Monday, November 27, 2006

ഒരു സൌഹൃദമത്സര വേദി!

കൂട്ടരേ,
ബൂലോകത്തെ ഛായാഗ്രാഹകര്‍ക്ക് ഒരു സൌഹൃദമത്സര വേദി!

ബൂലോകത്തെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രോത്സാഹനം നല്കുക എന്ന ഉദ്ദേശവുമായി എല്ലാ മാസവും ഒരു വിഷയത്തെ അധികരിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുക എന്നതാണ് ഈ സംഗമവേദിയുടെ പ്രധാന ഉദ്ദേശം.

മത്സരമല്ലേ, വിജയികളുണ്ടാകണം, അപ്പോള്‍ വിധികര്‍ത്താക്കളും വേണം. മത്സരത്തിനു 2 വിഭാഗങ്ങളുണ്ട്, ഒരു വിഭാഗത്തില്‍ ബൂലോകര്‍ തന്നെ വിധികര്‍ത്താക്കള്‍, മറ്റൊരു വിഭാഗത്തില്‍ 3 വിധികര്‍ത്താക്കള്‍ അടങ്ങിയ ഒരു പാനലും. മത്സരത്തിന്റെ വിശദ വിവരങ്ങള്‍/നിയമങ്ങള്‍ എല്ലാം അടങ്ങിയ നിയമാവലി ഉടനെ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്.

സൌഹൃദമത്സരമാണെങ്കില്‍ക്കൂടി അത് സുതാര്യമായും കഴിവതും തെറ്റുകുറ്റങ്ങളില്ലാതെയും നടത്തണം എന്ന് വിചാരിക്കുന്നു. ഇതു നടപ്പിലാക്കുവാന്‍ വേണ്ടി ആദ്യപടിയായി ഒരു കമ്മറ്റി ഉണ്ടാക്കി ഒരു നിയമാവലി തട്ടിക്കൂട്ടാനുള്ള പരിശ്രമത്തിലാണ്‌. ഇപ്പോ‍ള്‍‍ കമ്മറ്റിയില്‍ നളന്‍, സിബു, കൈപ്പള്ളി, കുമാര്‍,തുളസി, യാത്രാമൊഴി, സപ്തവര്‍ണ്ണങ്ങള്‍ എന്നിവര്‍ അംഗങ്ങളാണ്. സൌഹൃദമത്സരത്തിന്റെ നിയമാവലി നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. അടുത്ത 2 ദിവസത്തിനുള്ളില്‍ തന്നെ നിയമാവലി പ്രസദ്ധീകരിക്കുവാന്‍ സാധിക്കും എന്നും ഡിസംബര്‍ ‍ തുടക്കത്തില്‍ തന്നെ ബൂലോകര്‍ക്കായുള്ള ആദ്യ സൌഹൃദമത്സരം പ്രഖ്യാപിക്കുവാന്‍ സാധിക്കും എന്നും പ്രത്യാശിക്കുന്നു.

ഏവരുടേയും സഹായസഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

മത്സരക്കമ്മറ്റി

14 comments:

saptavarnangal said...

കൂട്ടരേ,
ബൂലോകത്തെ ഛായാഗ്രാഹകര്‍ക്ക് ഒരു സൌഹൃദമത്സര വേദി!

ബൂലോകത്തെ ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പ്രോത്സാഹനം നല്കുക എന്ന ഉദ്ദേശവുമായി എല്ലാ മാസവും ഒരു വിഷയത്തെ അധികരിച്ച് ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുക എന്നതാണ് ഈ സംഗമവേദിയുടെ പ്രധാന ഉദ്ദേശം.

ശ്രീജിത്ത്‌ കെ said...

നല്ല സംരംഭം. ഇതിനു പിന്നിലുള്ള എല്ലാ പ്രവര്‍ത്തകര്‍ക്കും ആശംസകള്‍ നേരുന്നു. അടിക്കുറിപ്പ് സഭ പോലെ തുടക്കം കസറിയിട്ടും നിന്നു പോകുന്ന ഒരു വിധി ഇതിനുണ്ടാകില്ല എന്ന് പ്രാര്‍ത്ഥിക്കുന്നു.

ഇനി ഇപ്പോള്‍ നല്ല നല്ല ചിത്രങ്ങള്‍ ബ്ലോഗില്‍ കൂടുതലായി കാണാമല്ലോ. സന്തോഷം സഹിക്കാനാവുന്നില്ല. പടങ്ങള്‍ക്ക് ഒരു മിനിമം നിലവാരം ഉണ്ടാകണം എന്നൊരു നിയമം നിയമാവലിയില്‍ കൂട്ടിച്ചേര്‍ക്കില്ലെങ്കില്‍ പാവമായ എനിക്കും കുറച്ച് ചിത്രങ്ങള്‍ അയക്കാമായിരുന്നു.

ഓഫ്.ടോപ്പിക്ക്: ഈ ബ്ലോഗില്‍ ആദിത്യനേയും പച്ചാളത്തിനേയും ബ്ലോക്ക് ചെയ്യാന്‍ സാധിക്കുമോ?

കൃഷ്‌ | krish said...

സപ്തവര്‍ണങ്ങളേ .. താങ്കള്‍ തുടക്കം കുറിച്ച ഈ സംരംഭം വിജയിക്കട്ടെ എന്ന്‌ ആശംസിക്കുന്നു. പ്രൊഫെഷണല്‍ ഫോട്ടോഗ്രാഫര്‍മാരുടെ നല്ല ചിത്രങ്ങള്‍ കാണാനും വിലയിരുത്താനും ഒരു വേദി. പ്രൊഫെഷണല്‍ അല്ലാത്ത വല്ലപ്പോഴും ഹോബ്ബിക്കായി പടമെടുക്കുന്ന എന്നെപ്പോലുള്ളര്‍ എടുക്കുന്ന ചിത്രങ്ങള്‍ ഇവിടെ ഇടുമോ ആവോ... ഇട്ടാലും ഇല്ലെങ്കിലും ഈ സംരംഭത്തിന്‌ ഒരിക്കല്‍ക്കൂടി ആശംസകള്‍.
കൃഷ്‌ |krish

Physel said...

ആശംസകള്‍! കാത്തിരിക്കുന്നു

ഏറനാടന്‍ said...

ഛായാഗ്രഹണകലയെ ഇഷ്‌ടപ്പെടുന്നവരോട്‌ ചെയ്യുന്ന വലിയൊരു സഹായമാണിത്‌. ഈ കലയില്‍ അല്‍പം പഠിച്ച്‌ ഡിപ്ലോമ കടലാസ്സ്‌ ചുരുട്ടി പെട്ടിയില്‍ സൂക്ഷിച്ച്‌ പരീക്ഷണങ്ങള്‍ ചെയ്യാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഒരുത്തനെന്ന നിലയ്‌ക്ക്‌ ഞാനും കാത്തിരിക്കുന്നു.. ഒരു മത്സരത്തിനെങ്കിലും ഭാഗവാക്കാവാന്‍ വേണ്ടി...

ബിജോയ്‌ മോഹന്‍ | Bijoy Mohan said...

ആശംസകള്‍..!!!
എന്നേപ്പോലെ വല്ലപ്പോഴും ഫോട്ടോം പിടിക്കുന്നവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാമല്ലെ...???
നിയമാവലിക്കായി കാത്തിരിക്കുന്നു....

മുല്ലപ്പൂ || Mullappoo said...

ഇവിടെ എങ്കിലും ഒരു ഫൊട്ടോ ഇടാന്‍ എനിക്കു സാധിക്കണേ ;)


ആശംസകള്‍!
ഫോട്ടോകളെ കുറിച്ചുള്ള പാനലിന്റെ വിശകലനവും കൂട്ടിച്ചേര്‍ത്താല്‍ നന്ന്.

പട്ടേരി l Patteri said...

ആശംസകള്‍ ....
( എന്തായാലും മത്സരത്തിനു ഞാനില്ല ...കാരണം പറയേണ്ടല്ലൊ !!!:)
--- പുതുമുഖങ്ങള്ക്കായി മത്സരം ഉണ്ടെങ്കില്‍ ഒരു കൈ നോക്കാം ;;)
ഇനി ഒരു ആഗ്രഹം /സജഷന്‍
ഈ ക്ലബ് വെറും ഒരു മത്സരത്തിനു മാത്രമായി ഒതുക്കണോ?....
ബൂലോകത്തിലെ ഫോട്ടോഗ്രാഫിയെ കുറിച്ചുള്ള ലേഖനങ്ങലുടെ ലിങ്ക് ഒക്കെ ഇവിടെ കൊടുത്താല്‍ ഉപകാരമായിരിക്കും .
ഒരു പോസ്റ്റ് ഉണ്ടാക്കി ഇതുവരെയുള്ള ലേഖനങ്ങളുടെ ലിങ്ക് അതില്‍ കൊടുത്താല്‍ മതിയാകും . പിന്നെ പുതിയവ വരുമ്പോല്‍ ആ ബ്ലോഗ് തന്നെ അപ്ഡേറ്റ് ചെയ്യാം .
(ഇനിയിപ്പൊ മത്സരത്തിനു വേണ്ടി മാത്രമാണു ഈ ബ്ലോഗ് എന്നൊക്കെ പറഞ്ഞു വന്നാല്‍ ഈ പറഞ്ഞ കാര്യങ്ങളൊക്കെ ഞാന്‍ ചെയ്യും :D

മഴത്തുള്ളി said...

ആശംസകള്‍. ഇതൊരു നല്ല തുടക്കമാവട്ടെ. നല്ല കുറെ ചിത്രങ്ങള്‍ കാണാമല്ലോ.

Siju | സിജു said...

നല്ല പരിപാടി, ആശംസകള്‍
മത്സരം മാത്രമല്ലാതെ ഫോട്ടോഗ്രാഫി ക്ലാസ്സുകളും അതിന്റെ ട്രിക്കുകളും ഒക്കെ ഉള്‍പ്പെടുത്തിയാല്‍ നന്നായിരിക്കും
അതു പോലെ ആരെങ്കിലും ഫൊട്ടോഗ്രാഫി റിലേറ്റഡ് പോസ്റ്റ് ചെയ്താല്‍ അവര്‍ക്കിവിടെ കമന്റിടാന്‍ ഒരു ഓപ്ഷന്‍ (സ്വന്തം ബ്ലോഗിന്റെ പരസ്യം) കൊടുത്താല്‍ നന്നായിരിക്കും. പലപ്പോഴും പിന്മൊഴിയിലെ കമന്റുകളുടെ ആധിക്യം കൊണ്ട് പല നല്ല പോസ്റ്റുകളും കാണാതെ പോകാറുണ്ട്.
പറഞ്ഞതെല്ലാം എന്റെ മാത്രം അഭിപ്രായങ്ങള്‍

സു | Su said...

ആശംസകള്‍.

വേണു venu said...

നല്ല തുടക്കമാവട്ടെ.ആശംസകള്‍.

saptavarnangal said...

സുഹൃത്തുക്കളേ,
ആശംസകള്‍ക്ക് നന്ദി! നിയമാവലി ഒരു പുതിയ പോസ്റ്റായി ഇട്ടിട്ടുണ്ട്.
എല്ലാവരും മത്സരത്തില്‍ പങ്കെടുക്കണം എന്ന രീ‍തിയിലാണ് മത്സരം തയാറാക്കിയിരിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നിയമാവലി കാണുക.

നിരക്ഷരന്‍ said...

എന്നെയും ക്ലബ്ബില്‍ അംഗമാക്കുമോ ?

manojravindran@gmail.com