ബൂലോകഫോട്ടോക്ലബ് നടത്തിയ അഞ്ചാമത് ഫോട്ടോഗ്രാഫി മല്‍സരത്തിന്റെ ഫലം.
വിഷയം: ആഘോഷം
ജഡ്ജസ് ചോയ്സ് വിധികര്‍ത്താവ്: കുമാര്‍
ജഡ്ജസ് ചോയ്സ്:
ഒന്നാം സ്ഥാനം: ഫോട്ടോ #1
രണ്ടാം സ്ഥാനം: ഫോട്ടോ #5
മൂന്നാം സ്ഥാനം: ഫോട്ടോ #2
ബ്ലോഗേഴ്സ് ചോയ്സ്:
ഒന്നാം സ്ഥാനം: ഫോട്ടോ #2
രണ്ടാം സ്ഥാനം: ഫോട്ടോ #1, # 3
മൂന്നാം സ്ഥാനം: ഫോട്ടോ #5
രണ്ടാം സ്ഥാനം: ഫോട്ടോ #1, # 3
മൂന്നാം സ്ഥാനം: ഫോട്ടോ #5
മല്‍സരചിത്രങ്ങള്‍ വിധികര്‍ത്താവായ കുമാറിന്റെ വിശകലനങ്ങളോടൊപ്പം,
പോതുവേ മത്സരാര്‍ത്ഥികളുടെ എണ്ണം കുറവായിരുന്നു. അതിന്റെ കാരണം ഈ വിഷയം ആണ് എന്നു വിസ്വസിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. മുന്‍ മത്സരങ്ങളില്‍ സപ്തവര്‍ണ്ണങ്ങള്‍ കാണിച്ച ഊര്‍ജ്ജം ഞങ്ങള്‍ക്ക് ആര്‍ക്കും പ്രകടിപ്പിക്കാനാവുന്നില്ല എന്നതും ശ്രദ്ധിക്കപ്പെടേണ്ട കാര്യം തന്നെ. ആഘോഷം എന്ന വിഷയത്തിന്റെ ആഴങ്ങളില്‍ ഇറങ്ങിച്ചെല്ലുന്ന അധികം ചിത്രങ്ങള്‍ ഉണ്ടായില്ല എന്നു തന്നെ പറയാം.
എങ്കിലും എന്റെ ചിന്തയ്ക്കും കാഴ്ചപ്പാടിനും അനുസരിച്ച് ഞാന്‍ അവയെ വിലയിരുത്തുന്നു.ഒരു പ്രധാനകാര്യം ഓര്‍മ്മിപ്പിക്കുന്നു, വിഷയം ആഘോഷം എന്നായിരുന്നു. ഉത്സവം എന്നല്ല. ഉത്സവം ആഘോഷിക്കുകയാണ് ചെയ്യുന്നത്. ആഘോഷിച്ചില്ലെങ്കിലും അത് ഉത്സവം തന്നെ. പക്ഷെ ആഘോഷമാകില്ല.
എങ്കിലും എന്റെ ചിന്തയ്ക്കും കാഴ്ചപ്പാടിനും അനുസരിച്ച് ഞാന്‍ അവയെ വിലയിരുത്തുന്നു.ഒരു പ്രധാനകാര്യം ഓര്‍മ്മിപ്പിക്കുന്നു, വിഷയം ആഘോഷം എന്നായിരുന്നു. ഉത്സവം എന്നല്ല. ഉത്സവം ആഘോഷിക്കുകയാണ് ചെയ്യുന്നത്. ആഘോഷിച്ചില്ലെങ്കിലും അത് ഉത്സവം തന്നെ. പക്ഷെ ആഘോഷമാകില്ല.
ഒന്നാം സമ്മാനംഫോട്ടോ #1
Aperture: f/2.7
Focal Length: 8mm
Exposure: 1/1000 S
ഫോട്ടോഗ്രാഫര്‍: പീലു
Focal Length: 8mm
Exposure: 1/1000 S
ഫോട്ടോഗ്രാഫര്‍: പീലു
ഈ ചിത്രങ്ങളില്‍ ആഘോഷം എന്ന വിഷയത്തോട് ഏറ്റവും കൂറുപുലര്‍ത്തുന്ന ചിത്രം. ആ തേരുപോലെയുള്ള സാധനം എടുത്തുയര്‍ത്തി പോകുന്നവരുടെ മുഖത്തെ എക്സ്പ്രഷന്‍സ് (ആഘോഷത്തിന്റെ സന്തോഷം, ആ തേരുചുമക്കുന്നതിന്റെ സംതൃപ്തി) വളരെ നന്നായിട്ട് പകര്‍ത്തിയിട്ടുണ്ട്. ഒരു ആഘോഷത്തിന്റെ ചിത്രം ആയതുകൊണ്ട് പിന്നിലെ ആകാശം വെളുത്തുപോയി എന്ന അപാകത ഞാന്‍ ഇവിടെ കാണുന്നില്ല. ഒരു പ്രകൃതി ദൃശ്യം ആയിരുന്നെങ്കില്‍ ഞാന്‍ അവിടെ നോക്കിയേനെ. ഇതില്‍ അവിടെ കണ്ണെത്തുന്നതില്‍ കാര്യമില്ല എന്നു ഞാന്‍ കരുതുന്നു. അതുപോലെ തന്നെ ഒരു ഞൊടിയിടയില്‍ പകര്‍ത്തിയ ഒരു കുഞ്ഞിച്ചിരിയുടെ ആഘോഷത്തിലും ഇങ്ങനെ കാണാനാണ് എനിക്കിഷ്ടം.
ഓഫ് ടോപിക്: ഈ ആഘോഷം എന്താണെന്ന് അറിയുമെങ്കില്‍ ഇതിന്റെ ചിത്രകാരന്‍ ഇവിടെ ഒരു കമന്റായി ഇടാന്‍ അപേക്ഷ.
മൂന്നാം സമ്മാനംഫോട്ടോ #2
ഫോട്ടോഗ്രാഫര്‍:ചക്കര
ഒരു ഉത്സവത്തോടനുബന്ധിച്ചുള്ള മേളത്തിന്റെ യാത്ര. ഒരു നാട്ടിന്‍പുറത്തിന്റെ പശ്ഛാത്തലം, അതിനു മിഴിവേകുന്ന ആ തോരണം. പക്ഷെ ആ വാദ്യക്കാരുടെ മുഖത്തൊന്നും ഒരു ആഘോഷത്തിന്റെ ത്രില്‍ ഇല്ല. ആര്‍ക്കോ വേണ്ടി ഒരു നേര്‍ച്ചപോലെ വായിച്ചു നടന്നു പോകുന്നവര്‍. ആ മേളക്കാര്‍ ഇല്ലാതെ ആ പശ്ഛാത്തലത്തില്‍ വഴിയോരത്തെ തോരണങ്ങള്‍ മാത്രം കൊടുത്തിരുന്നെങ്കില്‍ ഈ ചിത്രം ശരിക്കും ഒരു ഹൈലറ്റ് ആയേനെ. ഒരു നല്ല ചിത്രം എന്ന നിലയ്ക്ക് ഇതിനു ഞാന്‍ ഒന്നാം സമ്മാനം കൊടുത്തേനെ. പക്ഷെ ഇതിന്റെ ഒരു വിഷയവുമായി ചേര്‍ന്നു പോകുമ്പോള്‍ ഞാന്‍ ആകെ കണ്‍ഫ്യൂസ്‌ഡ് ആകുന്നു. ഒരു ചെണ്ടക്കാരനെങ്കിലും തന്റെ ചെണ്ടവായന ഒന്ന് ആഘോഷിച്ചെങ്കില്‍ എന്നു ചിന്തിപ്പിച്ച ചിത്രം.
ഫോട്ടോ #3
ഒരു ഉത്സവം. നല്ല ടോണ്‍. നല്ല ഷാര്‍പ്പ്.മുകളില്‍ പറഞ്ഞ ചിത്രത്തില്‍ എന്നപോലെ ഇതിലും ഒരു ആഘോഷത്തിന്റെ രസം കിനിയുന്നില്ല. ഉറക്കം തൂങ്ങിനില്‍ക്കുന്ന മേളക്കാര്‍. മേളം മുറുകുമ്പോളുള്ള ഒരു ക്ലിക്ക് ആയിരുന്നെങ്കില്‍ ആ മേളത്തിന്റെ ആഘോഷമായി അത് മാറിയേനെ. പക്ഷെ ഇവിടെ കണ്ടതില്‍ ഇതൊരു നല്ല ഉത്സവചിത്രം ആണ്.
ഫോട്ടോ #4
തീയില്‍ എക്സ്പോസ് ചെയ്തെടുത്ത നല്ല ചിത്രം.പക്ഷെ ഇവിടെ എന്താണ് പറയാന്‍ ശ്രമിച്ചത് എന്ന് എനിക്കു കൃത്യമായി മനസിലായില്ല.തണുപ്പകറ്റാന്‍ വച്ച ഒരു അടുപ്പാകാം. അല്ലെങ്കില്‍ ഒരു നൃത്തത്തിനു വേണ്ടി ഒരുക്കിയ ഒരു ക്യാമ്പ് ഫയര്‍ ആകാം. അതുമല്ലെങ്കില്‍ മാംസം ചുട്ടുതിന്നാന്‍ ഒരുക്കിയ തീ. എന്തിന്റെ ആയാലും അതിന്റെ ഒരു റെപ്രസന്റേഷന്‍ കൂടി വേണമായിരുന്നു. ആ അഘോഷത്തിന്റെ ആംബിയന്‍സ് കൂടി തെളിയിക്കണമായിരുന്നു.
രണ്ടാം സമ്മാനംഫോട്ടോ #5
ഒരു ആഘോഷത്തെ അതിന്റെ ശക്തമായ ഒരു ബിംബം കൊണ്ട് അവതരിപ്പിച്ചിരിക്കുന്നു.ആ ആഘോഷത്തിന്റെ അനന്തമായ അനുഭൂതി പോലെ അകലേക്ക് നീണ്ടുപോകുന്ന ദീപാലങ്കാരം. ഒരു ആ ദീപങ്ങളുടെ വെളിച്ചത്തില്‍ വ്യക്തമാകുന്ന മതില്‍. ആഘോഷത്തിന്റെ മതില്‍ക്കാഴ്ച. രാത്രിയിലെ പ്രകാശം ഇല്ലായ്മ ചിത്രത്തെ അല്പം ഷേക്ക് ആക്കിയിട്ടുണ്ട്. ഇത്തരം അവസ്ഥകളില്‍ LCD ഡിസ്പ്ലേക്ക് പോകാതെ ക്യാമറ മുഖത്തേക്ക് ചേര്‍ത്തുവച്ച് വ്യൂ ഫൈന്ററിലൂടെ നോക്കി ചിത്രം എടുക്കുക. പക്ഷെ നിങ്ങളുടെ വ്യൂ ഫൈന്ററും ലെന്‍സിലൂടെ വരുന്ന LCD ഡിസ്പ്ലേയും തികച്ചും ഒരുപോലെ ആണോ എന്ന് ഉറപ്പുവരുത്തുക. അല്ലെങ്കില്‍ LCD വഴി ഏകദേശ ഫ്രെയിം സെറ്റ് ചെയ്ത ശേഷം വ്യൂ ഫൈന്റര്‍ വഴി നോക്കുക. ക്യാമറ ഷേക്ക് ആകാതിരിക്കാന്‍ മുഖം ക്യാമറയ്ക്ക് ഒരു സപ്പോര്‍ട്ട് ആവുക അത്ര മാത്രമേ ഞാന്‍ ഉദ്ദേശിച്ചുള്ളു. സിംഗിള്‍ ലെന്‍സ് റിഫ്ലക്റ്റ് (എസ് എല്‍ ആര്‍) ഫെസിലിറ്റിയുള്ള ക്യാമറകളില്‍ ഈ പ്രോബ്ലം ഇല്ല. ഒരു മുക്കാലി സംഘടിപ്പിച്ചു ഷട്ടര്‍ തുറന്നു വച്ച് പടം എടുക്കലാണ് ശരിക്കുള്ള ഉപാദി.
ഫോട്ടോ #6
ഫോട്ടോഗ്രാഫര്‍:സിജു
ഇതില്‍ സൌഹൃദത്തിന്റെ ഒരു അഘോഷമുണ്ട്. പക്ഷെ ടെക്നിക്കലീ ഈ ചിത്രം വളരെ പിന്നിലാണ്. ആവശ്യത്തിനുള്ള പ്രകാശം ഇല്ല. ക്യാമറയില്‍ നിന്നും വന്ന ഫ്ലാഷ് ലൈറ്റ് വെളുത്ത ചുവരില്‍ തട്ടി റിഫ്ലക്റ്റ് ചെയ്തപ്പോള്‍ അവിടെ സബ്ജക്റ്റ് ആയിട്ട് ഉണ്ടായിരുന്നതൊക്കെ കറുത്തു പോയി. (വെളുത്ത ചുവരിലേക്ക് അടുത്തുനിന്നൊരു ഫ്ലാഷ് ഒരിക്കലും നല്ല റിസള്‍ട്ട് തരില്ല. ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ ഫ്ലാഷ് വെളുത്ത മറ്റൊരു പ്രതലത്തിലേക്ക് (മച്ചിലേക്കോ മറ്റോ) ബൌണ്‍സ് ചെയ്യുകയാണ് പതിവ്. നേരിട്ട് ഫ്ലാഷ് മുഖത്തടിക്കുമ്പോളുള്ള തിളക്കവും അതുകാരണം മാറിക്കിട്ടും. പക്ഷെ ക്യാമറയ്ക്ക് അതിനുള്ള സവിധാനം വേണം എന്നു മാത്രം.
മേല്‍പ്പറഞ്ഞ അഭിപ്രായങ്ങളും വിശകലനവും ഒക്കെ എന്റെ മാത്രമാണ്. മറ്റുള്ളവര്‍ക്ക് ഇതൊക്കെ അതുപോലെ തന്നെ ആവണം എന്നില്ല. പങ്കെടുത്തവര്‍ക്കൊക്കെ അഭിനന്ദനങ്ങള്‍!
ഒരു പിന്‍കുറിപ്പ്:
കുമാര്‍ പറഞ്ഞതിനോട് പൂര്‍ണമായും യോജിക്കുന്നു. ഇത്തവണത്തെ മല്‍സരം പല കാരണങ്ങള്‍ കൊണ്ടും മോശപ്പെട്ടതായിരുന്നു. സംഘാടകനെന്ന നിലയില്‍ എനിക്ക് വേണ്ടത്ര സമയം ഈ മല്‍സരത്തിനായി ചിലവഴിക്കാന്‍ കഴിയാതെ പോയതിനു നിരുപാധികം ക്ഷമാപണം നടത്തുന്നു.മല്‍സരത്തിനു പങ്കാളികള്‍ കുറഞ്ഞതിനു കാരണം വിഷയത്തിന്റെ പ്രത്യേകതയാവാമെന്ന് കുമാര്‍ സൂചിപ്പിച്ചത് വിശ്വസിക്കാനാണു എനിക്കും താത്പര്യം. സപ്തവര്‍ണങ്ങളുടെ അഭാവം പ്രകടമായി എന്ന് പ്രത്യേകം എടുത്തു പറയേണ്ടതില്ലല്ലോ.ഇനിയുള്ള മല്‍സരം ഇതിലും നല്ല രീതിയില്‍ നടക്കുമെന്ന് പ്രതീക്ഷിക്കുന്നു.മല്‍സരത്തില്‍ പങ്കെടുത്തവര്‍ക്കും, വോട്ട് ചെയ്തവര്‍ക്കും നന്ദി.ഏപ്രില്‍ 22-നു വോട്ടിങ്ങ് അവസാനിപ്പിക്കാന്‍ കഴിയാത്തതു കാരണം (അന്ന് ഞാന്‍ ഒരു യാത്രയിലായിരുന്നു) അതിനു ശേഷം വന്ന "ഉണ്ണിക്കുട്ടന്‍" എന്ന ബ്ലോഗറുടെ വോട്ട് ഇവിടെ പരിഗണിക്കാന്‍ കഴിഞ്ഞില്ല. അദ്ദേഹം സദയം ക്ഷമിക്കുമല്ലോ?.
(യാത്രാമൊഴി)