്. മത്സരപോസ്റ്റിലെ ചിത്രം നോക്കിയപ്പോള്‍ അതില്‍ ഒരു exif information കണ്ടില്ല. സമീറയുടെ ഫോട്ടോകള്‍ നോക്കിയപ്പോഴും ഒരു തീര്‍ച്ച പറയാന്‍ വയ്യാത്ത അവസ്ഥയിലായിരുന്നു ആദ്യ കമന്റ് ഇട്ടത്. പിന്നീട് വൈകുന്നേരം വീട്ടില്‍ വന്ന് നോക്കിയപ്പോള്‍ വിവാദം ഒന്ന് തണുത്തിരിക്കുന്നു. അതനുസരിച്ച് ഒരു കമന്റെഴുതി പോസ്റ്റ് ചെയ്തപ്പോഴാണ് മന്‍ജിത്തിന്റെ ഈ കമന്റ്റ് കണ്ടത്.
മത്സരം 1 ന് സഹ അയിച്ചു തന്ന ചിത്രത്തില്‍ മുഴുവന്‍ exif information ഉണ്ടായിരുന്നു. അതു ബ്ലോഗിലേക്ക് അപ്പ്ലോഡ് ചെയ്തപ്പോള്‍ ഫോട്ടോ റീസൈസ്സ് ചെയ്യുന്ന കൂട്ടത്തില്‍ ബ്ലോഗര്‍ അതിന്റെ exif information കളഞ്ഞിരിക്കണം. അതായിരിക്കണം ഈ സംശയത്തിനെല്ലാം മൂലകാരണം.
കൈപ്പള്ളീ ഫോട്ടോയുടെ authenticity യില്‍ സംശയം പ്രകടിപ്പിച്ചുകൊണ്ട് ഒരു മെയില്‍ എനിക്കു അയച്ചിരുന്നു,വൈകിയാണ് അതു വായിച്ചത്. സഹ അയിച്ചു തന്ന ഫോട്ടോ കൈപ്പള്ളിക്ക് പരിശോധിക്കുവാന്‍ സാധിച്ചിരുന്നെങ്കില്‍ ഈ പ്രശ്നമുണ്ടാകുമായിരുന്നില്ല. ഇനി മത്സരത്തിന് ചിത്രം പോസ്റ്റ് ചെയ്യുമ്പോള്‍ exif information ഉണ്ടോ, ഉണ്ടെങ്കില്‍ അതും ചേര്‍ത്തു പോസ്റ്റ് ചെയ്യാം.
സഹാ,
ഇങ്ങനെയൊരു സംഭവം ഉണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നു, തുടര്‍ന്നുള്ള മത്സരങ്ങളില്‍ പങ്കെടുക്കുമെന്നും പ്രതീക്ഷിക്കുന്നു.
സഹ
എനിക്ക് അങ്ങെയറ്റം വിഷമമുണ്ട് ഈ വിധത്തില്‍ താങ്കളെ സംശയിച്ചതില്‍.
ക്ഷമ ചോദിക്കുന്നു.
:)
മത്സരം # 3ന്റെ വിഷയം നമുക്ക് പരിഹാസം/ചമ്മല് എന്നാക്കിയാലോ?
സാഹ,
ഇവിടെയാകെ അലമ്പായല്ലോ എന്നാണു പറഞ്ഞതെങ്കിലും ആ കമന്റെഴുതുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ താങ്കളെ സംശയിക്കുന്നുണ്ടായിരുന്നു. പറ്റിപ്പോയി, ക്ഷമിക്കുക എന്നൊന്നും പറയുന്നതില്‍ കാര്യമൊന്നുമില്ലെന്ന് അറിയാം. വഴിയേ പോകുന്ന ഒരുത്തനെ "ദേ പോക്കടിക്കാരന്‍ " എന്നു വിളിച്ചിട്ട് സോറി ആളു മാറിപ്പോയതാണെന്ന് പറഞ്ഞിട്ടെന്ത് ഫലം, എങ്കിലും ഞാന്‍ ക്ഷമ ചോദിക്കുന്നു. വാക്കുകളും ചിന്തകളും റീവൈന്‍ഡ് ചെയ്ത് മായിക്കാനാവില്ലല്ലോ. ക്ഷമചോദിക്കുകയല്ലാതെ മറ്റെന്തു ചെയ്യാന്‍.
ഹയ്യോ ഞാന്‍ അനോണിയായോ? മുകളിലെ കമന്റ് ഞാനിട്ടതാണേ, ബ്ലോഗ്ഗര്‍ പാലം വലിച്ചുകളഞ്ഞു.
ഇതെന്താ ഷെര്ലെക്ഹോംസ് ബ്ലോഗോ?
എന്തീരാവേശത്തോടെയാണ്് കമന്റുകളും ക്ഷമാപണവും.
ഇതു സര്‍ഗ്ഗചേതനയെ എത്രമാത്രം മുറിപ്പെടുത്തുമെന്നു കൂടി ചിന്തിക്കുക.
മറ്റോരു തരത്തില്‍ നെറ്റില്‍ നിന്നു ചൂന്ടുന്നവര്ക്കു ഒരു പേടിസ്വപനമാകുന്നതു നല്ലത്. പക്ഷെ നല്ല തെളിവോടെ സമര്‍പ്പിക്കണം.
സ്റ്റാര്‍ മൂവീസ്,എച്.ബി.ഒ-എല്ലാം തപ്പി,നമ്മുടെ സൂര്യ വരെ നോക്കി ഒരു രക്ഷേമില്ല.അങ്ങനെ വന്ന് കയറിയതാ ഇവിടെ.നല്ല രസം.ഒരു രാത്രി ഉറക്കം കളഞ്ഞ് ഇരുന്നതിനു ഒരു നഷ്ടോം ഇല്ല.ആരും പോകരുത്.നമുക്ക് ഭാരത സമയം മൂന്ന് മണി വരെ എങ്കിലും ഈ കലാപരിപാടി തള്ളി നീക്കാം
സുഹൃത്തുക്കളേ, പ്ലീസ്...
തെറ്റിദ്ധാരണയുടെ പേരില്‍ ഉണ്ടായ വിവാദത്തെപ്പറ്റി അതിലുള്‍പ്പെട്ടവര്‍ ക്ഷമ ചോദിക്കുകയും, കാര്യങ്ങള്‍ നല്ല സ്പിരിറ്റില്‍ തന്നെ എടുക്കുന്നുവെന്ന് 'സഹ' നേരത്തേ കമന്റുകയും ചെയ്ത സ്ഥിതിയ്ക്ക് ഇനി ഈ വിഷയത്തെപ്പറ്റി അനാവശ്യമായ കമന്റുകള്‍ ഒഴിവാക്കാം, പ്ലീസ്...
(ഓഫീസില്‍ നിന്നായതുകൊണ്ട് ഈ ഒറ്റവരി മാത്രം)
:)
“ഛേ..യ്”
ക്ലൈമാക്സില്‍ മംഗലശ്ശേരിനീലകണ്ടന് മുണ്ടക്കല്ശേഖരന്റെ തലവേട്ടുന്നത് കാണാന്‍ വന്നതാ, അപ്പോളേയ്ക്കും ഈ ഇന്നസെന്റ് വന്ന് കോപ്പിലെ പണികാണിച്ചു. എന്നാലും കൈ എങ്കിലും വെട്ടിലോ, ഭാഗ്യായീ.
“സഹ”, ഇത്രയും സഹകരിച്ച നിങ്ങള്‍ക്ക് “ക്ഷമമിത്ര”,”സഹനവീര്യ” എന്നിവ നല്ക്കുന്നു. ഞാനായിരുന്നെങ്കില്‍..
അപ്പോള്‍ എല്ലാം ശുഭം. നി എല്ലാരും പിരിഞ്ഞേ, “അസംബ്ലി ഡിസ്പേഴ്സ്സ്ഡ്”
വിവി
എന്റെയും അഭിപ്രായം അതു തന്നെ.
തെറ്റ് പറ്റുക എന്നത് മനുഷ്യസഹജം. തെറ്റിദ്ധരിച്ചും തെറ്റുകള്‍ പറ്റാം. തെറ്റുകള്‍ പറ്റിയിട്ടും അത് തിരുത്താന്‍ പോയിട്ട് ആത്മാര്‍ത്ഥമായി ഒന്ന് ക്ഷമ പറയാന്‍ കൂടി ദുരഭിമാനവും ധൈര്യക്കുറവും അനുവദിക്കാത്തതുകൊണ്ട് തെറ്റുകള്‍ക്ക് ക്ഷമ ചോദിക്കുന്നവരോടും ബഹുമാനം- തെറ്റുകള്‍ തിരിച്ചറിയാനും തിരിച്ചറിഞ്ഞാല്‍ തന്നെ അത് തിരുത്താനും തെറ്റിപ്പോയി, ക്ഷമിക്കണം എന്ന് പറയാനും മനസ്സും സമയവും ഉള്ള ആള്ക്കാര് കുറഞ്ഞ് വരുന്ന ഈ സമയത്ത് പ്രത്യേകിച്ചും.
സഹയോട് ഒരു ബ്ലോഗറെന്ന രീതിയില്‍ ഞാനും മാപ്പ് ചോദിക്കുന്നു. തെറ്റിപ്പോയി എന്നറിഞ്ഞപ്പോള്‍ അതിന് ക്ഷമ ചോദിക്കാന്‍ നിഷാദുള്പ്പടെയുള്ളവര് കാണിച്ച നല്ല മനസ്സിനും നന്ദി പറയുന്നു.
എല്ലാവര്ക്കും വക്കാരീസ് ടിപ്സ് ഫോര്‍ സ്ട്രെസ് ഫ്രീ ലൈഫ് എന്ന ബെസ്റ്റ് സെല്ലറിന്റെ ഓരോ ബെസ്റ്റ് കോപ്പി ഗ്രന്ഥകര്‍ത്താവിന്റെ ഒപ്പോടുകൂടിയത് ഫ്രീയായിട്ട് അയച്ചുതരട്ടെ :)
(ഈ കമന്റ് മൊത്തത്തില്‍ അസ്ഥാനാനവസരത്തിലായോ)
എന്റെയും അഭിപ്രായം അതു തന്നെ എന്നത് വിത്ത് റെസ്പെക്റ്റ് റ്റു ദൈവാന്‍.
നിര്‍ത്തി.
qw_er_ty
എന്തരിത്... ത്വാന ന്യേരങ്ങളായല്ല്...
ഇതിന് ഒരറമ്പാതങ്ങളില്യേ? ചെല ന്യേരത്ത് ഇങ്ങന്നന്ന... പെയ് പുതിയ പടങ്ങളെടുത്ത് ഈ ചെവരില് ഒട്ടിക്കീങ് ചെല്ലാ... ന്യേരങ്ങള് പ്വാണ്... പയിനഞ്ചാന്തീതി ഇങ്ങ് വന്നൂട്ട് കേട്ടാ...
അപ്പ, അസ്സമ്പ്ലിയള് ഡിസ്പേഴ്സള്...
സ്വാമി ശരണം
മന്‍ജിത്... നന്ദി.
മത്സരവേദിയുടെ നല്ല നടത്തിപ്പിന് താങ്കളുടെ അഭിപ്രായങ്ങള്‍ ഉതകട്ടെ.
സപ്തവര്ണങ്ങള്, കൈപ്പള്ളീ
നന്ദി..
ഖേദപ്രകടനങ്ങള്‍ ഹൃദയപൂര്‍വം സ്വീകരിക്കുന്നു.
എല്ലാം നല്ലതിനാവട്ടെ. അനുയോജ്യമെന്നെനിക്കു തോന്നുന്ന പടങ്ങള്‍ ഉണ്ടെങ്കില്‍ ഇനിയും ഈ വഴി വരും! :)
മണീ...
നിര്‍ദ്ദേശത്തിലെ ആ ഹ്യൂമര്‍ എലിമന്റ് നന്നായി!
ദേവരാഗം... സാരമില്ല.
"മടിയില്‍ ഘനമുള്ളവനേ വഴിയില്‍ പേടിക്കൂ" എന്നു കേട്ടിട്ടില്ലേ? അതുകൊണ്ട് നമുക്ക് ഇതൊക്കെ ഒരല്‍പ്പം കൂളായി എടുക്കാന്‍ കഴിയണം.
കരീം മാഷിന്റെയും മറ്റും കണ്‍സേണ്‍ സംഘാടകര്‍ സീരിയസ്സായെടുക്കുമല്ലൊ.
തറവാടീ.. ഒരു ഫൊട്ടൊഗ്രാഫി സൈറ്റില്‍ വന്നാല്‍ "മഞ്ഞ ഫില്‍റ്റര്‍" എന്നു പറയണം!
വിവി.. ആരാണ് താങ്കളുടെ ഇന്നസെന്റ്? എന്തായാലും വെച്ചുകെട്ടിത്തന്ന സ്ഥാനപ്പേരുകള്‍ക്ക് നന്ദി!
വക്കാരീ... എല്ലാവരും നല്ലത് തന്നെയാണുദ്ദേശിക്കുന്നത്. അല്ലേ? അതുകൊണ്ട് സാരമില്ല.
ആകെപ്പറയാനുള്ളത് ആദ്യം പറഞ്ഞതുതന്നെ.കേട്ടത്,കാളപെറ്റെന്നാണോ എന്നു ശ്രദ്ധിക്കുക. എങ്കിലൊരല്പ്പം കാക്കുക.
മത്സരം 2 ന് എന്റെ ആശംസകള്‍.
അപ്പോള്‍ എല്ലാം ഒത്തുതീര്പ്പായല്ലോ! സമാധാനം.
സഹ,
ഈ സംരംഭത്തിന്റ ഒരു കൂട്ടാളി നിലയ്ക്ക് ഞാനും ഖേദം അറിയിക്കുന്നു.
എല്ലാവരും എന്നോട് ക്ഷമിയ്ക്കൂ. മാപ്പ് തരൂ.. പ്ലീസ്!
(ഞാന്‍ മത്സരത്തില്‍ പങ്കെടുത്തിട്ടുമില്ല വോട്ടും ചെയ്തിട്ടില്ല അടിയിലും പങ്കെടുത്തില്ല എങ്കിലും ലേറ്റസ്റ്റ് ട്രെന്റല്ലേ? മാപ്പ് പറഞ്ഞേയ്ക്കാം. നാടോടുമ്പോള്‍ നാട്ടുകാരോടിയ്ക്കുമെന്നാണല്ലോ പരമാണു)
തറവടി മാഷേ...
താങ്കള്‍ പോസ്റ്റിന്റെ ലിങ്ക് അയച്ചുകൊടുത്തയാള്‍ അല്ലേ തുടക്കത്തില്‍ കൈപ്പള്ളിയെ പിന്തങ്ങിക്കൊണ്ട് വന്നതില്‍ ഒരാള്‍? താങ്കള്‍ എന്തിനു ഒളിച്ചുവയ്ക്കണം?നട്ടെല്ലുയര്‍ത്തി വ്യക്തമാക്കൂ.. ഇവന്മാരെ ഒക്കെ എന്തിനു പേടിക്കണം?
ദില്ബന് പറഞ്ഞപ്പോഴാണ് സത്യമായും എനിക്കും ഒരു കാര്യം ഓര്‍മ്മ വന്നത്. ഞാന്‍ ഈ പോസ്റ്റില്‍ ഇതുവരെ മാപ്പ് പറഞ്ഞില്ല!! എനിക്കാണെങ്കില്‍ മാപ്പ് പറയാന്ന് വച്ചാല്‍ ഭ്രാന്താണ്!
“മാപ്പ് ആരോട് ഞാന്‍ ചൊല്ലേണ്ടൂ?“
1. സപ്തവര്‍ണ്ണം ഇമ്മാതിരി ഒരു മത്സരം നടത്തിയിട്ട്, അന്താരാഷ്ട്രനിലവാരത്തിലുള്ള ആയിരക്കണക്കിന് പടങ്ങള്‍ സ്വന്തമായുണ്ടായിട്ടും പങ്കെടുക്കാതിരുന്ന എനിക്ക് ആ വകയില്‍ സപ്താ...ഒരു മാപ്പ്.
2. ഒറ്റ പടത്തിനും അഭിപ്രായം പറയാതെ ‘അതൊക്കെ വിവരമുള്ളോര് പറയട്ടേ’ എന്ന് തീരുമാനിച്ചതിന്റെ പേരില്‍ സപ്തനോട് വീണ്ടും മാപ്പ്.
3. ഇത്തവണത്തെ ചിരി വിഷയമായുള്ള കോമ്പറ്റീഷനില്‍, എന്റെ കയ്യിലുള്ള ഏത് പടമയച്ചാലും ‘മത്സരത്തിന് അയച്ച ഒരു പടമേ..ഇതേതവനാ ഇതയച്ചേ?’ എന്നോര്‍ത്ത് ചിരിച്ചുപോകുന്നതിനാല് അയക്കാതിരിക്കുന്നതിന് സപ്തനോട് മൂന്നാമ്മത്തെ മാപ്പ്!
4. ഒരേ പോലുള്ള ചിത്ര ശലഭത്തെക്കണ്ട്, ഇത് അടിച്ചുമാറ്റിയത് തന്നെ. മൂന്നര തരം. എന്ന് മനസ്സില്‍ തോന്നിയതിന് പ്രിയ ‘സഹ‘ യോട് മാപ്പ്. റിയലി സോറി സഹേ... സത്യായിട്ടും സോറി ഗഡി.
5. രംഗം അലമ്പാവുന്നുവെന്നറിഞ്ഞ് കിട്ടാവുന്ന സ്പീഡില്‍ ഇവിടന്ന് ഓടി രക്ഷപ്പെടാന്‍ നോക്കിയതിനും അറിയാതെ പോലും ഈ ഭാഗത്തേക്ക് വരാതെ ശ്രദ്ധിച്ചതിനും വേറെ മാപ്പ്.
ഇനിയും വേണമെങ്കില്‍ മൂന്നാല് മാപ്പ് കൂടെ സങ്കടപ്പിക്കാം. പക്ഷെ...
ഹവ്വെവര്‍, താറാവുമൊട്ടയും കഴിഞ്ഞു കോഴിമുട്ടയും കഴിഞ്ഞു ഇനിയും ഇവിടെ ‘ഓമ്പ്ലെറ്റ് ഓമ്പ്ലെറ്റ്‘ എന്ന് പറഞ്ഞോണ്ടിരിക്കണതില് കാര്യമുണ്ടോ??
പ്രിയരേ... നിങ്ങള്‍ക്ക് ഇങ്ങിനെ കമന്റി കമന്റി യാതൊരു കാര്യവുമില്ലാതെ സമയവും എനര്‍ജ്ജി യും വേയ്സ്റ്റാക്കാതെ ആ സമയം കൊണ്ട് വല്ല പോസ്റ്റുണ്ടാക്കരുതോ? :)
വിശാലേട്ടാ,
രണ്ട് ചോദ്യങ്ങള്‍:
1)വെറുതെ ഇങ്ങനെയിരിക്കുമ്പൊ പെട്ടെന്ന് ആരോടെങ്കിലുമൊക്കെ രണ്ട് ക്ഷമ ചോദിക്കണമെന്ന് തോന്നുന്നത് ഒരു രോഗമാണോ?
2)സമാനമനസ്കര്‍ പലതും കെട്ടിപ്പടുക്കുമെന്ന് കെട്ടു. പടവ് വെട്ടുകല്ലിലോ ഹോളൊബ്രിക്ക്സിലോ? (ഏതെങ്കിലുമൊരു മനസ്കനെ കിട്ടിയാല്‍ ചോദിക്കാന്‍ വെച്ചിരുന്നതാ)
അടി തുടരുവാണോ? ബെസ്റ്റ്!
നിങ്ങളോടെല്ലാവരോടും കൂടെ:
ഇതില്‍ എത്ര പേര്, മറ്റുള്ളവരുടെ തല ബീറുകുപ്പികൊണ്ടോ മറ്റോ അടിച്ച് പൊളിച്ചിട്ടുണ്ട്?
എത്ര പേരെ മുട്ടുകൈ കൊണ്ട് നെഞ്ചിന് കൂട്ടില്‍ ഇടിച്ചിട്ടുണ്ട്?
എത്ര പേരെ മൂക്കില്‍ മുഷ്ടി ചുരുട്ടി ഇടിച്ചിടുണ്ട്?
എത്ര പേരുടേ കണ്ണില്‍ മുളക് പൊടി വിതറിയിട്ടുണ്ട്?
ഇതൊക്കെയാണ് മക്കളേ അടി. പുസ്തകം, പേന, മാര്‍ക്ക്, ഡിഗ്രികള്‍ എന്നിവ സമ്പാദിച്ച് ’നാഭിക്ക് നോക്കി ഒറ്റ ചവിട്ട് വച്ച് കൊടുത്താല്‍ വായില്‍ നിന്നും മൂക്കില്‍ നിന്നും ചോര വരുന്ന മഹാപ്രാക്കുകള്‘ കാണാമറയത്തിരുന്ന് ഘോരഘോരം കീബോഡില്‍ ടൈപ്പ് ചെയ്യുന്നത് എന്തോന്ന് അടി.
കഷ്ടം! ലജ്ജാവഹം!
തറവാടി,കൈപ്പള്ളി,
സഹയുടെ പ്രശ്നം ഒതുങ്ങി തീര്‍ന്നതിനു ശേഷം നടത്തിയിരിക്കുന്ന കമന്റുകള്‍ നിങ്ങള്‍ 2 വ്യക്തികളെ മാത്രം സംബന്ധിക്കുന്നതാണ്, നിങ്ങളുടെ നിയന്ത്രണത്തില്‍ മാത്രമുള്ള ബ്ലോഗില്‍ വന്ന പോസ്റ്റിനെ ചുറ്റിപറ്റിയുള്ള തര്‍ക്കവും. അതു നിങ്ങളുടെ പേര്‍സണല്‍ ബ്ലോഗില്‍ തന്നെയാക്കുന്നതല്ലേ നല്ലത്? അല്ലെങ്കില്‍ ഈ മെയിലോ ഫോണൊ ആകാമെല്ലോ? നിങ്ങളുടെ കമന്റുകള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളായി മാറുന്നു, അതു ഈ കൂട്ടായ്മ ബ്ലോഗിനു യോജിച്ചതല്ല.
ആ തര്‍ക്കത്തെ ചുറ്റിപറ്റിയുള്ള ഇതു വരെയുള്ള കമന്റുകള്‍ ഇവിടെ നിന്നു നീക്കം ചെയ്യാന്‍ രണ്ടു പേരും തയാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇനി മുതല്‍ ആ പ്രശ്നത്തില്‍ എന്തെങ്കിലും കമന്റൂകള്‍ ഈ ബ്ലോഗില്‍ ഉണ്ടായാല്‍, ഈ ബ്ലൊഗിന്റെ/ഈ മത്സരത്തിന്റെ മോഡറേറ്റര്‍ എന്ന നിലയില്‍ ആ കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതായിരിക്കും.
ഇവിടെ തീ അണഞ്ഞു.
നല്ല കാര്യം.
പക്ഷെ പ്രിയമുള്ള് എസ് ആര് (ഒറിജിനല്‍ ആയാലും ഡ്യൂപ്ലിക്കേറ്റ് ആയാലും), എസ് ആര് തന്നെ വന്നു പറഞ്ഞു ആ കമന്റു എഴുതിയതു അദ്ദേഹം അല്ല എന്നു. (നോ കമന്റ്സ്!) കൈപ്പള്ളിയുടെ നീരീക്ഷ്ണത്തിനെ പിന്താങ്ങി ആദ്യം വന്ന ആള് എന്ന നിലയ്ക്ക് എന്റെ നേരേ ആണ് താങ്കളുടെ കൊള്ളിക്കല്‍ എന്നുമനസിലായി. പ്രിയമുള്ള എസ് ആര് (ഒറിജിനല്‍ ആയാലും ഡ്യൂപ്ലീകേറ്റ് ആയാലും) ഞാന്‍ ആദ്യം വച്ച കമന്റും രണ്ടാമതുവച്ച എടുത്തുചാട്ടത്തിന്റെ ക്ഷമാപണവും ഒരു അനോണിചിറകിലല്ല. ഇവിടെ നാലാള് അറിയുന്ന എന്റെ ഐഡിയില്‍ നിന്നുംതന്നെ ആണ്.
ഇവിടുത്തെ ഇപ്പോള്‍ നിലവിലുള്ള കമന്റുകളില്‍ നിന്നും ഞാന്‍ ഊഹിക്കുന്നു തറവാടി പറഞ്ഞ ‘ആള്’ ആരാണെന്നു. എന്നാല്‍ ഈ എസ് ആര് (ഒറിജിനല്‍ ആയാലും ഡ്യൂപ്ലീകേറ്റ് ആയാലും) പറഞ്ഞവാക്കിനു തറവാടി പറഞ്ഞ മറുപടി ഞാന്‍ കേട്ടില്ല. (തറവാടിയുടേ മായ്ച്ചുകളഞ്ഞ ചില കമന്റുകളുടെ കറ മാത്രം ഇവിടെ കണ്ടൂ)
പൊന്നനിയന്മാരേ ചേട്ടന്മാരെ.. വായയും അടച്ചുവച്ച് ഒഴിഞ്ഞുമാറി ഓരോകാലും സൂക്ഷിച്ചുവച്ചു നടക്കുകയാണ് ഞാന്‍. എന്നെ വെറുതേ വിട്ടേക്കൂ.
ഇതു ബൂലോഗ ഫോട്ടോഗ്രഫി മത്സരബ്ലോഗാണൊ , അതോ ബൂലോഗ ഈഗോ ക്ലാഷ് /തമ്മിലടി ബ്ലോഗൊ?
യവമ്മാര്ക്കൊന്നും വേറെ പണിയില്ലടേയ്?
ഈ ചെളിവാരിയെറിയല്‍ സ്വന്തം ബ്ലോഗില്‍ പോരേ?
പുതിയ പോസ്റ്റിറക്കിയിരിക്കുന്നു പോലും.അതിന്റെ പരസ്യം പതിക്കാനുള്ള സ്ഥലമാണോ ഇത് ?
കൈപ്പിള്ളി/തറവാടീ,
നല്ലതല്ലാത്ത ഒന്നിനെ
മറന്നീടുക നീ നല്ലതിനു.
സപ്തവര്‍ണങ്ങളെ,
റോഡ് സൈഡില്‍ ഇരുന്ന് അഞ്ചുരൂപക്ക് എന്തും വില്ക്കുന്നവരെയും, മയിലെണ്ണ കച്ചവടക്കാരേയും ജൂറിമാരായി നിശ്ചയിച്ചതേ തെറ്റായിപ്പോയി. കൈപ്പള്ളിയെപ്പോലെ ഇരുപതുമുപ്പത് അടി ഉയരമില്ലാത്ത ഒരു സാദാ ഫോട്ടോഗ്രാഫറെക്കൊണ്ടുതന്നെ വിധി നിര്‍ണയിച്ചിരുന്നെങ്കില്‍ പൊങ്ങച്ചത്തിന്റെ വായ്നാറ്റം കൈപ്പള്ളിയുടെ സ്വന്തം ബ്ലൊഗില്‍ ഒതുക്കിനിര്ത്താമായിരുന്നു.
വിധി പ്രഖ്യാപിക്കുന്നതുവരെ ജൂറികള്‍ വാ തുറക്കരുതെന്ന ഒരു നിബന്ധന വാക്കാലെങ്കിലും പറഞ്ഞൂടെ ???!!!
ഇവിടെ ഇങ്ങനെ ഒരു അടി നടക്കുന്നത് ഇപ്പഴാ അറിഞ്ഞത്. എന്തൊരു സുഖം . ആ പാറ്റയെ ഛെ അല്ല ചിത്ര ശലഭത്തെ ആരെങ്കിലും ഓടിച്ചു വിട്ട് പ്രശ്നം തീര്‍ക്കൂ.
കിരാതന്
സപ്തന് ചേട്ടാ,
ഒന്നു രണ്ട് സംശയങ്ങള്‍ .
ചിരി / സന്തോഷം വിഷയം കണ്ടപ്പോള്‍ ഓര്മ വന്നത് ഒരു ഗ്രൂപ്പ് ഫോട്ടൊ ആണ്.... (സസ്പെന്‍സ്...)
അതു ക്ലിക്കിയതു ഒരു റിമോട്ട് കണ്ട്രോളാണ്.. കാമറ എന്റെതല്ല...പിന്നെ ആ റിമോട്ടു ആ സമയത്ത് എന്റെ കൈവശം അല്ലായിരുന്നു...
ആ ഫോട്ടൊ മത്സരത്തിന് അയക്കാന്‍ പറ്റുമോ? റിജക്റ്റ് ചെയ്ത പടങ്ങള്‍ എന്ന കാറ്റഗറിയിലിട്ടാലും മതി :)
(ഈ വിഷയം കണ്ട് പടം എടുക്കാന്‍ ചെന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി , ചിരിക്കുന്ന ഏക ജീവി മനുഷ്യനാണെന്നു... :)... പിന്നെ വെറുതെ കലപില കൂട്ടി നേരം കളയാനും നമുക്കു കഴിയും അല്ലെ..
സോറി ഫോര്‍ ദ ഓഫ്... പിന്നെ ഇത്തവണത്തെ ജഡ്ജസ് ചോയിസിന്റെ 3 ഡ് പ്രൈസ് നാരങ്ങ മിട്ടായി ഞാന്‍ സ്പോണ്സര് ചെയ്യാം :)
പട്ടേരി, യു ഗെറ്റിംഗ് ഓണ്‍ലി സെക്കന്റ് പ്രൈസ്. ആ ചിരീടെ പടത്തിനെ പറ്റി ഞാന്‍ അന്നേ പറഞ്ഞിരുന്നു.!! ഈ വാഗ്വാദം കണ്ടപ്പോ ഞാനും ഓര്‍ത്തും, ചിത്രം എടുത്തപ്പോ തോന്നിയ ചിരിയെവിടെ പോയീന്ന്. ചിരിയ്കാനും, ചിരിമായ്കാനും അസാദ്ധ്യകഴിവ് തന്നെ മനുഷ്യനു. ഒക്കേനും ഒരു തോന്നലാന്നാ എന്റെ തോന്നല്‍. ഒരു മായ. അത്ര തന്നെ.
(ബ്ലോഗ്ഗില്‍ അന്യോന്യം കാണാതെ ഇങ്ങനെയൊക്കെ ആവുമ്പോ നിയഭ സഭയില്‍ എന്തായിക്കൂടാ?)
ഇങനെയും മറ്റുള്ള്വരുടെ പേരില്‍ കമന്റാം
ആ കണ്ടുപിടിത്തം മനോഹരം. ഉദാത്തം.
ഇനിയും ഇതുപോലെ ഉള്ള കണ്ടുപിടിത്തങ്ങള്‍ ഉണ്ടാവുമല്ലോ അല്ലേ?
പക്ഷെ ഇതൊരു നല്ല വ്യായാമം ആയിട്ട് എനിക്ക് തോന്നണില്ല.
സപ്തവര്‍ണ്ണങ്ങള്‍, ഇതില്‍ നിന്നും ആനോണി/അദര്‍ ഓപ്ഷന് എടുത്തുകളയുന്നതിനേക്കുറിച്ച് ഇനിയെങ്കിലും ആലോചിച്ചുകൂടേ?
തറവാടീ, തന്റെ ബ്ലോഗില്‍ നാട്ടുകാര്‍ (at least ഞാന്‍) കമന്റാത്തത് താനൊരു കമന്റുയാചകനായതുകൊണ്ടാണ്.
കുമാറേട്ടാ, കൂള്‍ ഡൗണ്‍. എന്താണൂ സംഭവിച്ചതെന്ന് എസ്സാര്‍ explain ചെയ്തല്ലോ. അതുമാത്രമല്ല വിവാദകമന്റില് sr എന്നാണു പേരുകണ്ടത്, SR എന്നല്ല, അപ്പോള്‍ത്തന്നെ സംശയം തോന്നിയിരുന്നു.
സപ്തണ്ണാ, ഡേയ്, ഈ ത്രെഡിനെ 'കമന്റ് ഫ്രീസ്' ചെയ്യാന്‍ വല്ല വഴിയുമുണ്ടോ?
saptavarnangal said...
തറവാടി,കൈപ്പള്ളി,
സഹയുടെ പ്രശ്നം ഒതുങ്ങി തീര്‍ന്നതിനു ശേഷം നടത്തിയിരിക്കുന്ന കമന്റുകള്‍ നിങ്ങള്‍ 2 വ്യക്തികളെ മാത്രം സംബന്ധിക്കുന്നതാണ്, നിങ്ങളുടെ നിയന്ത്രണത്തില്‍ മാത്രമുള്ള ബ്ലോഗില്‍ വന്ന പോസ്റ്റിനെ ചുറ്റിപറ്റിയുള്ള തര്‍ക്കവും. അതു നിങ്ങളുടെ പേര്‍സണല്‍ ബ്ലോഗില്‍ തന്നെയാക്കുന്നതല്ലേ നല്ലത്? അല്ലെങ്കില്‍ ഈ മെയിലോ ഫോണൊ ആകാമെല്ലോ? നിങ്ങളുടെ കമന്റുകള്‍ വ്യക്തിപരമായ അധിക്ഷേപങ്ങളായി മാറുന്നു, അതു ഈ കൂട്ടായ്മ ബ്ലോഗിനു യോജിച്ചതല്ല.
ആ തര്‍ക്കത്തെ ചുറ്റിപറ്റിയുള്ള ഇതു വരെയുള്ള കമന്റുകള്‍ ഇവിടെ നിന്നു നീക്കം ചെയ്യാന്‍ രണ്ടു പേരും തയാറാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. ഇനി മുതല്‍ ആ പ്രശ്നത്തില്‍ എന്തെങ്കിലും കമന്റൂകള്‍ ഈ ബ്ലോഗില്‍ ഉണ്ടായാല്‍, ഈ ബ്ലൊഗിന്റെ/ഈ മത്സരത്തിന്റെ മോഡറേറ്റര്‍ എന്ന നിലയില്‍ ആ കമന്റുകള്‍ ഡിലീറ്റ് ചെയ്യുന്നതായിരിക്കും.
saptavarnangal said...
തറവാടീ, തന്റെ ബ്ലോഗില്‍ നാട്ടുകാര്‍ (at least ഞാന്‍) കമന്റാത്തത് താനൊരു കമന്റുയാചകനായതുകൊണ്ടാണ്.
സപ്തവര്‍ണ്ണങ്ങള്‍,
താങ്കളുടെ ആദ്യത്തെ വളരെ മാന്യമായ ആ കമന്റിന് ശേഷം, താങ്കള്‍ തന്നെ അതേ വിഷയവുമായി ബന്ധപ്പെട്ട് രണ്ടാമത് ഇട്ട കമന്റ് ശരിയായില്ല എന്നാണെന്റെ അഭിപ്രായം... പ്രത്യേകിച്ചും താങ്കളുടെ ആവശ്യം മാനിച്ച് തറവാടി കമന്റുകള്‍ ഇവിടെ നിന്നും ഡിലീറ്റിയ സ്ഥിതിക്ക്.
വ്യക്തിപരമായി ആനോണി/അദര്‍ ഓപ്ഷന് എടുത്തുകളയുന്നതിനേക്കുറിച്ച് എനിക്ക് യോജിപ്പില്ല. എന്നാലും ഇവിടെ ഇപ്പോള്‍ 'Identity Theft‘ എന്ന രീതിയിലുള്ള കമന്റുകള്‍ കാണുന്നതിനാല്‍ ഇതിനാല്‍ ആനോണി/അദര്‍ ഓപ്ഷന് എടുത്തുകളയുന്നു.
അവസാനത്തെ കമന്റ് സപ്തന് ഇട്ടതല്ല.. ഏതോ അപരന്റെ വകയാണ്..
അഗ്രജാ,
:) ആ കമന്റ് ഒന്ന് വിശദമായി നോക്കിക്കേ!
ഈ കമന്റിലെ എന്റെ പ്രോഫൈലും നോക്കൂ!
അവസാനത്തെ കമന്റ് എന്നു പറഞ്ഞത് അഗ്രജന് ചൂണ്ടി കാണിച്ച കമന്റ് ആണെന്നു കൂടി പറഞ്ഞു കൊള്ളട്ടെ. (ഇപ്പോഴാണ് സപ്തവര്ണങ്ങള് ഇട്ട last kamant കണ്ടത്)
qw_er_ty
സോറി, സ്പതാ... :(
കൂടുതലൊന്നും പറയാനില്ല...
അപ്പൊ മത്സരവിഷയം ചിരി / സന്തോഷം (smile / joy) ആണല്ലേ? കൊള്ളാം. മത്സരം തുടങ്ങണേന് മുമ്പെ ഇത്ര വിഷയാസക്തരാണ് ജനമെങ്കില്‍ തുടങ്ങിയാല്‍ എന്താവും സ്തിതി? ബ്ലോഗര്‍ കച്ചോടം നിര്‍ത്തുമോ?
ഓടോ: അയ്യോ.ഈ പോസ്റ്റില്‍ ഓണ്‍ ടോപ്പിക്ക് പാടില്ല അല്ലേ? വീണ്ടും മാപ്പ് തരൂ.
സപ്തവര്‍ണ്ണങ്ങള്‍, ഒരു നീതീകരണവുമില്ലാത്ത കമന്റ് കണ്ടപ്പോള്‍ എഴുതിപ്പോയതാണ്... തെറ്റിദ്ധരിച്ചതില്‍ ഖേദിക്കുന്നു.
qw_er_ty
വഴി തെറ്റി ഓടിക്കൊണ്ടിരുന്ന മത്സരപോസ്റ്റ് പിന്നേയും ട്രാക്കില്‍ കേറിയിരിക്കുന്നു!
മത്സരം #2
വിഷയം: ചിരി / സന്തോഷം (smile / joy)
ഫോട്ടോ അയക്കുന്നവര്‍ 900 പിക്സെല്‍ എങ്കിലും വലിപ്പമുള്ള ചിത്രങ്ങള്‍ അയക്കാന്‍ ശ്രദ്ധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു. 2 പേരോട് വലിപ്പം കൂടിയ ചിത്രം അയച്ചു തരണം എന്നാവശ്യപ്പെട്ട് മെയില്‍ വിട്ടിട്ടുണ്ട്.
ബൂലോകഫോട്ടോക്ലബില് മത്സരം #2
മത്സരം #2
വിഷയം: ചിരി / സന്തോഷം (smile / joy)
മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com
മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: 15-01-2007
ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ എങ്കിലും വലിപ്പം ഉണ്ടായിരിക്കണം. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല.
മത്സരത്തിനായി ഫോട്ടോകള്‍ സ്വീകരിക്കുന്ന അവസാന തിയതി 15. അവസാനദിവസം നോക്കിനില്ക്കാതെ ഇന്നു തന്നെ ഫോട്ടോകള്‍ അയക്കൂ..!
:)
മത്സരം #2 ന് ചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി 15.
ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ എങ്കിലും വലിപ്പം ഉണ്ടായിരിക്കണം. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല.
മത്സരം #2 ന് ചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാനദിവസം ഇന്നാണ്, ഇനിയും കുറച്ച് സമയത്തേക്ക് മാത്രം!
test
മത്സരം #2 ന് ചിത്രങ്ങള്‍ സ്വീകരിക്കുന്ന സമയം കഴിഞ്ഞിരിക്കുന്നു. ഈ മത്സരത്തിനു കിട്ടിയ ഫോട്ടോകളെല്ലാം വാരി കൂട്ടി ഒരു പോസ്റ്റുണ്ടാക്കി ഇടുന്നതായിരിക്കും. വോട്ട് ചെയ്യാന്‍ തയാറായി വരി വരിയായി നിന്നോളൂ!
Post a Comment