Friday, December 01, 2006

മത്സരം #1

വിഷയം: എനിക്ക് ഇഷ്ടപ്പെട്ട ചിത്രം (My Favourite Photo)
(15 വാക്കുകളില്‍ കവിയാതെ ഫോട്ടോയ്ക്ക് ഒരു ചെറു വിശദീകരണവും ആകാവുന്നതാണ്.)

വിധികര്‍ത്താക്കള്‍: കൈപ്പള്ളി, സിബു, കുമാര്‍

സംഘാടകന്‍: സപ്തവര്‍ണ്ണങ്ങള്‍

മത്സരചിത്രങ്ങള്‍ അയിക്കേണ്ട് വിലാസം : boolokaphotoclub at gmail dot com

മത്സരചിത്രങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി: 15-12-2006

ബൂലോകര്‍ക്ക് വോട്ട് ചെയ്യാനായി പോളിംഗ്ബൂത്ത് തുറക്കുന്നത് : 16-12-2006

വോട്ടെടുപ്പു അവസാനിക്കുന്നത്: 22-12-2006

ഫലപ്രഖ്യാപനം: 24-12-2006

മത്സരത്തിന്റെ നിയമാവലി കാണാന്‍ ഇവിടെ ഞെക്കുക!
(ദിവസങ്ങള്‍ അമേരിക്കക്കാരുടെ സമയത്തില്‍)

12 comments:

Unknown said...

ഡും ഡും ഡും...
ആദ്യ മത്സരം പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുന്നു.
ക്യാമറയെട്.., ഫോട്ടോയെട്.., മത്സരത്തിനയിക്ക്..
എല്ലാവര്‍ക്കും ആ‍ശംസകള്‍!

Unknown said...

മത്സരചിത്രങ്ങള്‍ വന്നു കൊണ്ടിരിക്കുന്നു.
ചിത്രങ്ങള്‍ അയിച്ചവര്‍ക്ക് acknowledgement മറുകുറി വിട്ടിട്ടുണ്ട്.

Kumar Neelakandan © (Kumar NM) said...

ഞാനും ഒരു എന്‍‌ട്രി അയച്ചോട്ടെ? ഞാന്‍ തന്നെ ജഡ്ജസ് പാനലില്‍ ഉള്ളതുകൊണ്ട് എനിക്ക് വളരെ നീതിപൂര്‍വ്വം എന്റെ ഫോട്ടോ തന്നെ തിരഞ്ഞെടുക്കാനാവും. യേത്?..

അയ്യോ ഞാന്‍ ഓടി.. ഇവിടെ സപ്തന്‍ മാത്രമേ ഉള്ളു.

(ഒരു സുപ്രധാന പോസ്റ്റ് വെറുതേ കിടക്കുന്നതുകൊണ്ട് വെറുതെ ഒരു കമന്റുവച്ചതാ മ്യാഷന്‍ മാരെ..)

Unknown said...

ബൂലോകരേ ഒന്നു കൂടി ഓര്‍മ്മപ്പെടുത്തുന്നു.
സൌഹൃദ ഫോട്ടോഗ്രാഫി മത്സരത്തിനു ചിത്രങ്ങള്‍ എടുത്തില്ലേ?
ഒന്നാം വാരം പിന്നിടുന്നതിനു മുന്‍പു തന്നെ പത്തോളം ചിത്രങ്ങള്‍ മത്സരത്തിനായി ലഭിച്ചു കഴിഞ്ഞിരിക്കുന്നു.

15 വരെ മത്സരത്തിനായി ഫോട്ടോ സമര്‍പ്പിക്കാം.

Unknown said...

ഒന്നാം സൌഹൃദ ഫോട്ടോഗ്രാഫി മത്സരത്തിനു ചിത്രങ്ങള്‍ അയിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയൊള്ളൂ എന്ന് ഓര്‍മ്മിപ്പിക്കുന്നു!

അവസാന തിയതി 15-12-2006!

Siju | സിജു said...

ഈ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് വോട്ടവകാശമുണ്ടോ
അതിന്റെ ഇടപാടെങ്ങനാ..

Unknown said...

സിജൂ,
മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്കും വോട്ട് ചെയ്യാം.
ഒരാള്‍ക്ക് ഒരോട്ട് മാത്രം!
അനോനിക്ക് വോട്ടില്ല!!

ഒന്നു കൂടി അനൌണ്‍സ്മെന്റ്!

ഒന്നാം സൌഹൃദ ഫോട്ടോഗ്രാഫി മത്സരത്തിനു ചിത്രങ്ങള്‍ അയിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയൊള്ളൂ എന്ന് ഓര്‍മ്മിപ്പിക്കുന്നു!

അവസാന തിയതി 15-12-2006!

Siju | സിജു said...

അപ്പം ഒരോട്ടെന്ന് വെച്ചാ മൂന്നു പടം തിരഞ്ഞെടുക്കാം
ഒരെണ്ണം സ്വന്തം പടം തിരഞ്ഞെടുത്താ പിന്നെ രണ്ടെണ്ണം നോക്കിയാ മതിയല്ലേ
ഹി ഹി

Unknown said...

ഒന്നാം സൌഹൃദ ഫോട്ടോഗ്രാഫി മത്സരത്തിനു ചിത്രങ്ങള്‍ അയിക്കാന്‍ ഇനി 2 മണിക്കൂറുകള്‍ മാത്രമേ ബാക്കിയൊള്ളൂ എന്ന് ഓര്‍മ്മിപ്പിക്കുന്നു!

Mubarak Merchant said...

പോളിംഗ് ബൂത്തെവിടെ???

Unknown said...

comment moderation testing

വിചാരം said...

എനിക്ക് ഫോട്ടോകളോട് ഒത്തിരി ഇഷ്ടാണ് .. പലരും തമാശയായി കാണുന്നു .. ഞാനിത്തിരി സീരിയസ്സായി തന്നെ ...
ഫോട്ടോ # 5 -- കേരളത്തിന്‍റെ ഗ്രാമീണ തനിമ
ഫോട്ടോ # 11-- “മഴ” നമ്മുക്ക് മാത്രം സ്വന്തമായ സത്യം ( മഴ എല്ലായിടത്തുമുണ്ടെങ്കിലും) ഹൃഹാതുരമായ ഓര്‍മ്മകളുണര്‍ത്തുന്ന ... ഒരു കുളിര്
ഫോട്ടോ # 12 ഇതൊരു പുഴതന്നെയാണോ .. ഒരു പെയിന്‍റിംഗിനേക്കാള്‍ മികവുണര്‍ത്തുന്ന മനോഹര ചിത്രം ... ഒരു കണ്‍ഫ്യൂഷന്‍സും ഉണ്ടാക്കുന്നു