Tuesday, September 04, 2007

അറിയിപ്പ്

ബൂലോകരെ,
എല്ലാവരും ഫോട്ടോ പിടിച്ചും അയച്ചും മത്സരിച്ചും ക്ഷീണിച്ചിരിക്കുന്നതിനാല്‍ ഈ മാസം മത്സരം ഉണ്ടായിരിക്കുന്നതല്ല, ചെറിയയൊരിടവേള!

അറിയിപ്പ്: ഒരു ചെറിയ വലിയ മാറ്റം.

ഇപ്പോള്‍ നടത്തിവരുന്ന ഫോര്‍മാറ്റില്‍ നിന്നും വ്യത്യസ്തമായി കുറച്ചുകൂടി പങ്കാളിത്തം ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മത്സരത്തിനായുള്ള ഒരു ഫോര്‍മാറ്റിലേക്കുള്ള മാറ്റത്തെപ്പറ്റി ആലോചിച്ചു വരുന്നു.ചര്‍ച്ച നടന്നു വരുന്നതേയുള്ളൂ.
പുതിയ ഫോര്‍മാറ്റ് പ്രകാരം കൂടുതല്‍ പേര്‍ ബൂലോകക്ലബ്ബില്‍ അംഗങ്ങളാകുകയും കൂടുതല്‍ പങ്കാളിത്തത്തോടുകൂടി പ്രവര്‍ത്തിക്കേണ്ടതായും വരുന്നുണ്ട്. ഈ മാറ്റത്തിലേക്കുള്ള ആദ്യ ചുവടുവെപ്പെന്ന നിലയില്‍ ഇതില്‍ പങ്കാളിത്തത്തോടുകൂടി പ്രവര്‍ത്തിക്കാന്‍ താല്‍‌പര്യമുള്ളവര്‍ boolokaphotoclub@gmail.com എന്ന വിലാസത്തില്‍ ബന്ധപ്പെടുവാന്‍ താല്‍‌പര്യപ്പെടുന്നു.