Wednesday, June 06, 2007

മത്സരം : #7

മത്സരം : #7

വിഷയം : പച്ച. ( പച്ചനിറം / പച്ചയുമായി ബന്ധപ്പെട്ട എല്ലാം)

‍വിധികര്‍ത്താവ് : തുളസി (ബൂലോകത്ത് ഏറ്റവും കൂടുതല്‍ പച്ച ചിത്രങ്ങള്‍ പതിച്ച വ്യക്തി)

‍സംഘാടകന്‍: കുമാര്‍

മത്സരചിത്രങ്ങള്‍ ജൂണ്‍ 16 ന് മുന്‍പ് boolokaphotoclub at gmail dot com എന്ന വിലാസത്തില്‍ അയക്കേണ്ടതാണ്.

ജൂ‍ണ്‍ 16 മുതല്‍ ജൂണ്‍ 22 വരെ ബൂലോകര്‍ക്ക് നിങ്ങളുടെ വിലയേറിയ വോട്ടുകള്‍ രേഖപ്പെടുത്താവുന്നതാണ്.

ജൂണ്‍ 24 ന് ഫലപ്രഖ്യാപനം.

ഫോട്ടോകള്‍ കുറഞ്ഞതു 900 പിക്സലുകള്‍ (ഒന്നുകില്‍ 900 പിക്സല്‍ വീതി X അനുയോജ്യമായ നീളം , അല്ലെങ്കില്‍ 900 പിക്സല്‍ നീളം X അനുയോജ്യമായ വീതി )എങ്കിലും വലിപ്പം ഉണ്ടായിരിക്കണം. മത്സരത്തിനു സമര്‍പ്പിക്കുന്ന ചിത്രത്തിന് അടിക്കുറിപ്പോ വിവരണമോ ആവശ്യമില്ല.

മത്സരത്തിന്റെ വിശദമായ നിയമാവലി കാണാന്‍ ഇവിടെ ഞെക്കുക! (ദിവസങ്ങള്‍ അമേരിക്കക്കാരുടെ സമയത്തില്‍)

അപ്പോള്‍ ബൂലോകത്തിലെ കുട്ടികളെല്ലാം ക്യാമറയുമെടുത്ത് പച്ചയും അക്കരപ്പച്ചയും തേടി തേടി ഇറങ്ങിക്കോളൂ. സ്റ്റോക്ക് പച്ച കയ്യിലുള്ളവര്‍ അത് തപ്പിയെടുത്തോളൂ. വേഗം.