Wednesday, July 25, 2007

#8- മത്സരഫലം

ബൂലോഗ ഫോട്ടോ ക്ലബ് നടത്തുന്ന എട്ടാമത് ഫോട്ടോഗ്രാഫി മത്സരത്തിന്റെ ഫലം‍.

വിഷയം : ചക്രവാളം (Horizon)

ജഡ്ജസ് ചോയ്സ്
ഒന്നാം സ്ഥാനം: ഫോട്ടോ # 06 - സുല്‍താന്‍ Sultan
രണ്ടാം സ്ഥാനം: ഫോട്ടോ # 05 - സ്റ്റെല്ലൂസ് (തരികിട)
മൂന്നാം സ്ഥാനം: ഫോട്ടോ # 02,#10 - കുമാര്‍,Physel Poilil

ബ്ലോഗേസ് ചോയ്‌സ്
ഒന്നാം സ്ഥാനം: ഫോട്ടോ # 01, #02, #06-
ഈ ന്ത പ്പ ന , കുമാര്‍ , സുല്‍താന്‍ Sultan
രണ്ടാം സ്ഥാനം: ഫോട്ടോ # 09 - കരീം മാഷ്‌
മൂന്നാം സ്ഥാനം: ഫോട്ടോ # 07, #13 - ആഷ Asha , അഗ്രജന്‍

വിധികര്‍ത്താവ് കൈപ്പള്ളി മത്സരത്തെക്കുറിച്ച്:
17 ചിത്രങ്ങളില് 13 ചിത്രങ്ങളും സൂര്യാസ്ഥമയ ചിത്രങ്ങളായിരുന്നു. സൂര്യനില്ലാത്ത് ചിത്രങ്ങള് ഉഴിച്ചാല് മറ്റെല്ലാ ചിത്രത്തിലും സൂര്യനെ പ്രധാന കഥാപാത്രമാക്കി പലരും അവതരിപ്പിച്ചു. ചക്രവാളം സൂര്യാസ്ഥമയത്ത് തന്നെ വേണം എന്നൊന്നും നിയമമില്ല. ചക്രവാളത്തില് സൂര്യന് ഉണ്ടാവണം എന്നു തന്നെയില്ല. സൂര്യനെ ഉള്പെടുത്തി ചിത്രീകരിക്കുന്നത് വളരെ പ്രയാസമുള്ളതും, സൂര്യാസ്ഥമയം കഴിഞ്ഞുള്ള തൃസന്ധ്യയില് കാണുന്ന ആകാശം ചിത്രീകരിക്കാന് എളുപ്പമുള്ളതും ആകുന്നു. ഒന്നിലധികം exposure ല് ചിത്രങ്ങള് എടുത്ത് പരിശീലിക്കുക. വളരെ നല്ല കുറേ പാഠങ്ങള് പഠിക്കാനും ഒരവസരമായി നമുക്ക് ഈ മത്സരത്തെ കാണുകയും ചെയ്യം. cropping ഇപ്പോഴും പലര്ക്കും ഒരു പ്രശ്നമാണു്. എടുക്കുന്ന ചിത്രങ്ങള് എല്ലാം 4:3യില് പ്രദര്ശിപ്പിക്കണമെന്നില്ല. ചിത്രത്തിന്റെ വിഷയത്തിനു് അനുസരിച്ച് അപ്രസക്ത ഭാഗങ്ങള് ഒഴിവാക്കാം. സാങ്കേതികമായി ഒന്നാം മത്സരത്തില് നിന്നും ഈ മത്സരത്തില് വളരെ അധികം മാറ്റങ്ങള് സംഭവിച്ചിട്ടുണ്ട് എന്ന് പ്രത്യേകം പറയാന് ഞാന് ആഗ്രഹിക്കുന്നു.

മത്സരചിത്രങ്ങള്‍ താഴെ വിധികര്‍ത്താവിന്റെ ചില കമന്റുകളോടൊപ്പം.






ഫോട്ടോ #01
ഈ ന്ത പ്പ ന





ഒന്നാം സ്ഥാനം- ബ്ലോഗേര്‍സ് ചോയ്സ്


exif: ISO:100,f2.8,1/2000
ഗ്രേഡ് : B

ചിത്രത്തിന്റെ മുകളിലത്തെ 50% വളരെ സുന്ദരവും നാടകീയവുമാണു. മേഘങ്ങളുടെ ഇടയിലൂടെ തുളച്ചു ഇറങ്ങുന്ന സുര്യകിരണങ്ങള് വളരെ ശാന്തമായ സമുദ്രത്തിനു് പ്രതികൂലമായി കാണാം. വളരെ രസകരമായ വൈരുദ്ധ്യം. ഇതൊരു നല്ല ചക്രവാളം തന്നെ. പക്ഷെ ചിത്രത്തിന്റെ വലുപ്പത്തിനനുസരിച്ചുള്ള വ്യക്തത ഇല്ല. വളരെ ചെറിയ ഒരു ചിത്രതെ വലുതാക്കിയപോലുണ്ട്. വലുതാക്കിയപ്പോള് ചിത്രാംശങ്ങള് (pixels) വലുതായി. ചിത്രം ഇടത്തോട്ട് ചരിഞ്ഞും കാണുന്നു. താഴത്തെ 20% വളരെ വിരസമായി കിടക്കുന്നു.









ഫോട്ടോ #02
കുമാര്‍.




ഒന്നാം സ്ഥാനം - ബ്ലോഗേര്‍സ് ചോയ്സ്
മൂന്നാം സ്ഥാനം - ജഡ്ജസ് ചോയ്സ്


exif: f4,1/750 ,6.3mm
ഗ്രേഡ് : B
നീലാകാശം. നീല കലര്ന മേഘങ്ങള്. സൂര്യന് വലതു വശത്താണു. അസ്ഥമിക്കുന്നതിനു തൊട്ടു മുമ്പ് വരെ കാത്തിരുന്നു എങ്കില് ഈ ചിത്രം ഇത്ര വിരസമാവില്ലായിരുന്നു. ഈ ചിത്രം വിത്യസ്തമായ ഒന്നാണു. ഈ വിധത്തില് മേഘങ്ങള് കാണപ്പെടുന്ന അവസരത്തില് സൂര്യപ്രകാശം മാറുന്നതുവരെ കാത്തിരുന്നാല് അതിമനോഹരമായ ഹിത്രങ്ങള് എടുക്കാന് സാദിക്കും.










ഫോട്ടോ #03
chakkara ചക്കര







exif: ISO:50,f2.9,1/966,6.3mm
ഗ്രേഡ് :B
ചിത്രത്തില് ചരിവുണ്ട്. Aspect ratio 1:2 ആക്കാമായിരുന്നു. സാങ്കേതികമായി വളരെ നല്ല ചിത്രീകരണം. മറ്റ് പ്രത്യേകതകള് ഒന്നും കാണുന്നില്ല









ഫോട്ടോ #04
ചുള്ളന്‍





exif: ISO:80,f5,1/1000,5.2mm
ഗ്രേഡ് : B
വളരെ wide ആയി എടുത്ത inifinity വരെ perfect ഫോക്കസ് ചെയ്ത് ഇടുത്ത ചിത്രം. ആകാശവും കായലും, ഇരുവശത്തുമുള്ള് തെങ്ങുകളും. ഇതില് ശ്രദ്ധ കേന്ദ്രീകരിക്കാന് രസകരമായി ഒന്നും ഇല്ല എന്നതാണു ഈ ചിത്രത്തിന്റെ പോരാഴ്മ.








ഫോട്ടോ #05
സ്റ്റെല്ലൂസ് (തരികിട)





രണ്ടാം സ്ഥാനം: ജഡ്ജസ് ചോയ്സ്


exif: f3.2,1/1250,10.8mm
ഗ്രേഡ് : A

സമുദ്രത്തിന്റെ വിവിധ വര്ണ്ണങ്ങള് ഈ ചിത്രം കാട്ടി തരുന്നു. ആകാശം വിരസമായതിനാല് വളരെ കരുതലോടെ തന്നെ അത് കുറച്ചിട്ടുമുണ്ട്. പാറകളും വളരെ വ്യക്തമായി തെളിഞ്ഞിട്ടുണ്ട്. വളരെ fresh ആയ ഒരു ആശയം തന്നെ. അല്പം ചരിവും കാണാം.








ഫോട്ടോ #06
സുല്‍താന്‍ Sultan





ഒന്നാം സ്ഥാനം - ജഡ്ജസ് ചോയ്സ് & ബ്ലോഗേര്‍സ് ചോയ്സ്


exif: ISO:80,f5.6,1/125,5.4mm
ഗ്രേഡ് : A
സൂര്യന്, അകാശം, സമുദ്രം, കര, മനുഷ്യര്. നല്ല composition. സൂര്യന് അല്പം ചുരിങ്ങിപ്പൊയോ എന്നൊരു സംശയം. സാങ്കേതികമായി ഇതൊരു നല്ല ചിത്രമാണു്. ചിത്രത്തിന്റെ താഴെ ഇടതു വശം ശൂന്യമായി കാണുന്നു.









ഫോട്ടോ #07

ആഷ Asha




മൂന്നാം സ്ഥാനം - ബ്ലോഗേര്‍സ് ചോയ്സ്



no exif
ഗ്രേഡ് : B
ഈ ചിത്രത്തില് ferryയുടെ സ്ഥാനവും compositionനെ യോജിക്കുന്നില്ല, മനോഹരമായ ആകാശത്തില് നിന്നും ശ്രദ്ധ തിരിക്കുന്നു. ഇതു landscape ആയി എടുത്താല് മതിയയിരുന്നു.








ഫോട്ടോ #08
കുട്ടൂന്റെ ലോകം






no exif
ഗ്രേഡ് : B
സൂര്യന് അല്പം അകാശത്തിലേക്ക് ഒലിച്ച് പോയെങ്കിലും, ചക്രവാളം കാണുന്നില്ലെങ്കിലും, സുന്ദരമായ ചിത്രം തന്നെ എന്നതില് സംശയമില്ല.








ഫോട്ടോ #09
കരീം മാഷ്‌





രണ്ടാം സ്ഥാനം: ബ്ലോഗേര്‍സ് ചോയ്സ്


exif: ISO:80,f4.8,1/1400,6mm
ഗ്രേഡ് : B
സൂര്യനെ ഈ ചിത്രത്തില് ചേര്ത്തതുകൊണ്ട് പ്രത്യേകിച്ച് ഒന്നും നേടിയില്ല. സൂര്യനെ ഒഴിവാക്കാമായിരുന്നു. സൂര്യപ്രകാശം ചിത്രത്തിനു ആവശ്യമാണെങ്കിലും സൂര്യനെ ഉള്പ്പെടുത്തിയാല് വള്അരെ കരുതലോടെ ചെയ്യണം.








ഫോട്ടോ #10
Physel Poilil




മൂന്നാം സ്ഥാനം - ജഡ്ജസ് ചോയ്സ്


exif: f3.5,1/4000,18mm
ഗ്രേഡ് : B
ചിത്രത്തില് ഭൂമിയും ആകാശവും തമ്മില് contrast കുറവാണു്. exposure കൂടുതലാണു്. ചിത്രം വളരെ മനോഹരമാണുഎങ്കിലും. രാജസ്ഥാനിലെ പ്രകാശത്തിനു അനുസരിച്ച് exposure കുറക്കണമായിരുന്നു.








ഫോട്ടോ #11
അപ്പോള്‍ ശരി





exif: ISO:80,f5.1,1/320,15.3mm
ഗ്രേഡ് : B
സുന്ദരമായ ഒരു ചിത്രത്തില് സൂര്യന് വീണ്ടും ശല്യമാവുന്നു. മേഘങ്ങള് സൂര്യനെ മറക്കുന്നതുവരെ കാത്തിരുന്നുവെങ്കില് ഈ ചിത്രത്തിന്റെ വിധി തന്നെ മാറുമായിരുന്നു.








ഫോട്ടോ #12
വെട്ടം





exif: ISO:f8,1/250,18mm
ഗ്രേഡ് : B
കാമറ അല്പം വലതു വശത്തേക്ക് നീക്കി ആ ചീനവല പൂര്ണമായി ഉള്പ്പെടുത്തിരുന്നുവെങ്കില് ചിത്രം ഇത്ര ശൂന്യമാവില്ലായിരുന്നു. ഇരുണ്ട മേഘാവൃതമായ അകാശത്തിന്റെ പശ്ചാത്തലത്തില് ആ ചീനവല കൂടുതല് അര്ത്ഥവത്താകുമായിരുന്നു.








ഫോട്ടോ #13
അഗ്രജന്‍




മൂന്നാം സ്ഥാനം - ബ്ലോഗേര്‍സ് ചോയ്സ്


no exif
ഗ്രേഡ് : B
ചിത്രത്തിന്റെ മുകളിലത്തെ 30% ശൂന്യം. താഴെ കാണുന്ന അത്ര ഭംഗി മുകളില് ഇല്ല. അത്രയും ഭാഗം crop ചെയ്യാമായിരുന്നു.








ഫോട്ടോ #14
Sul സുല്‍





exif: ISO:100,f6.3,1/250,11.7mm
ഗ്രേഡ് : B
സുര്യന്റെ ചുറ്റും star glare കാണുന്നു. ലെന്സില് അഴുക്ക് പാടുകള് കാണാം. ശൂന്യമായ ഈ ചിത്രത്തില് ഒരു പനയും, സൂര്യനും അല്ലാതെ വേറെ ഒന്നും ഇല്ല.








ഫോട്ടോ #15
ജോബി സാം ജോര്ജ്





no exif
ഗ്രേഡ് : B
അതിസുന്ദരമായ അവ്യക്തമായ ചിത്രം. പ്രകാശം കുറഞ്ഞതിനാല് കാമറ exposure കൂട്ടി. പറവകളും കാറ്റില് ആടിയ തെങ്ങിന്റെ ഓലയും blur ആയി . ഇതില് ചരിഞ്ഞു് വളഞ്ഞ ഒരു ചക്രവാളം കാണുന്നുണ്ട്. ചിത്രത്തില് spherical distortion കാണുന്നു. ഇതു ചിലപ്പോള് ഒരു reflectionല് നിന്നും എടുത്ത ചിത്രം ആകാനും സാദ്ധ്യതയുണ്ട്. ചിത്രത്തിന്റെ compositionഉം നിറങ്ങളും വിഷയവും എല്ലാം ഗംഭീരം. ഇതു ചതുര ആകൃതിയില് crop ചെയ്തതിന്റെ ഉദ്ദേശം മനസിലാകുന്നില്ല്.








ഫോട്ടോ #16
Appuഅപ്പു




no exif:f8,1/250,39mm
ഗ്രേഡ് : B
ചിത്രത്തില് contrast കുറവാണു്. സൂര്യ പ്രകാശം ആകാശത്തില് സൃഷ്ടിക്കുന്ന നിറങ്ങള് ആണു നാം ചിത്രീകരിക്കാന് ശ്രമിക്കേണ്ടത്. പ്രകാശ സ്രോതസ്സ് (സൂര്യന്) പലപ്പോഴും ചിത്രത്തെ വൃതമാക്കും.








ഫോട്ടോ #17
കൃഷ്‌ krish




no exif
ഗ്രേഡ് : B
അതിമനോഹരമായ ഒരു മുഹൂര്ത്തമായിരുന്നു. മേഖം സൃഷ്ടിച്ച് burn-out ഈ ചിത്രത്തെ പിന്തള്ളി. ഇരുവശത്തും കാണുന്ന വൃക്ഷങ്ങളില് നീല നിറം UV haze ആണു്. പ്രകാശ കിരണങ്ങല് പല frequencyയില് ആയതിനാല് ചില Single element Zoom lens കളില് ഒരു പരിധി കഴിഞ്ഞാല് colour spectrum ഒരുപോലെ sensorല് പതിയില്ല. ഇവ ചിതറിപ്പോകും. അപ്പോള് നിറങ്ങള് ഒലിച്ചുപോകുന്നതായി കാണാം. മലയുടെ മുകളില് magenta നിറം വരുന്നതിന്റെ കാരണം ഇതാണു്. ഇംഗ്ലീഷില് Chormatic Abberation എന്നും പറയും.




27 comments:

Unknown said...

ഫോട്ടോക്ലബില്‍ നടത്തിയ എട്ടാമത് മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചിരിക്കുന്നു.പങ്കെടുത്ത എല്ലാവര്‍ക്കും നന്ദി, ജഡ്ജസ് ചോയിസ്സ് വിഭാഗത്തില്‍ വിധിനിര്‍ണ്ണയം നടത്തിയ കൈപ്പള്ളിയ്ക്ക് നന്ദി!

വിജയികള്‍ക്ക് അനുമോദനങ്ങള്‍!

അപ്പു ആദ്യാക്ഷരി said...

ഒന്നാം സമ്മാനം കൈപ്പള്ളീക്ക് .... ഇത്രയും വിശദമായി ഓരോ ഫോട്ടോയ്ക്കും കമന്റുകള്‍ നല്‍കിയതിന്. ഒരുപാട് കാര്യങ്ങള്‍ പഠിച്ചൂ. താങ്ക്യൂ കൈപ്പള്ളീ..

അപ്പു ആദ്യാക്ഷരി said...

ഓ...പറയാന്‍ മറന്നു. വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍!!

ദിവാസ്വപ്നം said...

വിജയികള്‍ക്കും ജഡ്ജിയുടെ കിടുക്കന്‍ നിരീക്ഷണങ്ങള്‍ക്കും കോര്‍ഡിനേറ്റര്‍ക്കും അഭിനന്ദനങ്ങള്‍, നന്ദി.

ഒരു ചെറിയ സജഷന്‍ : ഫലപ്രഖ്യാപനത്തിന്റെ തുടക്കത്തിലായി കൊടുത്തിരിക്കുന്ന, അതാതു വിഷയത്തെപ്പറ്റിയുള്ള ടിപ്സ്, മത്സരം അനൌണ്‍സ് ചെയ്യുന്നതിനൊപ്പം കൊടുത്താല്‍, മൊത്തത്തില്‍ എല്ലാ ചിത്രങ്ങളുടെയും നിലവാരം മെച്ചപ്പെടുത്താന്‍ അത് സഹായിക്കില്ലേ. ഫോട്ടോഗ്രാഫിയെപ്പറ്റി പരിജ്ഞാനമുള്ളവരും ഇല്ലാത്തവരും തമ്മില്‍ ചെറുതായെങ്കിലും ബാലന്‍സ് ചെയ്യാനും.

:)

അഞ്ചല്‍ക്കാരന്‍ said...

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍.
കൈപ്പള്ളിയുടെ നിരീക്ഷണങ്ങളും ജഡ്ജ്മെന്റും ഫോട്ടോ പിടിക്കാന്‍ തുടങ്ങുന്നവര്‍ക്ക് വഴികാട്ടിയാകുന്നു.

ഗ്രീന്‍സ് said...

മനോഹര ചിത്രങ്ങളും സൂക്ഷ്മമായ നിരീക്ഷണങ്ങളും.
ഈ സംരംഭത്തിന് അഭിനന്ദനങ്ങള്‍!

സാജന്‍| SAJAN said...

ഇത്തവണ പങ്കെടുത്ത മിക്കവര്‍ക്കും സമ്മാനമുണ്ടല്ലൊ..
പങ്കെടുത്തവര്‍ക്കും വിജയിച്ചവര്‍ക്കും അഭിനന്ദനങ്ങള്‍:)
ജഡ്ജിനും, കോ‍ഡിനേറ്റര്‍ക്കും നന്ദി:)

krish | കൃഷ് said...

ഫോട്ടോഗ്രാഫി മത്സരവിജയികള്‍ക്ക് ആശംസകള്‍.

(കൈപ്പള്ളിയുടെ വിശദീകരണം നന്നായിട്ടുണ്ട്. പിന്നെ ഞാന്‍ അയച്ച ചിത്രം (# 17), മെയിലില്‍ exif information കൊടുത്തിരുന്നു. ഈ മഴക്കാലത്ത് മഴതോര്‍ന്ന് ഒരു ചക്രവാളത്തിന്റെ ചിത്രം എടുക്കുക വിഷമമായിരുന്നു. പക്ഷെ യാദൃശ്ചികമായി മൊബൈലില്‍ എടുത്ത ചിത്രമാണത്. (Nokia 5300, 1.3 mp) അതുകൊണ്ടുതന്നെ അതിന്റെ കുറവുകളും കാണാം. സാങ്കേതിക വിവരങ്ങള്‍ക്ക് കൈപ്പള്ളിക്ക് ഒരിക്കല്‍ കൂടി നന്ദി.)

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്: മത്സരഫലം മൊത്തം വായിച്ച് കഴീഞ്ഞപ്പോള്‍ ഒരു ഡൌട്ട് വിഷയം ‘ചക്രവാളം’ തന്നെ ആയിരുന്നില്ലേ എന്ന്...

ഓടോ:
ചിത്രങ്ങള്‍ ആദ്യം കണ്ടപ്പോള്‍ ഈ സംശയം ഉണ്ടായിരുന്നില്ല.

vaalkashnam said...

കുട്ടിച്ചാത്താ.. പരമാര്‍ത്ഥം.. കൊടുകൈ! :)

സുല്‍ |Sul said...

വിജയികള്‍ക്കഭിനന്ദനങ്ങള്‍!!!

ഫോട്ടോ #14 അതെന്റേതാണ്. സുല്ലിന്റെ :). പേരൊന്നു മാറ്റാമൊ?

ഫോട്ടോ #15 അതെന്റേതല്ല. അവിടെം പേരൊന്നു മാറ്റാമോ?

-സുല്‍

സാല്‍ജോҐsaljo said...

17 ലെ ഒബ്സര്‍വേഷന്‍ നന്നായി.

14 ഇത്തിരികൂടി പരത്തിപറഞ്ഞാലേ വ്യക്തമാവൂ. മാഷെ... അതിന്റെ നെഗറ്റീവ് ഏരിയായെ പറ്റി....

റിഷാദ് said...

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍,
കൈപ്പള്ളിയ്ക്ക് സല്യൂട്ട്.

Kaippally കൈപ്പള്ളി said...

14 സൂര്യന്റെ glare ചിതരുന്നതിന്റെ കാരണം lensല്‍ വിരല്പാടുള്ളതിനാലാണു്. മാത്രമല്ല ചിത്രത്തില്‍ പ്രത്യേകിച്ച് കാണാന്‍ ഒന്നുമില്ല.

G.MANU said...

ellam onninonnu mecham.......... aaSamsakaL

Haree said...

വിജയികള്‍ക്ക് അഭിനന്ദനങ്ങള്‍. ഇത്തവണ എല്ലാ ചിത്രത്തിന്റെ കൂടെയും ജഡ്ജിന്റെ കുറിപ്പുണ്ടല്ലോ, വളരെ നല്ലത്. :)

ഓഫ്: കൈപ്പള്ളി മാ‍ഷേ, മര്‍മ്മം അറിഞ്ഞയാള്‍ക്ക് അടിക്കാന്‍ പറ്റില്ലെന്നു പറയുമ്പോലെ, ഇതൊക്കെ മുഴുവന്‍ വായിച്ചിട്ട് എനിക്കിപ്പോള്‍ ഒരു ഫോട്ടോയും എടുക്കുവാന്‍ തോന്നുന്നില്ല... :D
--

Unknown said...

സുല്‍,
തെറ്റു പറ്റിയതില്‍ ഖേദിക്കുന്നു. എല്ലാം കോപ്പി പേസ്റ്റല്ലേ, അങ്ങോട്ടും ഇങ്ങോട്ടും മാറി പോയതാ...

കൃഷ്,
എക്സിഫ് ഉണ്ട്, പക്ഷേ ഇവിടേയ്ക്ക് ആവശ്യമായ അപേര്‍ച്ചര്‍, ഫോക്കല്‍ ലെങ്ത്, എക്സ്പോഷര്‍ സമയം, ഇതൊന്നും ഞാന്‍ കണ്ടില്ല. അതു കൊണ്ടാണ് എക്സിഫ് ഇല്ല എന്നെഴുതിയത് :)

Siju | സിജു said...

good reviews..
congrats to winners

Unknown said...

വിജയികള്‍ക്കും, പങ്കെടുത്തവര്‍ക്കും അഭിനന്ദനങ്ങള്‍!
എല്ലാ പടങ്ങളും വിലയിരുത്തി വിശകലക്കുറിപ്പ് തയ്യാറാക്കിയ ജഡ്ജ് കൈപ്പള്ളിക്കും ആശംസകള്‍.

ദിവാ,

എന്റെ അഭിപ്രായത്തില്‍ ഒരു വിഷയത്തെ ഓരോ ഫോട്ടോഗ്രാഫറും തനതായ കാഴ്ച്കപ്പാടില്‍ വേണം സമീപിക്കുവാനും ആവിഷ്കരിക്കുവാനും.
ഒരു പ്രത്യേക ചട്ടക്കൂടോ, ടിപ്സോ ഒക്കെ മുന്‍‌കൂട്ടി നിശ്ചയിച്ചു കൊടുത്താല്‍ ഈ ചട്ടക്കൂടിനു പുറത്തേയ്ക്ക് ചിന്തിക്കാനും പരീക്ഷണങ്ങള്‍ നടത്തുവാനുമൊക്കെ പലരും മടിച്ചെന്ന് വരാം.

ഇവിടെ നടന്ന മല്‍സരങ്ങള്‍ മിക്കതിലും വ്യത്യസ്തമായ വീക്ഷണങ്ങള്‍ പ്രകടമായിരുന്നു. തങ്ങളുടെ ചിന്തയുമായി ജഡ്ജസും ആസ്വാദകരുമെല്ലാം എങ്ങനെ പ്രതികരിക്കുന്നു എന്നറിയാനുള്ള ഒരു ആഗ്രഹവും ഫോട്ടോഗ്രാഫേഴ്സിലുണ്ട്. അതുകൊണ്ടാണു ചിത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ക്ക് ഇവിടെ പ്രത്യേകം ഡിമാന്‍ഡ് ഉള്ളത്.

ജഡ്ജസിന്റെ ടിപ്സ് എല്ലാം പ്രത്യേകം പോസ്റ്റാക്കി സപ്തന്റെ "ഫോട്ടോഗ്രാഫി ഒരു പരിചയപ്പെടല്‍ " എന്ന ബ്ലോഗില്‍ ചേര്‍ത്തുവെയ്ക്കാനുള്ള ഐഡിയ സപ്തന്‍ നിര്‍ദ്ദേശിച്ചിരുന്നു. സമയക്കുറവുകൊണ്ടാവും ഇതുവരെ നടക്കാതെ പോയത്.

Praju and Stella Kattuveettil said...

നല്ല കമന്റുകള്‍ ...

കൈപ്പള്ളിക്കും സപ്തവര്‍ണ്ണങ്ങള്‍ക്കും നന്ദി..

ആദ്യത്തെ ഒരു ഞെട്ടല്‍ ഇതുവരെ മാറിയില്ല.. എനിക്കു രണ്ടാം സ്ഥാനം കിട്ടിയൊ...

സുല്‍താന്‍ Sultan said...

മൊനേ..... കീറീ...... അടിച്ചു മൊനെ First അടിച്ചു

Thank you ജഡ്ജ്സ്.... Thank you ഓടിയന്സ്..... നന്ദി... നന്ദി..നന്ദി

k. r. r a n j i t h said...

മൊബൈലില്‍ എടുത്ത എന്റെ ചിത്രത്തെ വോട്ട്‌ ചെയ്‌ത്‌ വലുതാക്കിയ എല്ലാ ബ്ലോഗ്‌ സുഹൃത്തുക്കള്‍ക്കും ഒരു ചക്രവാളം നിറയെ നന്ദി.
ഈ എക്‌സിഫ്‌ ഡാറ്റ എന്താണെന്ന്‌ പോലും അറിയാതെ എന്തോ വിഡ്‌ഢിത്തം എഴുതി അയച്ച (വിനയം) എനിക്ക്‌ ഇതുതന്നെ കിട്ടണം..!
നിരീക്ഷണം കറക്ട്‌.. അതിനും നന്ദി.
ആരോഗ്യപരമായ മുന്നറിയിപ്പ്‌: വോട്ട്‌ ഇനിയും വേണ്ടിവരും.

Dinkan-ഡിങ്കന്‍ said...

Congrats to everyone. Especially to the Winners :)

Unknown said...

യാത്രാമൊഴി കമന്റിയതു ഞാന്‍ കണ്ടു,തിരക്കിലാണ് അതു കൊണ്ട് നാളെ നാളെ എന്ന രീതിയില്‍ നീണ്ടു പോകുന്നു. എന്നാലും ചെയ്യും, ഉടനെ തന്നെ :)

മുസ്തഫ|musthapha said...

വിജയികള്‍ക്കും ജഡ്ജസിനും സംഘാടകര്‍ക്കും മത്സരത്തില്‍ പങ്കെടുത്തവര്‍ക്കും... അഭിനന്ദനങ്ങള്‍ :)

കൈപ്പള്ളി പറഞ്ഞത് ഞാന്‍ ആദ്യം ശ്രദ്ധിച്ചിരുന്നു... ഒഴിഞ്ഞ് കിടക്കുന്ന ഭാഗം ക്രോപ്പ് ചെയ്ത് നോക്കുകയും അതിന് കുറച്ച് കൂടെ ഭംഗി തോന്നുകയും ചെയ്തിരുന്നു... പക്ഷെ ക്രോപ്പ് ചെയ്യുമ്പോള്‍ മത്സരത്തിനാവശ്യമായ 900 പിക്സല്‍ ഇല്ലാതെ വന്നത് കൊണ്ട് ആ ശ്രമം ഒഴിവാക്കിയതാണ്.

എന്‍റെ ചിത്രത്തിന് വോട്ട് ചെയ്ത് മൂന്നാംസ്ഥാനത്തേക്കെത്തിച്ച എല്ലാ ബ്ലോഗര്‍മാര്‍ക്കും പ്രത്യേകം നന്ദി അറിയിക്കുകയാണ്... :) ഹും... വോട്ട് ചെയ്യാതെ മൂന്നാംസ്ഥാനത്താക്കിയവര്‍ക്കും നന്ദിണ്ട്ട്ടാ :)

ഓ.ടോ: അടുത്ത തെരെഞ്ഞെടുപ്പിലും നിങ്ങളുടെ വിലയേറിയ സമ്മതിദാനാവകാശം എനിക്ക് വേണ്ടി വിനിയോഗിക്കണം എന്നഭ്യാര്‍ത്ഥിക്കുകയാണ്... :)

മുസ്തഫ|musthapha said...

ആഗസ്റ്റ് മാസത്തിലെ മത്സരത്തിന്‍റെ വിഷയം തന്നില്ല...
ക്ലിക്കാനെന്‍റെ വിരലുകള്‍ തരിക്കുന്നു :)

Anvar Santhapuram said...

അഭിനന്ദനങ്ങള്‍..... congratulations...